2. തിമോത്തെയോസ് 3:16-ല്‍ ബൈബിള്‍ ദൈവവചനമാണെന്ന് പറയുന്നുണ്ടല്ലോ. ഇതിന്റെ വിവക്ഷയെന്താണ്?

“യേശുക്രിസ്തുവിലുള്ള ഈ വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കാന്‍ നിന്നെ പ്രബോധിപ്പിക്കുന്ന വിശുദ്ധ ലിഖിതങ്ങള്‍ ബാല്യം മുതലേ നിനക്കു പരിചയമുണ്ടല്ലോ. വിശുദ്ധ ലിഖിതങ്ങളെല്ലാം ദൈവനിവേശിതമാണ്; പഠിപ്പിക്കാനും ശാസിക്കാനും തെറ്റുതിരുത്താനും നീതിയിലുള്ള പരിശീലനത്തിനും അത് ഉപകരിക്കുന്നു” (2 തിമൊത്തെയോസ് 3:15-16).
ഇവിടെ, പൌലോസ് വിശുദ്ധ ലിഖിതങ്ങളെന്ന് പറഞ്ഞത് ബൈബിള്‍ പുസ്തകങ്ങളെക്കുറിച്ചാണെങ്കില്‍ മാത്രമേ ബൈബിള്‍ ദൈവനിവേശിതമാണെന്ന് അതുതന്നെ അവകാശവാദം ഉന്നയിച്ചുവെന്ന് പറയാനാകൂ. എന്നാ ല്‍, വസ്തുത അതല്ല. ബൈബിള്‍ പുതിയ നിയമത്തില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന ഇരുപത്തിയേഴ് പുസ്തകങ്ങളില്‍ ആദ്യമായി രചിക്കപ്പെട്ടവ പൌലോസിന്റെ ലേഖനങ്ങളാണ്. ക്രിസ്താബ്ദം 40-നും 60-നുമിടയിലാണ് അവ രചിക്കപ്പെട്ടതെന്നാണ് പണ്ഡിതാഭിപ്രായം. പൌലോസിന്റെ ലേഖനങ്ങ ളൊഴിച്ച്  മറ്റു പുതിയ നിയമഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിരിക്കുന്നത് ക്രിസ്താബ്ദം 65-നും 150-നുമിടക്കാണ്. മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വചനം ശ്രദ്ധിക്കുക. പൌലോസ് ഇവിടെ പരാമര്‍ശിക്കുന്നത് തിമൊത്തെയോസിന് പരിചയമുള്ള ഏതോ വിശുദ്ധ ലിഖിതങ്ങളെയാണ്. ആ ലിഖിതങ്ങള്‍ പൌ ലോസിന്റെ ലേഖനങ്ങള്‍ക്കുമുമ്പേ പ്രചാരത്തിലുള്ളവയാണെന്നാണ് അദ്ദേഹത്തിന്റെ ശൈലിയില്‍നിന്ന് മനസ്സിലാവുന്നത്. പുതിയ നിയമത്തി ലാവട്ടെ, പൌലോസിന്റെ ലേഖനത്തിന് മുമ്പ് രചിക്കപ്പെട്ട ഒരു ലിഖിതവുമില്ലെന്നുറപ്പാണ്. അപ്പോള്‍ പിന്നെ, ദൈവനിവേശിതമായ വിശുദ്ധ ലിഖിതങ്ങള്‍ എന്നു പൌലോസ് പരിചയപ്പെടുത്തിയത് ബൈബിളിലുള്ള ഏതെങ്കിലും പുസ്തകത്തെയാണെന്ന് കരുതുന്നതില്‍ ന്യായമില്ല. ബൈബിളിലെ പുതിയനിയമപുസ്തകങ്ങള്‍ രചിക്കപ്പെടുന്നതിനു മുമ്പ് നിലനിന്നിരുന്ന ഏതോ ലിഖിതങ്ങളെയാണ് പൌലോസ് ഇവിടെ പരാമര്‍ശിക്കുന്നത് എന്നുറപ്പാണ്.  അപ്പോള്‍ ഈ വചനമെങ്ങനെ ദൈവികമാണെന്ന ബൈബിളിന്റെ അവകാശവാദമാകും? ഇത് ബൈബിളിന്റെ അവകാശവാദമല്ല. ബൈബിളിലില്ലാ ത്ത ഏതോ ലിഖിതങ്ങളെക്കുറിച്ച പൌലോസിന്റെ പരാമര്‍ശം മാത്രമാണ ത്. പ്രസ്തുത ലിഖിതങ്ങളാകട്ടെ ഇന്ന്ഉപലബ്ധമല്ലതാനും.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം. Bookmark the permalink.