സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ് ദേവതകള്‍ പ്രസാദിക്കുന്നതെന്ന് പഠിപ്പിക്കുന്ന ഹൈന്ദവ ദര്‍ശനമല്ലേ ഖുര്‍ആനിനേക്കാള്‍ സ്ത്രീകള്‍ക്ക് സ്വീകാര്യമായി അനുഭവപ്പെടുന്നത്?

മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56-ാം വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വാക്യം ഇങ്ങനെയാണ്.
യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം
യത്രൈ താസ്തുന പൂജന്ത്യേ സര്‍വാ സ്തത്രാ ഫലാഃ ക്രിയാഃ
(എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു)
മനുസ്മൃതിയില്‍ സ്ത്രീപൂജകൊണ്ട് വിവക്ഷിക്കുന്നതെന്താണെന്ന് ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് സ്ത്രീയെക്കുറിച്ച ഹൈന്ദവ സങ്കല്‍പമെന്തായിരുന്നുവെന്നാണ് പരിശോധിക്കപ്പെടേണ്ടത്. പ്രസ്തുത സങ്കല്‍പത്തില്‍നിന്നാണല്ലോ അവളെക്കുറിച്ച നിയമങ്ങളുണ്ടാവുന്നത്.
സ്ത്രീയെക്കുറിച്ച് ഋഗ്വേദകാലത്തുണ്ടായിരുന്ന വീക്ഷണം വളരെ വിക ലമായിരുന്നു. അവള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമാണെന്നായിരുന്നു അന്നത്തെ സങ്കല്‍പം. അപ്സരസ്സായിരുന്ന ഉര്‍വശി തന്റെ കാമുകനായിരുന്ന പുരുരവസ്സിനോട് പറയുന്നതിങ്ങ നെയാണ്: ‘പുരുരവസ്സ്, മരിക്കരുത്, ഓടിപ്പോകരുത്; ക്രോധം പൂണ്ട ചെന്നായ്ക്കള്‍ നിങ്ങളെ കടിച്ചു കീറാതിരിക്കട്ടെ. സത്യമായും സ്ത്രീകളുമായി ചങ്ങാത്തം പാടില്ല. കഴുതപ്പുലിയുടെ ഹൃദയമാണവരുടേത്. സ്ത്രീകളുമായി ചങ്ങാത്തമില്ലതന്നെ. വീട്ടിലേക്ക് മടങ്ങിപ്പോകൂ’ (ഋഗ്വേദീയ ശതപഥ ബ്രാഹ്മണം 11:15,1:10 ഡി.ഡി കൊസാംബി ഉദ്ധരിച്ചത് Myth and reality page 105)
ഋഗ്വേദ സംഹിതയിലും ഇക്കാര്യം പറയുന്നുണ്ട്.
പുരുരവോ യാമൃഥാമാ പ്രപപ്തോ
മാത്വാ വൃകാസോ അശിവാസ ഉക്ഷന്‍
നവൈസ്ത്രൈണാ നി സഖ്യാ നിസന്തി
സാലാവ കാണാം ഹൃദയാന്യേതാ
(ഋഗ്വേദം 10:95:15)
ഉപനിഷത്തുകളാകട്ടെ സ്ത്രീയെക്കുറിച്ച് തികച്ചും പ്രതിലോമകരമായ വീക്ഷണമാണ് വെച്ചു പുലര്‍ത്തുന്നത്. ലോകത്തുള്ള സകലവിധ ദുഃഖത്തിന്റെയും കാരണം സ്ത്രീയാണ്. സര്‍വദോഷങ്ങളുടെയും പേടകമായ നാരി നരകാഗ്നിയിലെ ഇന്ധനമാണ്. യാജ്ഞവല്‍ക്യോപനിഷത്തിലെ ഏതാനും സൂക്തങ്ങള്‍ കാണുക.
ജ്വലനാ അതി ദൂര്യോപി സരസാ അപി നീരസാഃ
സ്ത്രീയോ ഹി നരകാഗ്നീനാ മിന്ധനം ചാരുദാരുണാം
(ശ്ളോകം16)
(വളരെ ദൂരെ വെച്ചുതന്നെ ദഹിപ്പിക്കുന്നവളും  സരസയാണെന്നു തോന്നുമെങ്കിലും രാസഹീനയും നരകാഗ്നിയിലെ ഇന്ധനവുമായ സ്ത്രീ സുന്ദരിയാണെങ്കിലും ഭയാനകമാണ്).
കാമനാമ്നാ കിരാതേന വികീര്‍ണാ മുഗ്ധ ചേതസഃ
നാര്യോ നരവിഹം ഗാനാമംഗ ബന്ധനവാഗുരാഃ
(ശ്ളോകം 17)
കാമദേവനാകുന്ന കിരാതന്‍ മനുഷ്യനാകുന്ന പക്ഷികളെ അകപ്പെടുത്താന്‍ വീശിയ വലയാണ് മുഗ്ധചേതസ്സുകളായ നാരിമാര്‍)
സര്‍വേഷാം ദോഷരത്നാനാം സുസമുദ്ഗികയാനയാ
ദുഃഖ ശൃംഖലയാ നിത്യമലമസ്തു മ മസ്ത്രീയാ
(ശ്ളോകം 19)
(സര്‍വ ദോഷരത്നങ്ങളുടെ പേടകവും ദുഃഖമാകുന്ന ശൃംഖലയുമായ സ്ത്രീയില്‍നിന്ന് ഭഗവാന്‍ നിന്നെ രക്ഷിക്കട്ടെ)
ഭഗവദ്ഗീതയും സ്ത്രീകളെ അധമകളായാണ് ഗണിച്ചിരിക്കുന്നത്.
മാംഹി പാര്‍ഥ വ്യാപാശ്രിത്യ യേള പിസ്യൂഃ പാപയോനയഃ
സ്ത്രീയോ വൈശ്യാസ്തഥാ ശൂദ്രസ്തേള പിയാന്തി പരാം ഗതിം (9:32).
(അര്‍ജുനാ, സ്ത്രീകള്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ പാപയോനിയില്‍ ജനിച്ചവരായിരുന്നാലും എന്നെ ശരണം പ്രാപിച്ചാല്‍ പരമഗതി പ്രാപിക്കുന്നു)
സ്ത്രീ പൂജിക്കപ്പെടണമെന്ന് പഠിപ്പിച്ച മനുസ്മൃതിയുടെ ഉപദേശം അവ ള്‍ക്ക് ഒരു കാരണവശാലും യാതൊരു രീതിയിലുമുള്ള സ്വാതന്ത്യ്രം നല്‍ക രുത് എന്നായിരുന്നു.
പിതാരക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ
രക്ഷന്തി സ്ഥാവിരേ പുത്രാ നഃ സ്ത്രീ സ്വാതന്ത്യ്ര മര്‍ഹതി (9:3)
(കൌമാരത്തില്‍ പിതാവിനാലും യൌവനത്തില്‍ ഭര്‍ത്താവിനാലും വാര്‍ ധ്യക്യത്തില്‍ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്യ്രം അര്‍ഹിക്കുന്നില്ല).
ഏത് അവസ്ഥയിലാണെങ്കിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെ ന്ന് പഠിപ്പിക്കുകയാണ് മനുസ്മൃതി ചെയ്യുന്നതെന്ന് ഈ സൂക്തത്തെ വ്യാഖ്യാനിച്ചു കൊണ്ട് വാദിക്കപ്പെടാറുണ്ട്. ഈ വചനത്തിന് തൊട്ടുമുമ്പുള്ള ശ്ളോകം ഈ സംശയം തീര്‍ക്കാന്‍ പര്യാപ്തമാണ്.
അസ്വാതന്ത്രാഃ സ്ത്രീയഃ കാര്യാഃ പുരുഷൈര്‍ സ്വൈര്‍ദിവാനിശം
വിഷയേഷു ച സജ്ജന്ത്യാഃ സ്സംസ്ഥാപ്യാ ആത്മനോ വശേ (9:2)
(ഭര്‍ത്താവ് തുടങ്ങിയ ബന്ധുക്കള്‍ രാവും പകലും ഒരു കാര്യത്തിലും സ്ത്രീക്ക് സ്വാതന്ത്യ്രം കൊടുക്കരുതാത്തതാകുന്നു. അവര്‍ ദുര്‍വിഷയികളായിരുന്നാലും തങ്ങളുടെ സ്വാധീനത്തില്‍ അധിവസിച്ചുകൊള്ളേണ്ടതാകുന്നു).
പുരുഷന്റെ ഭോഗയന്ത്രം മാത്രമായി സ്ത്രീയെ കാണുന്ന രീതിയിലുള്ളവയാണ് മനുസ്മൃതിയിലെ നിയമങ്ങള്‍. അഞ്ചാം അധ്യായത്തിലും ഒമ്പ താം അധ്യായത്തിലും വിവരിക്കപ്പെട്ടിരിക്കുന്ന നിയമങ്ങള്‍ വായിച്ചാല്‍ ആര്‍ക്കും ബോധ്യമാവുന്നതാണിത്.
അപ്പോള്‍ പിന്നെ സ്ത്രീ പൂജിക്കപ്പെടെണ്ടതാണെന്ന് മനു പറഞ്ഞതിന്റെ പൊരുളെന്താണ്? ഇത് പറഞ്ഞിരിക്കുന്നത് മനുസ്മൃതി മൂന്നാം അധ്യായം 56-ാം വാക്യത്തിലാണെന്ന് നാം കണ്ടുവല്ലോ. എന്താണ് ഇവിടെ പൂജകൊണ്ട് വിവക്ഷിക്കപ്പെട്ടതെന്ന് മനസ്സിലാക്കാന്‍ 55 മുതല്‍ 62 വരെയുള്ള ഈരടികള്‍ ശ്രദ്ധാപൂര്‍വം വായിച്ചാല്‍ മതി. പ്രസ്തുത വാക്യങ്ങളുടെ സാരം ഇങ്ങനെയാണ്:
“അച്ഛന്‍, സഹോദരന്‍, വരന്‍, ദേവരന്‍ ഇവര്‍ കന്യകയുടെ ക്ഷേമം ഇച്ഛിക്കുന്നതായാല്‍ അവളെ കല്യാണകാലത്തും ശേഷവും ഭൂഷണം മുതലായവകൊണ്ട് ഉപചരിച്ച് സന്തോഷപ്പെടുത്തേണ്ടതാകുന്നു. എവിടെ സ്ത്രീകള്‍ ഭൂഷണം മുതലായവകൊണ്ട് സന്തോഷം പ്രാപിക്കുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ സ്ത്രീകളെ പൂജിക്കുന്നില്ലയോ അവിടെ ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷ്ഫലമായിരിക്കും. ഏതു കുലത്തില്‍ സഹോദരി മുതലായവര്‍ വസ്ത്രങ്ങളില്ലാതെ വിഷമിക്കുന്നുവോ ആ കുലം നശിച്ചുപോകും. ഏതു കുലത്തില്‍ അവര്‍ അപ്രകാരം വ്യസനിക്കുന്നില്ലയോ ആ കുലം വൃദ്ധി പ്രാപിക്കും. സ്ത്രീകള്‍ വേണ്ടവിധം ഉപചരിക്കപ്പെടാത്തതിനാല്‍ ‘ഈ വംശം നശിക്ക ട്ടെ’യെന്ന് ശപിച്ചാല്‍ ആ വംശം നിശ്ശേഷം നശിക്കും. അതിനാല്‍ ക്ഷേമ ത്തെ ഇച്ഛിക്കുന്നവര്‍ സല്‍ക്കാര ഉല്‍സവ കാലങ്ങളില്‍ സ്ത്രീകളെ അന്ന വസ്ത്രാഭരണങ്ങളാല്‍ സന്തോഷിപ്പിക്കണം. പത്നി വസ്ത്രാഭരണങ്ങളെ ക്കൊണ്ട് സന്തുഷ്ടയാകാതിരുന്നാല്‍ വരനെ സന്തോഷിപ്പിക്കുകയില്ല. വരന്‍ സന്തോഷിക്കാതിരുന്നാല്‍ വധുവിനെ പ്രാപിക്കുകയില്ല. അങ്ങനെയാവുമ്പോള്‍ സന്താനാഭിവൃദ്ധിയുണ്ടാവുകയില്ല. സ്ത്രീ വസ്ത്രാഭരണങ്ങളാല്‍ ശോഭിതയായിരുന്നാല്‍ ഭര്‍തൃസംയോഗത്താല്‍ ആ കുലം വൃദ്ധിയെ പ്രാപിക്കുന്നു. പത്നിയില്‍ വരന്‍ അനുരാഗഹീനനായിരുന്നാല്‍ അവള്‍ പരപുരുഷസംഗിയായി ഭവിക്കും. തന്നിമിത്തം ആ കുലം ഹീനമാകും”.
എങ്ങനെയാണ് സ്ത്രീ പൂജിക്കപ്പെടേണ്ടതെന്ന് ഈ വചനങ്ങളില്‍നിന്ന് വ്യക്തമാവുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും നല്‍കിക്കൊണ്ടാണ് സ്ത്രീ പൂജിക്കപ്പെടേണ്ടത്. എന്തിനാണിവ നല്‍കുന്നത്? ഭക്ഷണം നല്‍കി സ്ത്രീശരീരം മാംസളമാക്കണം; പുരുഷന്‍ അവളില്‍ അനുരക്തനാവുന്നതിനുവേണ്ടി. വസ്ത്രങ്ങളും ആഭരണങ്ങളുമണിയിച്ച് സ്ത്രീ ശരീരം സുന്ദരമാക്കണം. പുരുഷന്‍ അവളില്‍ ആകൃഷ്ടനാവുന്നതിനുവേണ്ടി. പുരുഷന്റെ കിടപ്പറയുടെ അലങ്കാരമാക്കുന്ന രീതിയില്‍ സ്ത്രീ പൂജിക്കപ്പെ ടണം. ഇതാണ് മനുവിന്റെ വിധി. സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് മനുവിന് ഒന്നും പറയാനില്ല.
കുടുംബബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളാല്‍ ബന്ധിക്കപ്പെട്ട് വീര്‍പ്പുമുട്ടിക്കഴിയേണ്ട, യാതൊരു അവകാശങ്ങളുമില്ലാത്ത വ്യക്തിയായാണ് മനുസ്മൃതിയിലെ നിയമങ്ങള്‍ സ്ത്രീയെ കണക്കാക്കുന്നത്. അഞ്ചാം അധ്യായത്തിലെ 147 മുതല്‍ 169 വരെയുള്ള സൂക്തങ്ങള്‍ സ്ത്രീയെക്കുറിച്ചുള്ളതാണ്. യൌവനപ്രായത്തില്‍തന്നെ വിധവയായാല്‍ പോലും പുനര്‍വിവാഹത്തി നവള്‍ക്ക് അര്‍ഹതയില്ല. ഭര്‍ത്താവ് ജാരവൃത്തി ചെയ്യുന്നവനാണെങ്കിലും സ്ത്രീ അയാളെ ദൈവതുല്യം പരിഗണിക്കണം. എന്നാല്‍, ജാരവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീയെ പരസ്യമായി പട്ടികള്‍ക്ക് കടിച്ചുകീറാനായി എറി ഞ്ഞുകൊടുക്കണം. സ്ത്രീക്ക് കുടുംബസ്വത്തിലവകാശമില്ല. അവളുടെ അധ്വാനത്തിന്റെ കൂലി പുരുഷന്റേതിന്റെ പകുതിയായിരിക്കും. ഇങ്ങനെ പോകുന്നു, സ്ത്രീയെക്കുറിച്ച മനുസ്മൃതി നിയമങ്ങള്‍.
ഇന്ത്യയില്‍ നിലനിന്നിരുന്ന ക്രൂരവും  അതിനികൃഷ്ടവുമായ ഒരു ആചാ രമാണ് ദേവദാസീ സമ്പ്രദായം. അഥര്‍വ വേദകാലഘട്ടത്തില്‍തന്നെ സപ്ത സിന്ധുവില്‍ ദേവദാസീ സമ്പ്രദായമാരംഭിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. ദേവന്മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്ക് അര്‍പ്പിക്കപ്പെടുന്ന ശൂദ്ര സ്ത്രീകളാണ് ദേവദാസികള്‍. ദേവന്മാരുടെ ഭൂമിയിലെ പ്രതിനിധികളായിരുന്ന സവര്‍ണരുടെ ലൈംഗികാവശ്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു ദേവദാസികളുടെ ധര്‍മം. ക്ഷേത്രങ്ങളിലെ വേശ്യകളായിരുന്നു ഇവരെന്നര്‍ഥം.
ആര്‍ഷഭാരതീയ സമൂഹത്തില്‍ ദേവദാസികള്‍ ഒരു അവിഭാജ്യ ഘടകമാ യിരുന്നുവെന്ന് രാമായണവും മഹാഭാരതവും ഒരാവൃത്തി വായിച്ചാല്‍ മന സ്സിലാവും. ദശരഥന്‍ ശ്രീരാമനുവേണ്ടി സജ്ജമാക്കിയ പടയില്‍ സൌന്ദര്യം ഉപജീവനമാര്‍ഗമാക്കിയ മങ്കമാരെകൂടി ഉള്‍ക്കൊള്ളിച്ചിരുന്നു. കുരുക്ഷേത്ര യുദ്ധത്തിന് പോകുമ്പോള്‍ പാണ്ഡവപക്ഷത്തെയും കൌരവപക്ഷത്തെയും ദേവദാസികളെ നിറച്ച കുതിരവണ്ടികള്‍ അനുഗമിച്ചിരുന്നു. വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാന്‍ ദേവദാസികള്‍ മുന്നില്‍തന്നെയുണ്ടായിരുന്നു. കഠിനമായ സഹനപരീക്ഷണത്തിനുശേഷം തലസ്ഥാനനഗരിയിലേക്ക് തിരിച്ചെത്തിയ കൌഷിക മഹാരാജാവിനെ സ്വീകരിക്കാനെത്തിയതും ദേവദാസി സമൂഹമായിരുന്നു. തത്ത്വജ്ഞാനിയായ ജനകവിദഹനെ സന്ദര്‍ശിച്ചപ്പോള്‍ ശൂകനെ എതിരേറ്റത്, കണ്ടാല്‍തന്നെ ചോരത്തിളപ്പുള്ള അമ്പതു പെണ്‍കുട്ടികളായിരുന്നുവെന്നാണ് മഹാഭാരതം പറയുന്ന ത്. പെണ്ണിനെ ജീവിതകാലം കാണാത്ത ഋഷ്യശൃംഗനില്‍ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച് തന്റെ കാര്യം നേടുവാനായി അനുഗമഹാരാജാവ് നിശ്ചയിച്ചതും ഒരു ദേവദാസിയെയായിരുന്നു.
സ്ത്രീകളെ അപഹരിച്ചുകൊണ്ടുവന്ന് വിവാഹം ചെയ്യുന്ന സമ്പ്രദായ വും ആര്‍ഷഭാരതത്തില്‍ നിലനിന്നിരുന്നു. ഇത്തരം വിവാഹത്തിന് രാക്ഷ സം എന്നാണ് പേര്. ക്ഷത്രിയന് രാക്ഷസവിവാഹം ധര്‍മമാണെന്നാണ് മനുസ്മൃതിയുടെ വിധി (3:23,24). പുരാണങ്ങളില്‍ പലരും ഇങ്ങനെ വിവാഹം ചെയ്തതായി കാണാന്‍ കഴിയും. ശ്രീകൃഷ്ണന്റെ ആദ്യവിവാഹംതന്നെ നോക്കുക. വിദര്‍ഭയിലെ രാജാവായിരുന്ന ഭീഷ്മകന്റെ മകളായ രുഗ്മിണിയാണല്ലോ കൃഷ്ണന്റെ ആദ്യഭാര്യ. അവളെ ശ്രീകൃഷ്ണന്റെ മച്ചുനനായ ശിശുപാലന് വിവാഹം ചെയ്തുകൊടുക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വിവാഹത്തിന്റെ തലേദിവസമാണ് ശ്രീകൃഷ്ണന്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്.
ഭാരതത്തില്‍ നിലനിന്നിരുന്ന ക്രൂരമായ മറ്റൊരാചാരമായിരുന്നു സതി. ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ അവരുടെ ചിതയില്‍ ചാടി വിധവകള്‍ മരിക്കണ മെന്നായിരുന്നു സതി നിയമം. സതിയനുഷ്ഠിച്ച സ്ത്രീ സതീദേവിയായി ബഹുമാനിക്കപ്പെട്ടിരുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ സതിയെ നിയന്ത്രിച്ചില്ല. അവര്‍ ഹിന്ദുപുരോഹിതന്മാരെ വെറുപ്പിക്കാനിഷ്ടപ്പെട്ടില്ല. വിധവകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരോടൊപ്പം ചിതയില്‍ ചാടി മരിക്കുന്നത് ഹിന്ദുക്കളുടെ മതപരമായ സങ്കല്‍പങ്ങളെ അടിസ്ഥാനമാക്കിയുള്ള ആചാരമാണെന്നും അത് അംഗീകൃത നിയമങ്ങ ളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അത് നിരോധിക്കുന്നത് ഹിന്ദുമതത്തിന്മലുള്ള കൈയേറ്റമാവുമെന്നുമായിരുന്നു ബ്രിട്ടീഷു കാര്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചയാളാണ് രാജാറാം മോഹന്റായ്. സ്വന്തം സഹോദരന്റെ പത്നി ചിതയി ല്‍ ചാടി മരിക്കുന്നതില്‍നിന്നും തടയാന്‍ നടത്തിയ അദ്ദേഹത്തിന്റെ ശ്രമം നിഷ്ഫലമാവുകയും അവര്‍ ചിതയില്‍ എരിഞ്ഞടങ്ങുന്ന ക്രൂരകൃത്യം സ്വന്തം കണ്ണുകൊണ്ട് കാണേണ്ടിവരികയും ചെയ്ത ശേഷമാണ് അദ്ദേഹം സതിവിരോധിയായി മാറിയത്. ദീര്‍ഘകാലം നീണ്ടുനിന്ന സതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കുശേഷമാണ് 1929-ല്‍ വില്യം ബെന്റിക് പ്രഭുവിന്റെ ഭര ണകാലത്ത് സതി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത്.
സതിയെപ്പോലെയുള്ള സാമൂഹിക ദുരാചാരങ്ങള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടിന്ന്. രാജസ്ഥാനിലെ ദേവ്രാലാ ഗ്രാമത്തില്‍ ചിതയിലെറിയപ്പെട്ട രൂപ്കന്‍വാറിനെക്കുറിച്ച് നാം വായിച്ചറിഞ്ഞിട്ട് കാലം കൂടുതല്‍ കഴിഞ്ഞിട്ടില്ല.
സതി അനുഷ്ഠിക്കാത്ത വിധവകള്‍ തലമൊട്ടയടിച്ച് സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയണമെന്നായിരുന്നു ആര്‍ഷഭാരതത്തില്‍ നിലനിന്നിരുന്ന മറ്റൊരു നിയമം. ശൈശവ വിവാഹത്തിനുശേഷം വിധവകളാവുന്ന ആറും ഏഴും വയസ്സുള്ള പെണ്‍കിടാങ്ങള്‍ പോലും തലമൊട്ടയടിച്ച് ജീവിതകാലം മുഴുവന്‍ വിധവകളായി കഴിഞ്ഞുകൂടണമായിരുന്നു. ഭിക്ഷുണികളായി മാറുന്ന ഇവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നത് ഒരു നേരത്തെ ഭക്ഷണം മാത്രമായിരുന്നു. വാവു ദിവസങ്ങളില്‍ രാപ്പകലുകള്‍ മുഴുവന്‍ പച്ചവെള്ളം പോലും കഴിക്കാതെ അവര്‍ ഉപവസിക്കേണ്ടതുണ്ടായിരുന്നു. ഈ നരകത്തേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുകയാണെന്ന് കരുതി ചിതയിലേക്കെടുത്തു ചാടിയവരായിരിക്കണം സ്വമേധയാ സതി തെരഞ്ഞെടുത്തവരെന്ന് ഉദ്ഘോഷിക്കപ്പെടുന്ന സതീദേവികള്‍.
ഒരു ഭാഗത്ത് സ്ത്രീപീഡനം നിലനിന്നപ്പോള്‍തന്നെ ആര്‍ഷഭാരതത്തില്‍ ദേവീപൂജയും നിലനിന്നിരുന്നതായി കാണാന്‍ കഴിയും. ദേവീപൂജയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, സ്ത്രീയെ പൂജിക്കണമെന്ന് പഠിപ്പിക്കുന്ന മഹ ത്തായ ഹൈന്ദവ ദര്‍ശനത്തില്‍ വനിതകള്‍ക്ക് സമുന്നത സ്ഥാനമാണുണ്ടായിരുന്നതെന്ന് വാദിക്കപ്പെടാറുണ്ട്. ഈ വാദത്തില്‍ കഴമ്പില്ല. കഴുതപ്പുലിയുടെ ഹൃദയമുള്ളവളാണ് സ്ത്രീയെന്ന വൈദിക സങ്കല്‍പത്തില്‍നിന്ന് വ്യത്യസ്തമായി ഉന്നത രൂപത്തില്‍ സ്ത്രീ പരിഗണിക്കപ്പെട്ടതിന് തെളിവില്ല. ദേവിയായി പൂജിക്കപ്പെടുന്നുവെന്നതുകൊണ്ടു മാത്രം സ്ത്രീകള്‍ക്ക് ഉന്നത സ്ഥാനമുണ്ടായിരുന്നുവെന്ന് കരുതുന്നത് ഭോഷ്കാണ്. സ്ത്രീ പീഡ നത്തിന്റെ ക്രൂരവും മൂര്‍ത്തവുമായ രൂപമാണല്ലോ സതി. സതിയനുഷ്ഠിച്ച സ്ത്രീയും സതീദേവിയായിട്ടാണ് അറിയപ്പെടുന്നതെന്ന വസ്തുത ഇതാണ് വ്യക്തമാക്കുന്നത്.
ദേവീപൂജയുടെ ഉല്‍പ്പത്തി അന്ധവും വികലവുമായ ലൈംഗിക സങ്കല്‍പങ്ങളില്‍നിന്നാണ്. “ദേവിയെ വിശേഷിപ്പിക്കാന്‍ സുഭഗാ, ഭഗാരാധ്യാ, ഭഗമാലിനി തുടങ്ങിയ നാമങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഭഗത്തിന് യോനിയെ ന്നര്‍ഥമുണ്ട്. മുകളില്‍ പറഞ്ഞ വിശേഷണങ്ങളുടെ സാരം യഥാക്രമം ശോഭ നമായ ഭഗത്തോടുകൂടിയവള്‍, ഭഗത്തില്‍ ആരാധിക്കപ്പെടുന്നവള്‍, ഭഗത്തെ ധരിക്കുന്നവള്‍ എന്നിങ്ങനെയാണ്. ലളിതാ സഹസ്രനാമത്തില്‍ പ്രഗത്ഭാ, വിദഗ്ദാ തുടങ്ങിയ നാമങ്ങളും ദേവിയെ വിശേഷിപ്പിക്കാനായുപയോഗിച്ചിട്ടുണ്ട്. ‘പ്രായപൂര്‍ത്തി വന്നവളും ഭര്‍ത്താവിനെ രമിപ്പിക്കുന്നവളും സംഭോഗ കര്‍മത്തില്‍ അതിനിപുണയുമായവള്‍’ എന്നാണ് പ്രഗത്ഭക്കര്‍ഥം. കാമക്രീ ഡയില്‍ തീരെയും ലജ്ജയില്ലാത്തവളും വിവിധ രീതിയിലുള്ള രതിക്രീഡ യില്‍ നൈപുണ്യം സിദ്ധിച്ചവളും എന്നാണ് വിദഗ്ദയുടെ വിവക്ഷ. നിഖില സ്ത്രീരൂപത്വം ഹേതുവായി സ്വരമണന്മാരില്‍ ക്രീഡയില്‍ താല്‍പര്യമുള്ള വള്‍ എന്ന അര്‍ഥത്തില്‍ രമണലമ്പടായെന്നും ഭക്തന്മാരെ രമിപ്പിക്കുന്നവള്‍ എന്ന അര്‍ഥത്തില്‍ രമണീയെന്നും ദേവി അറിയപ്പെടുന്നു” (വി.സി. ശ്രീജന്‍: യാ ദേവി സര്‍വഭൂതേഷു പുറം 19).
സ്ത്രീക്ക് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ടെന്നും അവള്‍ക്ക് മാന്യമായ അവകാശങ്ങളുണ്ടെന്നും പ്രഖ്യാപിക്കുകയും വീടിന്റെ വിളക്കും സമൂ ഹത്തിന്റെ മാതാവുമായി അവളെ കാണുകയും ചെയ്ത ഖുര്‍ആനിക ദര്‍ശനമെവിടെ? പുരുഷന്റെ കിടപ്പറയിലെ അലങ്കാരമാക്കുവാന്‍ വേണ്ടി സ്ത്രീ പൂജിക്കപ്പെടണമെന്ന് പറഞ്ഞ മനുസ്മൃതിയിലെ വീക്ഷണമെവിടെ? ഇവ രണ്ടും താരതമ്യത്തിനുപോലും അര്‍ഹമല്ലാത്ത അന്തരം പുലര്‍ത്തുന്നുവെന്നതാണ് വാസ്തവം.

This entry was posted in ഖുര്‍ആനും സ്ത്രീകളും, ഹൈന്ദവത - ചോദ്യോത്തരങ്ങള്‍. Bookmark the permalink.

Leave a Reply

Your email address will not be published.