നിരോധിക്കപ്പെട്ട ഭക്ഷണം നിര്‍ബന്ധിതാവസ്ഥയില്‍ കഴിക്കാം

[ 3 - Aya Sections Listed ]
Surah No:6
Al-An'aam
119 - 119
അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ച്‌ അറു) ക്കപ്പെട്ടതില്‍ നിന്ന്‌ നിങ്ങള്‍ എന്തിന്‌ തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ അവന്‍ നിങ്ങള്‍ക്ക്‌ വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച്‌ (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.(119)
Surah No:16
An-Nahl
115 - 115
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍ അതിന്‌ ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട്‌ തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(115)
Surah No:18
Al-Kahf
62 - 62
അങ്ങനെ അവര്‍ ആ സ്ഥലം വിട്ട്‌ മുന്നോട്ട്‌ പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്‍റെ ഭൃത്യനോട്‌ പറഞ്ഞു: നീ നമുക്ക്‌ നമ്മുടെ ഭക്ഷണം കൊണ്ട്‌ വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക്‌ ക്ഷീണം നേരിട്ടിരിക്കുന്നു.(62)