സബ്ത് (ശനിയാഴ്ച) സംഭവം

[ 4 - Aya Sections Listed ]
Surah No:2
Al-Baqara
65 - 65
നിങ്ങളില്‍ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക.(65)
Surah No:4
An-Nisaa
47 - 47
ഹേ; വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട്‌ നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ചില മുഖങ്ങള്‍ തുടച്ചുനീക്കിയിട്ട്‌ അവയെ പിന്‍വശങ്ങളിലേക്ക്‌ മാറ്റുന്നതിന്‌ മുമ്പായി, അല്ലെങ്കില്‍ ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചത്‌ പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുക തന്നെ ചെയ്യും.(47)
Surah No:4
An-Nisaa
154 - 154
അവരോട്‌ കരാര്‍ വാങ്ങുവാന്‍ വേണ്ടി നാം അവര്‍ക്ക്‌ മീതെ പര്‍വ്വതത്തെ ഉയര്‍ത്തുകയും ചെയ്തു. നിങ്ങള്‍ (പട്ടണ) വാതില്‍ കടക്കുന്നത്‌ തലകുനിച്ച്‌ കൊണ്ടാകണം എന്ന്‌ നാം അവരോട്‌ പറയുകയും ചെയ്തു. നിങ്ങള്‍ ശബ്ബത്ത്‌ നാളില്‍ അതിക്രമം കാണിക്കരുത്‌ എന്നും നാം അവരോട്‌ പറഞ്ഞു. ഉറപ്പേറിയ ഒരു കരാര്‍ നാമവരോട്‌ വാങ്ങുകയും ചെയ്തു.(154)
Surah No:16
An-Nahl
124 - 124
ശബ്ബത്ത്‌ ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌ അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍ തന്നെയാണ്‌. അവര്‍ ഭിന്നിച്ചിരുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും.(124)