ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിന് എന്താണ് തെളിവ്?

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള ചില തെളിവുകള്‍ താഴെ പ്പറയുന്നു:
1. അത് സ്വയം ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്നു.
2. അത് അന്ത്യനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്നു.
3. അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗികക്രമം കിടയറ്റതാണ്.
4. അത് പ്രായോഗികമാണ്.
5. അത് പഠിപ്പിക്കുന്ന ചരിത്രം കളങ്കരഹിതവും സത്യസന്ധവുമാണ്.
6. അതിന്റെ സാഹിത്യം നിസ്തുലമാണ്.
7. അത് നടത്തിയ പ്രവചനങ്ങള്‍ സത്യസന്ധമായി പുലര്‍ന്നിട്ടുണ്ട്.
8. ദൈവത്തിന്റെ ദൃഷ്ടാന്തങ്ങള്‍ എന്ന നിലയില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി അതില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രമാദമുക്തമാകുന്നു.
9. അതില്‍ അശാസ്ത്രീയമായ യാതൊരു പരാമര്‍ശവുമില്ല.
10. അതില്‍ യാതൊരു വൈരുധ്യവുമില്ല.
11. അതിലേതുപോലെയുള്ള ഒരു അധ്യായമെങ്കിലുംകൊണ്ടുവരാന്‍ മനുഷ്യരോട് അത് നടത്തിയ വെല്ലുവിളിക്ക് മറുപടി നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
12. അതുമായി ലോകത്തു നിയുക്തനായ വ്യക്തി സത്യസന്ധനും നിസ്വാര്‍ഥനുമാണ്.

This entry was posted in ഖുര്‍ആനെ കുറിച്ച്, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം. Bookmark the permalink.