Related Sub Topics
Related Hadees | ഹദീസ്
Special Links
കടം കൊണ്ട് കഷ്ടപെടുന്നവര്‍ക്ക് സക്കാത്ത് വിഹിതം , ഹദീസുകള്‍
17) ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അയാള്‍ വില്ക്കുമ്പോഴും വാങ്ങുമ്പോഴും കിട്ടാനുളള കടം ചോദിക്കുമ്പോഴും വിട്ടു വീഴ്ച കാണിക്കും. (ബുഖാരി. 3. 34. 290) |
19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു കച്ചവടക്കാരന് ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്കുവീന്. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്കി. (ബുഖാരി. 3. 34. 292) |
112) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: കടം വീടുന്നതുവരെ കടത്തിന്റെ പേരില്‍ സത്യവിശ്വാസിയുടെ ആത്മാവ് (ഉന്നത പദവിയില്‍ നിന്ന്) തടഞ്ഞുവയ്ക്കപ്പെടുന്നതാണ്. (തിര്‍മിദി) |