Category Archives: യുക്തിവാദം – ചോദ്യോത്തരങ്ങള്‍

പ്രവചനങ്ങള്‍ ഒരു ഗ്രന്ഥത്തിന്റെ ദൈവികത നിശ്ചയിക്കുന്നുവെങ്കില്‍ നൊസ്ട്രാഡമസിന്റെ പുസ്തകങ്ങളും ദൈവികമാണെ ന്ന് പറയേണ്ടിവരികയില്ലേ? അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടതായി പറയുന്നുണ്ടല്ലോ.

പതിനാറാം നൂറ്റാണ്ടില്‍ (1503-1566) ഫ്രാന്‍സില്‍ ജീവിച്ച ഒരു ക്രിസ്ത്യന്‍ ജോല്‍സ്യനായിരുന്നു മിഖയേല്‍-ഡി-നൊസ്ട്രാഡമസ്. അദ്ദേഹം രചിച്ച ശതകങ്ങള്‍ (ഇലിൌൃശല) എന്ന കൃതിയില്‍ നടത്തിയ പല പ്രവചനങ്ങളും അക്ഷരംപ്രതി പുലര്‍ന്നിട്ടുണ്ടെന്ന് പലരും വാദിക്കാറുണ്ട്. പന്ത്രണ്ട് അധ്യായങ്ങളിലായി 968 ചതുഷ്പദികളുള്ള ഈ പുസ്തകത്തിന് ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളിലാണ് നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളില്‍ മിക്കതും പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും പലതും പൂര്‍ത്തീകരിക്കപ്പെടുവാനുണ്ടെന്നും സമര്‍ത്ഥിച്ചിരിക്കുന്നത്. … Continue reading

Posted in ഖുര്‍ആനും പ്രവചനങ്ങളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

ആധുനിക ജനാധിപത്യത്തിന് കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുര്‍ആനിക വീക്ഷണത്തേക്കാള്‍ കരണീയമായിട്ടുള്ളത്?

മനുഷ്യരക്ഷയ്ക്കുതകുന്ന ശാശ്വതമൂല്യങ്ങള്‍ നല്‍കുവാന്‍ ജനാധിപത്യം ശക്തമാണോ? ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ് പ്രായോഗിക തലത്തില്‍ ജനാധിപത്യം എന്നതാണ് വസ്തുത. ഒരു സമൂഹത്തിലെ ഭൂരിപക്ഷത്തിന് ജനജീവിതത്തില്‍ പാലിക്കപ്പെടേണ്ട നിയമങ്ങളാവിഷ്കരിക്കാ ന്‍ കഴിയുമോ? വിവാഹത്തിന് മുമ്പുതന്നെ യുവതീയുവാക്കന്മാര്‍ പരസ്പരം അടുത്തറിയുകയും അടുത്തിടപഴകുകയും അടുത്തുറങ്ങുകയും ചെയ്യുന്ന ഡേറ്റിംഗ്  സമ്പ്രദായം യൂറോപ്പിലെയും അമേരിക്കയിലെയും അധിക ജനങ്ങളും അംഗീകരിക്കുന്നു. പ്രസ്തുത അംഗീകാരത്തിന്റെ അതിരുകവിച്ചിലാണല്ലോ ആ സമൂഹത്തെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

പുരുഷനെയും സ്ത്രീയെയും അധ്വാനിക്കുന്ന വര്‍ഗത്തിലെ തുല്യതയുള്ള രണ്ട് അംഗങ്ങളായിക്കാണുന്ന മാര്‍ക്സിസത്തിന്റെ വീക്ഷണമല്ലേ ഖുര്‍ആനിക ദര്‍ശനത്തേക്കാള്‍ സ്ത്രീക്ക് അഭികാമ്യം?

സ്വകാര്യ സ്വത്താണ് സകലവിധ തിന്മകള്‍ക്കും കാരണമെന്ന അടിസ്ഥാനത്തില്‍നിന്നുകൊണ്ടാണ് മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയത്. സ്ത്രീ-പുരുഷബന്ധത്തെയും ഈ അടിസ്ഥാനത്തിലാണ് കമ്യൂണിസം വിലയിരുത്തുന്നത്. ‘മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീ-പുരുഷബന്ധം ചൂഷണാധിഷ്ഠിതമാണ്. ഏകപത്നീസമ്പ്രദായത്തിന്റെ ആരംഭംതന്നെ സ്വകാര്യ സ്വത്ത് സംരക്ഷണത്തിനുവേണ്ടിയായിരുന്നു. സ്വകാര്യ സ്വത്ത് ഉന്മൂലനം ചെയ്യപ്പെടുന്നതോടെ മനു ഷ്യര്‍ സകലവിധ തിന്മകളില്‍നിന്നും മുക്തമാവും’. ഇതാണ് കമ്യൂണിസ ത്തിന്റെ വിലയിരുത്തല്‍. സോഷ്യലിസ്റ്റ് … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

മുഹമ്മദി(സ)ന് ഉന്മാദരോഗമായിരുന്നുവെന്നും വെളിപാടുകള്‍ വരുന്നതുപോലെയുള്ള തോന്നല്‍ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നും വന്നു കൂടെ? സമകാലികരാല്‍ അദ്ദേഹം ഭ്രാന്തനെന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ?

യുക്തിവാദികളായ വിമര്‍ശകന്മാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ് മുഹമ്മദ്(സ) നബിക്ക് ഉന്മാദരോഗ (Schizophrenia) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ  നിരീശ്വരവാദികളോടുള്ള ചര്‍ച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനില്‍നിന്നുള്ള വെളിപാടുകള്‍ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്ന തെങ്ങനെ? ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി … Continue reading

Posted in ഉന്‍മാദരോഗം, ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment