ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ പ്രായോഗികമാണെന്ന് എങ്ങനെ പറയാനാകും?

ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്ന് പറയാനാവുക അത് താഴെ പറയുന്ന ഗുണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ്.
1. ചെയ്ത തെറ്റിനുള്ള പ്രതികാരമാവുക.
2. തെറ്റുകളെ തടയാന്‍ കഴിയുക.
3. കുറ്റുവാളികളെ ഭയപ്പെടുത്താനാവുക
4. കുറ്റം വഴി പ്രയാസമനുഭവിക്കേണ്ടിവന്നവര്‍ക്ക് സങ്കടനിവൃത്തി വരുത്തുന്നതാവുക.
5. കുറ്റവാളിയെ സംസ്കരിക്കുന്നതാവുക.
6. കുറ്റം വഴി നഷ്ടം നേരിട്ടവര്‍ക്ക് പരിഹാരം നല്‍കുന്നതാവുക.
7. കുറ്റവാളിയെ പാശ്ചാത്താപ വിവശനാക്കുന്നതാവുക.
8. സമൂഹത്തെ കുറ്റങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതാവുക.
ഇസ്ലാമിലെ ഏതു ശിക്ഷാനിയമമെടുത്താലും ഈ ധര്‍മങ്ങള്‍ അവ നിര്‍വഹിക്കുന്നതായി കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ അവ പ്രായോഗികമാണെന്ന് സംശയലേശമന്യേ പറയാനാകും.

This entry was posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍. Bookmark the permalink.