ഖുര്‍ആനിന്റെ പ്രതിപാദന ശൈലി…?

പടച്ചതമ്പുരാന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളത്. മനുഷ്യരാണ് അതിന്റെ സംബോധിതര്‍. സാധാരണ ഗ്രന്ഥങ്ങളുടെ പ്രതിപാദനശൈലി യല്ല ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. വൈജ്ഞാനിക ഗ്രന്ഥങ്ങളുടേതുപോലെ സമര്‍ഥനത്തിന്റെ ശൈലിയോ ചരിത്രഗ്രന്ഥങ്ങളിലേതുപോലെ പ്രതിപാദനത്തിന്റെ ശൈലിയോ സാഹിത്യ ഗ്രന്ഥങ്ങളിലേതുപോലെ കഥനത്തിന്റെ ശൈലിയോ അല്ല ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്.  ഈ ശൈലികളെല്ലാം ഖുര്‍ആന്‍ സ്വീകരിക്കുന്നുണ്ടുതാനും. നിര്‍ണയിക്ക പ്പെട്ട ഒരു കേന്ദ്ര വിഷയത്തിന്റെ ശാഖകളും ഉപശാഖകളും വിശദീകരിച്ചുകൊണ്ട് ഉദ്ദേശിച്ച കാര്യം സമര്‍ഥിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. വിഷയ ങ്ങള്‍ നിര്‍ണയിച്ച്  അതിന്റെ അടിസ്ഥാനത്തില്‍ അധ്യായങ്ങളും ശീര്‍ഷക ങ്ങളും തരംതിരിക്കുകയെന്ന ശൈലിയല്ല ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത വിഷയങ്ങള്‍ കൂടിക്കുഴഞ്ഞ രീതിയിലാണ് അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.
പ്രബോധിതരോട് സമര്‍ഥമായി സംവദിക്കുന്ന ശൈലിയാണ് ഖുര്‍ആ നില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയാം. മനുഷ്യരെ രക്ഷാമാര്‍ഗം പഠിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതിനത് ശാസ്ത്രത്തെയും ചരിത്രത്തെയുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. സദ്വര്‍ത്തമാനങ്ങളും അതോടൊപ്പം താക്കീതും അതിന്റെ സൂക്തങ്ങള്‍ക്കിടക്ക് കടന്നുവരുന്നു. സത്യമാര്‍ഗം സ്വീകരിച്ചാല്‍ ലഭിക്കാന്‍ പോകുന്ന പ്രതിഫലത്തെയും തിര സ്കരിച്ചാലുള്ള ഭവിഷ്യത്തുകളെയും കുറിച്ച് അത് ബോധ്യപ്പെടുത്തുന്നു ണ്ട്. മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും തട്ടിയുണര്‍ത്തിക്കൊണ്ട് തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുവാനും അങ്ങനെ പ്രതിപാദിക്ക പ്പെടുന്ന കാര്യങ്ങളുടെ സത്യതയെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്താനും അത് ആവശ്യപ്പെടുന്നു. ഇതെല്ലാം കൂടിക്കുഴഞ്ഞുകൊണ്ടാണ് കടന്നുവരുന്നത്.
പ്രബോധിതരുടെ താല്‍പര്യം പരിഗണിച്ച് പടച്ചതമ്പുരാന്‍ സ്വീകരിച്ചതാണ് ഈ ശൈലി. ബുദ്ധിജീവികളും സാധാരണക്കാരുമെല്ലാം ഉള്‍പ്പെടുന്ന മനുഷ്യസമൂഹത്തിന്റെ മൊത്തം ബോധവത്കരണത്തിന് ഉതകുന്നതത്രേ ഈ ശൈലി. ഖുര്‍ആനിന്റെ സവിശേഷമായ ഈ പ്രതിപാദനശൈലിയെ ക്കുറിച്ച് മനസ്സിലാക്കാതെ ഒരു വൈജ്ഞാനിക ഗ്രന്ഥത്തെയോ ചരിത്രപു സ്തകത്തെയോ സമീപിക്കുന്ന രീതിയില്‍ ഖുര്‍ആനിനെ സമീപിക്കുന്നത് അതിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നതിന് വിഘാതമാവും.

This entry was posted in ഖുര്‍ആനെ കുറിച്ച്. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>