താന്‍ ജീവിച്ചിരുന്ന സമൂഹത്തിലെ യഹൂദരും ക്രൈസ്തവരും പറയുന്ന കഥകളില്‍നിന്ന് മുഹമ്മദ് നബി രൂപപ്പെടുത്തിയെടുത്തതാണ് ഖുര്‍ആനിലെ ചരിത്രകഥനങ്ങളെന്ന് വന്നുകൂടെ?

യഹൂദ ക്രൈസ്തവരോടൊപ്പം ജീവിക്കുവാന്‍ അവസരം ലഭിച്ച മുഹമ്മദ് നബി (സ) അവര്‍ പറഞ്ഞിരുന്ന പ്രവാചകകഥകള്‍ കേട്ടിരിക്കാനിടയുണ്ടെന്നും പ്രസ്തുത കഥകളില്‍ സ്വന്തമായ ഭാവന കൂട്ടിക്കലര്‍ത്തി അദ്ദേഹം രൂപപ്പെടുത്തിയെടുത്തതാണ് ഖുര്‍ആനിലെ ചരിത്രകഥകളെന്നും വാദിക്കുന്നവരുണ്ട്. ഈ വാദം തീരെ ദുര്‍ബ്ബലവും വ്യക്തമായ ചരിത്ര വസ്തുതകള്‍ക്ക് വിരുദ്ധവുമാണ്. താഴെ പറ യുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക:
(1) ജൂതന്മാരൊ ക്രൈസ്തവരോ ഒരു മതസമൂഹമെന്ന നിലയ് ക്ക് മക്കയില്‍ ഉണ്ടായിരുന്നതായി യാതൊരു രേഖയുമില്ല; ഒരു തെളിവുമില്ല. മുഹമ്മദ് നബി(സ)യുടെ കാലത്തോ മുമ്പോ യഹൂദ മതക്കാരോ ക്രൈസ്തവരോ മക്കയില്‍ മതസമൂഹങ്ങളായി നിലനിന്നിരുന്നില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.
(ശ) മുഹമ്മദ് നബി (സ)ക്കുമുമ്പുതന്നെ അറേബ്യന്‍ ബഹുദൈവാരാധന വെറുത്ത ഏതാനും മക്കക്കാര്‍ സ്വന്തമായി അബ്രാഹാമീ മതത്തിന്റെ വേരുകള്‍ തേടുകയും ഏകദൈവാരാധകരായി നിലനില്‍ക്കുകയും ചെയ്തിരുന്നതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ‘ഹനീഫുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ നാല് പേരാ ണ്. വറഖത്തുബ്നു നൌഫല്‍, അബ്ദുല്ലാഹിബ്നു ജഹ്ശ്, ഉഥ്മാനുബ്നു ഹുവാരിഥ്, സൈദുബ്നു അംറ് എന്നിവരാണവര്‍. തങ്ങളുടെ സമൂഹത്തില്‍ നിലനിന്ന വിഗ്രഹാരാധനയെ വെറുക്കുകയും അബ്രഹാമീ മാര്‍ഗത്തില്‍നിന്ന് സ്വസമൂഹം വഴിതെറ്റിയതില്‍ ദുഃഖിക്കുകയും യഥാര്‍ത്ഥ ദൈവിക മതത്തിന്റെ വേരുകള്‍ തേടിപ്പോവുകയും ചെയ്തവരായിരുന്നു അവര്‍. അവരിലൊരാളായ വറഖത്തുബ്നു നൌഫല്‍ ഈ അന്വേഷണത്തിന്റെ ഫലമായാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇവരെല്ലാവരും ഇബ്രാഹീമിന്റെ മതമായ യഥാര്‍ത്ഥ ദൈവികമതത്തിന്റെ വേരുകള്‍ തേടി മക്കവിട്ട് വ്യത്യസ്ത നാടുകളില്‍ അലഞ്ഞുതിരിഞ്ഞതായി ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കു ന്നു. യഹൂദരോ ക്രൈസ്തവരോ മക്കയില്‍ ഉണ്ടായിരുന്നെങ്കില്‍ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഇബ്രാഹീമീ മാര്‍ഗത്തിന്റെ വേരുകള്‍ തേടി അവര്‍ ഒരിക്കലും മക്ക വിടേണ്ടി വരികയില്ലായിരുന്നു.
(ശശ) യമനില്‍ അതിശക്തമായ ക്രൈസ്തവ ഭരണമായിരുന്നു മുഹമ്മദ് നബി (സ)യുടെ ജനനകാലത്ത് നിലനിന്നിരുന്നത്. ക്രൈസ്തവ ഭരണാധികാരിയായിരുന്ന അബ്റഹ മക്കക്കെതിരെ നയിച്ച വിപ്ളവം പ്രസിദ്ധമാണ്. ‘ആനക്കലഹം’ എന്നറിയപ്പെട്ട പ്രസ്തുത വിപ്ളവം നടന്ന വര്‍ഷമാണ് മുഹമ്മദ് നബി (സ)യുടെ ജനനം. മക്കയിലെ കഅ്ബാലയം പൊളിച്ചു കളയുകയും താന്‍ സന്‍ആയില്‍ നിര്‍മ്മിച്ച ഖുലൈസ് എന്ന ദേവാലയത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ആനക്കലഹത്തെ അല്ലാഹു അമ്പേ പരാജയപ്പെടുത്തിയ കഥ ഖുര്‍ആനിലെ 105-ാം അധ്യായത്തില്‍ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്: “ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? ചുട്ടുപഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് അവരെ എറിയുന്ന കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി” (വി.ഖു. 10).
കഅ്ബാലയം തകര്‍ക്കുകയും മക്കക്കാരെ ക്രൈസ്തവവല്‍ക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അബ്റഹത്തിന്റെ ആനപ്പടയുടെ പുറപ്പാടുണ്ടായത്. മക്കയില്‍ ക്രൈസ്തവ സമൂഹമുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു പടനീക്കമുണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാണ്.
(ശശശ) മക്കയില്‍ ഇസ്ലാമിനുമുമ്പ് നിലന

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വേദക്കാരും. Bookmark the permalink.