പ്രവാചകന്മാര്‍ക്കൊന്നും യാതൊരു അബദ്ധവും വന്നുഭവിക്കുകയില്ലെന്നാണോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്?

അല്ല. പ്രവാചകന്മാരെല്ലാം പച്ചയായ മനുഷ്യരായിരുന്നു. ആ നിലയ്ക്ക് മാനുഷികമായ എന്തെങ്കിലും അബദ്ധങ്ങള്‍ അവരില്‍നിന്ന് വന്നു ഭവിക്കാവുന്നതാണ്. എന്നാല്‍ തെറ്റു ചെയ്യുകയും അതില്‍തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുകയെന്നത് ഒരു ദൈവദൂതനും സംഭവിച്ചുകൂടാത്തതാണ്. അത്തരം തെറ്റുകളെയാണല്ലോ പാപം എന്നു പറയുന്നത്.
മ്ളേഛമായ ഏതെങ്കിലുമൊരു ദുര്‍വൃത്തി ചെയ്യുന്നതിനുവേണ്ടി ആസൂത്രണം ചെയ്യുകയും അതു നടപ്പിലാക്കുകയും ചെയ്യുകയെന്നത് ഏറ്റവും വലിയ പാപമാണ്. പരിശുദ്ധ പ്രവാചകനായിരുന്ന ദാവീദിന്റെമേല്‍ ബൈ ബിള്‍ ആരോപിച്ചിരിക്കുന്നത് അതീവ ഗുരുതരമായ ഈ പാപമാണ്. ‘തന്റെ പടയാളിയായ ഊറിയാവിന്റെ ഭാര്യയുടെ സൌന്ദര്യം കണ്ട് ദാവീദ് ഭ്രമിക്കുന്നു; ബത്ശേബയെ തന്റെ കിടപ്പറയിലേക്ക് അദേഹം വരുത്തുന്നു; ദാവീദ് അവളോടൊപ്പം ശയിക്കുന്നു. അവള്‍ ഗര്‍ഭിണിയാവുന്നു. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഊറിയാവില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നു; പരാജയ പ്പെടുന്നു; യുദ്ധമുഖത്തുവെച്ച് ഊറിയാവിനെ ചതിച്ചുകൊല്ലാന്‍ ദാവീദ് കല്‍പിക്കുന്നു; ഊറിയാവ് കൊല്ലപ്പെടുന്നു; ശേഷം ദാവീദ് ബത്ശേബയെ വിവാഹം കഴിക്കുന്നു (2 ശാമുവേല്‍ 11-ാം അധ്യായം). ഇതുപോലെയാണ് ബൈബിളിലെ പ്രവാചക കഥകളിലധികവും.
ഖുര്‍ആനാകട്ടെ പ്രവാചകന്മാര്‍ക്ക് അബദ്ധങ്ങള്‍ പിണയാനുള്ള സാധ്യത അംഗീകരിച്ചുകൊണ്ടുതന്നെ അങ്ങനെ സംഭവിക്കുമ്പോള്‍ പടച്ചതമ്പുരാന്‍ അവരെ തിരുത്തുകയും അങ്ങനെ അവര്‍ പശ്ചാതാപവിവശരായി ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നതായി വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
വലിയൊരു മാതൃകാപുരുഷനായി ഖുര്‍ആന്‍  അവതരിപ്പിക്കുന്ന ഇബ്റാഹീമി(അ)ന്റെ ജീവിതത്തില്‍ മാതൃകായോഗ്യമല്ലാത്ത ഒരു സംഭവമുണ്ടായത് ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നുണ്ട്. വിഗ്രഹാരാധകനും സത്യനിഷേധിയുമായ പിതാവിനുവേണ്ടി പാപമോചനത്തിനായി പ്രാര്‍ഥിച്ചതാണ് അദ്ദേ ഹം ചെയ്ത തെറ്റ് (ഖുര്‍ആന്‍ 60:4). ആദര്‍ശപ്രബോധകനില്‍ മാതാപിതാക്കളോടുള്ള സ്നേഹം പോലും ദൈവികവിധിയുടെ ഉല്ലംഘനത്തിന് നിമി ത്തമായിക്കൂടെന്നിരിക്കെ ഇബ്റാഹീമില്‍ (അ) വന്നത് ഒരു അബദ്ധമായി ചൂണ്ടിക്കാണിക്കുകയും അതില്‍ സത്യവിശ്വാസികള്‍ക്ക് മാതൃകയില്ലെന്ന് തുറന്നു പറയുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഇതുപോലെ മറ്റു ചില പ്രവാചകന്മാരുടെ ജീവിതത്തിലും അബദ്ധങ്ങളുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുകയും പ്രസ്തുത അബദ്ധങ്ങളില്‍നിന്ന് വിശ്വാസികള്‍ പഠിക്കേണ്ട പാഠമെന്തെന്ന് വിവരിക്കുകയും ചെയ്യുന്നുണ്ട്, ഖുര്‍ആന്‍.
മുഹമ്മദി(സ)ന്റെ സമീപനങ്ങളിലുണ്ടായ ചില അബദ്ധങ്ങളെയും ദൈ വം തമ്പുരാന്‍ വിമര്‍ശിക്കാതെ വിട്ടിട്ടില്ല. താന്‍ ഖുറൈശി പ്രമുഖരുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കെ അറിവ് അന്വേഷിച്ചുകൊണ്ട് കട ന്നുവന്ന ഒരു അന്ധനുനേരെ അസന്തുഷ്ടമായി ഒന്നുനോക്കിപ്പോയ പ്രവാചകനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്(80:1-10) ഉഹ്ദ് യുദ്ധത്തില്‍ സ്വശരീര ത്തില്‍ മുറിവുകളുണ്ടാവുകയും അനുചരന്മാരില്‍ പലരും വധിക്കപ്പെടുക യും ചെയ്തതില്‍ ഖിന്നനായിക്കൊണ്ട് അവിശ്വാസികള്‍ ഒരിക്കലും നന്നാവുകയില്ലെന്ന മട്ടില്‍ മുഹമ്മദ്(സ) സംസാരിച്ചപ്പോള്‍ അതും ശരിയായില്ലെ ന്ന് ഖുര്‍ആന്‍ തിരുത്തുന്നുണ്ട് (3:128).
നിസ്സാരമെന്ന് നാം കരുതുന്ന ഈ രൂപത്തിലുള്ള അബദ്ധങ്ങള്‍പോലും പ്രവാചകന്മാരുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ പാടില്ലെന്നതാണ് ഖുര്‍ആ നിക വീക്ഷണം. അതുകൊണ്ടാണല്ലോ ഇത്തരം അബദ്ധങ്ങളുണ്ടായപ്പോള്‍  ദൈവം തമ്പുരാന്‍ തന്നെ അവ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്ത ത്. ആ നിലയ്ക്ക് വ്യഭിചാരം പോലെയുള്ള പാപങ്ങള്‍ പ്രവാചകന്മരുടെ ജീവിതത്തിലുണ്ടായി എന്ന വാദം ഖുര്‍ആന്‍ ഒരു നിലയ്ക്കും അംഗീകരി ക്കുന്നില്ലെന്ന് പറയാനാവും.

This entry was posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും. Bookmark the permalink.