ഇസ്ലാമിനോടോ മുസ്ലിംകളോടോ ശത്രുത പ്രകടിപ്പിക്കാത്ത അമുസ്ലിംകളുമായി മൈത്രീബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച ഖുര്‍ആനിക വിധിയെന്താണ്?

“മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുര്‍ ആന്‍ 60:8).
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളി ല്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്നപക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍” (60:9).
അമുസ്ലിംകളെ മിത്രങ്ങളാക്കരുത് എന്ന് അനുശാസിക്കുന്നത് ഇസ്ലാമിനെയും മുസ്ലിംകളെയും നശിപ്പിക്കുന്നതിനുവേണ്ടി തന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നവരെ ഉദ്ദേശിച്ചുകൊണ്ടാണെന്ന വസ്തുത, ഈ സൂക്തത്തില്‍നിന്ന് സുതരാം വ്യക്തമാണ്. സാധാരണക്കാരായ അമുസ്ലിംകളുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതുകൊണ്ട് അത് മതത്തിന് ഹാ നികരമാകാത്തിടത്തോളം എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല.

This entry was posted in ഖുര്‍ആനും അമുസ്ലിംകളും. Bookmark the permalink.