പിശുക്ക്

[ 5 - Aya Sections Listed ]
Surah No:3
Aal-i-Imraan
180 - 180
അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക്‌ കാണിക്കുന്നവര്‍ അതവര്‍ക്ക്‌ ഗുണകരമാണെന്ന്‌ ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക്‌ ദോഷകരമാണത്‌. അവര്‍ പിശുക്ക്‌ കാണിച്ച ധനം കൊണ്ട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.(180)
Surah No:47
Muhammad
38 - 38
ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ്‌ നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക്‌ കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട്‌ തന്നെയാണ്‌ അവന്‍ പിശുക്ക്‌ കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്‌. എന്നിട്ട്‌ അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.(38)
Surah No:57
Al-Hadid
24 - 24
അതായത്‌ പിശുക്ക്‌ കാണിക്കുകയും, പിശുക്ക്‌ കാണിക്കാന്‍ ജനങ്ങളോട്‌ കല്‍പിക്കുകയും ചെയ്യുന്നവരെ. വല്ലവനും പിന്‍തിരിഞ്ഞ്‌ പോകുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമത്രെ.(24)
Surah No:68
Al-Qalam
17 - 32
ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന്‌ അവര്‍ സത്യം ചെയ്ത സന്ദര്‍ഭം.(17)അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല.(18)എന്നിട്ട്‌ അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു.(19)അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീര്‍ന്നു.(20)അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു:(21)നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക.(22)അവര്‍ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി.(23)ഇന്ന്‌ ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാന്‍ ഇടയാവരുത്‌ എന്ന്‌.(24)അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു.(25)അങ്ങനെ അത്‌ (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു.(26)അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു.(27)അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്‌?(28)അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു.(29)അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക്‌ തിരിഞ്ഞു.(30)അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു.(31)നമ്മുടെ രക്ഷിതാവ്‌ അതിനെക്കാള്‍ ഉത്തമമായത്‌ നമുക്ക്‌ പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക്‌ ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു.(32)
Surah No:92
Al-Lail
8 - 10
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,(8)ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ(9)അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക്‌ സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.(10)