പ്രവചനങ്ങള്‍ ഒരു ഗ്രന്ഥത്തിന്റെ ദൈവികത നിശ്ചയിക്കുന്നുവെങ്കില്‍ നൊസ്ട്രാഡമസിന്റെ പുസ്തകങ്ങളും ദൈവികമാണെ ന്ന് പറയേണ്ടിവരികയില്ലേ? അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടതായി പറയുന്നുണ്ടല്ലോ.

പതിനാറാം നൂറ്റാണ്ടില്‍ (1503-1566) ഫ്രാന്‍സില്‍ ജീവിച്ച ഒരു ക്രിസ്ത്യന്‍ ജോല്‍സ്യനായിരുന്നു മിഖയേല്‍-ഡി-നൊസ്ട്രാഡമസ്. അദ്ദേഹം രചിച്ച ശതകങ്ങള്‍ (ഇലിൌൃശല) എന്ന കൃതിയില്‍ നടത്തിയ പല പ്രവചനങ്ങളും അക്ഷരംപ്രതി പുലര്‍ന്നിട്ടുണ്ടെന്ന് പലരും വാദിക്കാറുണ്ട്. പന്ത്രണ്ട് അധ്യായങ്ങളിലായി 968 ചതുഷ്പദികളുള്ള ഈ പുസ്തകത്തിന് ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളിലാണ് നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളില്‍ മിക്കതും പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും പലതും പൂര്‍ത്തീകരിക്കപ്പെടുവാനുണ്ടെന്നും സമര്‍ത്ഥിച്ചിരിക്കുന്നത്. ഹെന്‍ട്രി-സി-റോബര്‍ട്സിന്റെ ഠവല ഇീാുഹലലേ ജൃീുവലശെല ീള ചീൃമറലാൌ, എറീക്കാചീഥാമിന്റെ ഠവല ജൃീുവലശെല ീള ചീൃമറലാൌ, ഠവല ളശിമഹ ജൃീുവലശെല ീള ചീൃമറലാൌ, എ.കെ. ശര്‍മ്മയുടെ  ഠവല ഇീാുഹലലേ ജൃീുവലശെല ീള വേല ശാാീൃമേഹ ലെലൃ ചീൃമറലാൌ തുടങ്ങിയവയാണ് ഇംഗ്ളീഷിലുള്ള പ്രധാനപ്പെട്ട നൊസ്ട്രാഡമസ് വ്യാഖ്യാന ഗ്രന്ഥങ്ങള്‍. എ.കെ.ശര്‍മയുടെ തന്നെ നൊസ്ട്രാഡമസ് കീ സമ്പൂര്‍ണ്ണ ഭവിഷ്യവാണിയാം, ഭോജ് രാജ് ദ്വിവേദിയുടെ നൊസ്ട്രഡാം കീ ഭവിഷ്യ വാണിയാം, സല്‍മാസൈദിയുടെ വിശ്വവിഖ്യാത ഭവിഷ്യവേത്താ നോസ്ട്രാഡമസ് കീഭവിഷ്യ വാണിയാം തുടങ്ങിയ ഹിന്ദി വ്യാഖ്യാനഗ്രന്ഥങ്ങളും സുലഭമാണ്. പി.എസ്.എസ്. രചിച്ച നൊസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍ എന്ന മലയാളത്തിലുള്ള ചെറിയ പുസ്തകം അര്‍ജുന്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകങ്ങളില്‍ കഴിഞ്ഞുപോയ പല ചരിത്രസംഭവങ്ങളും എടുത്തുദ്ധരിക്കുകയും ഇവയെല്ലാം നൊസ്ട്രാഡമസ് പ്രവചിച്ചിരുന്നുവെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.
നൊസ്ട്രാഡമസിന്റേതായി പറയപ്പെടുന്ന പ്രവചനങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരു സത്യാന്വേഷിയുടെ ശ്രദ്ധ പതിയുന്ന പല കാര്യങ്ങളുമുണ്ട്. അവയെ ഇങ്ങനെ സംക്ഷേപിക്കാം.
ഒന്ന്. നൊസ്ട്രാഡമസ് വരാനിരിക്കുന്ന യാതൊരു സംഭവവും കൃത്യവും വ്യക്തവുമായി പ്രവചിച്ചിട്ടില്ല.
രണ്ട്. അദ്ദേഹത്തിന്റെ പ്രവചനങ്ങളെ തങ്ങള്‍ ഇച്ഛിക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കുകയാണ് നടേ സൂചിപ്പിച്ച ഗ്രന്ഥകാരന്മാര്‍ ചെയ്യുന്നത്. ഈ വ്യാഖ്യാനത്തിന് അനുസൃതമായി മൂലഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണികളില്‍പോലും മാറ്റങ്ങള്‍ വരുത്താന്‍ വ്യാഖ്യാതാക്കള്‍ക്ക് യാതൊരു വൈമനസ്യവുമില്ല. ഉദാഹരണത്തിന് ഹിറ്റ്ലറെക്കുറിച്ചുള്ള പ്രവചനമാണെന്ന് എറീക്കാ ചീഥാം പറയുന്ന ഒരു ഉദ്ധരണിയുടെ (ഇലിൌൃശല 2:24) ഫ്രഞ്ചുമൂലം അദ്ദേഹം എഴുതുന്നതിങ്ങനെയാണ്.
ആലലെേ എമൃീൌരവല റല ളമശാ ളഹല്ൌല ൃമിിലൃ,
ജഹൌ ുമൃ റൌ രവമാു ലിരീിൃല ഒശലൃെേ ലൃെമ
ഋി രമശഴല റല ളലൃ ഹല ഴൃമിറ ളലൃമ ൃലശിലൃ,
ഝൌമിറ ൃശലി ലിളമി റല ഏലൃാമശി ീയല്ൃെലൃമ
ഇതേ പ്രവചനം ഹെന്‍ട്രി സി റോബര്‍ട്സ് ഉദ്ധരിക്കുന്നത് കാണുക
ആലലെേ എമൃീൌരവല റല ളമശാ ളഹല്ൌല ൃമിിലൃ,
ജഹൌ ുമൃ റൌ രമാു ലിരീിൃല കലൃെേ ലൃെമ
ഋി രമഴല റല ളലൃ ഹല ഴൃമിറ ലൃെമ ൃലശിലൃ,
ഝൌമിറ ൃശലി ലിളമി  ഏലൃാമശി ീയല്ൃെലൃമ.
നൊസ്ട്രാഡമസ് എഴുതിയതെന്ന് പറഞ്ഞ് രണ്ടുപേരും ഉദ്ധരിച്ച വരികളുടെ ഫ്രഞ്ച് മൂലമാണിവ. ഇവിടെ ഹെന്‍ട്രി സി. റോബര്‍ട്സിന്റെ ഉദ്ധരണിയില്‍ കലൃെേ എന്നും എറീക്കാ ചീഥാം ഒശലൃെേ  എന്നുമാണ് പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കിഴക്കന്‍ യൂറോപ്പിലെ ഡാന്യൂബ് നദിയുടെ മറ്റൊരു പേരായ കലൃെേ എന്നാണ് നൊസ്ട്രാഡമസ് പറഞ്ഞതെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനതില്‍ ഹെന്‍ട്രി റോബര്‍ട്സ് കൊടുക്കുന്ന പരിഭാഷ ഇങ്ങനെയാണ്:
വന്യജീവികള്‍ വിശപ്പിനാല്‍ പുഴകള്‍ക്ക് മീതെ നീന്തും
വയലുകളിലധികവും ഈസ്റ്ററിനടുത്താണ്.
ഇരുമ്പ് കൂടിലേക്ക് അയാള്‍ മഹാനെ വലിക്കും
ജര്‍മനിയുടെ ശിശു അപ്പോളൊന്നും കാണുകയില്ല.
ഈ വചനത്തില്‍ പറഞ്ഞത് ഹിറ്റ്ലറിനെക്കുറിച്ചാണെന്ന സങ്കല്‍പത്തില്‍ എറീക്കാചീഥാം നല്‍കുന്ന പരിഭാഷ ഇങ്ങനെ:-
വിശപ്പിനാല്‍ വന്യരായ ജീവികള്‍ പുഴകള്‍ കടക്കും
യുദ്ധഭൂമിയില്‍ ഭൂരിഭാഗവും ഹിറ്റ്ലറിനെതിരായിരിക്കും
അയാള്‍ നേതാവിനെ ഒരു ഇരുമ്പ് കൂടിലേക്ക് വലിക്കും
ജര്‍മനിയുടെ ശിശു അപ്പോള്‍ നിയമമൊന്നും പാലിക്കുകയില്ല.
ഈ പ്രവചനം ഹിറ്റ്ലറിനെക്കുറിച്ചാണെന്ന് വരുത്താനായി മൂലത്തില്‍ തന്നെ കലൃെേ എന്നത് ഒശലൃെേ എന്ന് തിരുത്തപ്പെട്ടിരിക്കുന്നുവെന്ന വസ്തുത നൊസ്ട്രാഡമസിന്റേതായി ഉദ്ധരിക്കപ്പെടുന്ന പ്രവചനങ്ങളുടെയെല്ലാം വിശ്വാസ്യത തകര്‍ക്കുന്നു. ഓരോരുത്തരും തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മൂലഗ്രന്ഥത്തില്‍തന്നെ തിരുത്തലുകള്‍ വരുത്തിക്കൊണ്ട് ഉദ്ധരിച്ച് വ്യാഖ്യാനിച്ചുകൊണ്ട് നൊസ്ട്രാഡമസ് പല കാര്യങ്ങളും  പ്രവചിച്ചിട്ടുണ്ടെന്ന് വരുത്തുന്നു എന്നാണല്ലോ ഇതിന്നര്‍ത്ഥം. അങ്ങനെയുള്ള പ്രവചനങ്ങളെ എങ്ങനെ വി ശ്വസിക്കാനാവും?
മൂന്ന്. നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളെല്ലാം ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാന്‍ കഴിയുന്നരീതിയിലുള്ളവയാണ്. അതുകൊണ്ടുതന്നെ ഓരോ വ്യാഖ്യാതാക്കളും തങ്ങള്‍ ഇച്ഛിക്കുന്ന രീതിയിലും രൂപത്തിലുമാണ് അവയെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഉദാഹരണത്തിന് സെന്‍ചുറീസ് 6:74ന് ഹെന്‍ട്രി-സി-റോബര്‍ട്സ് നല്‍കുന്ന വ്യാഖ്യാനം നെപ്പോളിയനെക്കുറിച്ചാണെന്നാണ്. എറീക്കാ ചീഥാം പറയുന്നത് ഇംഗ്ളണ്ടിലെ എലിസബത്ത് രാജ്ഞിയെക്കുറിച്ചാണെന്നും എ.കെ. ശര്‍മ പറയുന്നത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണെന്നുമാണ്. ഇതില്‍ ഏതാണ് ശരി? ഓരോരുത്തര്‍ക്കും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കാന്‍ പറ്റുന്ന വിധമാണ് നൊസ്ട്രാഡമസ് പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാവുന്നത്.
സെന്‍ചുറീസ് 6:74ന് ഹെന്റി സി. റോബര്‍ട്സ് നല്‍കിയിട്ടുള്ള ഇംഗ്ളീഷ് പരിഭാഷയുടെ മലയാളം ഭാഷാന്തരം ഇങ്ങനെയാണ്.
നിഷ്കാസിതന്‍ രാജ്യത്തേക്ക് വീണ്ടും വരും.
അവരുടെ ശത്രുക്കള്‍ ഗൂഢാലോചനക്കാരായി കാണപ്പെടും
മറ്റെന്നത്തേക്കാളധികം അവന്റെ സമയം വിജയകരമാവും
മൂന്നും എഴുപതും മരണത്താല്‍ നിശ്ചയിക്കപ്പെട്ടു.
(ഒല്യിൃ ഇഞീയലൃ: ഠവല ഇീാുഹലലേ ജൃീുവലശെല ീള ചീൃമറലാൌ ജമഴല 197)  ഈ വചനത്തിന് ഹെന്‍ട്രി-സി-റോബര്‍ട്സ് നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്:
“നെപ്പോളിയന്‍ ഒന്നാമനും അയാളുടെ സാമ്രാജ്യവും നിഷ്കാസനം ചെയ്യപ്പെട്ടുവെങ്കിലും അത് നെപ്പോളിയന്‍ മൂന്നാമന്‍ പുനഃസ്ഥാപിച്ചു. എങ്കിലും ഇംഗ്ളണ്ടില്‍വെച്ച് 1873ല്‍ നടന്ന ഒരു ശസ്ത്രക്രി യയില്‍ അദ്ദേഹം മരണപ്പെട്ടു” (കയശറ)
ഇതേ വചനത്തിന് എറീക്കാ ചീഥാം നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെ: ഇംഗ്ളണ്ടിലെ എലിസബത്ത് ഒന്നാമന്‍ അവരുടെ ചെറുപ്പകാലത്ത് നിഷ്കാസനം ചെയ്യപ്പെട്ടു. ശേഷം അവരുടെ സഹോദരി മേരിട്ടുഡറിന്റെ ഭരണകാലത്ത് അവര്‍ ഗൂഢാലോചനക്കാരുടെ ഇരയായിത്തീര്‍ന്നു. എങ്കിലും, എലിസബത്തിന്റെ കാലത്ത് ഇംഗ്ളണ്ട് ഉയര്‍ന്ന നിലയിലെത്തി. 1603ല്‍ തന്റെ എഴുപതാമത്തെ വയസില്‍ എലിസബത്ത് മരണപ്പെട്ടു. മൂന്ന്, എഴുപത് തുടങ്ങിയ സംഖ്യകള്‍ അവരുടെ മരണവര്‍ഷത്തെയും വയസിനെയും കുറിക്കുന്നുവെന്നാണ് വ്യാഖ്യാതാക്കളുടെ പക്ഷം” (ഋൃശരമ ഇവലലവേമാ: ഠവല എശിമഹ ജൃീുവലശെല ീള ചീൃമറലാൌ ജമഴല 361) എസ്.കെ. ശര്‍മയുടെ വ്യാഖ്യാനം ഇങ്ങനെ: ‘നിഷ്കാസിതയായ വനിത (ഇന്ദിരാഗാന്ധി) രണ്ടാംതവണ അധികാരത്തില്‍വരുമെന്ന് നൊസ്ട്രാഡമസ് വ്യക്തമായി പ്രവചിച്ചിരുന്നു (സെന്‍ചുറീസ് 6:74). ഈ നേരം അവരുടെ ശത്രുക്കള്‍ ഗൂഢാലോചനക്കാരാകുമെന്നും അദ്ദേഹം പറയുന്നു (അവരെ കൊല്ലുവാനല്ലെങ്കില്‍ പിന്നെന്തിന്?) എങ്കിലും ഇത്തവണ അവരുടേത് വമ്പിച്ച വിജയമായിരിക്കും. പക്ഷെ, എഴുപത് വയസ്സിന് മുമ്പ് അവര്‍ മരിക്കും’ (അ.ഗ. ടവമൃാമ: ഠവല ഇീാുഹലലേ ജൃീുവലശെല ീള കാാീൃമേഹ ലെലൃ ചീൃമറമാൌ ജമഴല 12)
നാല്. നൊസ്ട്രാഡമിന്റെ വചനങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് നടത്തപ്പെട്ട പല ഭാവികാല പ്രവചനങ്ങളും സംഭവിച്ചിട്ടില്ല. ഉദാഹരണത്തിന് നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് 1967ല്‍ മൂന്നാം ലോക മഹായുദ്ധമുണ്ടാകുമെന്ന് പിട്രോണി തുസ്ക്കാനയെന്ന ഇറ്റാലിയന്‍ പണ്ഡിതന്‍ പറഞ്ഞിരുന്നു (മലയാള മനോരമ ദിനപത്രം 22-3-1952). അത് സംഭവിച്ചില്ല. അമേരിക്കക്കാരനായ ജോണ്‍ഹോഗ് 1999 ജൂലൈയില്‍ ലോകമഹായുദ്ധമുണ്ടാകുമെന്ന് നൊസ്ട്രാഡമസിന്റെ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവചിച്ചു (മംഗളം വാരിക 9-5-1990). അതും നടന്നില്ല. ഇങ്ങനെ ഭാവികാലത്തെപ്പറ്റി നൊസ്ട്രാഡമസിന്റെ വചനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവചനങ്ങളൊന്നും കൃത്യമായി സംഭവിച്ചിട്ടില്ല. എന്നാല്‍ ഇവയ്ക്ക് വാര്‍ത്താ പ്രാധാന്യം നല്‍കാതെ നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളെല്ലാം സംഭവിച്ചിട്ടുണ്ടെന്ന് വരുത്തിത്തീര്‍ത്ത് സാധാരണ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നൊസ്ട്രാഡമയിയന്മാര്‍ ഒരു അളവോളം വിജയിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.
അഞ്ച്. പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുന്ന നൊസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍ക്ക് പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളത് പ്രസ്തുത സംഭവങ്ങള്‍ക്ക് ശേഷമാണ്. ഉദാഹരണത്തിന് നടേ പറഞ്ഞ ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ളതാണെന്ന് എ.കെ. ശര്‍മ വ്യാഖ്യാനിച്ചിരിക്കുന്ന സെഞ്ചുറീസ് 6:74ന് അദ്ദേഹത്തിന്റേതുപോലെയുള്ള ഒരു വ്യാഖ്യാനം ഇന്ദിരാഗാന്ധിക്ക് മുമ്പ് ആരും നല്‍കിയിട്ടില്ല. അതേപോലെതന്നെയാണ് രാജീവ് ഗാന്ധിയെയും അദ്ദേഹത്തിന്റെ മരണത്തെയുംകുറിച്ചനൊസ്ട്രാഡമസിന്റെ പ്രവചനമാണെന്ന് ശര്‍മ പറയുന്ന 7:75ന്റെയും സ്ഥിതി. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് ഈ വചനത്തെ രാജീവിന്റെ വധവുമായി ആരും ബന്ധപ്പെടുത്തുകയോ ഈ വചനത്തിന്റെ വെളിച്ചത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് ആരെങ്കിലും പ്രവചിക്കുകയോ ചെയ്തിട്ടില്ല. എങ്ങനെയും വ്യാഖ്യാനിക്കാന്‍ പറ്റുന്ന വചനങ്ങളെ ഓരോ സംഭവങ്ങള്‍ക്കുംശേഷം ആ സംഭവങ്ങളെക്കുറിച്ച പ്രവചനങ്ങളാണെന്ന് വരുത്തിത്തീര്‍ത്ത് വ്യാഖ്യാനിക്കുകയാണ് നൊസ്ട്രാഡമസ് വ്യാഖ്യാതാക്കള്‍ ചെയ്തിട്ടുള്ളത് എന്നര്‍ത്ഥം.

This entry was posted in ഖുര്‍ആനും പ്രവചനങ്ങളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍. Bookmark the permalink.