Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം
Category Archives: ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
ഖുര്‍ആനില്‍ ഇരുന്നൂറോളം സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതായി പറയുന്നുണ്ടല്ലോ. ഇത് ശരിയാണോ?
‘നസ്ഖ്’ എന്ന പദത്തിന് നീക്കം ചെയ്യുകയെന്ന് അര്‍ഥമുണ്ട്. ഈ അര്‍ഥ കല്‍പനയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ പ്രവര്‍ത്തനകാലം അവസാനിച്ചിട്ടുള്ളതായി അറിയിക്കുക, ഒരു വാക്കിന്റെ പ്രത്യക്ഷത്തിലുള്ള അര്‍ഥമല്ല ഇവിടെ യഥാര്‍ഥത്തില്‍ ഉദ്ദശിച്ചിട്ടുള്ളതെന്ന് കാണിക്കുക. ഒരിടത്ത് ഏതെങ്കിലും ഉപാധിയോടുകൂടി പറയപ്പെട്ട നിയമത്തിന് ആ ഉപാധി നിര്‍ബന്ധമല്ലെന്ന് കാണിക്കുക, സാമാന്യമായി പറയപ്പെട്ട ഒരു ലക്ഷ്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേകമായിട്ടുള്ള … Continue reading
ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വചനങ്ങള്‍ തീരെയില്ലെന്ന് അഭിപ്രായമുണ്ടല്ലോ. അത് ശരിയാണോ?
ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ തീരെയില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. അതു ശരിയല്ലെന്ന് വാദിക്കുന്നവരാണ് പ്രാമാണികരായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും. സൂക്തങ്ങളിലെ വിധികള്‍ ദുര്‍ബലപ്പെടുത്തുന്നതിനെപ്പറ്റി ഖുര്‍ആന്‍തന്നെ സൂചന നല്‍കിയിട്ടുണ്ടെന്നതാണ് ഈ പണ്ഡിതന്മാരുടെ പ്രധാനപ്പെട്ട വാദം. സൂക്തങ്ങള്‍ താഴെ പറയുന്നവയാണ്: “വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു … Continue reading
ദുര്‍ബലപ്പെടുത്തപ്പെട്ട വിധികളുള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍ ഇന്നും ഖുര്‍ആനില്‍ അവശേഷിക്കുന്നുണ്ടല്ലോ? എന്തിനാണിത്?
ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തലിനെക്കുറിച്ച് പഠിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്നു പറയുന്നത് സൂക്തങ്ങളല്ല; പ്രത്യുത ആ സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധികളാണെന്ന കാര്യമാണത്. ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ ഉള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍, ഒരു സമൂഹത്തിന്റെ പരിണാമ ചരിത്രത്തില്‍ ദൈവബോധനം എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തിയതെന്ന് മനസ്സിലാക്കിത്തരുന്നവയാണ്. ഖുര്‍ആന്‍ കേവലമായ ഒരു ധര്‍മശാസ്ത്രഗ്രന്ഥം മാത്രമല്ല; സമൂഹിക മാറ്റത്തിന്റെ മാര്‍ഗദര്‍ശകഗ്രന്ഥംകൂടിയാണ്. സാംസ്കാരികമായി … Continue reading
ഖുര്‍ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീട് മാറ്റേണ്ടിവന്നുവെന്നു പറയുന്നത് അതിന്റെ ദൈവികതയെ ബാധിക്കുകയില്ലേ? സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ളതായിരുന്നു ഖുര്‍ആനെങ്കില്‍ ഇത്തരം മാറ്റങ്ങളുടെ ആവശ്യമുണ്ടാകുമായിരുന്നില്ലല്ലോ?
സത്യത്തില്‍, ഖുര്‍ആനിലെ ചില വിധികള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന വസ്തുത അതിന്റെ ദൈവികതക്കുള്ള തെളിവുകളിലൊന്നാണ്. മാനവരാശിക്കുവേണ്ടി ദൈവം തമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ട അവസാനത്തെ മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍. ധാര്‍മിക മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ട് ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കാനുള്ള പ്രായോഗിക പദ്ധതികള്‍ പ്രദാനം ചെയ്യുന്ന ഗ്രന്ഥമാണത്. എല്ലാ രംഗത്തും വട്ടപ്പൂജ്യത്തിലായിരുന്ന ഒരു സമൂഹത്തെ മാതൃകായോഗ്യമായ സമൂഹമാക്കി മാറ്റിയെടുക്കുന്നതിനായി പ്രസ്തുത സമൂഹത്തിന്റെ പരിണാമ ഘട്ടത്തില്‍ … Continue reading
ഖുര്‍ആനിലെ ചില വിധികള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതായി (മന്‍സൂഖ്) പറയപ്പെടുന്നുണ്ടല്ലോ? എന്താണ് ഈ ദുര്‍ബലപ്പെടുത്തല്‍?
നീക്കം ചെയ്യുക, പകര്‍ത്തുക എന്നൊക്കെയാണ് ‘നസ്ഖ്’ എന്ന അറബി പദത്തിനര്‍ഥം. പുസ്തകം പകര്‍ത്തിയെഴുതുന്നതിനും തണല്‍ വെയിലിനെ നീക്കുന്നതിനുമെല്ലം നസ്ഖ് എന്നു പറയും. ഒരു മതനിയമം മുഖേന മറ്റൊരു മതനിയമത്തെ നീക്കം ചെയ്യുന്നതിനാണ് സാങ്കേതികമായി ‘നസ്ഖ്’ എന്നു വ്യവഹരിക്കപ്പെടുന്നത്. ദുര്‍ബലപ്പെടുത്തപ്പെട്ട നിയമത്തെ ‘മന്‍സൂഖ്’ എന്നും പകരം നിശ്ചയിക്കപ്പെട്ട നിയമത്തെ ‘നാസിഖ്’ എന്നുമാണ് വിളിക്കുക. മറ്റു ജൈവവര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി, … Continue reading