പ്രവാചകന്മാര്‍ ചെയ്തതായി ബൈബിളില്‍ പറയുന്ന പാപങ്ങളില്‍ പലതും മുസ്ലിം ഗ്രന്ഥങ്ങളും ശരിവെച്ചുകൊണ്ട് ഉദ്ധരിക്കുന്നുണ്ടല്ലോ. അവര്‍ പാപം ചെയ്തുവെന്ന് മുസ്ലിംകളും അംഗീകരിക്കുന്നുവെന്നല്ലേ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്?

ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട  പ്രമാണം വിശുദ്ധ ഖുര്‍ആനാണ്; അതിന് ശേഷം പ്രവാചകചര്യയും. മുഹമ്മദ് നബി(സ)ക്കു ശേഷം മതവിഷ യത്തില്‍ ആരു പറഞ്ഞാലും ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ മാറ്റുരച്ചുനോക്കി അവയുമായി സമരസപ്പെടുന്നുവെ ങ്കില്‍ മാത്രമേ അത് അംഗീകരിക്കേണ്ടതുള്ളൂ. പ്രവാചകന്മാരെല്ലാം മാതൃകാ പുരുഷന്മാരാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. പ്രവാചകന്മാരുടെ വിശുദ്ധിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒട്ടനവധി നബിമൊഴികളുമുണ്ട്. പില്‍ക്കാലത്ത് മുസ്ലിംകള്‍ രചിച്ച ചില ഗ്രന്ഥങ്ങളില്‍ ബൈബിള്‍ കഥക ളും ഇസ്രായീലി പുരാണങ്ങളും കടന്നുകൂടിയിട്ടുണ്ടെന്നത് ശരിയാണ്. അവയൊന്നും പ്രാമാണികമായി യഥാര്‍ഥ മുസ്ലിംകള്‍ കരുതുന്നില്ല. ദൈവ ദൂതന്മാരെല്ലാം മാതൃകാ പുരുഷന്മാരായിരുന്നുവെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും. Bookmark the permalink.