ഖുര്‍ആന്‍ പ്രായോഗികമാണെന്നതിന് എന്താണ് തെളിവ്?

ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ളവമാണ് അത് പ്രായോഗികമാണെന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവ്. ഖുര്‍ആനിന്റെ അവതരണത്തിന് മുമ്പും പിമ്പുമുള്ള അറേബ്യന്‍ സമൂഹത്തിന്റെ അവസ്ഥകള്‍  പരിശോധിച്ചാല്‍ ഖുര്‍ആനിന്റെ പ്രായോഗികത നമുക്ക് ബോധ്യമാകും.
അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന,
മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്ര മഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോര ചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവു
മില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികില്‍സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു സമൂഹം. ഇതാണ് ഖുര്‍ആനി ന്റെ അവതരണത്തിന് മുമ്പുള്ള അറേബ്യയുടെ
ചരിത്രം.
ഖുര്‍ആനിന്റെ അവതരണത്തിന് ശേഷമുള്ള അറേബ്യയെ നാം
നോക്കുമ്പോള്‍ സംസ്കാരങ്ങളെ വെല്ലുന്ന ഒരു പുതിയ സംസ്കാരത്തി ന്റെ വാഹകരെയാണ് നമുക്കവിടെ കാണാന്‍ കഴിയുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ അന്നത്തെ അതികായന്മാരായിരുന്ന ഗ്രീക്കുകാരെ ക്കാള്‍ ആ രംഗത്ത് ഉയര്‍ന്നുനില്‍ക്കുവാന്‍ അവര്‍ക്ക് സാധിച്ചു. അലക്സാഡ്രിയയെക്കാള്‍ വലിയ സാംസ്കാരിക കേന്ദ്രമായി ബാഗ്ദാദ് മാറി. നൂറ്റാണ്ടുകളുടെ രാഷ്ട്രീയ നായകത്വമുണ്ടായിരുന്ന റോമിനെയും പേര്‍ഷ്യയെയും അവര്‍ വിറപ്പിച്ചു. ഗോത്രകലഹങ്ങളില്‍ തമ്മില്‍ത്തല്ലി രക്തം ചിന്തിയിരുന്ന അറബികള്‍ ഐക്യത്തിന്റെ പതാകവാഹകരായിത്തീര്‍ന്നു. ധര്‍മവും അധര്‍മവുമെന്താണെന്ന് അറിയാതിരുന്ന അവര്‍ ധാര്‍മിക തത്ത്വങ്ങളുടെ പ്രചാരകരായി മാറി. ലോകത്തിന് മുഴുവന്‍ മാതൃകായോഗ്യമായി അറേബ്യന്‍ സമൂഹത്തെ മാറ്റിയെടുക്കാന്‍ വിശുദ്ധ ഖുര്‍ആനിന് സാധിച്ചു; അതും കേവലം 23 വര്‍ഷം കൊണ്ട്.
സാംസ്കാരിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ വെറും ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തിലെത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഇതിനു തുല്യമായി ലോകത്തെ പരിവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞ മറ്റൊരു ഗ്രന്ഥം മാനവ ചരിത്രത്തിലെവിടെയുമുണ്ടായിട്ടില്ല. മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന വിഷയത്തി ല്‍ ഖുര്‍ആനിനെ പോലെ പ്രായോഗികമായ മറ്റൊരു ഗ്രന്ഥവുമില്ലെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്.
ഖുര്‍ആനിലെ നിയമങ്ങളിലേതെങ്കിലും അപ്രായോഗികമാണെന്ന് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ അതിന്റെ വിമര്‍ശകര്‍ക്കൊന്നും കഴിയുന്നില്ലെന്നതാണ് പരമാര്‍ഥം.

This entry was posted in ഖുര്‍ആനിന്റെ പ്രായോഗികത. Bookmark the permalink.

Leave a Reply

Your email address will not be published.