പാശ്ചാത്യ ലോകത്തെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാനം ക്രൈസ്തവ ദര്‍ശനമാണല്ലോ. ആ നിലയ്ക്ക് ക്രിസ്തുമതത്തിന്റെ വീക്ഷണമല്ലേ ഖുര്‍ആനിക ശിക്ഷണത്തേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത്?

പാശ്ചാത്യ ലോകത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന വഴിവിട്ട സ്വാത ന്ത്യ്രം ആ സമൂഹത്തെ നാശത്തിലാണ്  എത്തിച്ചിട്ടുള്ളതെന്നതാണ് വസ് തുത. ക്രൈസ്തവ ശിക്ഷണങ്ങള്‍ സൃഷ്ടിച്ച ദുസ്സഹമായ അവസ്ഥയോടുള്ള പ്രതിഷേധമാണ് അവിടെ നടമാടുന്നത്. അവരുടെ സ്വാതന്ത്യ്രത്തിനു കാരണം ക്രൈസ്തവദര്‍ശനമാണെന്ന് പറയാന്‍ തീവ്രവാദികളായ മിഷനറി പ്രവര്‍ത്തകര്‍ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്കാരത്തെ അധാര്‍ മികതയുടെ ഗര്‍ത്തത്തില്‍നിന്ന് എങ്ങനെ കരകയറ്റാനാവുമെന്നാണ് ക്രിസ്ത്യന്‍ ബുദ്ധിജീവികള്‍ ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കുരിശുമരണ ത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തിന് പ്രായോഗിക തലത്തി ല്‍ ജനങ്ങളെ പാപവിമുക്തരാക്കാന്‍ കഴിയുന്നില്ലെന്ന വസ്തുത അവര്‍ അംഗീകരിക്കുന്നു. അപ്പോള്‍ പാശ്ചാത്യ സ്ത്രീയുടെ സ്വാതന്ത്യ്രം ക്രൈസ്തവ ദര്‍ശനത്തിന്റെ ഉല്‍പന്നമല്ലെന്ന് അവര്‍തന്നെ സമ്മതിക്കുന്നുവെന്നര്‍ഥം. ക്രൈസ്തവ സന്യാസത്തിന്റെ ജീവിത നിഷേധത്തോടുള്ള പ്രതിഷേ ധ പ്രതികരണമായിട്ടാണ്  പാശ്ചാത്യ ജനത മൂല്യങ്ങളില്‍നിന്ന് അകലാന്‍  തുടങ്ങിയതെന്നുള്ളതാണ് യാഥാര്‍ഥ്യം.
യഹൂദമതത്തിന്റെ തുടര്‍ച്ചയാണ് ക്രിസ്തുമതം. യേശുക്രിസ്തു എന്തെ ങ്കിലും പുതിയ വിശ്വാസങ്ങളോ കര്‍മങ്ങളോ ധര്‍മസംഹിതയോ പഠിപ്പിച്ച തായി കാണാന്‍ കഴിയുന്നില്ല. ഇസ്രായേല്‍ ഭവനത്തിലെ കാണാതെ പോയ ആടുകളുടെ അടുത്തേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനാണ് താന്‍ എന്നാണ് ക്രിസ്തു അവകാശപ്പെട്ടത് (മത്തായി 15:25). പഴയ നിയമത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് താന്‍ അയക്കപ്പെട്ടിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത് (മത്തായി 5:17). ഇസ്രായേല്യരെ ദൈവികമാര്‍ഗ ത്തിലൂടെ നയിക്കുവാന്‍ നിയുക്തനായ പ്രവാചകനായിരുന്നു അദ്ദേഹമെ ന്നര്‍ഥം. മോശയിലൂടെ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍ പിന്തുടരുവാനാണ് അദ്ദേഹം ജനങ്ങളെ ഉപദേശിച്ചത്. ആദ്യ നൂറ്റാണ്ടുകളിലൊന്നുംതന്നെ സഭക്ക് യഹൂദരുടേതില്‍നിന്ന് ഏതെങ്കിലും വിധത്തില്‍ വ്യത്യസ്തമായ യാതൊരു കര്‍മങ്ങളുമുണ്ടായിരുന്നില്ല; നിയമങ്ങളുമുണ്ടായിരുന്നില്ല.
മനുഷ്യര്‍ക്കിടയിലേക്ക് പാപം കടന്നുവരാന്‍ കാരണം സ്ത്രീയാണെന്നാണ് യഹൂദവീക്ഷണം. വിലക്കപ്പെട്ട കനി സ്വയം തിന്നുകയും തന്റെ ഇണ യെക്കൊണ്ട് തീറ്റിക്കുകയും ചെയ്തവളാണ് സ്ത്രീ (ഉല്‍പത്തി 3:12). ദൈവ ത്തെ ധിക്കരിക്കുക മാത്രമല്ല ധിക്കരിക്കുവാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്ത പാപിയാണവള്‍. ഇതായിരുന്നു സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണം. അത് ക്രൈസ്തവ തലത്തിലെത്തിയപ്പോള്‍ പാപത്തിന് വാതില്‍ തുറന്നുകൊടുക്കുക വഴി ദൈവപുത്രന്റെ കഷ്ടാനുഭവങ്ങളിലൂടെയുള്ള ക്രൂശീകരണ ത്തിനുള്ള ആത്യന്തികമായ കാരണക്കാരിയെന്ന പാപഭാരംകൂടി വഹിക്കുവാന്‍ അവള്‍ വിധിക്കപ്പട്ടവളായിത്തീര്‍ന്നു.
‘ബാല്‍’ എന്ന എബ്രായ പദത്തിനര്‍ഥം ഉടമസ്ഥന്‍ എന്നാണ്. ബൈബി ള്‍ പഴയനിയമത്തില്‍ പുരുഷനെക്കുറിക്കുവാന്‍ ബാല്‍ എന്നാണ്  പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെ മുകളില്‍ എല്ലാ അര്‍ഥത്തിലുമുള്ള ഉടമാവകാശമുണ്ടായിരുന്നവനായാണ് പഴയനിയമത്തിലെ കല്‍പനകളില്‍ പുരുഷനെ നമുക്ക് കാണാന്‍ കഴിയുന്നത്. സ്ത്രീകളെ വില്‍ക്കുവാന്‍ വരെ-സ്വന്തം പുത്രിമാരെ വരെ-പുരുഷന് ബൈബിള്‍ അനുവാദം നല്‍കുന്നുണ്ട് (പുറപ്പാട് 21:7). കടം വീട്ടുവാനായി സ്വന്തം പുത്രിമാരെ അടിമച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്ന സമ്പ്രദായം പോലും യഹൂദന്മാര്‍ക്കിടയില്‍ നിലനിന്നിരുന്നു (നെഹമ്യാ 5:5). മതപരമായ അനുഷ്ഠാനങ്ങളില്‍പോലും സ്ത്രീക്ക് സ്വന്തമായ ഇച്ഛയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്യ്രം യഹൂദന്മാര്‍ നല്‍കിയിരുന്നില്ല. തന്റെ മകളോ ഭാര്യയോ എടുക്കുന്ന നേര്‍ച്ചകള്‍തന്നെയും ദുര്‍ബലപ്പെടുത്താന്‍ പുരുഷന് അധികാരമുണ്ടെ ന്നാണ് സംഖ്യാപുസ്തകത്തിലെ (30:12) വിധി. പത്തുകല്‍പനകളില്‍ ഭാര്യയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് അടിമകളുടെയും വളര്‍ത്തുമൃഗങ്ങളുടെ യും കൂടെയാണെന്നതില്‍നിന്ന് (പുറപ്പാട് 20:17, ആവര്‍ത്തനം 5:21) യഹൂദ ന്മാര്‍ക്കിടയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്ഥാനമെന്തായിരുന്നുവെന്ന് ഊഹിക്കാന്‍ കഴിയും.
പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിനെ പുച്ഛത്തോടുകൂടിയായിരുന്നു യഹൂദന്മാര്‍ നോക്കിയിരുന്നത്. പ്രസവിക്കപ്പെടുന്നത് പെണ്‍കുഞ്ഞാണെങ്കി ല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ ഇരട്ടികാലം  മാതാവ് അശുദ്ധ യായിരിക്കുമെന്നാണ് നിയമം (ലേവ്യ 12:15).
ബഹുഭാര്യത്വം പഴയനിയമകാലത്ത് സാര്‍വത്രികമായിരുന്നു. അതിന് യാതൊരു നിയന്ത്രണവും ന്യായപ്രമാണം കല്‍പിക്കുന്നില്ല. സോളമന് എഴുന്നൂറ് ഭാര്യമാരും മുന്നൂറ് വെപ്പാട്ടിമാരുമുണ്ടായിരുന്നുവത്രേ! (1 രാജാക്കന്മാര്‍ 11:3). വിവാഹമോചനത്തിന്, പഴയ നിയമപ്രകാരം, പുരുഷനു മാ ത്രമേ അവകാശമുള്ളൂ. ഏതു ചെറിയ കാരണമുണ്ടായാലും പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാം. മോചനപത്രമെഴുതി അവളുടെ കൈ യില്‍ കൊടുക്കണമെന്നുമാത്രം. എന്നാല്‍ ക്രൂരനായ ഒരു ഭര്‍ത്താവിന്റെ പിടിയില്‍നിന്നുപോലും വിടുതല്‍ നേടുവാന്‍ സ്ത്രീക്ക് എന്തെങ്കിലും മാര്‍ഗങ്ങളുള്ളതായി ബൈബിളിലൊരിടത്തും പ്രസ്താവിച്ചു കാണുന്നില്ല (ആവര്‍ത്തനം 24:1-4).
യേശുവിന്റെ ആഗമനകാലത്ത് യഹൂദ സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ അത്യന്തം പരിതാപകരമായിരുന്നു. പ്രഭാത പ്രാര്‍ഥനയായ ‘ഷേമാ’ ചൊല്ലാന്‍ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അടിമകള്‍ക്കോ അനുവാദമുണ്ടായിരുന്നില്ല. ‘സ്ത്രീയായി എന്നെ സൃഷ്ടിക്കാത്തതില്‍ ഞാന്‍ ദൈ വത്തെ സ്തുതിക്കുന്നു’വെന്ന ഒരു പ്രാര്‍ഥനതന്നെ യഹൂദദിനചര്യയിലുണ്ടായിരുന്നു. തോറ പഠിക്കുവാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. തോറ സ്ത്രീകളെ പഠിപ്പിക്കുന്നതിലും ഭേദം ചുട്ടുകരിക്കലാണ് എന്നാണ് ക്രിസ്താബ്ദം തൊണ്ണൂറാമാണ്ടില്‍ ജീവിച്ച ഏലിയാസര്‍ എന്ന യഹൂദറബ്ബി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഈയൊരു അവസ്ഥക്ക് മാറ്റമുണ്ടാക്കുന്നതിനുവേണ്ടി ക്രിസ്തു ആത്മാര്‍ഥമായി പരിശ്രമിച്ചതായി കാണാനാവും. തന്റെ ശിഷ്യഗണത്തില്‍ അദ്ദേ ഹം സ്ത്രീകള്‍ക്കുകൂടി സ്ഥാനം നല്‍കി. അപ്പോസ്തലന്മാരില്‍ സ്ത്രീക ളൊന്നുമില്ലെങ്കിലും ക്രിസ്തുവിന്റെ പരസ്യപ്രബോധനവേളയില്‍ അദ്ദേഹ ത്തെ അനുഗമിച്ചിരുന്ന അനേകം സ്ത്രീകളെ നമുക്ക് കാണാനാകും. മഗ്ദ ലനമറിയ, യോഹന്ന, സൂസന്ന… ഇങ്ങനെ പോകുന്നു അവരുടെ പട്ടിക. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളിലും അദ്ദേഹം സുവിശേ ഷ പ്രചാരണം നടത്തി (യോഹന്നാന്‍ 4:1-24). മതപരമായ വിഷയങ്ങളില്‍  സ്ത്രീക്ക്  യാതാന്നും ചെയ്യാനില്ലെന്ന് നിഷ്കര്‍ഷിക്കപ്പെട്ടിരുന്ന യഹൂദ സമുദായത്തില്‍ ഇവയെല്ലാംതന്നെ വിപ്ളവാത്മകമായ നടപടികളായിരുന്നു. സ്ത്രീയും പുരുഷനും ദൈവത്തിങ്കല്‍ തുല്യരാണെന്ന് ക്രിസ്തു പഠിപ്പിക്കുകയായിരുന്നു, ഈ പ്രവര്‍ത്തനത്തിലൂടെ.
യേശുവിനുശേഷം വിശ്വാസ കാര്യങ്ങളില്‍ സഭ പിഴച്ചുപോയതുപോലെ തന്നെ സ്ത്രീകള്‍ക്കു നല്‍കിയിരുന്ന സ്ഥാനത്തിന്റെ കാര്യത്തിലും പിഴ വുകള്‍ സംഭവിച്ചുതുടങ്ങി. പഴയ യഹൂദ സമുദായത്തില്‍ നിലനിന്ന നിയമ ങ്ങള്‍ തന്നെ സ്ത്രീയുടെ വിഷയത്തില്‍ ക്രൈസ്തവര്‍ പിന്‍തുടരാനാരംഭിച്ചു. പൌലോസ് സഭാ നേതൃത്വമേറ്റെടുത്തതോടെ സ്ഥിതി കൂടുതല്‍ വഷളാ യി. യവന സമുദായത്തില്‍നിന്ന് ക്രൈസ്തവ സമൂഹത്തിലേക്ക് ജനങ്ങള്‍ വന്നതോടെ യഹൂദരുടെയും യവനരുടെയും നിയമങ്ങളില്‍ പറഞ്ഞ സ്ത്രീ യുടെ പതിതാവസ്ഥകളുടെ സങ്കലനമാണ് ക്രൈസ്തവ സമൂഹത്തിലുണ്ടായത്. യവന സമുദായത്തിലെ സ്ത്രീകളുടെ നില വളരെ മോശമായിരുന്നു. ‘മൌനമായിരിക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെ ലക്ഷണം’ എന്നാണ് സോഫാക്വീസ് എന്ന യവന തത്ത്വചിന്തകന്‍ പറഞ്ഞിട്ടുള്ളത്. സ്ത്രീക്ക് യാതൊരു അവകാശവും വകവെച്ചുകൊടുക്കാന്‍  യവനന്മാര്‍ സന്നദ്ധരായിരുന്നില്ല. പിശാചിന്റെ പ്രതിരൂപമാണ് പെണ്ണ് എന്നായിരുന്നു അവരുടെ ആപ്തവാക്യം. വീടുകളില്‍ ഭക്ഷണമേശയില്‍പോലും സ്ത്രീക്ക് സ്ഥാനമുണ്ടായിരുന്നില്ല. അവള്‍ക്കായി പ്രത്യേകം തിരിക്കപ്പെട്ട അന്തഃപുരങ്ങളില്‍ അവള്‍ കഴിയണമായിരുന്നു. മതത്തിന്റെ പേരി ല്‍ അവള്‍ ശരിക്കും ചൂഷണം ചെയ്യപ്പെട്ടിരുന്നു. ക്ഷേത്രങ്ങളിലേക്ക് സ്ത്രീകളെ ദാനം ചെയ്യുന്ന പതിവുണ്ടായിരുന്നു യവനന്മാര്‍ക്ക്. ഇങ്ങനെ ദാനം ചെയ്യപ്പെടുന്നവര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യഭിചാരകര്‍മങ്ങളിലേര്‍പ്പെ ടുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു; ഇന്ത്യയിലെ ദേവദാസികളെപ്പോലെ. കൊരിന്തിയിലെ അഫ്രോഡൈറ്റ് ദേവന്റെ അമ്പലത്തില്‍ ഇത്തരം ആയിര ത്തോളം ദേവദാസികളുണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യവന രില്‍നിന്നും യഹൂദരില്‍നിന്നും മതനിയമങ്ങള്‍ സ്വീകരിച്ച ക്രൈസ്തവ സഭ സ്വാഭാവികമായും സ്ത്രീകളെ പീഡിപ്പിക്കുന്ന നിയമങ്ങളാണ് നടപ്പാ ക്കിയത്്.
പൌലോസിന്റെ ലേഖനങ്ങളിലാണ് സ്ത്രീവിരുദ്ധതയുടെ ക്രൈസ്തവ ബീജങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. തന്റെ ആശയങ്ങള്‍ക്ക്  യവന തത്ത്വചിന്തയുടെ അടിത്തറ സ്വീകരിച്ചപ്പോള്‍ സ്വാഭാവികമായി ഉണ്ടായതായിരുന്നു പൌലോസിന്റെ ലേഖനങ്ങളിലെ സ്ത്രീ വിരുദ്ധത. ‘ചെകുത്താന്റെ പ്രതിരൂപമാണ് പെണ്ണ്’ എന്ന യവന ചിന്തയുടെ സ്വാധീനമാണ് ‘സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷന് നല്ലത്’ (1.കൊരിന്ത്യര്‍ 7:1) എന്ന പൌലോസിന്റെ വചനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത് ‘സ്ത്രീ മൌനം പാലിക്കുന്നതാണ് മഹത്തരം’ എന്നു പറഞ്ഞ സോഫാക്വീസിന്റെ ആശയങ്ങള്‍തന്നെയാണ് ‘സഭകളില്‍ സ്ത്രീകള്‍ മൌനം പാലിക്കണം’ (1 കൊരിന്ത്യര്‍ 14:34-3) എന്നു പറഞ്ഞ പൌലോസിന്റെ വചനങ്ങളിലുമുള്ളത്.
സംരക്ഷണം ആവശ്യപ്പെടുന്നവളാണ് സ്ത്രീ. അവളുടെ പ്രകൃതിതന്നെ അങ്ങനെയുള്ളതാണ്. ഗര്‍ഭധാരണവും പ്രസവവുമെല്ലാം നടക്കുമ്പോഴാണ്  സ്ത്രീത്വം അതിന്റെ ഉന്നതാവസ്ഥയിലെത്തിച്ചേരുന്നത്. വിവാഹത്തിലൂടെയാണ് സ്ത്രീക്ക് തന്റെ സ്വാഭാവികമായ ഇത്തരം ചോദനകളെ പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നത്. ‘സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണ് പുരുഷന് നല്ലത്’ (1 കൊരി 7:1) എന്നു പഠിപ്പിക്കുന്നതിലൂടെ പൌലോസ് തികച്ചും സ്ത്രീ വിരുദ്ധമായ ആശയമാണ് പ്രബോധനം ചെയ്യുന്നത്. വിവാഹത്തെ നിരുല്‍സാഹപ്പെടുത്തുകയാണ് പൌലോസ് തന്റെ ലേഖനങ്ങളില്‍  ചെയ്തിരിക്കുന്നത്.
‘നീ അവിവാഹിതനാണോ എങ്കില്‍ വിവാഹം കഴിക്കാന്‍ മുതിരരുത്’ (1 കൊരി 7:27)
‘അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു: എന്നെപ്പോലെ ഒറ്റക്കു കഴിയുന്നതാണ് അവര്‍ക്ക് നല്ലത്. (1 കൊരി 7:8)
‘പ്രതിശ്രുത വധുവിനെ വിവാഹം കഴിക്കുന്നത് നല്ലത്. വിവാഹത്തില്‍നിന്നുതന്നെ ഒഴിഞ്ഞുനില്‍ക്കുന്നത് ഏറെ നല്ലത് (1 കൊരി 7:38)
സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയെന്ന നന്മ ചെയ്യാന്‍ ലോകത്തിലെ മുഴുവന്‍ പുരുഷന്മാരും സന്നദ്ധരായിരുന്നുവെങ്കില്‍ ഒരു നൂറ്റാണ്ടുകൊണ്ട് മനുഷ്യരാശി പൂര്‍ണമായി നശിച്ചുപോയേനെ. ഈ ക്രൈസ്തവ വീക്ഷണം മാനവികതക്കുതന്നെ വിരുദ്ധമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.
പൌലോസിന്റെ ഈ വചനങ്ങളുടെ  അടിസ്ഥാനത്തിലാണ് ക്രൈസ്തവ സന്യാസം രൂപപ്പെട്ടത്. യേശു ക്രിസ്തുവിന്റെ വചനങ്ങളിലൊന്നുംതന്നെ വിവാഹത്തെ നിരുല്‍സാഹപ്പെടുത്തുന്ന യാതൊരു പരാമര്‍ശവും കാണാന്‍ നമുക്ക് കഴിയുന്നില്ല. എന്നാല്‍, സന്യാസത്തെ പ്രോല്‍സാഹിപ്പിക്കുകയും അതിനെ ക്രൈസ്തവ സദാചാരത്തിന്റെതന്നെ അടിത്തറയാ ക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ് ക്രിസ്തുവിന് ശേഷം ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍തന്നെ ക്രൈസ്തവ ചരിത്രത്തില്‍ നാം കാണുന്നത്.  യവ നന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ദേവദാസീ സമ്പ്രദായത്തിന്റെ സ്വാധീന വും ക്രൈസ്തവ സന്യാസത്തിന്റെ രൂപീകരണത്തില്‍ ഉണ്ടായിരുന്നിരിക്ക ണം. സന്യാസം പുരുഷനേക്കാള്‍ പ്രതികൂലമായിത്തീരുന്നത് സ്ത്രീക്കാണ്. സ്ത്രീത്വത്തിന്റെ പൂര്‍ത്തീകരണവും പ്രകടനവും നടക്കുന്നത് വിവാഹ ത്തിലൂടെയാണല്ലോ.
സ്ത്രീകള്‍ക്കെതിരായ പൌലോസിന്റെ വീക്ഷണത്തിന്റെ സ്വാധീനമാണ് മധ്യകാലസഭയുടെ വര്‍ത്തനങ്ങളില്‍ നാം കാണുന്നത്. സ്ത്രീക്ക് ആത്മാവുണ്ടോയെന്നതായിരുന്നുവല്ലോ സഭയുടെ അക്കാലത്തെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. സന്യാസത്തിന്റെ പേരില്‍ നടന്ന ക്രൂരതകള്‍ക്ക് കൈയ്യും കണക്കുമില്ല. സ്വയം പീഡനത്തിലൂടെ ദൈവികതയിലെത്തിച്ചേരുന്നതിനു വേണ്ടിയായിരുന്നല്ലോ പ്രസ്തുത പേക്കൂത്തുകളെല്ലാം അരങ്ങേറിയത്.
സ്ത്രീക്കും മനുഷ്യരുടെ സ്വാഭാവിക വാഞ്ഛയായ ലൈംഗികവികാര ത്തിന്റെ പൂര്‍ത്തീകരണത്തിനുമെതിരായി സഭ നിലകൊണ്ടപ്പോള്‍ അതി നെതിരെയുണ്ടായ പ്രതികരണമാണ് പാശ്ചാത്യലോകത്തെ മൂല്യച്യുതിക്ക് അസ്തിവാരമിട്ടത്. ഖുര്‍ആനാകട്ടെ ദാമ്പത്യത്തെ ഒരു ദൈവിക ദൃഷ്ടാന്ത മായാണ് അവതരിപ്പിക്കുന്നത്. അതിന്റെ പൂര്‍ത്തീകരണം മനുഷ്യജീവിയുടെ സ്വാഭാവികമായ തേട്ടങ്ങളിലൊന്നാണ്. ദൈവിക വിധിവിലക്കുകള്‍ക്കനുസൃതമായി ലൈംഗികതൃഷ്ണ ശമിപ്പിക്കുന്നത് ഒരു പുണ്യകര്‍മമാണെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. പ്രസ്തുത പുണ്യകര്‍മത്തിലെ പങ്കാളിയാണ് പുരുഷനെ സംബന്ധിച്ചിടത്തോളം സ്ത്രീ. ലൈംഗികത പാപമാണെന്ന ക്രൈസ്തവ വീക്ഷണപ്രകാരം സ്ത്രീയെ പാപിയായിക്കാണുക സ്വാഭാവികമാണ്. ഖുര്‍ആനാകട്ടെ സ്ത്രീയെ ഇണയും തുണയുമായാണ് പരിചയ പ്പെടുത്തുന്നത്.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.

Leave a Reply

Your email address will not be published.