Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം
Category Archives: ഖുര്‍ആനെ കുറിച്ച്
മറ്റു വേദങ്ങളും ദൈവികമാണെന്ന് അവകാശപ്പെടുന്നില്ലേ?
ഇല്ല. മറ്റു വേദഗ്രന്ഥങ്ങളൊന്നുംതന്നെ സ്പഷ്ടവും വ്യക്തവുമായി അവ ദൈവികമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല.
ഖുര്‍ആന്‍ സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടോ?
അതെ. വിശുദ്ധ ഖുര്‍ആന്‍ സ്വയംതന്നെ ദൈവികമാണെന്ന വസ്തുത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്്. “ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല” (32:2). “തീര്‍ച്ചയായും ഇത് ലോക രക്ഷിതാവ് അവതരിപ്പിച്ചതുതന്നെയാകു ന്നു” (26:192) “പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രേ ഇത്” (36:5)
ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിന് എന്താണ് തെളിവ്?
ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള ചില തെളിവുകള്‍ താഴെ പ്പറയുന്നു: 1. അത് സ്വയം ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്നു. 2. അത് അന്ത്യനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. 3. അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗികക്രമം കിടയറ്റതാണ്. 4. അത് പ്രായോഗികമാണ്. 5. അത് പഠിപ്പിക്കുന്ന ചരിത്രം കളങ്കരഹിതവും സത്യസന്ധവുമാണ്. 6. അതിന്റെ സാഹിത്യം നിസ്തുലമാണ്. 7. അത് നടത്തിയ … Continue reading
Posted in ഖുര്‍ആനെ കുറിച്ച്, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം
Leave a comment
ഖുര്‍ആനിലെ വാക്യങ്ങള്‍, അധ്യായങ്ങള്‍ എന്നിവയെപ്പറ്റി…?
ഖുര്‍ആനില്‍ 114 അധ്യായങ്ങളാണുള്ളത്. അധ്യായത്തിന് ‘സൂറത്ത്’ എന്ന് പേര്. ഓരോ സൂറത്തുകള്‍ക്കും വ്യത്യസ്തങ്ങളായ പേരുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ചില അധ്യായങ്ങളുടെ പ്രാരംഭശബ്ദങ്ങള്‍ അവയുടെ നാമ ങ്ങളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മറ്റു ചില സൂറത്തുകള്‍ക്ക് അവയുടെ മധ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും കാര്യങ്ങളാണ് പേരുകളായി നല്‍കപ്പെട്ടിരിക്കുന്നത്. പ്രതിപാദിക്കപ്പെട്ട പ്രധാന വിഷയങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങള്‍ നല്‍കപ്പെട്ട സൂറത്തുകളുമുണ്ട്. മറ്റു ചില സൂറത്തുകളുടെ പേരുകളാവട്ടെ … Continue reading
Posted in ഖുര്‍ആനെ കുറിച്ച്
Leave a comment
ഖുര്‍ആനിന്റെ പ്രതിപാദന ശൈലി…?
പടച്ചതമ്പുരാന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളത്. മനുഷ്യരാണ് അതിന്റെ സംബോധിതര്‍. സാധാരണ ഗ്രന്ഥങ്ങളുടെ പ്രതിപാദനശൈലി യല്ല ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. വൈജ്ഞാനിക ഗ്രന്ഥങ്ങളുടേതുപോലെ സമര്‍ഥനത്തിന്റെ ശൈലിയോ ചരിത്രഗ്രന്ഥങ്ങളിലേതുപോലെ പ്രതിപാദനത്തിന്റെ ശൈലിയോ സാഹിത്യ ഗ്രന്ഥങ്ങളിലേതുപോലെ കഥനത്തിന്റെ ശൈലിയോ അല്ല ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഈ ശൈലികളെല്ലാം ഖുര്‍ആന്‍ സ്വീകരിക്കുന്നുണ്ടുതാനും. നിര്‍ണയിക്ക പ്പെട്ട ഒരു കേന്ദ്ര വിഷയത്തിന്റെ ശാഖകളും ഉപശാഖകളും വിശദീകരിച്ചുകൊണ്ട് ഉദ്ദേശിച്ച കാര്യം … Continue reading
Posted in ഖുര്‍ആനെ കുറിച്ച്
Leave a comment
ഖുര്‍ആനിന്റെ പ്രമേയമെന്താണ്?
മനുഷ്യന്റെ വിജയമാണ് ഖുര്‍ആനിന്റെ പ്രമേയം. സ്വതന്ത്രമായ കൈ കാര്യകര്‍തൃത്വത്തിന് സാധിക്കുന്ന ജീവിയെന്ന നിലയ്ക്ക് മനുഷ്യന്റെ നിലനില്‍പിനും പുരോഗതിക്കും അവന്‍ ചില നിയമങ്ങള്‍ അനുസരിക്കേണ്ട തുണ്ട്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സ്വമേധയാ ദൈവിക നിയമ ങ്ങള്‍ അനുസരിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത അനുസരണത്തില്‍നിന്ന് വ്യതിചലിക്കുവാന്‍ അവയ്ക്ക് കഴിയില്ല. മനുഷ്യശരീരത്തിലെ വ്യവസ്ഥ കളും നിര്‍ബന്ധപൂര്‍വം ദൈവിക നിയമങ്ങളനുസരിക്കുന്നു. എന്നാല്‍, പരിമിതമായ ചില … Continue reading
Posted in ഖുര്‍ആനെ കുറിച്ച്
Leave a comment
ഹൈന്ദവ വേദങ്ങളെക്കുറിച്ച് ഖുര്‍ആന്‍ എന്തുപറയുന്നു?
എല്ലാ ജനസമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ‘ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല’ (35:24) എന്നാണ് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്. അപ്പോള്‍ ചിരപുരാതനമായ ഒരു സംസ്കാരം നിലനിന്നിരുന്ന പ്രദേശമെന്ന നിലയ്ക്ക് ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടാവണം. ആ പ്രവാചകന്മാരില്‍ ചിലര്‍ക്ക് വേദഗ്രന്ഥങ്ങളും നല്‍കപ്പെട്ടിരിക്കണം. ഈ പ്രവാചകന്മാരെയോ വേദഗ്രന്ഥങ്ങളെയോ ഇകഴ്ത്തുകയോ അവമതിക്കുകയോ ചെയ്യാ ന്‍ മുസ്ലിമിന് പാടില്ല. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം … Continue reading
തൌറാത്ത്, സബൂര്‍, ഇന്‍ജീല്‍ തുടങ്ങിയവ ഇന്ന് ബൈബിളില്‍ കാണുന്ന തോറ (പഞ്ചപുസ്തകങ്ങള്‍), സങ്കീര്‍ത്തനങ്ങള്‍, സുവിശേഷങ്ങള്‍ എന്നിവയാണോ?
മൂസാ(അ)ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥമാണ് തൌറാത്ത്. ഇതേപോലെ ദാവൂദി(അ)നും ഈസാ(അ)ക്കും നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളാണ് സബൂര്‍, ഇന്‍ജീല്‍ എന്നിവ. പടച്ച തമ്പുരാന്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളായിട്ടാണ് വേദഗ്രന്ഥങ്ങളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘തീര്‍ ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട് (5:44). ‘ദാവൂദിന് നാം ‘സബൂര്‍’ നല്‍കുകയും ചെയ്തിരിക്കുന്നു’ (17:55) ‘സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവുമടങ്ങിയ ഇന്‍ജീലും നാം … Continue reading
ഖുര്‍ആനിനു മുമ്പുള്ള വേദഗ്രന്ഥങ്ങളെക്കുറിച്ച് ഖുര്‍ആന്‍ എന്തു പറയുന്നു?
ഖുര്‍ആനിനുമുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയെല്ലാം അത് അംഗീകരിക്കുന്നു. ആകെ എത്ര വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടുവെ ന്ന് ഖണ്ഡിതമായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നില്ല. നാല് വേദഗ്രന്ഥങ്ങളുടെ പേര് മാത്രമാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട തൌറാത്തും ദാവൂദ് നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട സബൂറും ഈസാനബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദ്(സ)ക്ക് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനുമാണവ. ഈ നാലു വേദഗ്രന് ഥങ്ങള്‍ക്കുപുറമെയും എഴുതപ്പെട്ട രേഖകള്‍ പടച്ചതമ്പുരാനില്‍ … Continue reading
Posted in ഖുര്‍ആനെ കുറിച്ച്
Leave a comment
എന്തിനാണ് വേദഗ്രന്ഥങ്ങള്‍?
മനുഷ്യരെ ഒന്നിപ്പിക്കുകയാണ് വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ധര്‍മമെന്നാണ് ഖുര്‍ആനിക വീക്ഷണം. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന തു കാണുക: ‘മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുന്നതിനും വേണ്ടി അല്ലാഹു പ്രവാചക ന്മാരെ നിയോഗിച്ചു. അവര്‍ ഭിന്നിച്ച വിഷയത്തില്‍ ദൈവികമായ തീര്‍പ്പുകല്‍പിക്കുന്നതിനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചു കൊടുത്തു’ … Continue reading
Posted in ഖുര്‍ആനെ കുറിച്ച്
Leave a comment
‘വേദഗ്രന്ഥം’ എന്നതുകൊണ്ടുള്ള വിവക്ഷയെന്താണ്?
‘വേദം’ ഒരു സംസ്കൃത പദമാണ്. അറിവ്, വിദ്യ എന്നൊക്കെയാണ് ഈ പദത്തിനര്‍ഥം. വേദാന്തദര്‍ശന പ്രകാരം വേദം ശ്രുതിയാണ്. പടച്ചത മ്പുരാനില്‍ നിന്ന് ഋഷിമാര്‍ ശ്രവിച്ച വചനങ്ങളാണ് വേദത്തിന്റെ ഉള്ളടക്ക മെന്നാണ് വിശ്വാസം. ‘പരമപുരുഷനില്‍നിന്നാണ് വേദം ഉല്‍പന്നമായത്’ എന്നാണ് ഋഗ്വേദം (10:90:9) പറയുന്നത്. ഏതായിരുന്നാലും ദൈവികഗ്രന്ഥം എന്ന അര്‍ഥത്തിലാണ് ‘വേദം’ എന്ന പദം ഇന്ത്യയില്‍ വ്യവഹരിക്കപ്പെട്ടു പോന്നിട്ടുള്ളത്. … Continue reading
Posted in ഖുര്‍ആനെ കുറിച്ച്
Leave a comment
എന്താണ് ഖുര്‍ആന്‍?
സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനില്‍നിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അന്തിമ പ്രവാചകനായ മുഹമ്മദി(സ)ലൂടെയാണ് അത് ലോകം ശ്രവിച്ചത്. അവസാനത്തെ മനുഷ്യന്‍ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത്. ‘ഖുര്‍ആന്‍’ എന്ന പദത്തിന് ‘വായന’ എന്നും ‘വായിക്കപ്പെടേണ്ടത്’ എന്നും ‘വായിക്കപ്പെടുന്നത്’ എന്നും അര്‍ഥമുണ്ട്. ‘വായിക്കപ്പെടുന്ന രേഖ’ എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ തന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടു … Continue reading
Posted in ഖുര്‍ആനെ കുറിച്ച്
Leave a comment