ബൈബിളിലും നിരവധി പ്രവചനങ്ങളുണ്ടെന്നും അവ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും വസ്തുതകള്‍ അതിന്റെ ദൈെവികത വ്യക്തമാക്കുന്നുവെന്ന് സുവിശേഷകന്മാര്‍ പറയാറുണ്ടല്ലോ. ഇത് ശരിയാണോ?

ബൈബിളിന്റെ ദൈവികതയെക്കുറിച്ച് പറയുമ്പോള്‍ സാധാര ണയായി സുവിശേഷകന്‍മാര്‍ ഊന്നല്‍ നല്‍കാറുള്ളത് അതിലെ പ്രവചനങ്ങളിലാണ്. ബൈബിള്‍ പുസ്തകങ്ങളില്‍ കാണപ്പെടുന്ന പ്രവചനങ്ങളിലധികവും സത്യസന്ധമായി പുലര്‍ന്നിട്ടുണ്ടെന്നും ഇനിയും പുലര്‍ന്നിട്ടില്ലാത്തവ തീര്‍ച്ചയായും പുലരുമെന്നും അതിനാ ല്‍ സര്‍വ്വജ്ഞനായ ദൈവത്തില്‍ നിന്നുള്ളതാണ് ബൈബിളെന്ന് ഈ  പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു വെന്നുമാണ് വാദം. പ്രഗല്‍ഭസു വിശേഷകനായ എ.വി.തോമസ് എഴുതുന്നത് കാണുക: “തിരുവെ ഴുത്തിലെ പ്രവചനങ്ങള്‍ സ്ഥലകാല പരിമിതികള്‍ക്കതീതമായി അല്‍ഭുതകരമായി നിറവേറിയിരിക്കുന്ന വസ്തുത ആരെയും വിസ്മ യിപ്പിക്കും”. (എ. വി. തോമസ് : തിരുവചന സംഗ്രഹം പുറം 26)
‘സമ്പൂര്‍ണ ദൈവശാസ്ത്രം’ പറയുന്നത് ഇങ്ങനെയാണ്: ‘ഒരു പ്രവചനം യഥാര്‍ത്ഥത്തില്‍ പ്രവചനമായി പരിഗണിക്കപ്പെടണ മെങ്കില്‍ അതിനു മുന്‍കൂട്ടി പറഞ്ഞതൊക്കെയും സംഭവിക്കണം. ഒരു പ്രവചനത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പരാജയപ്പെട്ടാല്‍ അത് പരാജയാധീനമായ മനുഷ്യമനസ്സില്‍ നിന്ന് ഉളവായതാണ്. ദൈവ ത്തില്‍ നിന്നുള്ളതല്ല. ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനാക്രമം ഇതാണ്. ഈ നിലവാരത്തില്‍ നിലയുറപ്പിച്ചു നാം നിരീക്ഷിക്കുമ്പോ ള്‍ ബൈബിള്‍ പൂര്‍ണ്ണമായും വിശ്വസനീയം എന്നു മനസ്സിലാകും’. (സമ്പൂര്‍ണ്ണ ദൈവശാസ്ത്രം പുറം 89)
ഈ അവകാശവാദങ്ങള്‍ എത്രത്തോളം സത്യസന്ധമാണ്? ബൈബിള്‍ പ്രവചനങ്ങളുണ്ടാവാമെന്നും അവ പൂര്‍ത്തീകരിക്കപ്പെടാ ന്‍ സാധ്യതയുണ്ടെന്നും മുസ്ലിംകള്‍ അംഗീകരിക്കുന്നു. ദൈവിക ബോധനങ്ങളും പ്രവാചകവചനങ്ങളും ബൈബിളില്‍ ഉണ്ട് എന്നതു കൊണ്ടാണിത്. ദൈവികബോധനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവാചകന്മാര്‍ നടത്തിയ പ്രവചനങ്ങളെല്ലാം പുലരുമെന്ന കാര്യത്തി ല്‍ സംശയമൊന്നുമില്ല. എന്നാല്‍ ബൈബിളില്‍ ദൈവികവചന ങ്ങളും പ്രവാചക വചനങ്ങളും മാത്രമല്ല; പുരോഹിതന്മാരുടെയും മതനേതാക്കളുടെയും ചരിത്രകാരന്മാരുടെയുമെല്ലാം വചനങ്ങളുണ്ട്. അതിനാലാണ് ബൈബിള്‍ പ്രവചനങ്ങളില്‍ ചിലവ സംഭവിക്കാത്ത തായി നിലനില്‍ക്കുന്നത്. മാനുഷികമായ കരവിരുതുകള്‍ നടന്നിട്ടു ള്ളതിനാല്‍ ബൈബിള്‍ പുസ്തകങ്ങളിലെ സംഭവിച്ചിട്ടില്ലാത്ത പ്രവ ചനങ്ങള്‍ ദൈവത്തില്‍ ആരോപിച്ച് അവന്‍ വരും കാലത്തെപ്പറ്റി അജ്ഞനാണെന്ന് വരുത്തിത്തീര്‍ക്കുന്നത് അവിവേകമാണ്. ബൈ ബിള്‍ പൂര്‍ണമായും പരിശുദ്ധാത്മപ്രചോദിതമായി എഴുതപ്പെട്ടതാ ണെന്ന് വാദിക്കുന്നവര്‍ ദൈവത്തെ പരിമിതനും ഭാവിയെപ്പറ്റി കൃത്യ മായി അറിവില്ലാത്തവനുമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ദൈ വം സംഭവിക്കുമെന്ന് പറഞ്ഞ കാര്യം സംഭവിച്ചില്ലെന്ന് വന്നാല്‍ പിന്നെ ആ ദൈവത്തിന് എന്ത് വില?

ബൈബിളിലെ ചില പൂര്‍ത്തീകരിക്കപ്പെടാത്ത പ്രവചനങ്ങള്‍ കാണുക:
ആദാം മരിച്ചില്ല : ഉല്‍പത്തി പുസ്തകത്തില്‍ കാണുന്ന ദൈവത്തിന്റെ ഒന്നാമത്തെ പ്രവചനം തന്നെ തെറ്റിയിട്ടുണ്ടെന്നാണ് പ്രസ്തുത പുസ്തകത്തില്‍ നിന്ന് മനസ്സിലാകുന്നത്. ദൈവം ആദാമി നോട് പറയുന്ന പ്രവചനം ഇങ്ങനെയാണ്, “തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നുകൂടാ. അതു തിന്നുന്ന നാള്‍ നീ തീര്‍ച്ചയായും മരിക്കും”. (ഉല്‍പത്തി 2:17)
ആദിമനുഷ്യനോടുള്ള ദൈവത്തിന്റെ ഈ പ്രവചനം നിറവേ റിയോ? ആദാമും ഹവ്വയും പഴം പറിച്ചു തിന്നുവെന്ന് ബൈബിള്‍ പറയുന്നു: ‘വൃക്ഷത്തിന്റെ കനി തിന്നാന്‍ നല്ലതും കണ്ണിന് ആനന്ദക രവും ആ വൃക്ഷം ജഞാനപ്രാപ്തിക്കു കാമ്യവുമാണെന്നു കണ്ട പ്പോള്‍  സ്ത്രീ അതിന്റെ കനി പറിച്ചു തിന്നു. കുറേ ഭര്‍ത്താവിനും കൊടുത്തു. അയാളും തിന്നു. അപ്പോള്‍ ഇരുവരുടേയും കണ്ണുകള്‍ തുറന്നു”. (ഉല്‍ 3:6,7)
ഈ അനുസരണക്കേട് കാണിച്ചതാകട്ടെ പിശാചിന്റെ പ്രലോഭ നത്തിന് വശംവദമായിട്ടാണ്. പ്രസ്തുത പ്രലോഭനം ഇങ്ങനെയാ യിരുന്നു. “നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നാല്‍ നിങ്ങളുടെ കണ്ണു തുറക്കുമെന്നും നന്മതിന്മകളെ തിരിച്ചറിഞ്ഞ് നിങ്ങള്‍ ദൈവത്തെ പ്പോലെ ആയിത്തീരുമെന്നും ദൈവത്തിനറിയാം”(ഉല്‍ 3:5) എന്നാല്‍ എന്താണ് സംഭവിച്ചത്? പഴം പറിച്ചു തിന്നപ്പോള്‍ ആദവും ഹവ്വയും മരിച്ചില്ല. മാത്രവുമല്ല, പിശാച് പ്രവചിച്ചതുപോലെ അവര്‍ നന്മതിന്മ കളെക്കുറിച്ച് അറിയുന്നവരായിത്തീരുകയും ചെയ്തു: “അനന്തരം കര്‍ത്താവായ ദൈവം അരുള്‍ ചെയ്തു, “നോക്കുക മനുഷ്യന്‍ നന്മതി ന്മകള്‍ അറിഞ്ഞ് നമ്മില്‍ ഒരുവനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു.” (ഉല്‍ 3:22) ആദമാകട്ടെ പിന്നെയും 930 വര്‍ഷം ജീവിക്കുകയും ചെയ്തു. ഉല്‍പത്തി പുസ്തകം ദൈവനിശ്വസ്തമാണെങ്കില്‍ ദൈവത്തിന്റെ മനുഷ്യരോടുള്ള ഒന്നാം പ്രവചനം തെറ്റിയെന്നും പിശാചിന്റെ പ്രവചനം പുലര്‍ന്നുവെന്നും സമ്മതിക്കേണ്ടിവരും!
അബ്രഹാമിനോടുള്ള പ്രവചനം: അബ്രഹാമിനോട് ദൈവം നടത്തുന്ന ഒരു പ്രവചനമുണ്ട്, ഉല്‍പത്തി പുസ്തകത്തില്‍. കാനാന്‍ ദേശത്തിലേക്കുള്ള തനിക്ക് ശേഷം വരുന്ന തലമുറയുടെ പുനരാഗമ നത്തെക്കുറിച്ച് പറയുന്ന പ്രവചനം ഇങ്ങനെയാണ് ” നിന്റെ പിന്‍ഗാമികള്‍ അന്യദേശത്തു പ്രവാസികളായിരിക്കും. അവര്‍ അവിടെ അടിമകളായിരിക്കും. നാനൂറു വത്സരം മര്‍ദ്ദിക്കപ്പെടും. ഇതു തീര്‍ച്ച. പക്ഷെ, അവര്‍ അടിമകളായിരിക്കുന്ന ജനതയുടെ മേല്‍ ഞാ ന്‍ വിധി നടത്തും. അവര്‍ അവിടം വിട്ടു പോരുന്നത് ധാരാളം സമ്പ ത്തുമായിട്ടായിരിക്കും. അബ്രാമേ, നീയോ നല്ല  വാര്‍ദ്ധക്യത്തിലെ ത്തി, സമാധാനത്തില്‍ പിതാക്കന്മാരോട് ചേരും, സംസ്കരിക്കപ്പെടും, നിന്റെ സന്താനങ്ങള്‍ നാലാം തലമുറയില്‍ ഇവിടെ മടങ്ങിയെത്തും; അമോരിയുടെ അതിക്രമം ഇനിയും പൂര്‍ത്തിയായിട്ടില്ല.” (ഉല്‍പത്തി 15:13-17)
അബ്രഹാമിന്റെ സന്തതികള്‍ നാലാം തലമുറയില്‍ കാനന്‍ ദേശത്ത് മടങ്ങിയെത്തുമെന്നാണല്ലോ ഇവിടെ പ്രവചിക്കപ്പെട്ടിരു ന്നത്. അബ്രഹാമിന്റെ സന്തതികള്‍ കാനന്‍ ദേശത്തേക്ക് മടങ്ങിയെ ത്തിയത് മോശയുടെ കാലത്താണ്. മോശയാകട്ടെ ഏഴാമത്തെ തലമുറയിലുള്ള വ്യക്തിയുമാണ്. അബ്രഹാമിന്റെ പുത്രന്‍ ഇസ്ഹാ ഖ് (ഉല്‍21:1-3), ഇസ്ഹാഖിന്റെ പുത്രന്‍ യാക്കോബ് (ഉല്‍ 25:19-26), യാക്കോബിന്റെ പുത്രന്‍ ലേവി (ഉല്‍ 35:22), ലേവിയുടെ പുത്രന്‍ കഹാത് (പുറ 6:16), കഹാതിന്റെ പുത്രന്‍ അംറാം (പുറ 6:18), അംറാമിന്റെ പുത്രന്‍ മോശെ (പുറ 6:20). മോശ അബ്രഹാമിന് ശേഷം ഏഴാം തലമുറയില്‍ വരുന്നയാളാണ്; നാലാം തലമുറയില്‍ വരുന്ന വ്യക്തിയല്ല. ദൈവത്തിന്റെ പ്രവചനം തെറ്റുന്നതായാണ് ഇവിടെ നാം കാണുന്നത്.
യാക്കോബിനോടുള്ള പ്രവചനം: കാനന്‍ ദേശത്തെക്കുറിച്ച് യാക്കോബിനോട് ദൈവം വാഗ്ദാനം നല്‍കിയതായി ഉല്‍പത്തി പുസ്തകത്തില്‍ കാണാം. അത് ഇങ്ങനെയാണ്: ‘നിന്റെ പിതാവായ അബ്രഹാമിന്റെ ദൈവവും  ഇസഹാഖിന്റെ ദൈവവുമായ കര്‍ത്താ വാണ് ഞാന്‍. നീ കിടക്കുന്ന ഈ ദേശം നിനക്കും നിന്റെ പിന്‍മുറ ക്കാര്‍ക്കും ഞാന്‍ നല്‍കും.” (ഉല്‍പത്തി 28:13)
എന്നാല്‍ ഈ വാഗ്ദാനം യാക്കോബിന്റെ ജീവിതകാലത്ത് നിറവേറിയില്ല. യാക്കോബിനോട് “നിനക്കും നല്‍കും” എന്നു പറ ഞ്ഞ ദൈവത്തിന്റെ പ്രചവനം പൂര്‍ത്തിയായില്ല എന്നര്‍ത്ഥം.

മോശെയോടുള്ള പ്രവചനം: ദൈവം മോശയോട് നല്‍കുന്ന വാഗ്ദാനം ഇങ്ങനെയാണ് “പോകുക, ഈജിപ്തില്‍ നിന്ന് നീ മോചിപ്പിച്ചു കൊണ്ടുവന്ന ജനവും നീയും ഇവിടം വിട്ടു പോകുക.” “നിന്റെ അനന്തരാവകാശികള്‍ക്ക് ഇത് നല്‍കും” എന്നു  പറഞ്ഞു അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തോട്ടു പോകുക. ഞാന്‍ നിനക്കു മുമ്പേ ഒരു മാലാഖ യെ അയച്ച് കനാനിയര്‍, അമോരിയര്‍, ഹിത്തിയര്‍, പെരിസിയര്‍, ഹിവിയര്‍, യെബൂസിയര്‍ എന്നിവരെ ഓടിച്ചു കളയും”. (പുറപ്പാട് 33:1,2)
ഈ പ്രവചനം നിറവേറിയില്ല. മോശയുടെ കാലത്ത് കനാനിയ രോ യെബൂസിയരോ ഓടിപ്പോയതായി ബൈബിളോ മറ്റു രേഖകളോ പഠിപ്പിക്കുന്നില്ല.

യെശയ്യാവിന്റെ പ്രവചനം: ഈജിപ്തിനെക്കുറിച്ച് യെശയ്യാവി നുണ്ടായ അരുളപ്പാടാണ് പത്തൊന്‍പതാം അധ്യായത്തിലുള്ളത്. ഈ അരുളപ്പാടിലെ പല കാര്യങ്ങളും എങ്ങനെയും വ്യാഖ്യാനിക്കാന്‍ പറ്റുന്നവയാണ്. എന്നാല്‍ ചില വചനങ്ങള്‍ വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഒരു വാക്യം കാണുക: “അക്കാലത്ത് ഈജിപ്തു ദേശത്ത് കനാന്‍ ഭാഷ സംസാരിക്കുന്ന അഞ്ചു നഗരങ്ങള്‍ ഉണ്ടായി രിക്കും.” (യെശ 19:18)
ഈ പ്രവചനം നിറവേറിയോ? ചരിത്രത്തിലെവിടെയും ഈജിപ് തിലെ അഞ്ചു നഗരങ്ങളില്‍ കനാന്‍ ഭാഷ സംസാരിക്കുന്ന അവസ്ഥ യുലുണ്ടായതായി കാണുന്നില്ല. ഇത് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന പ്രവചനമാണെന്ന് കരുതാനും നിര്‍വ്വാഹമില്ല. കനാന്‍ ഭാഷ നാമാവശേഷമായിട്ട് കുറെ കൊല്ലങ്ങളായി. ഇന്ന് അത്തരമൊരു ഭാഷ തന്നെ വ്യാവഹാരിക ലോകത്ത് നിലനില്‍ക്കുന്നില്ല.

ജെറൂസലേമിനെക്കുറിച്ച പ്രവചനം: യെശയ്യാവിന്റെ പുസ്തകത്തിലെ ഒരു പ്രവചന പ്രകാരം യെശയ്യാവിന് ശേഷം പരിച്ഛേദനം ചെയ്യാത്ത ആരും തന്നെ ജെറൂസലേമില്‍ പ്രവേശിക്കു കയില്ല. പ്രവചനം കാണുക “സിയോനേ, ഉണരുണരൂ; നിന്റെ ശക്തി ആര്‍ജിക്കു; വിശുദ്ധ നഗരമായ ജെറുശലമേ, നീ നിന്റെ അഴകാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കൂ; കാരണം പരിച്ഛേദനം നടത്താത്ത വനോ, ശുദ്ധിയില്ലാത്തവനോ ഇനി നിന്നില്‍ പ്രവേശിക്കയില്ല.” (യെശയ്യാവ് 52:1) ഈ പ്രവചനത്തിന് ശേഷം ലക്ഷക്കണക്കിന് പരിച്ഛേദനം ചെയ്യാത്ത മനുഷ്യര്‍ ജെറുസലേമില്‍ പോവുകയും അവിടെ താമസമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും ചെയ്തു കൊണ്ടി രിക്കുന്നു. യെശയ്യാവിന്റെ ഈ പ്രവചനവും തെറ്റിയെന്നര്‍ത്ഥം.

ടൈറിനെക്കുറിച്ച പ്രവചനം: ബാബിലോണ്‍ രാജാവായ നെബു ക്കദ്നസ്സര്‍ ടൈറിനെതിരെ ആഞ്ഞടിക്കുമെന്നും ടൈര്‍നഗരം പൂര്‍ണമായിത്തന്നെ തകര്‍ക്കപ്പെടുമെന്നും ശേഷം അതില്‍ ആള്‍പാ ര്‍പ്പുണ്ടാകുകയില്ലെന്നുമെല്ലാം ദൈവം പറയുന്നതായി എസെക്കി യേല്‍ പുസ്തകം ഉദ്ധരിക്കുന്നുണ്ട്: “കര്‍ത്താവായ ദൈവം അരുള്‍ ചെയ്യുന്നു: വടക്കു നിന്ന് ബാബിലോണ്‍ രാജാവായ നെബുകദ് നെസറിനെ, രാജാക്കന്മാരുടെ രാജാവിനെ ഞാന്‍ ടൈറിന് എതിരെ കൊണ്ടുവരും.” (എസക്കിയേല്‍ 26:7)
“നിന്റെ സമ്പത്തുകള്‍ അവര്‍ കൊള്ളയടിക്കും. നിന്റെ കച്ചവടച്ചരക്കുകള്‍ അവര്‍ അപഹരിക്കും. നിന്റെ മതിലുകള്‍ ഇടിച്ചു നിരത്തി നിന്റെ മനോഹര ഭവനങ്ങള്‍ നശിപ്പിക്കും. നിന്റെ കല്ലും തടിയും മണ്ണും അവര്‍ ജലരാശിയിലേക്ക് എറിയും. നിന്റെ ഗാനധാര ഞാന്‍ അവസാനിപ്പിക്കും. നിന്റെ കിന്നരങ്ങളുടെ നാദം ഇനി കേള്‍ക്കുകയില്ല. ഞാന്‍ നിന്നെ വെറുമൊരു പാറയാക്കും.വല വിരിച്ച് ഉണക്കാനുള്ള ഒരു സ്ഥലമാകും നീ. നിന്നെ ഒരിക്കലും പുനരു ദ്ധരിക്കില്ല. കര്‍ത്താവായ ഞാന്‍ അരുള്‍ ചെയ്തിരിക്കുന്നു. കര്‍ത്താ വായ ദൈവമാണ് ഇത് അരുള്‍ ചെയ്തിരിക്കുന്നത്.”
“അതിനാല്‍ നിന്നില്‍ ഒരിക്കലും ആള്‍പ്പാര്‍പ്പുണ്ടാകില്ല; ജീവിക്കുന്നവരുടെ ദേശത്ത് നിനക്ക് ഇടം ലഭിക്കയുമില്ല. ഞാന്‍ നിന്നെ ഭയങ്കരമായ നാശത്തില്‍ എത്തിക്കും; നീ പിന്നെ ബാക്കിയു ണ്ടാകില്ല; അന്വേഷിച്ചാലും നിന്നെ ഒരിക്കലും കണ്ടെത്തുകയില്ല. കര്‍ത്താവായ ദൈവമാണ് ഇത് അരുള്‍ ചെയ്യുന്നത്.”(26:20,21)
“ഭയങ്കരമായ നാശം നിനക്ക് ഉണ്ടായിരിക്കുന്നു; എന്നന്നേക്കു മായി നീ പൊയ്പ്പോയിരിക്കുന്നു.”(21:36)
ഈ പ്രവചനത്തില്‍ പറയുന്നതുപോലെയുള്ളൊരു നാശം ടൈര്‍ നഗരത്തിന് ഉണ്ടായിട്ടുണ്ടോ? ഇല്ലെന്നാണ് ഉത്തരം. യേശുവും പൌലോസുമെല്ലാം ടൈറില്‍ പോവുകയും താമസിക്കുകയും ചെയ്തതായുള്ള പരാമര്‍ശങ്ങള്‍ പുതിയനിയമത്തിലുണ്ട്. ഏതാനും ചില പുതിയ നിയമ പരാമര്‍ശങ്ങള്‍ കാണുക: ‘യേശു അവിടെ നിന്ന് ടൈര്‍-സിദോന്‍ ദേശത്തേക്കു പോയി. ഇതാ, ആ പ്രദേശത്തു നിന്ന് ഒരു കനാന്‍കാരി വന്ന് നലിവിളിച്ചു പറഞ്ഞു.” (മത്തായി15:21)
“യേശു അവിടെ നിന്ന് പുറപ്പെട്ട് ടൈര്‍ സിദോന്‍ പ്രദേശത്തേക്കു പോയി. അവിടെ അവന്‍ ഒരു വീട്ടില്‍ പ്രവേശിച്ചു. തന്റെ സാന്നി ദ്ധ്യം ആരും അറിയരുതെന്ന് അവന്‍ ആഗ്രഹിച്ചെങ്കിലും രഹസ്യമാ യി കഴിയാന്‍ അവനു സാധിച്ചില്ല.” (മാര്‍ക്കോസ് 7:24)
‘യേശു ടൈര്‍ ദേശത്തു നിന്നു മടങ്ങി സിദോന്‍ വഴി ദെക്കാപ്പൊ ലിസിലൂടെ ഗലീലാ കടല്‍ത്തീരത്തേക്കു പോയി.’ (മാര്‍ക്കോസ് 7:3)
‘ടൈറില്‍ ചരക്ക് ഇറക്കാന്‍ ഉണ്ടായിരുന്നതു കൊണ്ട് ഞങ്ങള്‍ അവിടെ കരക്ക് ഇറങ്ങി. ശിഷ്യന്മാരെ കണ്ടുപിടിച്ച് ഏഴു ദിവസം ഞങ്ങള്‍ അവിടെ താമസിച്ചു.’ (അപ്പോ 21:3)
ഇതിന്നര്‍ത്ഥം യേശുവിന്റെയും അപ്പോസ്തലന്‍മാരുടെയു മെല്ലാം കാലത്ത് ടൈര്‍ നിലവിലുണ്ടായിരുന്നുവെന്നും അവിടെ ജനവാസമുണ്ടായിരുന്നുവെന്നുമാണല്ലോ. ടൈറിനെക്കുറിച്ച എസക്കിയേലിന്റെ പ്രവചനം തെറ്റിപ്പോയിയെന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാകുന്നത്.

യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ച പ്രവചനങ്ങള്‍: യേശു രണ്ടാമതു ഭൂമിയിലേക്ക് വരുമെന്നും ഇവിടെ ദൈവരാജ്യം സ്ഥാപി ക്കുമെന്നും സൂചിപ്പിക്കുന്ന ചില പ്രവചനങ്ങള്‍ ബൈബിളിലുണ്ട്. അവ കാണുക.
‘മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നത് കാണും മുമ്പ് മരണം പ്രാപിക്കാത്ത ചിലര്‍ ഇവിടെ നില്‍പ്പുണ്ട്.’ (മത്തായി 16:28)
‘മനുഷ്യ പുത്രനെ ശക്തിയുടെ വലതുഭാഗത്തിരിക്കുന്നവനാ യും വാനമേഘങ്ങളോടെ വരുന്നവനായും നിങ്ങള്‍ കാണും.’ (മാര്‍ക്കോസ് 14:62)
‘സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: ദൈവരാജ്യം കാണും മുമ്പു മരണം പ്രാപിക്കാത്ത ചിലര്‍ ഇവിടെ നില്‍പ്പുണ്ട്.’ (ലൂക്ക് 9:27)
ഈ വചനങ്ങള്‍ പ്രകാരം യേശുവിന്റെ പുനരാഗമനവും ദൈവരാജ്യ സ്ഥാപനവുമെല്ലാം കാണുവാന്‍ അദ്ദേഹത്തിന്റെ അപ്പോസ്തലന്‍മാരില്‍ ചിലര്‍ക്കെങ്കിലും അവസരം ലഭിക്കേണ്ടതാ യിരുന്നു. പക്ഷേ യേശു പോയി രണ്ടായിരം വര്‍ഷം കഴിഞ്ഞു. യേശു വിന്റെ കാലത്തുണ്ടായിരുന്ന ഒരാള്‍ പോലും ഇന്ന് ജീവിച്ചിരിക്കു ന്നില്ല. “ദൈവരാജ്യം കാണും മുമ്പ് മരണം പ്രാപിക്കാത്ത ചിലര്‍ ഇവിടെ നില്‍പ്പുണ്ട്” എന്നും മറ്റുമുള്ള യേശുവിന്റെ പ്രവചനങ്ങള്‍ അബദ്ധങ്ങളായി ത്തീര്‍ന്നുവെന്ന് സാരം.

ലോകാവസാനത്തെക്കുറിച്ച പ്രവചനം: മര്‍ക്കോസിന്റെ സുവിശേഷത്തില്‍ യേശു ലോകാവസാനത്തെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്. സൂര്യന്‍ ഇരുളുകയും ചന്ദ്രന്‍ കെട്ടുപോകുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുകയുമെല്ലാം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ ശേഷം ഇതെല്ലാം ആ തലമുറയില്‍ തന്നെ സംഭവിക്കുമെ ന്നാണ് യേശു സൂചിപ്പിച്ചിരിക്കുന്നത്. മര്‍ക്കോസ് യേശുവിനെ ഉദ്ധരിക്കുന്നത് കാണുക, ‘അപ്രകാരം തന്നെ, ഇവ സംഭവിക്കുന്നതു കാണുമ്പോള്‍, അവന്‍ വളരെ അടുത്ത് പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു എന്നു നിങ്ങള്‍ ഗ്രഹിച്ചുകൊള്ളുക. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതു വരെ ഈ തലമുറ  കടന്നുപോകയില്ല. ‘ (മര്‍ 13:29,30)
ലൂക്കോസും ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്. (ലൂക്കോ 21:32)
യേശുവിന് ശേഷം അനേകം തലമുറകള്‍ കഴിഞ്ഞുപോയി. ഇതുവരെ ലോകാവസാനം സംഭവിച്ചിട്ടില്ല. മര്‍ക്കോസ്, ലൂക്കോസ് എന്നിവര്‍ രേഖപ്പെടുത്തിയ പ്രകാരമുള്ള യേശുവിന്റെ പ്രവചനം പിഴച്ചുവെന്ന് സാരം.

പുനരുത്ഥാനത്തെക്കുറിച്ച പ്രവചനം: യേശു തന്റെ പുനരുത്ഥാനത്തെക്കുറിച്ച് പ്രവചിക്കുന്നതായി മത്തായി ഉദ്ധരിക്കുന്ന ത് ഇങ്ങനെയാണ്: ‘ദുഷ്ടവും അവിശ്വസ്തവുമായ തലമുറയാണ് അടയാളം അന്വേഷിക്കുന്നത്. യോനാപ്രവാചകന്റെ അടയാളമ ല്ലാതെ  മറ്റൊരു അടയാളവും അതിനു നലകപ്പെടുകയില്ല. യോനാ, മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ ആയിരു ന്നു. അതുപോലെ മനുഷ്യ പുത്രനും മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ആയിരിക്കും.” (മത്തായി 12:39,40)
ഈ പ്രവചനപ്രകാരം മൂന്നു രാവും മൂന്നു പകലും യേശു കല്ലറ യില്‍ കിടന്നിട്ടുണ്ടാകണം. എന്നാല്‍ ബൈബിളിലെ വിശദീകരണ ങ്ങള്‍ പ്രകാരം യേശു രണ്ടു രാവും ഒരു പകലും മാത്രമേ കല്ലറയില്‍ കിടന്നിട്ടുള്ളുവെന്ന് കാണാം. സുവിശേഷങ്ങള്‍ പ്രകാരം, വെള്ളിയാഴ് ചയാണ് യേശു ക്രൂശിക്കപ്പെട്ടത.് വെള്ളിയാഴ്ച സന്ധ്യയോടെയാണ് യേശുവിന്റെ മൃതദേഹം കല്ലറയില്‍ വെച്ചത്. ഞായാറാഴ്ച അതിരാവിലെ, ഇരുട്ടായിരിക്കെത്തന്നെ മഗ്ദലനമറിയയും മറ്റും കല്ലറയ്ക്കടുത്ത് ചെന്നപ്പോള്‍ അവിടെ മൃതശരീരം കണ്ടില്ലെന്നും യേശു പുനരുത്ഥാനം ചെയ്തിരുന്നുവെന്നുമാണ് സുവിശേഷ കര്‍ത്താക്കള്‍ പറയുന്നത്. അപ്പോള്‍ യേശുവിന്റെ ശരീരം എത്ര രാത്രിയും പകലും കല്ലറയില്‍ കിടന്നിരിക്കണം? വെള്ളിയാഴ്ച രാത്രി- ശനിയാഴ്ച പകല്‍- ശനിയാഴ്ച രാത്രി. രണ്ടു രാത്രിയും ഒരു പകലും മാത്രം! പുനരുത്ഥാനത്തെക്കുറിച്ച യേശുവിന്റെ പ്രവചനവും തെറ്റിയെന്നര്‍ത്ഥം.

മരണാനന്തര ജീവിതത്തെക്കുറിച്ച പ്രവചനം: മരണാനന്തര ജീവിതത്തെക്കുറിച്ച് യേശു നടത്തുന്ന പ്രധാനപ്പെട്ട ഒരു പ്രവചനം മത്തായി രേഖപ്പെടുത്തുന്നുണ്ട്. അതിങ്ങനെയാണ് “സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: യുഗസമാപ്തിയിലെ പുനര്‍ജീവി തത്തില്‍, മനുഷ്യപുത്രന്‍ തന്റെ മഹനീയ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍  എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലി ന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചു കൊണ്ടു പന്ത്രണ്ടു സിംഹാസ നങ്ങളില്‍ ഇരിക്കും” (മത്താ 19:28)
എന്താണ് ഈ പ്രവചനം അര്‍ത്ഥമാക്കുന്നത്? യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരും മരണാനന്തരജീവിതത്തില്‍ ആദരിക്കപ്പെടുകയും അവിടെ വെച്ച് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരുന്നുകൊണ്ട് ഇസ്രായീലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ ന്യായം വിധിക്കുയും ചെയ്യുമെന്ന്. ആരൊക്കെയാണ് ഈ പന്ത്രണ്ട് അപ്പോസ്തലന്മാര്‍? മത്തായി 10: 1-5 വചനങ്ങളില്‍ ആരൊക്കെയാണ് ഇവര്‍ എന്നു പറയുന്നുണ്ട്. പത്രോസ് മുതല്‍ യൂദാ ഇസ്കാരിയാത്ത് വരെയുള്ള പന്ത്രണ്ടു പേര്‍! ഈ പന്ത്രണ്ടു പേരും മരണാനന്തര ജീവിതത്തില്‍ ബഹുമാനിക്കപ്പെടുമെന്നാണ് നടേ ഉദ്ധരിച്ച പ്രവചനത്തില്‍ പറയുന്നത്. അപ്പോള്‍ യൂദാ ഇസ്കാരിയാത്തിന്റെ കാര്യമെന്താണ്? യേശുവിനെ ഒറ്റുകൊടുത്ത വ്യക്തിയാണ് യൂദാസ്. അദ്ദേഹം ശപിക്കപ്പെവനാണെന്നാണ് എല്ലാ ക്രൈസ്തവസഭകളും വിശ്വസിക്കുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ച യേശുവിന്റെ പ്രവചനവും തെറ്റിയെന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാകുന്നത്.
ബൈബിളില്‍ പറയുന്ന ചില പ്രവചനങ്ങള്‍ തെറ്റിയെന്നുള്ള വസ്തുത അത് ദൈവികമാണെന്നുള്ള അവകാശവാദത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. ബൈബിളില്‍ കാണപ്പെടുന്ന പ്രവചനങ്ങള്‍ മുഴുവന്‍ പ്രവാചകന്മാരാല്‍ രചിക്കപ്പെട്ടതാണെന്ന് വാദിക്കുകയാണെങ്കില്‍ അവയില്‍ വന്ന അബദ്ധങ്ങളും പ്രവാചക ന്മാരില്‍ ആരോപിക്കേണ്ടതായി വരും. അത് അവരെ വ്യാജപ്രവാച കരായി അവതരിപ്പിക്കുന്നതിന് തുല്യമാണ്. “ഒരു പ്രവാചകന്‍ കര്‍ ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ വചനം യാഥാര്‍ത്ഥ്യമാ കാതിരിക്കുയോ, സംഭവിക്കാതിരിക്കുകയോ ചെയ്താല്‍, ആ വചനം കര്‍ത്താവ് അരുള്‍ ചെയ്തിട്ടുള്ളതല്ല. പ്രവാചകന്‍ അതു തോന്ന്യാസ മായി പറഞ്ഞതാണ്; നീ അയാളെ ഭയപ്പെടേണ്ടതില്ല” (ആവര്‍ത്തനം 18:18) എന്നാണ് പഴയനിയമത്തിന്റെ വിധി. ഒരാളുടെ പ്രവചനം പൂര്‍ത്തീകരിക്കപ്പെടാതിരിക്കുകയാണെങ്കില്‍ അയാള്‍  വ്യാജപ്രവാ ചകനാണെന്നര്‍ത്ഥം. ബൈബിള്‍ പുസ്തകങ്ങളെല്ലാം അതില്‍ പ്രതിപാദിക്കപ്പെട്ട പ്രവാചകന്‍ തന്നെയാണ് രചിച്ചതെന്ന് ശാഠ്യം പിടിക്കുകയാണെങ്കില്‍ നോഹ മുതല്‍ യേശു വരെയുള്ളവരെല്ലാം വ്യാജന്മാരാണെന്ന് പറയേണ്ടി വരും. ബൈബിളില്‍ മാനുഷികമായ കരവിരുതുകള്‍ നടന്നിട്ടുണ്ടെന്നും ദൈവികമായ നിശ്വസ്തത തീരെ യില്ലാതെ രചിക്കപ്പെട്ട വചനങ്ങള്‍ അതിലുണ്ടെന്നും വിശ്വസിക്കു ന്നതാണ് പ്രവാചകന്മാര്‍ വ്യാജന്മാരാണെന്ന് പറയുന്നതിനേക്കാള്‍ നല്ലത്. അതാണ് ശരിയും!

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും പ്രവചനങ്ങളും. Bookmark the permalink.