ഖുര്‍ആന്‍ ദൈവികമാണെന്നതിന് അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം തെളിവാകുന്നതെങ്ങനെ?

പ്രകൃതിയും സമൂഹവുമായുള്ള ബന്ധങ്ങളില്‍ സ്വതന്ത്രമായ കൈകാര്യകര്‍തൃത്വത്തിന് കഴിവ് നല്‍കപ്പെട്ട ജീവിയാണ് മനുഷ്യന്‍. അവന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഗുണകരമാവാനും വളരെ ദോഷകരമാവാനും സാധ്യതയുണ്ട്. അവന്റെ സാമൂഹികവും വൈയക്തികങ്ങളുമായ നില നില്‍പിനും പുരോഗതിക്കും മറ്റു ജീവികളില്‍നിന്നു വ്യത്യസ്തമായി -എല്ലാ ജീവികളും ജനിതക വസ്തുവില്‍ രേഖപ്പെടുത്തപ്പെട്ട നിയമങ്ങള്‍ നിര്‍ബന്ധമായും അനുസരിച്ച് അവയുടെ ജീവിത സാഫല്യം നേടുന്നു- ചില നിയമ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. ഈ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നത് അവന്റെ ഔന്നത്യത്തിലേക്കും അവ അതിലംഘിക്കുന്നത് അവന്റെ നാശത്തിലേക്കും നയിക്കുമെന്നുറപ്പാണ്.
ഏതെല്ലാമാണ് ആ നിയമനിര്‍ദേശങ്ങള്‍? മനുഷ്യാസ്തിത്വത്തെ പ്രഭാപൂരിതമാക്കുന്ന വിധിവിലക്കുകള്‍ എന്തൊക്കെയാണ്? ഇത് ജനങ്ങളെ പഠിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്. ദൈവികവിധിവിലക്കുകള്‍ പാലിക്കുക വഴി വിമലീകരിക്കപ്പെട്ട സ്വന്തം ജീവിതത്തെ അവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചു. അതോടൊപ്പംതന്നെ ദൈവിക വിധിവിലക്കുകള്‍ അടങ്ങുന്ന വേദഗ്രന്ഥവും അവരിലൂടെ അവതരിപ്പിക്കപ്പെട്ടു. ഈ വേദഗ്രന്ഥങ്ങളും അവയുമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷ പ്പെട്ട പ്രവാചകന്മാരുമാണ് മനുഷ്യര്‍ക്ക് നന്മതിന്മകളെപ്പറ്റി തെറ്റുപറ്റാത്ത അറിവ് നല്‍കിയത്. ലോകത്ത് ജനസമൂഹങ്ങള്‍ നിലനില്‍ക്കുന്നിടങ്ങളിലെ ല്ലാം ദൈവദൂതന്മാര്‍ വന്നിട്ടുണ്ട്. അതുകൊണ്ടാകാം വ്യത്യസ്ത ദേശങ്ങ ളില്‍ ജീവിക്കുന്നവരുടെ ധാര്‍മിക സങ്കല്‍പങ്ങളുടെ അടിസ്ഥാനം ഒന്നുതന്നെയായിരിക്കുന്നത്.
അഹങ്കാരമാണ് ഏറ്റവും നികൃഷ്ടമായ പൈശാചിക ഗുണം. അഹങ്കാര ത്തില്‍നിന്നാണ് സ്വാര്‍ഥത ഉടലെടുക്കുന്നത്. തന്റെ ചുറ്റുമുള്ള എന്തിനെ യും സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുഗുണമാക്കി മിനുക്കിയെടുക്കുവാന്‍ മനുഷ്യന്‍ സമര്‍ഥനാണ്. ആത്മീയവും ഭൌതികവുമായ കാര്യങ്ങളൊന്നും ഇതില്‍നിന്ന് മുക്തമല്ല. വേദഗ്രന്ഥങ്ങളുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ. പ്രവാചകന്മാര്‍ ദൈവികബോധന പ്രകാരം വേദഗ്രന്ഥത്തെ വ്യാഖ്യാനിച്ചു. പിന്‍ഗാമികള്‍ ചെയ്യേണ്ടത് പ്രവാചകന്മാരെ പിന്‍പറ്റുകയാണ്. എന്നാല്‍ പ്രവാചകന്മാരുടെ സ്വന്തക്കാരായി പ്രത്യക്ഷപ്പെട്ട പില്‍ക്കാല പുരോഹിതന്മാര്‍ വേദഗ്രന്ഥങ്ങളിലും പ്രവാചക കഥനങ്ങളിലും തന്നിഷ്ടം കുത്തിച്ചെലുത്തിക്കൊണ്ട് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ധൃഷ്ടരായത്. വേദനിയമങ്ങള്‍ അവര്‍ മാറ്റിയെഴുതി. പ്രവാചക കഥനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വികലമാക്കി. അതുകൊണ്ടുതന്നെ വേദ ഗ്രന്ഥങ്ങള്‍ പിന്‍പറ്റുക പ്രയാസകരമായിത്തീര്‍ന്നു. പ്രവാചകന്മാര്‍ മാതൃകാപുരുഷന്മാരല്ലാതായി ചിത്രീകരിക്കപ്പെട്ടു. അതുകൊണ്ടാണ് വേദഗ്രന്ഥങ്ങളുടെ പുറംചട്ടയുമായി പ്രത്യക്ഷപ്പെടുന്ന പുസ്തകങ്ങളിലെ നിയമനിര്‍ദേശങ്ങള്‍ അപ്രായോഗികമായി ഇന്ന് നമുക്ക് അനുഭവപ്പെടുന്നത്.
മനുഷ്യരെ വിമലീകരിക്കാനുതകുന്നതും നൂറുശതമാനം പ്രായോഗികവുമായ നിയമനിര്‍ദേശങ്ങളവതരിപ്പിക്കുവാന്‍ ദൈവിക മാര്‍ഗദര്‍ശനത്തിനു മാത്രമേ കഴിയൂ. ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ പരാജയപ്പെടുന്നത് ഇവിടെ യാണ്. മനുഷ്യരുടെ സകലമാന പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാര നിര്‍ദേശ ങ്ങളുമായിക്കൊണ്ടാണ് അവ രംഗത്തുവരാറുള്ളത്. അവയുടെ നിര്‍ദേശ ങ്ങള്‍ പലപ്പോഴും ഏടുകളില്‍ സുന്ദരമായിരിക്കുകയും ചെയ്യും. എന്നാല്‍, പ്രായോഗിക രംഗത്തേക്ക് കടന്നുവരുമ്പോള്‍ അവയെല്ലാം തികഞ്ഞ അസം ബന്ധങ്ങളായിത്തീരുന്നു. മനുഷ്യനെ സൃഷ്ടിച്ചവനു മാത്രമേ അവനെ വിമലീകരിക്കുവാനുതകുന്ന പ്രായോഗിക നിയമങ്ങള്‍ നിര്‍ദേശിക്കുവാന്‍ കഴിയൂവെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീക്ഷയായി കടന്നുവന്ന കമ്യൂണിസം ഈ നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലെത്തിയപ്പോഴേക്ക് തത്ത്വശാസ്ത്രങ്ങളുടെ ചവറ്റുകൊട്ടയില്‍ വിശ്രമിക്കാനായി വിധിക്കപ്പെട്ടത് ഈയൊരു പരിമിതികൊണ്ടായിരുന്നു. എത്രതന്നെ താത്ത്വികമായ അടിത്തറയില്‍ സ്ഥാപിക്ക പ്പെട്ടതാണെങ്കിലും ഭൌതികദര്‍ശനങ്ങള്‍ക്ക് മനുഷ്യരെ വിമലീകരിക്കാനുതകുന്ന സാന്മാര്‍ഗിക സംവിധാനം പ്രദാനം ചെയ്യാനാവില്ലെന്ന വസ്തുത മനസ്സിലാക്കുകയാണ് ഈ പതനത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടവര്‍ ചെയ്യേ ണ്ടത്.
ഇതോടൊപ്പംതന്നെ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്ന മറ്റൊരു യാഥാര്‍ഥ്യമുണ്ട്. നൂറുശതമാനം പ്രായോഗികവും മനുഷ്യരെ വിമലീകരിക്കുവാനുതകുന്നതുമായ നിയമനിര്‍ദേശങ്ങള്‍ നല്‍കുന്ന ഗ്രന്ഥം ദൈവിക മായിരിക്കുമെന്ന വസ്തുതയാണത്. വിശുദ്ധ ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം അതിന്റെ ദൈവികതക്കുള്ള തെളിവാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന വിധിവിലക്കുകള്‍ മനുഷ്യരെ ധാര്‍മികബോധമുള്ളവരും സന്മാര്‍ഗനിഷ്ഠരുമാക്കുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. തികഞ്ഞ ഭൌതികവാദികള്‍പോലും സമ്മതിക്കുന്ന യാഥാര്‍ഥ്യമാണത്. മനുഷ്യരെ നേര്‍വഴിയിലേക്ക് നയിക്കുകയാണ് വേദഗ്രന്ഥത്തിന്റെ ധര്‍മമെങ്കില്‍ ഖുര്‍ആനിനെപ്പോലെ വേദഗ്രന്ഥമെന്ന് വിളിക്കപ്പെടുവാന്‍ ഒരു ഗ്രന്ഥവും അര്‍ഹമല്ലെന്ന വസ്തുത വസ്തുനിഷ്ഠമാ യി പഠനം നടത്തിയ ഏത് നിഷ്പക്ഷമതിയും അംഗീകരിക്കുന്നതാണ്.

This entry was posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.

Leave a Reply

Your email address will not be published.