ഖുര്‍ആനിന്റെ പ്രമേയമെന്താണ്?

മനുഷ്യന്റെ വിജയമാണ് ഖുര്‍ആനിന്റെ പ്രമേയം. സ്വതന്ത്രമായ കൈ കാര്യകര്‍തൃത്വത്തിന് സാധിക്കുന്ന ജീവിയെന്ന നിലയ്ക്ക് മനുഷ്യന്റെ നിലനില്‍പിനും പുരോഗതിക്കും അവന്‍ ചില നിയമങ്ങള്‍ അനുസരിക്കേണ്ട തുണ്ട്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സ്വമേധയാ ദൈവിക നിയമ ങ്ങള്‍ അനുസരിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത അനുസരണത്തില്‍നിന്ന് വ്യതിചലിക്കുവാന്‍ അവയ്ക്ക് കഴിയില്ല. മനുഷ്യശരീരത്തിലെ വ്യവസ്ഥ കളും നിര്‍ബന്ധപൂര്‍വം ദൈവിക നിയമങ്ങളനുസരിക്കുന്നു. എന്നാല്‍, പരിമിതമായ ചില മേഖലകളില്‍ മനുഷ്യന് സ്വതന്ത്രമായ കൈകാര്യകര്‍തൃത്വം നല്‍കിയിട്ടുണ്ട്. അവിടെയും ദൈവികമായ വിധിവിലക്കുകള്‍ അനുസരി ക്കുന്നതിലൂടെ മാത്രമേ അവന് വിജയം വരിക്കാനാവൂ.
മനുഷ്യരോടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. അവന്റെ വിജയത്തിലേ ക്കാണ് അത് മനുഷ്യരെ ക്ഷണിക്കുന്നത്. പടച്ചതമ്പുരാന്റെ അസ്തിത്വ ത്തെക്കുറിച്ച് പ്രകൃതിയിലെ വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് അവനെ തെര്യപ്പെടുത്തുന്നു. ഇഹലോകജീവിതത്തിന്റെ നശ്വരതയെയും ഇവിടത്തെ സുഖഭോഗങ്ങള്‍ക്കുപിന്നില്‍ ഓടി ജീവിതം തുലയ്ക്കുന്നതിന്റെ അര്‍ഥമില്ലായ്മയെയുംകുറിച്ച് അത് അവനോട് സംസാരിക്കുന്നു. മരണാനന്തരമുള്ള അനശ്വരജീവിതത്തില്‍ സ്വര്‍ഗ പ്രവേ ശത്തിന് അര്‍ഹരാവുകയും നരകയാതനകളില്‍നിന്ന് രക്ഷപ്രാപിക്കുകയും ചെയ്യുന്ന അനുഗ്രഹീതരില്‍ ഉള്‍പ്പെടുവാന്‍ എന്തു മാര്‍ഗം സ്വീകരിക്കണ മെന്ന് അവന് വ്യക്തമാക്കിക്കൊടുക്കുന്നു. ഭൌതിക ജീവിതത്തിലെ സുഖ സൌകര്യങ്ങള്‍ക്കുവേണ്ടി നരകം വിലയ്ക്കെടുത്തവരുടെ ചരിത്രത്തിലേക്ക് അവന്റെ ശ്രദ്ധ ക്ഷണിക്കുന്നു. വിശുദ്ധമായ ജീവിതം നയിച്ച് സ്വര്‍ഗപ്രവേ ശത്തിന് അനുമതി നല്‍കപ്പെട്ടവരെക്കുറിച്ച് അവന് പറഞ്ഞുകൊടുക്കുന്നു.
ചുരുക്കത്തില്‍, ദൈവിക വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് ഇഹ പരവിജയം കരസ്ഥമാക്കുവാന്‍ മനുഷ്യരെ സജ്ജമാക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

This entry was posted in ഖുര്‍ആനെ കുറിച്ച്. Bookmark the permalink.