എന്ത് അര്‍ഥത്തിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സാന്മാര്‍ഗികക്രമം കിടയറ്റതാണെന്ന് പറയുന്നത്?

ഖുര്‍ആന്‍ ഒരു മതഗ്രന്ഥമാണ്. ദൈവികമതത്തിന്റെ വേദഗ്രന്ഥമാണത്. ഇസ്ലാമിന്റെ വിശ്വാസപരമായ അടിത്തറകളെക്കുറിച്ച് അത് വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം ആചാരവിധികളെ സംബന്ധിച്ച അനുശാസനകളും അതുള്‍ക്കൊള്ളുന്നു. എന്നാല്‍, കേവലം ചില പ്രാര്‍ഥനാ സങ്കീര്‍ത്തനങ്ങളും പൂജാമുറകളും മാത്രം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമല്ല അത്. ദൈ വിക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ജീവിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെ ഒരു പൂര്‍ണമനുഷ്യനാകാമെന്ന് അത് വരച്ചുകാണിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിന്തുടരേണ്ട വിധിവിലക്കുകളെന്തെല്ലാമാണെന്ന് അത് പറഞ്ഞുതരുന്നു. പ്രസ്തുത വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിച്ച് മാനവികതയുടെ ഉദാത്തീകരണം സാധിച്ച പ്രവാചകന്മാരുടെ മാതൃകയുള്‍ക്കൊള്ളുവാന്‍ ആഹ്വാനം ചെയ്യുന്നു.
മനുഷ്യനെന്ന നിലയില്‍ ഒരാളിലുണ്ടായിരിക്കേണ്ട എല്ലാ നന്മകളെക്കുറിച്ചും ഖുര്‍ആനും അതിന്റെ വിശദീകരണമായ പ്രവാചക ജീവിതവും പറഞ്ഞുതരുന്നുണ്ട്. മനുഷ്യരോടെല്ലാം കാരുണ്യത്തോടെ പെരുമാറണം; ദുരിതമനുഭവിക്കുന്നവരെ സഹായിക്കണം; അനാഥകള്‍ക്കും അഗതികള്‍ ക്കും താങ്ങും തണലുമായി വര്‍ത്തിക്കണം; അന്യരെപ്പറ്റി നല്ലതു മാത്രം പറയണം; വിനയത്തോടുകൂടി പെരുമാറണം. മാതാപിതാക്കളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം; കുഞ്ഞുങ്ങളോട് കാരുണ്യവും വാല്‍സല്യവും കാണിക്കണം;  ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുകയും ചെയ്യണം; വൈവാഹിക ജീവിതത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണം; മാന്യമായി വേഷം ധരിക്കണം; ഔദ്യോഗിക രംഗത്ത് നീതി നിര്‍വഹിക്കണം; സാമ്പത്തി ക രംഗത്ത് വിശുദ്ധിയോടുകൂടി പെരുമാറണം; കച്ചവടത്തില്‍ സത്യസന്ധ തയുണ്ടായിരിക്കണം -ഇങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍; ഇവയിലൊന്നെ ങ്കിലും മനുഷ്യമഹത്വത്തിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
ഖുര്‍ആനും അതിന്റെ പ്രായോഗിക മാര്‍ഗരൂപമായ പ്രവാചക ചര്യയും വരച്ചു കാണിക്കുന്ന വിലക്കുകള്‍ പരിശോധിച്ചാലും സ്ഥിതി ഇതു തന്നെ യെന്ന് നമുക്ക് ബോധ്യമാവും. മദ്യപിക്കരുത്; വ്യഭിചരിക്കരുത്; മോഷ്ടി ക്കരുത്; കള്ളം പറയരുത്; വഞ്ചിക്കരുത്; ചൂതാട്ടം നടത്തരുത്; പലിശ വാങ്ങുകയും കൊടുക്കുകയും അരുത്; ധൂര്‍ത്തടിക്കരുത്; അന്യായമായി ഒരു തുള്ളി രക്തംപോലും ചിന്തരുത്; ചാരിത്രവതികളെക്കുറിച്ച് അപവാദം പറയരുത്; അനാഥരുടെ ധനം അന്യായമായി ഭക്ഷിക്കരുത്; തെറി പറയരുത്; ആരുടെയും അവകാശങ്ങള്‍ ഹനിക്കരുത്; മായം ചേര്‍ക്കരുത്; അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്; അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തരുത്; ഏഷണിയും പരദൂഷണവും പാടില്ല; സ്വജനപക്ഷപാതം പാടില്ല, ഇങ്ങനെയുള്ളവയാണ് വിലക്കുകള്‍. ഈ വിലക്കുകളിലേതെങ്കിലും മനുഷ്യപുരോഗതിക്കുമുമ്പില്‍  വിലങ്ങുതടിയായി നില്‍ക്കുമെന്ന് പറയാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ?
സാന്മാര്‍ഗിക നിര്‍ദേശങ്ങളോടൊപ്പം പ്രായോഗിക പദ്ധതികൂടി ഖുര്‍ ആന്‍ അവതരിപ്പിക്കുന്നു എന്നതാണ് അതിനെ അതുല്യമാക്കുന്ന ഒട്ടനവധി സവിശേഷതകളിലൊന്ന്. തിന്മകള്‍ക്ക് മരണാനന്തരം ലഭിക്കുവാനിരിക്കുന്ന ദൈവിക ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കികൊണ്ട് കുറ്റകൃത്യങ്ങ ള്‍ ഇല്ലാതാക്കുന്നതിനാവശ്യമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നതോടൊപ്പംതന്നെ കുറ്റവാളികള്‍ക്ക് ഭരണകൂടം നല്‍കേണ്ട ഭൌതിക ശിക്ഷയെക്കുറിച്ചും ഖുര്‍ആന്‍ വിവരിക്കുന്നു. സുദൃഢമായ ഒരു കരാറെന്ന നിലയില്‍ വൈവാഹികബന്ധം പ്രശ്നരഹിതമായി മുന്നോട്ടു നീക്കുവാനാവശ്യമായ ധാര്‍മിക നിര്‍ദേശങ്ങളൊടൊപ്പം വല്ല കുടുംബപ്രശ്നങ്ങളുമുണ്ടാവുകയാ ണെങ്കില്‍ രമ്യമായി പരിഹരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ വിശ്വസ്ത തയോടെ നടത്തുവാനാവശ്യമായ ധാര്‍മിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന തോടൊപ്പം അവയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയാണെങ്കില്‍ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച പ്രായോഗികനിര്‍ദേശങ്ങും ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു.
ഉപദേശങ്ങളും നിര്‍ദേശങ്ങളും മാത്രം നല്‍കിക്കൊണ്ട് പിന്‍വാങ്ങുക യല്ല പ്രത്യുത, അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക ക്രമം പ്രായോഗികമാണെന്ന് വിശുദ്ധമായ ഒരു സമൂഹത്തിന്റെ സൃഷ്ടി സാധിച്ചുകൊണ്ട് തെളിയിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. കിടയറ്റ ഒരു സാന്മാര്‍ഗിക ക്രമം അവതരിപ്പിക്കുക മാത്രമല്ല, അത് പ്രായോഗികമാണെന്ന് തെളിയിക്കുക കൂടി ചെയ്ത ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നര്‍ഥം.

This entry was posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.

Leave a Reply

Your email address will not be published.