അക്രമികള്‍ക്ക് ശിക്ഷയുടെ സമയം നീട്ടികൊടുക്കപ്പെടും

[ 2 - Aya Sections Listed ]
Surah No:13
Ar-Ra'd
32 - 32
തീര്‍ച്ചയായും നിനക്കു മുമ്പും ദൂതന്‍മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. അപ്പോള്‍ അവിശ്വസിച്ചവര്‍ക്ക്‌ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട്‌ അവരെ ഞാന്‍ പിടികൂടുകയും ചെയ്തു. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയായിരുന്നു!(32)
Surah No:22
Al-Hajj
44 - 44
മദ്‌യന്‍ നിവാസികളും (നിഷേധിച്ചിട്ടുണ്ട്‌.) മൂസായും അവിശ്വസിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അവിശ്വാസികള്‍ക്ക്‌ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നെ ഞാനവരെ പിടികൂടുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ എന്‍റെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നു.?(44)