മുഹമ്മദ്(സ) ഒരുപാട് പാപങ്ങള്‍ ചെയ്തിരുന്നുവെന്നാണല്ലോ ഖുര്‍ആനിലെ ചില പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്?

മനുഷ്യര്‍ മുഴുവനും പാപികളാണെന്ന ക്രൈസ്തവവാദം സമര്‍ഥിക്കുവാന്‍ പാടുപെടുന്ന മിഷനറിമാര്‍ ഉന്നയിക്കാറുള്ള ഒരു വാദമാണിത്. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന്  അടര്‍ത്തിയെടുത്തുകൊണ്ട് മുഹമ്മദ്(സ) പാപിയായിരുന്നുവെന്നും പാപം ചെയ്യാത്തവനായി യേശുക്രിസ്തു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മനുഷ്യരെ പാപത്തില്‍നിന്നു രക്ഷിക്കുവാന്‍ പാപിയല്ലാത്ത ക്രിസ്തുവിന് മാത്രമേ കഴിയുകയുള്ളൂവെ ന്നും വാദിക്കുകയാണ് അവര്‍ ചെയ്യാറുള്ളത്.
യേശുക്രിസ്തുവടക്കം  മുഴുവന്‍ പ്രവാചകന്മാരും മാതൃകായോഗ്യരും പാപം ചെയ്യാത്തവരുമായിരുന്നുവെന്നാണ് ഖുര്‍ആനിന്റെ നിലപാട്. എ ന്നാല്‍ ബൈബിള്‍ കഥകളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് മുന്‍ പ്രവാച കന്മാരെപ്പോലെതന്നെ യേശുവും പാപിയായിരുന്നുവെന്നും മാതൃകായോഗ്യനായിരുന്നില്ല എന്നുമാണ് തോന്നുക. ദുരിതത്തിന്റെയും ദുഃഖത്തി ന്റെയും കലഹത്തിന്റെയും ദാരിദ്യ്രത്തിന്റെയും നിമിത്തമെന്ന് സോള മന്‍ വിശേഷിപ്പിച്ച (സുഭാഷിതങ്ങള്‍ 23:21-32) വീഞ്ഞ് നിര്‍മിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് പാപമാണെങ്കില്‍ യേശു പാപിയാണെന്ന് പറയേണ്ടിവരും. കാനായിലെ കല്യാണവിരുന്നില്‍ വെച്ച് ക്രിസ്തു ചെയ്തത് അതാണ ല്ലോ (യോഹന്നാന്‍ 2:1-10) പെറ്റു വളര്‍ത്തിയ സ്വന്തം മാതാവിനെ അവഹേ ളിക്കുകയും അവമതിക്കുകയും ചെയ്യുന്നത് പാപമാണെങ്കില്‍ ക്രിസ്തു പാപിയാണെന്ന് സമ്മതിക്കേണ്ടിവരും. ‘സ്ത്രീയെ…എനിക്കും നിനക്കും എന്ത്? എന്ന് മാതാവിനോട് ചോദിക്കുന്ന ക്രിസ്തു (യോഹ 2:5) മാതൃബഹുമാനമുള്ളവനായിരുന്നുവെന്ന് പറയാന്‍ കഴിയുമോ? പ്രബോധിത സമൂഹത്തെ ‘അണലിസന്തതികള്‍’ (മത്തായി 12:39) തുടങ്ങിയ അഭിസംബോധനകളിലൂടെ അഭിമുഖീകരിക്കുന്നത് പാപമാണെങ്കില്‍ യേശുവീണ്ടും  പാപിയായിത്തീരും. സ്വന്തം കോപം അടക്കിവെക്കാനാവാതെ ഒരു മിണ്ടാപ്രാണിയെ അതിന്റേതല്ലാത്ത കുറ്റത്തിന് നശിപ്പിക്കുന്നത് പാപമാണെ ങ്കില്‍ ക്രിസ്തു വീണ്ടും പാപിയായിത്തീരും. പാവം അത്തിമരത്തെ യേശുക്രിസ്തു ഉണക്കിയത് അതിന്റേതല്ലാത്ത കുറ്റത്തിനായിരുന്നുവല്ലോ (മത്തായി 21:10-19). യഥാര്‍ഥത്തില്‍ യേശുക്രിസ്തു പാപിയല്ലെങ്കിലും ബൈ ബിള്‍ ആ മഹാ പ്രവാചകനെ പാപിയാക്കിത്തീര്‍ക്കുന്നു എന്നര്‍ഥം.
മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ ഇതുപോലെയുള്ള യാതൊരു സംഭവവും നമുക്ക് കാണാന്‍ കഴിയില്ല. അദ്ദേഹം ഏതെങ്കിലും അര്‍ഥത്തില്‍ പാപങ്ങള്‍ ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബദ്ധവൈരികള്‍ക്കു പോലും അഭിപ്രായമുണ്ടായിരുന്നില്ലെന്ന് ചരിത്രം സാക്ഷീകരിക്കുന്നു. അബൂജഹ്ലിനെപ്പോലുള്ള ഇസ്ലാമിന്റെ ബദ്ധവൈരികള്‍ പോലും മുഹമ്മദി (സ)ന്റെ സത്യസന്ധതയും വിശുദ്ധിയും അംഗീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി സംഭവങ്ങളുണ്ട്. റോമന്‍ ചക്രവര്‍ത്തിയായ ഹിരാക്ളിയസിനു മുമ്പില്‍ ഇസ്ലാമിന്റെ ബദ്ധവൈരിയായിരുന്ന അബൂസുഫ്യാന്‍ നല്‍കിയ മൊഴി അവയിലൊന്നുമാത്രം.
അവസാനത്തെ നാളുവരെയുള്ള സകല മനുഷ്യര്‍ക്കും മാതൃകയാക്കു വാനുള്ള വ്യക്തിയാണ് മുഹമ്മദ്(സ). അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു പാപം പോലും ആരോപിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ലെന്നതാണ് സത്യം. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തെ ഒന്നിലധികം തവണ തിരുത്തുന്നുണ്ട്. അന്ധനെ അവഗണിച്ച സംഭവവും, തന്നെയും അനുചര ന്മാരെയും അപായപ്പെടുത്തിയവര്‍ ഒരിക്കലും മോക്ഷം നേടുകയില്ലെന്ന് പറഞ്ഞ സംഭവവും അവയില്‍ ചിലതാണ്. സാധാരണ വിശകലനത്തില്‍ വലിയ തെറ്റുകളായി തോന്നാത്ത കാര്യങ്ങളാണിവ. എന്നാല്‍ സത്യമത പ്രബോധകനായ പ്രവാചകന്റെ പെരുമാറ്റങ്ങളില്‍ അങ്ങനെയുണ്ടാവു ന്നത് ക്ഷന്തവ്യമല്ലെന്നാണ് ഖുര്‍ആനിന്റെ വീക്ഷണം. അന്ത്യദിനം വരെയുള്ള പ്രബോധകര്‍ക്ക് മാതൃകയായ ഒരാളിലുണ്ടാവുന്ന ഇത്തരം അബദ്ധ ങ്ങള്‍ ഗൌരവമുള്ളതാണെന്നും തിരുത്തപ്പെടേണ്ടതാണെന്നുംതന്നെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഈ അബദ്ധങ്ങള്‍ ഖുര്‍ആന്‍ തിരുത്തിയിട്ടില്ലായിരുന്നുവെങ്കില്‍ അങ്ങനെ പെരുമാറുന്നതും പറയുന്നതും തെറ്റല്ലെന്നാണ് വരിക. അതുകൊണ്ടാണ് ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍തന്നെ പ്രവാച കനെ തിരുത്തുന്നത്.
മുഹമ്മദ് (സ) പാപിയായിരുന്നുവെന്ന് വരുത്തുന്നതിനുവേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത് പ്രധാനമായും മൂന്ന് ഖുര്‍ആന്‍ സൂക്തങ്ങളാണ് അവ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ പ്രവാചകന്റെ വ്യക്തിത്വം കൂടുതല്‍ പ്രശോഭിതമാവുകയാണ് ചെയ്യുക.
1. ‘തീര്‍ച്ചയായും താങ്കള്‍ക്ക് നാം സ്പഷ്ടമായ ഒരു വിജയം നല്‍കിയിരിക്കുന്നു. താങ്കളുടെ മുമ്പത്തേതും പിന്നത്തേതുമായ തെറ്റുകളൊക്കെയും പൊറുത്തു തരുന്നതിനും അവന്റെ അനുഗ്രഹം താങ്കള്‍ക്ക് അവന്‍ പൂര്‍ ത്തിയാക്കുന്നതിനും നേര്‍വഴിയില്‍ താങ്കളെ നയിക്കുന്നതിനും അന്തസ്സാര്‍ ന്ന ഒരു സഹായം അല്ലാഹു താങ്കള്‍ക്ക് നല്‍കുന്നതിനുംവേണ്ടി’ (48:1-3).
ഇവിടെ ‘തെറ്റ്’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ദന്‍ബ്’ എന്ന അറബി പദത്തെയാണ്. തെറ്റ്, കുറ്റം, പാപം തുടങ്ങിയ അര്‍ഥങ്ങളുണ്ട് ഈ പദത്തിന്. മുഹമ്മദ് നബി(സ)ക്കുറിച്ച് ‘താങ്കളുടെ മുമ്പത്തേതും പിമ്പത്തേ തുമായ തെറ്റുകളൊക്കെയും പൊറുത്തുതരുന്നതിന്’ എന്ന് പ്രയോഗിച്ചതിനാല്‍ അദ്ദേഹം പാപങ്ങള്‍ ചെയ്തിരുന്നുവെന്ന് ഖുര്‍ആന്‍ പോലും സമ്മതി ക്കുന്നുവെന്നാണ് വാദം.
ഇവിടെ പ്രവാചകന്‍(സ) ചെയ്തുവെന്ന് പറയുന്ന തെറ്റുകള്‍ എന്താണെ ന്ന് ഇതിന്റെ അവതരണ പശ്ചാത്തലത്തില്‍നിന്ന് സുതരാം വ്യക്തമാണ്. ഹുദൈബിയാ സന്ധി കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിമദ്ധ്യേ വെച്ച് അവതരിപ്പിക്കപ്പെട്ട അധ്യായത്തിന്റെ ആദ്യസൂക്തങ്ങളാണിവ. സന്ധിയില്‍ പ്രത്യക്ഷ ത്തില്‍ പരാജയമാണെന്നും അടിയറവ് പറഞ്ഞതാണെന്നും തോന്നിയേക്കാവുന്ന നിബന്ധനകളുണ്ടായിരുന്നു. പ്രസ്തുത സന്ധിയാണ് സ്പഷ്ടമായ വിജയമായി ഇവിടെ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആന്‍ ദീര്‍ഘദര്‍ശ നം ചെയ്ത പോലെതന്നെ അതൊരു വന്‍ വിജയമായിരുന്നുവെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രവാചകാനുചരന്മാര്‍ക്ക് അനുഭവബോധ്യം വരിക യും ചെയ്തു. ഹിജ്റ ആറാം വര്‍ഷത്തിലാണ് ഹുദൈബിയാ സന്ധി നട ന്നത്.  കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി പ്രവാചകന്‍  നടത്തിവന്ന പ്രബോ ധനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സംഭവിച്ച പിശകുകളാണ് ഇവിടെ തെറ്റു കളെന്ന് പറഞ്ഞതുകൊണ്ട് വിവക്ഷിക്കുന്നത്.  നടേപറഞ്ഞ അബദ്ധങ്ങള്‍ ഉദാഹരണം.
കുറ്റകരമോ ശിക്ഷാര്‍ഹമോ ആയ ദുഷ്കര്‍മങ്ങളല്ല ഈ ആയത്തില്‍ ‘തെറ്റ്’ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്;മനുഷ്യസഹജമായ വീഴ്ചകളും വൈകല്യങ്ങളും മാത്രമാണ്. ദൈവദൂതന്മാരുടെ ഉന്നത പദവി പരിഗണിക്കുമ്പോള്‍ പ്രസ്തുത പദവിക്ക് അനുയോജ്യമല്ലാത്തതായി ഗണിക്കപ്പെടുന്ന അബദ്ധങ്ങളോ മര്യാദ കുറവുകളോ മാത്രമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.
ഇവിടെ ഒരു കാര്യം പ്രത്യേകം  ശ്രദ്ധയമാണ്. വിമര്‍ശകരുടെ വാദപ്രകാരം മുഹമ്മദി(സ)ന്റെ രചനയാണ് ഖുര്‍ആന്‍. അപ്പോള്‍ അദ്ദേഹംതന്നെയാണ് തനിക്ക് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന്  ഖുര്‍ആനിലൂടെ തുറന്നു സമ്മതിച്ചതെന്നല്ലേ വരിക? ഇത് എങ്ങനെയാണ് വിശദീകരിക്കുവാന്‍ കഴിയുക? ഒരാളെക്കുറിച്ച് എതിരാളികളടക്കം സമൂഹത്തിലുള്ള സര്‍വരും മാതൃകായോഗ്യനും സത്യസന്ധനുമെന്ന് വിധിയെഴുതുക. അയാള്‍തന്നെ ‘തന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രചിച്ച ഗ്രന്ഥത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെ ന്ന് സമ്മതിക്കുക. ഇത് എങ്ങനെയാണ് ശരിയാവുക? ഖുര്‍ആന്‍ പ്രവാചക രചനയല്ലെന്ന വസ്തുതയാണ് ഒരിക്കല്‍ കൂടി ഇവിടെ അനാവൃതമാവുന്നത്.
മുഹമ്മദി(സ)ന് അബദ്ധങ്ങള്‍ പിണഞ്ഞിട്ടുണ്ടെന്നും അവ പൊറുത്തുകൊടുത്തിട്ടുണ്ടെന്നും പറയുന്നത് യഥാര്‍ഥത്തില്‍ പടച്ചതമ്പുരാനാണ്.  തന്നില്‍ വന്നുപോയ അബദ്ധങ്ങള്‍ പൊറുത്തു തന്ന കരുണാവാരിധിയോട് കൂടുതല്‍ നന്ദിയുള്ളവനാവുകയാണ് പ്രവാചക(സ) ചെയ്തത്. കാലുകളി ല്‍ നീരുണ്ടാകുമാറ് രാത്രിയില്‍ ദീര്‍ഘനേരം നമസ്കരിച്ചിരുന്ന പ്രവാചക (സ)നോട് ചോദിക്കപ്പെട്ടു. ‘അല്ലാഹു അങ്ങയുടെ മുന്‍കഴിഞ്ഞ പാപങ്ങളും പിന്നീടുള്ള പാപങ്ങളും പൊറുത്തു തന്നിട്ടുണ്ടല്ലോ? അപ്പോള്‍ ‘ഞാനൊരു നന്ദിയുള്ള ദാസനായിരിക്കേണ്ടതില്ലയോ’എന്നായിരുന്നു പ്രവാചക(സ)ന്റെ പ്രതികരണം.
2. ‘അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാ നം സത്യമാകുന്നു. നിന്റെ പാപത്തിന് നീ മാപ്പുതേടുകയും വൈകുന്നേ രവും രാവിലെയും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക’.
3. ‘ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലന്ന് നീ മനസ്സിലാക്കുക. നിന്റ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കുവേണ്ടിയും പാപമോചനം തേടുക നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്'(47:19).
ദൈവികമതത്തിനുവേണ്ടി പരമാവധി പരിശ്രമിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.  ഈ രംഗത്തും അവന് മാതൃക പ്രവാചകനാ ണ്. എനിക്ക് സാധിക്കുന്നിടത്തോളം ഞാന്‍ ചെയ്തുവെന്ന് പറഞ്ഞ് പിന്മാ റുന്നവനായിക്കൂടാ ഒരു മുസ്ലിം. പടച്ചതമ്പുരാന്‍ എന്നിലര്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിചാരമാണ് എപ്പോഴും അവനില്‍ ഉണ്ടായിരിക്കേണ്ടത്. തനിക്ക് വീഴ്ചകള്‍ പറ്റുവാനുള്ള സാധ്യത അംഗീകരിച്ചുകൊണ്ട് ‘നാഥാ, നിന്റെ മാര്‍ഗത്തില്‍ എന്റെ ഭാഗ ത്തുനിന്ന് വന്നുപോയ വീഴ്ചകള്‍ പൊറുത്തു തരേണമേ’യെന്ന പ്രാര്‍ഥന അവന്റെ ചുണ്ടുകളില്‍ എപ്പോഴും ഉണ്ടായിരിക്കണം. ഇത് അവന്റെ  വിന യത്തിന്റെ പ്രകടനമാണ്. ഇതിലൂടെ അവന്‍ ചെയ്യുന്നത് തന്റെ മനസ്സില്‍ അഹങ്കാരത്തിന്റെ ലാഞ്ചനയെങ്കിലുമുണ്ടെങ്കില്‍ അത് നിര്‍മൂലനം  ചെയ്യുകയാണ്.
പ്രവാചകനോട് ‘നീ പാപമോചനം തേടുക’ എന്ന് പറഞ്ഞതിന്റെ വിവക്ഷയിതാണ്: എല്ലാവരേക്കാളും അധികമായി ദൈവികമാര്‍ഗത്തില്‍ പരിശ്രമിച്ചിരുന്ന  പ്രവാചകനുപോലും തന്റെ കര്‍മങ്ങളുടെ പേരില്‍ അഹങ്കാര ത്തിന് യാതൊരു അര്‍ഹതയുമില്ല. ദൈവമാര്‍ഗത്തിലുള്ള പരിശ്രമത്തിനിട ക്കും പാപങ്ങളൊന്നും ജീവിതത്തിലുണ്ടായിട്ടില്ലെങ്കിലും അദ്ദേഹം പോലും തന്റെ നാഥന്റെ മുമ്പില്‍ മാപ്പ് തേടേണ്ട അവസ്ഥയാണുള്ളത്. അപ്പോള്‍  മറ്റുള്ളവരുടെ സ്ഥിതിയോ? വിനയം പഠിപ്പിക്കുകയാണ് ഈ വചനങ്ങള്‍ ചെയ്യുന്നത്. വിശ്വാസികള്‍ക്ക് പൂര്‍ണ്ണാര്‍ഥത്തിലുള്ള മാതൃകയായി മുഹമ്മദ് നബി (സ)യെ അവതരിപ്പിക്കുകയാണിവിടെ. പാപമേചനം തേടുന്ന കാര്യത്തില്‍ ഒരു വിശ്വാസി എങ്ങനെയാകണമെന്ന് പഠിപ്പിക്കുകയാണ് അദ്ദേഹത്തിലൂടെ ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാതെ മുഹമ്മദ്(സ) പാപം ചെയ്തുവെന്ന് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നേയില്ല. അതുകൊണ്ടാണല്ലോ ‘ഞാന്‍ ഓരോ ദിവസവും നൂറുവട്ടം അല്ലാഹുവിനോട് പാപമോചനത്തിന് അപേ ക്ഷിക്കുന്നു’വെന്ന് പ്രവാചകന്‍ (സ) പറഞ്ഞത്. ദിനേന പ്രവാചകന്‍ നൂറു പാപങ്ങള്‍ ചെയ്തിരുന്നുവെന്ന് ഇതിനര്‍ഥമുണ്ടെന്ന് ആരും പറയുകയില്ലല്ലോ.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും. Bookmark the permalink.