ഖുര്‍ആനിലെ മറ്റ് പ്രവചനങ്ങള്‍ ഏതൊക്കെയാണ്?

കുറേ പ്രവചനങ്ങള്‍ നടത്തുന്ന കേവല പ്രവചനഗ്രന്ഥമല്ല, പ്ര ത്യുത മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. നന്മയെന്തെന്നും തിന്മയെന്തെന്നും കൃത്യമായി വ്യവഛേദിച്ച് പഠിപ്പിക്കുന്ന ഗ്രന്ഥം. മനുഷ്യരെ സന്മാര്‍ഗ്ഗനിഷ്ഠരാക്കുവാന്‍ ഉപയുക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയ്ക്കാണ് ഖുര്‍ആനില്‍ പ്രവചനങ്ങളും ശാസ്ത്രീയ പരാമര്‍ശങ്ങളും ചരിത്രപാഠങ്ങളുമെല്ലാം കടന്നുവരുന്നത്. ഖുര്‍ആനിന്റെ പൊതുവായ ഇതിവൃത്തത്തിനും ആശയങ്ങള്‍ക്കും അനുഗുണമായ രീതിയിലുള്ള പ്രവചനങ്ങളാണ് അതിലുള്ളത്. ഖുര്‍ആനിനെയും പ്രവാചക ദൌത്യത്തെയും മരണാനന്തര ജീവിതത്തെയുംകുറിച്ച പ്രവചനങ്ങള്‍. ഇവയില്‍ അവസാനനാളിനെയും മരണാനന്തര ജീവിതത്തെയും കുറിച്ചവയല്ലാത്ത പ്രവചനങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രവചനങ്ങളില്‍ ചിലവ കാണുക:
ഒന്ന്) ഖുര്‍ആനിനെക്കുറിച്ചുള്ളവ
“പറയുക: ഈ ഖുര്‍ആന്‍പോലെന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍പോലും” (17:88).
“നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലുള്ള ഒരധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍-നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല- മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്” (2:23,24).
“തീര്‍ച്ചയായും ഈ ഉദ്ബോധനം തങ്ങള്‍ക്ക് വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം വരുത്തിയവര്‍തന്നെ.) തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥംതന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (41:41,42).
“തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (15:9).
“തീര്‍ച്ചയായും അതിന്റെ (ഖുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക” (75:17,18).
ഈ സൂക്തങ്ങളിലെ പ്രവചനങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ടുവെന്നതിന് കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകാലത്തെ ചരിത്രം സാക്ഷിയാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
(ശ) ഖുര്‍ആനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരുന്നതിനുവേണ്ടി പലരും ശ്രമിച്ചിട്ടുണ്ട്; ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ പരിശ്രമങ്ങളെല്ലാം പൂര്‍ണമായ പരാജയത്തിലാണ് കലാശിച്ചിട്ടുള്ളത്.
(ശശ) ഖുര്‍ആനിലെ ചെറുതോ വലുതോ ആയ ഏതെങ്കിലും ഒരു അധ്യായത്തിന് തുല്യമായ ഒരു അധ്യായം കൊണ്ടുവരാന്‍പോലും ഇതുവരെ മനുഷ്യസമൂഹത്തിന് കഴിഞ്ഞിട്ടില്ല; ഇനിയൊട്ട് കഴിയുകയുമില്ല.
(ശശശ) ഖുര്‍ആനില്‍ മായം ചേര്‍ക്കുവാനും ദൈവികമല്ലാത്ത വചനങ്ങള്‍ ഖുര്‍ആനിന്റെ ശൈലിയില്‍ എഴുതി അതില്‍ സമര്‍ത്ഥമായി വെച്ചുപിടിപ്പിക്കുവാനുമെല്ലാമുള്ള ശ്രമങ്ങള്‍ ഖുര്‍ആനിന്റെ അവതരണകാലംമുതല്‍ ഇന്നുവരെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
(ശ്) മുഹമ്മദ് നബി (സ) പഠിപ്പിച്ച അതേ രീതിയില്‍തന്നെ മാറ്റങ്ങള്‍ക്കൊന്നും വിധേയമാകാതെ നിലനില്‍ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ഒരാള്‍ക്കും ഒരിക്കലും മാറ്റംവരുത്താന്‍ കഴിയാത്ത രീതിയിലുള്ളതാണ് അതിന്റെ സംരക്ഷണം.
(്) ഖുര്‍ആനിന്റെ അവതരണത്തോടൊപ്പംതന്നെ അത് ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്റെ () മരണത്തിന് മുമ്പുള്ള റമദാനില്‍ ജിബ്രീല്‍ (അ) പ്രത്യക്ഷപ്പെട്ട് പൂര്‍ണമായും ക്രോഡീകരിക്കപ്പെട്ട രീതിയില്‍ രണ്ട് തവണ പ്രവാചകനെക്കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി ഓതിപ്പിക്കുകയുണ്ടായി. ഇങ്ങനെ ക്രോഡീകരിക്കപ്പെട്ട അതേ ക്രമത്തിലും രൂപത്തിലുമാണ് ഇന്നും ഖുര്‍ആന്‍ നിലനില്‍ക്കുന്നത്.
രണ്ട്) മുഹമ്മദ് നബി ()യുടെ ദൌത്യത്തെക്കുറിച്ചുള്ളവ:-
“കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യം ഉണ്ടാക്കിത്തരുന്നതാണ്” (87:8).
“വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍ കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്” (93:5).”നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം” (17:79).
“തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചുകൊണ്ടുവരികതന്നെ ചെയ്യും” (28:85).
“ചില്ലറ ശല്യമല്ലാതെ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും വരുത്താന്‍ അവര്‍ക്കാവുകയില്ല. ഇനി അവര്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞോടുന്നതാണ്. പിന്നീട് അവര്‍ക്ക് സഹായം ലഭിക്കുകയുമില്ല” (3:111).
“നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും, അവന്‍ അവരെ അപമാനിക്കുകയും, അവര്‍ക്കെതിരെ നിങ്ങളെ അവന്‍ സഹായിക്കുകയും, വിശ്വാ സികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുക യും ചെയ്യുന്നതാണ്” (9:14).
“തീര്‍ച്ചയായും ഞാനും എന്റെ ദൂതന്മാരും തന്നെയാണ് വിജയം നേടുക എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയാ യും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു” (58:21).
“നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടുകൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവന്‍ അവര്‍ക്ക് സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിനുശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കി ലും നന്ദികേട് കാണിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍” (24:55).
“തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു” (48:1).
“അല്ലാഹു അവന്റെ ദൂതന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം സമാധാനചിത്തരായിക്കൊണ്ട് തലമുണ്ഡനം ചെയ്തവരും മുടി വെട്ടിയവ രുമായിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാല യത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണെന്ന സ്വപ്നം. എന്നാല്‍ നിങ്ങള്‍ അറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിനുപുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്ത ന്നു” (48:27)
ഈ സൂക്തങ്ങളില്‍ മുഹമ്മദ് നബി (സ)യുടെ ദൌത്യത്തിന്റെ വിജയമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആദ്യം ഉദ്ധരിച്ച നാല് സൂക്തങ്ങളും മക്കയിലും ബാക്കിയുള്ളവ മദീനയിലുംവെച്ച് അവതരിപ്പിക്കപ്പെട്ടവയാണ്. മക്കാ വിജയത്തോടെ പൂര്‍ണമായി പൂര്‍ത്തീകരിക്കപ്പെട്ട പ്രവചനങ്ങളാണിവ. ഇവയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
(ശ) പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് മക്കയില്‍വെച്ച് മുഹമ്മദ് നബി (സ)യോട് നിനക്ക് എളുപ്പമുണ്ടാകുമെന്നും തൃപ്തികരമായ രീതി യില്‍ അനുഗൃഹീത സ്ഥാനത്ത് നിയോഗിക്കപ്പെടുമെന്നുമെല്ലാം ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നത്. അന്നത്തെ അവസ്ഥയില്‍ ഒരാള്‍ക്ക് സങ്കല്‍പിക്കാന്‍പോലും അസാധ്യമായിരുന്നു മുഹമ്മദ് നബി (സ)യുടെയും ഇസ്ലാമിന്റെയുും വിജയങ്ങള്‍. എന്നാല്‍ ഖുര്‍ആന്‍ പ്രവ ചിച്ചതുപോലെത്തന്നെ സംഭവിച്ചു. പ്രയാസപൂര്‍ണ്ണമായ മക്കാ ജീവിതത്തിനുശേഷം മദീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒരു ഇസ്ലാമിക സമൂഹം ഉണ്ടാവുകയുും ചെയ്തതോടെ ഈ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി. അവസാനം മക്കാ വിജയത്തോടെ അറേബ്യയുടെ സിംഹഭാഗവും ഇസ്ലാമിന് കീഴില്‍ വരികയും ഈ പ്രവചനങ്ങളുടെ പൂര്‍ണമായ പൂര്‍ത്തീകരണം നടക്കുകയും ചെയ്തു.
(ശശ) മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിനിടെ ജുഹ്ഫയില്‍വെച്ച് അവതരിപ്പിക്കപ്പെട്ടതാണ് ഉദ്ധരിച്ചിരിക്കുന്ന നാലാമത്തെ സൂക്തം (28:85). ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് പലായനം ചെയ്യുന്നതില്‍ പ്രയാസമുണ്ടായിരുന്ന പ്രവാചകനോട് “നിന്നെ മടക്കസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരും’ എന്ന് അല്ലാഹു വാഗ്ദാനം ചെ യ്യുകയാണ് ഈ സൂക്തത്തില്‍ ചെയ്യുന്നത്. മക്കയിലേക്ക് ഇനി മടങ്ങിവരാന്‍ ഒരിക്കലും കഴിയില്ലെന്ന് തോന്നുന്ന സമയത്താണ് ഈ വാഗ്ദാനമുണ്ടായതെന്നോര്‍ക്കുസ. പ്രവചനത്തിന്റെ പൂര്‍തീകരണമായിക്കൊണ്ട് സര്‍വ്വവിധ ബഹുമതികളോടുംകൂടി മക്കയില്‍ പ്രവാചകന്‍ തിരിച്ചെത്തുകയും മക്കാരാജ്യം മുഴുവന്‍ പ്രവാചകന്റെ (സ) ഭരണത്തിന്‍കീഴില്‍ വരികയും ചെയ്തു.
(ശശശ) യുദ്ധം അനുവദിക്കപ്പെട്ടശേഷം അവതരിച്ച സൂക്തങ്ങളാണ് ഉദ്ധരിക്കപ്പെട്ട അവസാനത്തെ ആറ് സൂക്തങ്ങള്‍. ഇവയിലെ ആദ്യ സൂക്തങ്ങളില്‍ (3:11, 9:14) യുദ്ധരംഗത്ത് അവിശ്വാസികള്‍ക്ക് യാതൊരുവിധത്തിലും കാര്യമാത്ര പ്രസക്തമായ നഷ്ടങ്ങളുണ്ടാവുകയില്ലെന്ന് പ്രവചിച്ചിരിക്കുന്നു. പ്രവാചകന്റെ കാലത്ത് നടന്ന 81 യുദ്ധങ്ങളില്‍ ആകെ മുസ്ലിംകള്‍ക്കുണ്ടായ ആള്‍നഷ്ടം 259 ആയിരുന്നു. ഈ യുദ്ധങ്ങളിലെല്ലാംകൂടി ആകെ 759 അമുസ്ലിംകള്‍ കൊലചെയ്യപ്പെട്ടുവെന്ന് മാത്രമല്ല ബഹുദൈവാരാധനയില്‍ അധിഷ്ഠിതമായ ആ സാമൂഹ്യവ്യവസ്ഥ പാടെ തകരുകയും തല്‍സ്ഥാനത്ത് ഏകദൈവാരാധനയിലധിഷ്ഠിതമായ സാമൂഹ്യ സംവിധാനം സംസ്ഥാപിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഏത് വീക്ഷണത്തിലൂടെ നോക്കിയാലും അവിശ്വാസികള്‍ക്കായിരുന്നു നഷ്ടം മുഴുവനും. മുസ്ലിംകള്‍ക്കാവട്ടെ, യുദ്ധത്തില്‍ സ്വാഭാവികമായുണ്ടാവുന്ന ചില്ലറ നാശനഷ്ടങ്ങളല്ലാതെ ഉണ്ടായിട്ടില്ല. ഖുര്‍ആനിലെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് ഇവിടെയും നാം കാണുന്നത്.
(ശ്) സത്യവിശ്വാസികള്‍ക്ക് സമ്പൂര്‍ണ്ണ വിജയം വാഗ്ദാനം ചെയ്യുന്നവയാണ് 58:2, 24:55 എന്നീ സൂക്തങ്ങള്‍. അധികാരവും നിര്‍ഭയത്വവും മതസ്വാതന്ത്യ്രവും പൂര്‍ണമായി നല്‍കപ്പെടുന്ന നാളെയെക്കുറിച്ച വാഗ്ദാനം. മക്കാ വിജയത്തോടെ ഈ വാഗ്ദാനം പൂര്‍ണമായും പാലിക്കപ്പെട്ടു.
(്) അവസാനം ഉദ്ധരിച്ച സൂറത്തുല്‍ ഫത്ഹിലെ രണ്ട് വചന ങ്ങള്‍ (48:1, 48:27) ഹിജ്റ ആറാം വര്‍ഷത്തില്‍ നടന്ന ഹുദൈബിയാ സന്ധിയോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ടവയാണ്്. സന്ധിയിലെ വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്ലിംകള്‍ക്ക് ദോഷകരമാണെന്ന് തോന്നിപ്പിക്കുന്നതരത്തിലുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ സഹാബിമാരില്‍ പലരും ഈ സന്ധിയോട് വിയോജിപ്പുള്ളവരുമായിരുന്നു. എന്നിട്ടും പ്രസ്തുത സന്ധിയെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് “പ്രത്യക്ഷമായ വിജയം” എന്നാണ്. ഹുദൈബിയാ സന്ധിയിലെ വ്യവസ്ഥകള്‍ കണ്ടാല്‍ ഒരാള്‍ക്കുംതന്നെ ഇങ്ങനെ പറയാനാവില്ല. പക്ഷെ, പ്രസ്തുത സന്ധി വലിയൊരു വിജയംതന്നെയായിരുന്നുവെന്ന് കാലം തെളിയിച്ചു. സന്ധികാലത്താണ് ഇസ്ലാം അയല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സമാധാനപൂര്‍ണമായ ആശയവിനിമയത്തിനുമുള്ള അവസരമുണ്ടായത്. അവസാനം, ഖുറൈശികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും അനുകൂലമാണെന്ന് കരുതപ്പെട്ടിരുന്ന സന്ധിവ്യവസ്ഥകള്‍ ലംഘിക്കുവാന്‍ അവര്‍തന്നെ ധൃഷ്ടരായി. അങ്ങനെയാണ് മക്കാ വിജയത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. 48:1ല്‍ പറഞ്ഞതുപോലെ ഹുദൈബിയാ സന്ധി പ്രത്യക്ഷമായ വിജയംതന്നെയായിരുന്നുവെന്ന് മക്കാവിജയത്തോടെ എല്ലാവര്‍ക്കും ബോധ്യമായി. 48:27ല്‍ പ്രവചിച്ചതുപോലെ ഹുദൈബിയ്യാ സന്ധികഴിഞ്ഞ് അടുത്തവര്‍ഷം തന്നെ മുഹമ്മദ് നബി ()യും അനുയായികളും മക്കയിലെത്തി ഉംറ നിര്‍വഹിക്കുകയും ചെയ്തു.

This entry was posted in ഖുര്‍ആനും പ്രവചനങ്ങളും. Bookmark the permalink.