Category Archives: വിമര്‍ശനം

വിവാഹങ്ങള്‍

ഇസ്ലാം പ്രകൃതിമതമാണ്. ലൈംഗികത പാപമല്ല, പുണ്യമാണെന്നാണ് അതിന്റെ അധ്യാപനം. ഇണയിലൂടെയുള്ള ലൈംഗിക സംപൂര്‍ത്തീകരണത്തിന് ദൈവം പ്രതിഫലം നല്‍കുമെന്ന് പഠിപ്പിച്ച മതദര്‍ശനമാണത്. അനിവാര്യമായ സാഹചര്യങ്ങളില്‍ ഇസ്ലാം ബഹുഭാര്യത്വം അനുവദിക്കുന്നു. വിശുദ്ധ ജീവിതം നയിക്കണമെങ്കില്‍ ഒന്നിലധികം ഇണകളെ സ്വീകരിക്കുക അനിവാര്യമായിത്തീരുന്ന വ്യക്തിപരവും സാമൂഹികവുമായ നിരവധി സാഹചര്യങ്ങളുണ്ട്. പ്രസ്തുത സാഹചര്യങ്ങളെ അവഗണിക്കുന്നതിനുപകരം പരിഗണിക്കുകയും ആ രംഗത്ത് കൃത്യമായ ചട്ടക്കൂടുകള്‍ നടപ്പാക്കുകയുമാണ് … Continue reading

Posted in പ്രവാചക വിമര്‍ശനം, വിവാഹങ്ങള്‍ | Leave a comment

ബനൂഖുറൈദ ഗോത്രക്കാരോട് പ്രവാചകന്‍ പ്രതികാരത്തോടെ സമീപിച്ചിരുന്നോ ?

യുദ്ധത്തിനു ശേഷമുള്ള പ്രവാചകന്റെ നടപടികള്‍ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ നേതൃത്വം എങ്ങനെയാണ് വര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്നവയാണ്. അവിടെ കാരുണ്യവും നീതിയും സമ്മേളിക്കുന്നത് നമുക്ക് കാണാനാവും. കാരുണ്യത്തിന്റെ പേരില്‍ ഇസ്ലാമിക രാഷ്ട്രം ഏതുതരം കുറ്റവാളികളെയും വെറുതെ വിടുമെന്ന തെറ്റിദ്ധാരണയുണ്ടായിക്കൂടാ. ആവശ്യമാകുന്ന അവസരങ്ങളില്‍ നിഷ്കൃഷ്ടമായ നിയമനടപടികള്‍ക്ക് കുറ്റവാളികളെ വിധേയരാക്കേണ്ടതുണ്ട്. കുറ്റവാളികളോട് കാരുണ്യം മാത്രമേ മുസ്ലിം നേതൃത്വത്തില്‍ നിന്ന് ഉണ്ടാവുകയുള്ളൂ എന്ന് … Continue reading

Posted in പ്രവാചക വിമര്‍ശനം, ബനൂഖുറൈദ | Leave a comment

യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്ന ആദര്‍ശമാണ് ഇസ്ലാമെന്നും മുഹമ്മദ് (സ്വ) യുദ്ധക്കൊതിയനാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി എന്താണ്?

മദീനയില്‍ ഇസ്ലാമികസമൂഹം വളര്‍ന്നുവെന്നറിഞ്ഞ മക്കാമുശ്രിക്കുകള്‍ക്ക് കലികയറി. തങ്ങളുടെ പിതാക്കളില്‍നിന്ന് ലഭിച്ച വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിനായി പുതിയ മതത്തെ ഉന്മലൂനം ചെയ്യാനവര്‍ തീരുമാനിച്ചു. മദീനയിലെ ജൂതന്മാരുമായി ഉപജാപത്തിലേര്‍പ്പെട്ടും ഗൂഢാലോചനകള്‍ നടത്തിയും മുസ്ലിംസമൂഹത്തെ നശിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു. നിലനില്‍പിനുവേണ്ടി വാളെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുസ്ലിം സമൂഹത്തിന്റെ മുമ്പിലുണ്ടായിരുന്നില്ല. അങ്ങനെ അന്തിമപ്രവാചകന്റെ കാലഘട്ടത്തിലെ ആദ്യത്തെ യുദ്ധമുണ്ടായി. സര്‍വവിധ സന്നാഹങ്ങളുമായി വന്ന ആയിരത്തില്‍പരം … Continue reading

Posted in പ്രവാചക വിമര്‍ശനം, യുദ്ധക്കൊതി, വിമര്‍ശനം | Leave a comment

ഖുര്‍ആനില്‍ ഉണ്ടെന്ന് പറയുന്ന പ്രവചനങ്ങള്‍ തന്റെ അനുയായികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും വിശ്വസ്തരാക്കുകയും ചെയ്യുന്നതിനായി മുഹമ്മദ് നബി ബോധപൂര്‍വ്വം മെനഞ്ഞെടുത്തവയാണെന്ന് വന്നുകൂടെ?

പരിശുദ്ധ  ഖുര്‍ആനിലെ പ്രവചനങ്ങള്‍ മുഹമ്മദ് നബി ()യു ടെ ബോധപൂര്‍വ്വമുള്ള രചനയാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഒരു മനുഷ്യന് അയാളെത്ര സമര്‍ത്ഥനായിരുന്നാലും ഖുര്‍ആനിലേതുപോലെയുള്ള പ്രവചനങ്ങള്‍ നടത്തുവാന്‍ കഴിയില്ല. ഏതൊരു സേനാ നായകനുംചെയ്യുന്നതുപോലെ ‘നമ്മള്‍ യുദ്ധത്തില്‍ ജയി ക്കും’ എന്ന് തന്റെ അനുയായികളോട് പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്ന വചനങ്ങളാണ് ഖുര്‍ആനിലെ പ്രവചനങ്ങളെന്ന് മുസ്ലിം കള്‍ വാദിക്കുന്നതെന്ന് വിമര്‍ശിക്കപ്പെടാറുണ്ട്. ഈ … Continue reading

Posted in ഖുര്‍ആനും പ്രവചനങ്ങളും | Leave a comment

ഖുര്‍ആനിലെ മറ്റ് പ്രവചനങ്ങള്‍ ഏതൊക്കെയാണ്?

കുറേ പ്രവചനങ്ങള്‍ നടത്തുന്ന കേവല പ്രവചനഗ്രന്ഥമല്ല, പ്ര ത്യുത മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. നന്മയെന്തെന്നും തിന്മയെന്തെന്നും കൃത്യമായി വ്യവഛേദിച്ച് പഠിപ്പിക്കുന്ന ഗ്രന്ഥം. മനുഷ്യരെ സന്മാര്‍ഗ്ഗനിഷ്ഠരാക്കുവാന്‍ ഉപയുക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയ്ക്കാണ് ഖുര്‍ആനില്‍ പ്രവചനങ്ങളും ശാസ്ത്രീയ പരാമര്‍ശങ്ങളും ചരിത്രപാഠങ്ങളുമെല്ലാം കടന്നുവരുന്നത്. ഖുര്‍ആനിന്റെ പൊതുവായ ഇതിവൃത്തത്തിനും ആശയങ്ങള്‍ക്കും അനുഗുണമായ രീതിയിലുള്ള പ്രവചനങ്ങളാണ് അതിലുള്ളത്. ഖുര്‍ആനിനെയും പ്രവാചക ദൌത്യത്തെയും … Continue reading

Posted in ഖുര്‍ആനും പ്രവചനങ്ങളും | Leave a comment

മറ്റ് ഗ്രന്ഥങ്ങളിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങളില്‍നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുര്‍ആനിലെ പ്രവചനങ്ങള്‍ക്കുള്ളത്?

മറ്റ് ഗ്രന്ഥങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഖുര്‍ആനിലെ പ്രവചനങ്ങള്‍ കൃത്യവും സൂക്ഷ്മവുമാണ്. യാതൊരുവിധ വ്യാഖ്യാനക്കസര്‍ത്തുകളുമില്ലാതെത്തന്നെ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ സരളമാണവ. ഖുര്‍ആനിലെ പ്രവചനങ്ങള്‍ക്ക് നിദാനമായ സംഭവങ്ങള്‍ കഴിഞ്ഞശേഷം വ്യാഖ്യാനിച്ച് ഒപ്പിക്കപ്പെട്ട കാര്യങ്ങളല്ല അവ. മറിച്ച്, ഖുര്‍ആനിലെ പ്രവചനങ്ങളുടെ വെളിച്ചത്തില്‍ പ്രസ്തുത സംഭവങ്ങള്‍ പ്രതീക്ഷിക്കുകയായിരുന്നു വിശ്വാസികള്‍ ചെയ്തിരുന്നത്. ഉദാഹരണത്തിന് ഖുര്‍ആനിലെ പ്രധാനപ്പെട്ട ഒരു പ്രവചനം നോക്കുക: ‘അടുത്ത … Continue reading

Posted in ഖുര്‍ആനും പ്രവചനങ്ങളും | Leave a comment

പ്രവചനങ്ങള്‍ ഒരു ഗ്രന്ഥത്തിന്റെ ദൈവികത നിശ്ചയിക്കുന്നുവെങ്കില്‍ നൊസ്ട്രാഡമസിന്റെ പുസ്തകങ്ങളും ദൈവികമാണെ ന്ന് പറയേണ്ടിവരികയില്ലേ? അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടതായി പറയുന്നുണ്ടല്ലോ.

പതിനാറാം നൂറ്റാണ്ടില്‍ (1503-1566) ഫ്രാന്‍സില്‍ ജീവിച്ച ഒരു ക്രിസ്ത്യന്‍ ജോല്‍സ്യനായിരുന്നു മിഖയേല്‍-ഡി-നൊസ്ട്രാഡമസ്. അദ്ദേഹം രചിച്ച ശതകങ്ങള്‍ (ഇലിൌൃശല) എന്ന കൃതിയില്‍ നടത്തിയ പല പ്രവചനങ്ങളും അക്ഷരംപ്രതി പുലര്‍ന്നിട്ടുണ്ടെന്ന് പലരും വാദിക്കാറുണ്ട്. പന്ത്രണ്ട് അധ്യായങ്ങളിലായി 968 ചതുഷ്പദികളുള്ള ഈ പുസ്തകത്തിന് ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളിലാണ് നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളില്‍ മിക്കതും പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും പലതും പൂര്‍ത്തീകരിക്കപ്പെടുവാനുണ്ടെന്നും സമര്‍ത്ഥിച്ചിരിക്കുന്നത്. … Continue reading

Posted in ഖുര്‍ആനും പ്രവചനങ്ങളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

ബൈബിളിലും നിരവധി പ്രവചനങ്ങളുണ്ടെന്നും അവ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും വസ്തുതകള്‍ അതിന്റെ ദൈെവികത വ്യക്തമാക്കുന്നുവെന്ന് സുവിശേഷകന്മാര്‍ പറയാറുണ്ടല്ലോ. ഇത് ശരിയാണോ?

ബൈബിളിന്റെ ദൈവികതയെക്കുറിച്ച് പറയുമ്പോള്‍ സാധാര ണയായി സുവിശേഷകന്‍മാര്‍ ഊന്നല്‍ നല്‍കാറുള്ളത് അതിലെ പ്രവചനങ്ങളിലാണ്. ബൈബിള്‍ പുസ്തകങ്ങളില്‍ കാണപ്പെടുന്ന പ്രവചനങ്ങളിലധികവും സത്യസന്ധമായി പുലര്‍ന്നിട്ടുണ്ടെന്നും ഇനിയും പുലര്‍ന്നിട്ടില്ലാത്തവ തീര്‍ച്ചയായും പുലരുമെന്നും അതിനാ ല്‍ സര്‍വ്വജ്ഞനായ ദൈവത്തില്‍ നിന്നുള്ളതാണ് ബൈബിളെന്ന് ഈ  പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു വെന്നുമാണ് വാദം. പ്രഗല്‍ഭസു വിശേഷകനായ എ.വി.തോമസ് എഴുതുന്നത് കാണുക: “തിരുവെ ഴുത്തിലെ പ്രവചനങ്ങള്‍ സ്ഥലകാല … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും പ്രവചനങ്ങളും | Leave a comment

ഖുര്‍ആനിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങള്‍ എങ്ങനെയാണ് അതിന്റെ ദൈവികതക്കുള്ള തെളിവാകുക?

മനുഷ്യര്‍ക്ക് സന്മാര്‍ഗദര്‍ശനം നല്‍കുന്നതിനുവേണ്ടി സര്‍വ്വശക്തനാല്‍ നിയുക്തരാവുന്നവരെക്കുറിക്കാന്‍ ‘പ്രവാചകന്‍’ എന്ന പ്രയോഗമാണ് പൊതുവെ സെമിറ്റിക് മതഗ്രന്ഥങ്ങള്‍ ഉപയോഗിക്കുന്നത്. പഴയ നിയമ ബൈബിളില്‍ ‘നബി’യെന്ന ഹിബ്രുപദമാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. പുതിയ നിയമത്തിലെ ‘പ്രൊഫെതസേ’യെന്നും ഖുര്‍ആനിലെ ‘നബി’യെന്നുമെല്ലാമുള്ള പ്രയോഗങ്ങളുടെ അര്‍ത്ഥം പ്രവാചകന്‍ എന്നാണ്. ‘ഭാവികാര്യങ്ങളെക്കുറിച്ച് പറയുന്നവന്‍’ എന്നാണ് പ്രവാചകന്‍ എന്ന പദത്തിനര്‍ത്ഥം. മനുഷ്യരുടെ ആത്യന്തിക ജീവിത ലക്ഷ്യമായ മരണാനന്തര ജീവിതത്തെക്കുറിച്ച് … Continue reading

Posted in ഖുര്‍ആനും പ്രവചനങ്ങളും | Leave a comment

മൂസാനബിയുടെ കാലത്ത് ചിലരെ ക്രൂശിക്കുവാന്‍ കല്‍പിച്ചതാ യി ഖുര്‍ആനിലുണ്ടല്ലോ. പൌരാണിക ഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ അവിടെയൊന്നും ക്രൂശീകരണം ഒരു ശിക്ഷയായി നിലനിന്നിരുന്നുവെന്നതിന് യാതൊരു തെളിവും നല്‍കുന്നില്ലയെ ന്നല്ല. മോശക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ക്രൂശീകരണം ഒരു ശിക്ഷാമുറയായി ഉപയോഗിക്കുവാനാരംഭിച്ചത് എന്ന നിഗമ നവും ഈ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ അബദ്ധമാണെന്നല്ലേ വ്യ ക്തമാക്കുന്നത്?

മൂസാനബി(അ)യുടെ കാലത്ത് ക്രൂശീകരണം ഒരു ശിക്ഷയായി നിലനിന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നിലധികം ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ചില സൂക്തങ്ങളുടെ സാരം കാണുക: “നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും, തീര്‍ച്ച” (വി.ഖു. 7:124) “അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ … Continue reading

Posted in ഖുര്‍ആനും ചരിത്രവും | Leave a comment

മൂസാനബി സീനായ് മലയിലേക്ക് പോയ അവസരത്തില്‍ കാള ക്കുട്ടിയുടെ പ്രതിമയുണ്ടാക്കിയത് ഒരു ശമരിയക്കാരന്‍ (സാമിരി) ആയിരുന്നുവെന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. മോശെയ്ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ശമരിയ പട്ടണമുണ്ടായത് എന്നിരിക്കെ ഖുര്‍ആനിലെ ഈ പരാമര്‍ശം ചരിത്രവിരുദ്ധമല്ലേ?

ഖുര്‍ആനിലെ ഇരുപതാം അധ്യായമായ സൂറത്തുത്വാഹയിലെ 85 മുതല്‍ 97വരെയുള്ള വചനങ്ങളില്‍ മൂസാ (അ) തൌറാത്ത് സ്വീകരിക്കുന്നതിന്നായി സീനാമലയില്‍ പോയ സമയത്ത് ഇസ്രായീല്യരില്‍പെട്ട ഒരു സാമിരി അവരുടെ സ്വര്‍ണാഭരണങ്ങളെല്ലാം ശേഖരിച്ച് അതുകൊണ്ട് ഒരു സ്വര്‍ണക്കാളയെ നിര്‍മിക്കുകയും അയാളുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവര്‍ അതിനെ ആരാധിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനിലെ പ്രസ്തുത കഥാകഥനം കാണുക: “അവന്‍ (അല്ലാഹു) … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും ചരിത്രവും, ഖുര്‍ആനും യഹൂദ പുരാണങ്ങളും | Leave a comment

മുഹമ്മദ് നബിയുടെ നിശായാത്രയെക്കുറിച്ച് പറയുമ്പോള്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയെന്നാണല്ലോ ഖുര്‍ആനില്‍ പറയുന്നത്. മുഹമ്മദ് നബിയുടെ കാലത്ത് മസ്ജിദുല്‍ അഖ്സായെന്ന ഒരു കെട്ടിടം ഇല്ലെന്നിരിക്കെ ചരിത്രപരമായി നോക്കിയാല്‍ ഈ ഖുര്‍ആനിക പരാമര്‍ശം ഒരു അബദ്ധമല്ലേ?

മുഹമ്മദ് നബി (സ)യുടെ നിശാപ്രയാണത്തെക്കുറിച്ച് പറയുന്നത് ഖുര്‍ആനില്‍ പതിനേഴാം അധ്യായത്തിന്റെ ഒന്നാം വചനത്തിലാണ്. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്: “തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) … Continue reading

Posted in ഖുര്‍ആനും ചരിത്രവും | Leave a comment

യോസഫിന്റെ യജമാനനായി ബൈബിള്‍ പരിചയപ്പെടുത്തുന്നത് പോത്തിഫര്‍ എന്ന ഈജിപ്തുകാരനെയാണ്. ഖുര്‍ആനിലാകട്ടെ യൂസുഫ് നബി (അ)യുടെ യജമാനനെ അസീസ് എന്നാണ് വിളിച്ചിരിക്കുന്നത്. ഇത് ഒരു വൈരുധ്യമല്ലേ?

ബൈബിളിലെ ഉല്‍പത്തി പുസ്തകം മുപ്പത്തിയൊന്‍പതാം അധ്യായത്തില്‍ യാക്കോബിന്റെ പുത്രനായ യോസഫ് ഈജിപ്തിലെത്തിയതും ഫറോവയുടെ ഉദ്യോഗസ്ഥനായ പോത്തിഫറുടെ വീട്ടില്‍ കഴിഞ്ഞതും അവിടെവെച്ച് യജമാനന്റെ ഭാര്യ അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതും അതില്‍നിന്ന് അദ്ദേഹം രക്ഷപ്പെട്ടതുമായ കാര്യങ്ങള്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അത് ഇങ്ങ നെയാണ്. “ഇതിനിടയില്‍ യിസ്മാഈല്യന്‍ യോസഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. അവിടെ ഫറോവയുടെ ഒരു ഉദ്യോഗസ്ഥനും അംഗരക്ഷകസേനയുടെ നായകനുമായ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും ചരിത്രവും | Leave a comment

ഖുര്‍ആനില്‍ സ്നാപക യോഹന്നാന് മുമ്പ് ആര്‍ക്കും യോഹന്നാന്‍ എന്ന പേരുണ്ടായിരുന്നില്ലെന്ന് പറയുന്നുണ്ടല്ലോ. പഴയ നിയമത്തില്‍ 27 തവണ യോഹന്നാന്‍ എന്ന നാമം പ്രയോഗിച്ചിരിക്കെ ഈ ഖുര്‍ആനിക പരാമര്‍ശം ചരിത്രപരമായ ഒരു വങ്കത്തമല്ലേ?

ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായമായ സൂറത്തുമറിയം തുടങ്ങുന്നതുതന്നെ സകരിയ്യാ (അ)യുടെ വൃത്താന്തവുമായിക്കൊണ്ടാണ്. വാര്‍ധക്യകാലത്ത് വന്ധ്യയായ ഭാര്യയോടൊപ്പം ജീവിക്കുന്ന സകരിയ്യാ (അ)യുടെ ഒരു അനന്തരാവകാശിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പ്രസ്തുത പ്രാര്‍ത്ഥനക്കുള്ള ഉത്തരമായി ഒരു ആണ്‍കുഞ്ഞുണ്ടായ കഥയുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സകരിയ്യായുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമെന്നോണം സര്‍വ്വശക്തന്‍ അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനം ഏഴാം വചനത്തില്‍ പറയുന്നുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്: “ഹേ സക്കരിയാ, … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും ചരിത്രവും | Leave a comment

ഫിര്‍ഔന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ പറയുന്ന ഹാമാന്റെ കഥ ബൈബിളിലെവിടെയുമില്ല. പഴയ നിയമത്തിലെ എസ്തേറിന്റെ പുസ്തകത്തില്‍ അഹശ്വേറോശ് രാജാവുമായിബന്ധപ്പെട്ട് പരാമര്‍ശിക്കുന്ന ഹാമാന്റെ കഥയെ ഫറോവയുമായി മുഹമ്മദ് നബി കൂട്ടിക്കുഴച്ചപ്പോഴല്ലേ ഈ കഥയുണ്ടായത്?

ഖുര്‍ആനില്‍ ആറ് ആയത്തുകളില്‍ ഹാമാനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് (28:6, 28:38, 29:39, 40:24, 40:36-37) ഇവയെല്ലാം മൂസാനബി (അ)യുടെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സൂക്തങ്ങള്‍തന്നെയാണ്. ഫറോവയുടെ കൊട്ടാരവുമായി ബന്ധമുള്ള വ്യക്തിയാണ് ഖുര്‍ആനിലെ ഹാമാന്‍. ഫറോവയുമായി ബന്ധമുള്ള ഒരു ഹാമാനെപ്പറ്റി ബൈബിളിലെവിടെയും നാം വായിക്കുന്നില്ല. എന്നാല്‍ എസ്തേറിന്റെ പുസ്തകത്തില്‍ അഹശ്വേറോശ് രാജാവിന്റെ കീഴിലുള്ള ഒരു പ്രഭുവായ ഹാമാനെക്കുറിച്ച് പറയുന്നുണ്ട്. മുഹമ്മദ് … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും ചരിത്രവും | Leave a comment

ഖുര്‍ആനില്‍ മര്‍യത്തെക്കുറിച്ച് ‘ഹാറൂണിന്റെ സഹോദരി’യെന്ന് പറഞ്ഞിട്ടുണ്ടല്ലോ. മര്‍യത്തിന് നൂറ്റാണ്ടുകള്‍ക്ക്മുമ്പ് ജീവിച്ച ഹാറൂണ്‍ അവരുടെ സഹോദരനാകുന്നതെങ്ങനെയാണ്?

ഖുര്‍ആനില്‍ ചരിത്രപരമായ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ക്രിസ്തുമത പ്രചാരകര്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരു വിമര്‍ശനമാണിത്. മോശയുടെ സഹോദരനായിരുന്ന ഹാറൂണി ന്റെ സഹോദരിയാണ് മര്‍യമെന്ന് തെറ്റിദ്ധരിച്ച മുഹമ്മദ് നബി(സ) യുടെ രചനയിലുണ്ടായ ഒരു അബദ്ധമാണ് ഖുര്‍ആനിലെ സൂറത്തു മര്‍യമിലുള്ളത്െ (19:27-28)ന്നാണ വാദം. മോശയുടെയും അഹറോന്റെയും സഹോദരിയായ മിറിയാമിനെ പഴയ നിയമം പരിചയപ്പെടുത്തുന്നുണ്ട് (പുറപ്പാട് 15:20-21; ആവര്‍ത്തനം 24:9). … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും ചരിത്രവും | Leave a comment

ഖുര്‍ആനിലെ ചരിത്രപരാമര്‍ശങ്ങള്‍ അതിന്റെ ദൈവികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്?

കുറെയധികം ചരിത്ര പരാമര്‍ശങ്ങളുണ്ട് ഖുര്‍ആനില്‍. ആദിമ നുഷ്യനായ ആദമില്‍നിന്ന് തുടങ്ങി വിവിധ കാലങ്ങളില്‍ വിവിധദേശങ്ങളിലേക്ക് നിയോഗിക്കപ്പെട്ട വ്യത്യസ്ത പ്രവാചകന്മാരുടെയും സമൂഹങ്ങളുടെയും ചരിത്രത്തില്‍നിന്നുള്ള ശകലങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. കാലാനുക്രമമായ രീതിയിലുള്ള ചരിത്രാഖ്യാനമോ കഥാകഥനമോ അവതരിപ്പിക്കുകയെന്നതിലുപരിയായി പഠിപ്പിക്കു വാനുദ്ദേശിക്കുന്ന ആശയത്തിന് ഉപോല്‍ബലകമായ ചരിത്രസംഭവങ്ങള്‍ വിവരിക്കുന്ന ഒരു സവിശേഷമായ രീതിയാണ് പൊതുവായി ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. സത്യാസത്യവിവേചകമായ വേദഗ്രന്ഥം ധര്‍മവും അധര്‍മവുമെന്തെന്ന് … Continue reading

Posted in ഖുര്‍ആനും ചരിത്രവും | Leave a comment

ഖുര്‍ആനിലെ സുലൈമാന്‍ നബി-ബല്‍ഖീസ് രാജ്ഞി കഥ യഹൂദ തര്‍ഗുമിലെ സോളമന്‍-ശേബ കഥയില്‍നിന്ന് മുഹമ്മദ് നബി പകര്‍ത്തിയെഴുതിയതാണെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?

ഖുര്‍ആനിലെ ഇരുപത്തിയേഴാം അധ്യായമായ സൂറത്തുന്നംലിലെ 20മുതല്‍ 46വരെയുള്ള സൂക്തങ്ങളില്‍ സബഇലെ രാജ്ഞിയായിരുന്ന ബില്‍ഖീസിനെപ്പറ്റി സുലൈമാന്‍ നബി (അ) മരംകൊത്തിപ്പക്ഷിയില്‍നിന്നും അറിഞ്ഞതും അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുത്തെഴുതിയതും അവര്‍ സുലൈമാന്‍ നബി (അ)യുടെ കൊട്ടാരം സന്ദര്‍ശിച്ചതുമെല്ലാം ഒരു കഥാകഥനത്തിന്റെ രൂപത്തില്‍തന്നെ അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം കാണുക: “അദ്ദേഹം പക്ഷികളെ പരിശോധിക്കു കയുണ്ടായി. എന്നിട്ട് അദ്ദേഹം … Continue reading

Posted in ഖുര്‍ആനും യഹൂദ പുരാണങ്ങളും | Leave a comment

മൂസാ (അ)യും ഖിള്റും (അ) തമ്മില്‍ നടന്ന സംഭാഷണവും പിന്നീട് നടന്ന സംഭവങ്ങളും ഖുര്‍ആനില്‍ വിവരിക്കുന്നുണ്ടല്ലോ. ഏലീജാ പ്രവാചകനും യോശുവ ബെന്‍ ലെവി എന്ന റബ്ബിയും കൂടി നടത്തിയ യാത്രയെക്കുറിച്ച യഹൂദ ഐതിഹ്യത്തിന്റെ മാതൃകയില്‍ മുഹമ്മദ് നബി രചിച്ചതല്ലേ ഈ കഥ?

മൂസാ (അ)യും ഖിള്റും (അ) തമ്മില്‍ നടന്ന സംഭാഷണങ്ങളും പിന്നീടുണ്ടായ സംഭവങ്ങളുമെല്ലാം സാമാന്യം വിശദമായിത്തന്നെ ഖുര്‍ആനിലെ സൂറത്തുല്‍ കഹ്ഫില്‍ (18:65-82) വിവരിക്കുന്നുണ്ട്. ഏലിജായും യോശുവ ബെന്‍ ലെവിയെന്ന റബ്ബിയും കൂടി നടത്തിയതായി യഹൂദ ഐതിഹ്യത്തില്‍ പറയുന്ന യാത്രയ്ക്കും സംഭവങ്ങ ള്‍ക്കും മൂസാ-ഖിള്ര്‍ സംഭവത്തെക്കുറിച്ച ഖുര്‍ആനിക വിശദീകരണങ്ങളുമായി സാമ്യമുണ്ടെന്നും അതുകൊണ്ട് യഹൂദ ഐതിഹ്യ ത്തില്‍നിന്ന് കടമെടുത്തുകൊണ്ട് മുഹമ്മദ് … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും യഹൂദ പുരാണങ്ങളും | Leave a comment

പ്രവാചകന്റെ പത്നിമാരില്‍ ചിലര്‍ വേദക്കാരികളായിരുന്നവരാണല്ലോ. അവരില്‍നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ പ്രവാചകന്മാരെക്കുറിച്ച് ഖുര്‍ആനില്‍ മുഹമ്മദ് നബി (സ) പരാമര്‍ശിച്ചത് എന്ന് കരുതിക്കൂടെ?

മുമ്പ് വേദക്കാരികളായിരുന്ന രണ്ട് സ്ത്രീകള്‍ പ്രവാചകന്റെ (സ) ജീവിതപങ്കാളികളായിരുന്നുവെന്നത് ശരിയാണ്. യഹൂദനായ ഹുയയ്യുബ്നു അക്തബിന്റെ മകള്‍ സഫിയ്യയാണ് ഒന്ന്. ഈജിപ്തിലെ കിബ്ത്തി നേതാവ് സമ്മാനിച്ച മാരിയത്തുല്‍ കിബ്ത്തിയ്യയെ ന്ന ക്രൈസ്തവ വനിതയാണ് മറ്റൊന്ന്. ഇവര്‍ രണ്ടുപേരും പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്നത് മദീനാ കാലഘട്ടത്തിലാണ്. ബനൂനളീര്‍ ഗോത്ര ഉപരോധവുമായി ബന്ധപ്പെട്ട് ഗോത്രത്തലവനായ ഹുയയ്യും സഫിയ്യയുടെ ഭര്‍ത്താവും കൊല്ലപ്പെട്ടതിനെ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വേദക്കാരും | Leave a comment

പൂര്‍വ്വ വേദങ്ങളെക്കുറിച്ചറിയാവുന്ന പ്രവാചക ശിഷ്യനായ സല്‍ മാനുല്‍ ഫാരിസി പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തിലാ ണ് പ്രവാചകന്മാരുടെ കഥകള്‍ ഖുര്‍ആനില്‍ സ്ഥലം പിടിച്ചത് എന്ന് കരുതിക്കൂടെ?

പ്രഗല്‍ഭനായ ഒരു പ്രവാചക ശിഷ്യനായിരുന്നു സല്‍മാനുല്‍ ഫാരിസി (റ). മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് മക്കക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കാമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ് ഖന്‍ദഖ് യുദ്ധത്തില്‍ മുസ്ലിംകളുടെ വിജയത്തിന് നിമിത്തമായ പല കാരണങ്ങളിലൊന്ന്. സല്‍മാനുല്‍ ഫാരിസിയെക്കുറിച്ച് പറയുമ്പോള്‍ ഖന്‍ദഖ് യുദ്ധമാണ് ഇസ്ലാമിക ചരിത്രം പഠിച്ചവരുടെ മനസ്സില്‍ ആദ്യമായി ഓടിയെത്തുക. അഗ്നി ആരാധനയിലധിഷ്ഠിതമായ സരതുഷ്ട്രമതത്തിലായിരുന്ന സല്‍മാന്‍ പിന്നീട് ക്രിസ്തുമതം … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വേദക്കാരും | Leave a comment

താന്‍ ജീവിച്ചിരുന്ന സമൂഹത്തിലെ യഹൂദരും ക്രൈസ്തവരും പറയുന്ന കഥകളില്‍നിന്ന് മുഹമ്മദ് നബി രൂപപ്പെടുത്തിയെടുത്തതാണ് ഖുര്‍ആനിലെ ചരിത്രകഥനങ്ങളെന്ന് വന്നുകൂടെ?

യഹൂദ ക്രൈസ്തവരോടൊപ്പം ജീവിക്കുവാന്‍ അവസരം ലഭിച്ച മുഹമ്മദ് നബി (സ) അവര്‍ പറഞ്ഞിരുന്ന പ്രവാചകകഥകള്‍ കേട്ടിരിക്കാനിടയുണ്ടെന്നും പ്രസ്തുത കഥകളില്‍ സ്വന്തമായ ഭാവന കൂട്ടിക്കലര്‍ത്തി അദ്ദേഹം രൂപപ്പെടുത്തിയെടുത്തതാണ് ഖുര്‍ആനിലെ ചരിത്രകഥകളെന്നും വാദിക്കുന്നവരുണ്ട്. ഈ വാദം തീരെ ദുര്‍ബ്ബലവും വ്യക്തമായ ചരിത്ര വസ്തുതകള്‍ക്ക് വിരുദ്ധവുമാണ്. താഴെ പറ യുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക: (1) ജൂതന്മാരൊ ക്രൈസ്തവരോ ഒരു മതസമൂഹമെന്ന … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വേദക്കാരും | Leave a comment

പ്രവാചക പത്നിയായ ഖദീജ ()യുടെ ബന്ധുവും ക്രിസ്ത്യാനിയുമായിരുന്ന വറഖത്തുബ്നു നൌഫല്‍ പറഞ്ഞുകൊടുത്ത് എഴുതിയതാണ് ഖുര്‍ആനിലെ ചരിത്രകഥകളെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?

മുഹമ്മദ് (സ) നബിക്ക് വഹ്യ് കിട്ടിയശേഷം അദ്ദേഹത്തെ പ ത്നി ഖദീജ (്യ) തന്റെ ബന്ധുവായ വറഖത്തുബ്നു നൌഫലിന്റെ അടുക്കലേക്ക് കൊണ്ടുപോയതായി പറയുന്ന സഹീഹുല്‍ ബുഖാരിയിലെ രണ്ട് ഹദീസുകളുടെ വെളിച്ചത്തിലാണ് ഇസ്ലാം വിമര്‍ശകന്മാ ര്‍ വറഖയാവാം മുഹമ്മദി(സ)ന് ബൈബിളിലെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തതെന്ന് സമര്‍ത്ഥിക്കുന്നത്. പ്രസ്തുത ഹദീസുകള്‍ കാണുക: ആയിശ () പറയുന്നു: “നബി തിരുമേനി (സ)ക്ക് … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വേദക്കാരും | Leave a comment

ബൈബിളിലും ഖുര്‍ആനിലും ഏകദേശം സമാനമായ ചരിത്രക ഥകളാണ് പരാമര്‍ശിച്ചിട്ടുള്ളത് എന്ന വസ്തുതയില്‍നിന്ന് മുഹമ്മദ് നബി (സ) ബൈബിളില്‍നിന്ന് കോപ്പിയടിച്ച് പകര്‍ത്തി എഴുതിയതാണ് ഖുര്‍ആന്‍ എന്ന് വാദിച്ചുകൂടെ?

ഏകനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും വന്ന സമാനമായ ചരിത്രപരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൌതികവാദികളുമെല്ലാമായ വിമര്‍ശകര്‍ ഒരേസ്വരത്തില്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വാദം ശുദ്ധ അസംബ ന്ധമാണെന്ന് ബോധ്യമാകും. ഒന്ന്) മുഹമ്മദ് നബി (സ) … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ബൈബിളിലേതിന് ഏകദേശം സമാനമായ ചരിത്രകഥകള്‍ തന്നെയാണല്ലോ ഖുര്‍ആനിലുമുള്ളത്. ബൈബിളിലേതില്‍നിന്ന് എന്ത് വ്യതിരിക്തതയാണ് ഖുര്‍ആനിലെ ചരിത്ര കഥനത്തിനുള്ളത്?

ദൈവികബോധനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ നയിച്ച ദൈവദൂതന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെ വചനങ്ങളുടെയും സ്വാധീനമുള്ള ഗ്രന്ഥമാണ് ബൈബിള്‍ എന്ന വിഷയത്തില്‍ മുസ്ലിംകള്‍ക്ക് സംശയമൊന്നുമില്ല. ദൈവിക വചനങ്ങളും പ്രവാചക വചനങ്ങളും ചരിത്രകാരന്റെ വീക്ഷണങ്ങളും പുരോഹിത നിര്‍ദ്ദേശങ്ങളുമെല്ലാം കൂടിക്കുഴഞ്ഞാണ് ബൈബിളിലുള്ളത്. പ്രവാചകന്മാരുടെ ജീവിത കഥകളാണ് ബൈബിളിന്റെ നട്ടെല്ല് എന്ന് പറയാം. ഈ ജീവിത കഥകള്‍ക്കുമേല്‍ പുരോഹിത വചനങ്ങളുടെ മാംസം പൊതിഞ്ഞുകൊണ്ടാണ് … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മദ്യം ചെകുത്താനില്‍ നിന്നുള്ള മ്ളേച്ഛവൃത്തിയാണെന്ന് 5:90 ല്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്വര്‍ഗത്തില്‍ മദ്യത്തിന്റെ അരുവികളുണ്ടെന്ന് 47:15 ല്‍ പറയുന്നു. പൈശാചിക മ്ളേച്ഛവൃ ത്തിക്ക് സ്വര്‍ഗത്തില്‍ പ്രവേശനം നല്‍കുന്നതെങ്ങനെയാണ്?

ഭൂമിയിലെ വിഭവങ്ങളോട് താരതമ്യം ചെയ്യാവുന്നവയല്ല സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെന്ന് ഒരുപാട് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിഎന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (32:17) എന്ന് ഖുര്‍ആന്‍ പറയുമ്പോഴും ഇതുതന്നെയാണ് അര്‍ഥമാക്കുന്നത്. പകര്‍ച്ചവരാത്ത ശുദ്ധജലത്തിന്റെ അരുവികളും രുചിഭേദം വരാത്ത പാലിന്റെ അരുവികളുമൊന്നും  (47:15)  നമ്മുടെ ഭൌതിക ജീവിതത്തിന് പരിചയമുള്ളതല്ലല്ലോ? സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മോശയുടെ ജനനകാലത്താണ് ഇസ്റാഈല്യര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാന്‍ ഫറോവ കല്‍പന പുറപ്പെടുവിച്ചതെന്ന് 20: 38, 39 ല്‍ പറയുന്നതിന് വിരുദ്ധമായി 40:23-25 ല്‍ മോശ പ്രവാചകനായതിനു ശേഷമാണ് പ്രസ്തുത കല്പന പുറപ്പെടുവിച്ചതെന്ന് കാണുന്നു. ഇതിലേതാണ് ശരി?

ഇസ്റാഈല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാന്‍ ഫറോവ രണ്ടു തവണ കല്പന പുറപ്പെടുവിച്ചതായി ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. ഇസ്റാഈല്യരുടെ എണ്ണം വര്‍ധിക്കുന്നത് തങ്ങളുടെ അധികാരസ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി, മോശയുടെ ജനനകാലത്തെ ഫറോവ ഈ കല്പന പുറപ്പെടുവിച്ചതായി ബൈബിളില്‍ (പുറപ്പാട് 1:8-16) പറയുന്നുണ്ട്. ഇക്കാര്യമാണ് ഖുര്‍ആനില്‍ 28:4 ലും 20:38,39 ലും സൂചിപ്പിച്ചിരിക്കുന്നത്.  ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഫറോവ വെള്ളത്തില്‍ മുങ്ങി നശിച്ചുവെന്ന് 28:40, 17:103, 43:55 തുടങ്ങിയ സൂക്തങ്ങളില്‍ പറയുന്നതിന് വിരുദ്ധമായി 10:93 ല്‍ അദ്ദേഹ ത്തെ രക്ഷപ്പെടുത്തി എന്നു പറയുന്നുണ്ട്. ഇതു രണ്ടും കൂടി ശരി യാ കുന്നതെങ്ങനെ?

ഫറോവയെ സമുദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്നു ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. 10:93 ല്‍, എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്കു നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ലോകര്‍ക്കാകമാനം ഒരു ദൃഷ്ടാന്തമായി ഫറോവയുടെ മൃതശരീരത്തെ ജീര്‍ണത ബാധിക്കാതെ രക്ഷപ്പെടുത്തുമെ ന്ന ദൈവീക വാഗ്ദാനത്തിന്റെ പുലര്‍ച്ചയെന്നോണം, പ്രസ്തുത ശരീരം ഇന്നും നശിക്കാതെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഖുര്‍ആന്‍ സുവ്യക്തമായ അറബിയിലാണെന്ന് 16:103 പറയുന്നതിനു വിരുദ്ധമായി അല്ലാഹുവിന് മാത്രമേ അതിന്റെ വ്യാഖ്യാനം അറിയൂ എന്ന് 3:7 ല്‍ പരാമര്‍ശിക്കുന്നു ഇത് വൈരുധ്യമല്ലേ?

ഖുര്‍ആന്‍ സുവ്യക്തമായ അറബി ഭാഷയില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന സരളമായ ശൈലിയിലാണ് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഒരു അനറബിയില്‍ നിന്ന് കേട്ട കാര്യങ്ങളാണ് മുഹമ്മദ് പാടിക്കൊണ്ടിരിക്കുന്നത് എന്ന മക്കാമുശ്രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് 19:103ല്‍ ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയുമാകുന്നു എന്നു പറഞ്ഞരിക്കുന്നത്. 3:7 ലാകട്ടെ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വസ്തുതയാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. (നബിയേ), നിനക്ക് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ക്രൈസ്തവര്‍ക്ക് യാതൊന്നും ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ടി വരികയില്ലെന്ന് 5:69 ല്‍ പറയുന്നു. ഇതിന് വിരുദ്ധമായി അവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്ന് 5:72 ലും പറയുന്നു. ഇതിലേതാണ് ശരി?

ജന്‍മമല്ല, വിശ്വാസവും കര്‍മവുമാണ് മനുഷ്യരുടെ മോചനത്തിനുള്ള മാര്‍ഗമെന്ന് വ്യക്തമാക്കുന്നതാണ് സൂറത്തുല്‍ മാഇദയിലെ 69-ാം വചനം. ഈ വചനം തന്നെ 2:62 ലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്: സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രൈസ്തവരോ ആരാകട്ടെ അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വ സിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.” … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment