Quran Reading Pen (with Malayalam)


ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരാളുടെ സഹായം കൂടാതെ പ്രിന്റഡ് ഖുര്‍ആന്‍ തന്നെ ഉപയോഗിച്ച് പഠനം സാധ്യമാക്കുന്ന അത്യാധുനിക സംവിധാനമാണ് ക്യു പെൻ (ഖുർആൻ റീഡിംഗ് പെൻ). കമ്പ്യൂട്ടർ സംവിധാനം ഉപയോഗിക്കുമ്പോള്‍ കണ്ണിന് സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും , പുതിയ ടെക്‌നോളജിയെ കുറിച്ച് പിടിപാടില്ലാവര്‍ക്കും ഇത് അനായാസം ഉപയോഗിക്കാനാവും. അറബി അക്ഷരങ്ങള്‍ , ഖുര്‍ആനിലെ വാക്കുകള്‍ എന്നിവയുടെ ഉച്ചാരണങ്ങള്‍ കൃത്യമായി പഠിക്കാനും ഖുര്‍ആന്‍ പാരായണം മലയാളമടക്കം വിവിധ പരിഭാഷകൾ എന്നിവ ശ്രവിക്കാനും അവയില്‍ പേന ഉപയോഗിച്ച് ടച്ച് ചെയ്താല്‍ മാത്രം മതി.

പേനയില്‍ തന്നെയുള്ള ലൗഡ്‌സ്പിക്കറിലൂടെയോ ഹെഡ്‌സെറ്റ് ഉപയോഗിച്ചോ നമുക്ക് ശ്രവിക്കാവുന്നതാണ്. പ്രശസ്തരായ അഞ്ച് ഖാരിഉകളുടെ പാരായണം യഥേഷ്ടം മാറി മാറി കേള്‍ക്കാന്‍ ഒരു ബട്ടന്‍ അമര്‍ത്തേണ്ട ആവശ്യമേ ഉള്ളൂ. പാരായണം മാത്രമായോ പാരായണം കൂടെ അര്‍ഥവും എന്ന രീതിയിലോ ഇത് കേള്‍ക്കാം.

ഒരു ആയത്തില്‍ തൊട്ടാല്‍ ആ ആയത്ത് മാത്രമായും, പേജ് നമ്പറില്‍ തൊട്ടാല്‍ ആ പേജ് മാത്രമായും സൂറത്തിന്റെ പേരില്‍ തൊട്ടാല്‍ സൂറത്ത് അവസാനിക്കുന്ന വരെയും കേള്‍ക്കാവുന്നതാണ്. യാത്രയില്‍ ഈ ഖുര്‍ആന്‍ എടുക്കാനും ഉപയോഗിക്കാനും പ്രയാസം നേരിടാനിടയുണ്ടെങ്കില്‍ അതിനും സംവിധാനമുണ്ട്. ഖുര്‍ആന്‍ മുഴുവനും അടങ്ങിയ ഒരു പോക്കറ്റ് കാര്‍ഡ് മാത്രം മതിയാവും. അതു ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. ഇതിലും സൂറത്തുകള്‍ തെരഞ്ഞെടുത്തു കേള്‍ക്കാനും ദൈനംദിന പ്രാര്‍ഥനകള്‍ കേള്‍ക്കാനും സൗകര്യമുണ്ട്. Holy Quran Book, Qaida norania, Dictionary, Bukhari, Sahih Muslim തുടങ്ങി അഞ്ച് അറബി ടെക്സ്റ്റ്‌ ബുക്കുകൾ മനോഹരമായ പാക്കിങ്ങിൽ ഇതോടൊപ്പം ലഭിക്കുന്നു

വിശുദ്ധ ഖുർആൻ പാരായണം സ്വയം പഠിക്കാൻ ആഗ്രഹിക്കുന്നവർ ക്ക് ഏറെ ഉപകാരപ്പെടുന്ന ഈ വിശിഷ്ട ഉൽപ്പന്നം കുടുംബ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായും, ദറസുകൾക്കും മദ്രസ്സകൾക്കും ഡൊണേഷനായും അയക്കാവുന്നതാണ്.

ഖുർആൻ ടെക്സ്റ്റ്‌ ബുക്കിലെ അക്ഷരങ്ങളുടെ വലിപ്പ വ്യത്യാസമനുസരിച്ചും, ഖുർആൻ റീഡിംഗ് പെന്നിൻറെ വ്യത്യാസമനുസരിച്ചും വിവിധ തരത്തിലുള്ള പ്രോഡക്റ്റ്കൾ ലഭ്യമാണ്. വില 3200 രൂപ മുതൽ.

കൃത്യമായ വിവരങ്ങൾ നൽകിയാൽ ഇന്ത്യയിലെവിടെയും കൊറിയർ ആയി ഒരാഴ്ച്ചക്കുള്ളിൽ അയക്കുന്നതാണ്.

ഈ അതി വിശിഷ്ട ഉൽപ്പന്നത്തെ പറ്റി കുടുതൽ അറിയുവാനും, ഡിസ്കൌണ്ട് വില അറിയുന്നതിനും, ഓണ്‍ലൈൻ ആയി വാങ്ങുന്നതിനും , കസ്റ്റമർ കെയർ ഫോണ്‍ നമ്പർ ലഭിക്കുന്നതിനും താഴെ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക. വിദേശത്ത് നിന്നുള്ളവർ അവരുടെ ഫോണ്‍ നമ്പരിനോടൊപ്പം നാട്ടിലെ ഒരു കോണ്ടാക്റ്റ് നമ്പർ കൂടി നൽകുക.


Your Name *
Email *
Phone / Mobile *
Message