ദൈവികമാണെന്ന സ്വയം അവകാശവാദം കൊണ്ടുമാത്രം ഒരു ഗ്രന്ഥം ദൈവികമാകുമോ?

ഇല്ല. ദൈവികമാണെന്ന് അവകാശപ്പെടുന്ന ഏതൊരു ഗ്രന്ഥവും  അതി ന്റെ ദൈവികത തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, ഒരു ഗ്രന്ഥം ദൈവികമാണെങ്കില്‍ അത് സ്വയമോ അതല്ലെങ്കില്‍ അതുമായി വന്ന പ്രവാചകനോ പ്രസ്തുത വാദം ഉന്നയിക്കേണ്ടതുണ്ടെന്നത് പ്രാഥമികമായ ഒരു കാര്യമാകുന്നു. ഗ്രന്ഥം സ്വയമോ അതുമായി വന്ന വ്യക്തിയോ അത് ദൈവികമാണെന്ന അവകാശവാദം ഉന്നയിക്കാത്തിടത്തോളം മറ്റാര്‍ക്കും ആ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നതാണ് യാഥാര്‍ഥ്യം. ഗ്രന്ഥത്തിന്റെ അനുയായികള്‍ അത് ദൈവികമാണെന്നു പറയുമ്പോള്‍ ആ ഗ്രന്ഥമോ അതുമായി വന്ന വ്യക്തിയോ ഉന്നയിച്ച വാദത്തിനുള്ള സാക്ഷ്യം മാത്രമേ ആകുന്നുള്ളൂ. വാദം നിലനില്‍ക്കുന്നില്ലെങ്കില്‍ സാക്ഷ്യം അപ്രസക്തമാണല്ലോ.
ഖുര്‍ആനൊഴിച്ച് മറ്റു വേദഗ്രന്ഥങ്ങളുടെയെല്ലാം സ്ഥിതിയിതാണ്. അവ യൊന്നും സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നില്ല. അവയുടെ അനുയായികള്‍ അവയില്‍ ദൈവികത ആരോപിക്കുകയാണ് ചെയ്യുന്നത്. തര്‍ക്ക ശാസ്ത്ര പ്രകാരം തികഞ്ഞ അസംബന്ധമാണിത്. വിവരമുള്ളവരുടെ പരി ഗണനക്കുപോലും വരേണ്ടതില്ലാത്ത സംഗതി. വാദമില്ലാത്ത കേസില്‍ പ്രത്യക്ഷപ്പെടുന്ന സാക്ഷികളെപ്പോലെ അവഗണിക്കപ്പെടേണ്ട കാര്യം മാത്രമാണിത്.
ഖുര്‍ആനിന്റെ അവസ്ഥ ഇതല്ല. അത് സ്വയം ദൈവികമാണെന്ന് പ്രഖ്യാപിക്കുന്നു. അതിനാല്‍ ഒരു വാദം നിലനില്‍ക്കുന്നു. ഇനി ഈ വാദ ത്തില്‍ എത്രത്തോളം കഴമ്പുണ്ട് എന്നു പരിശോധിക്കപ്പെടണം. പ്രസ്തുത പരിശോധനക്ക് ഒരു അര്‍ഥമുണ്ട്. സ്വയം ദൈവികമാണെന്ന് പറയാത്ത ഗ്രന്ഥങ്ങളുടെ ദൈവികത പരിശോധിക്കുന്നതുപോലെ നിരര്‍ഥകമല്ല അത്.

This entry was posted in ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.

Leave a Reply

Your email address will not be published.