Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ മോതിരം

മലയാളം ഹദീസുകള്‍


62. അനസുബ്നു മാലിക് (റ) വില്‍ നിന്ന്, നബി(സ്വ) യുടെ മോതിരം വെള്ളികൊണ്ടുള്ള തായിരുന്നു. അതിന്റെ കല്ല്‌ എത്യോപ്യനായിരുന്നു.
 
63. ഇബ്നു ഉമറില്‍ നിന്ന്, നബി (സ്വ) വെള്ളി കൊണ്ടൊരു മോതിരമുണ്ടാക്കി. അത് അണിയാതെ മുദ്രയായി ഉപയോഗിക്കുകയായിരുന്നു അവിടുന്ന് ചെയ്തിരുന്നത്.(28)

28. ഈ നിവേദനത്തിന്റെ പരമ്പര സ്വീകര്യമാനെങ്കിലും ഇതേ ആശയത്തില്‍ തന്നെ വന്ന മറ്റു നിവെടനങ്ങളില്‍ "അതണിയാരില്ലയിരുന്നു"എന്ന ഭാഗം ഇല്ലാത്തതിനാല്‍ ഹദീസ് നിദാനശാസ്ത്രമാനിസരിച്ചു "ശാദ്"അഥവാ ഒറ്റപെട്ട അഭിപ്രായം ആയിട്ടാണ് ഇത് പരിഗണിക്കുന്നത്. ശാദ് സ്വീകാര്യമല്ല. ഇതിലെ തന്നെ 66 നമ്പര്‍ റിപ്പോര്ട്ട് അതനിയാരുണ്ടയിരുന്നുവെന്നു കാണിക്കുന്നുണ്ട്.
 
64. അനസുവ്നു മാലികില് നിന്ന്, നബി(സ്വ) യുടെ മോതിരം വെള്ളിയാലുല്ലതയിരുന്നു. അതിന്റെ കല്ല്‌ അതിന്റെ ഒരു ഭാഗമായിരുന്നു.
 
65. അനസുബ്നു മാലികില്‍ നിന്ന്, റസൂല്‍ (സ്വ) യുടെ മോതിരത്തിലെ മുദ്ര "മുഹമ്മദ്‌" എന്നത് ഒരു വരിയിലും "റസൂല്‍‍"എന്നത് അടുത്തവരിയിലും "അല്ലാഹു" എന്നത് അടുത്തവരിയിലുമായിരുന്നു.
 
മറ്റൊരു പരമ്പരയിലൂടെ വന്ന റിപ്പോര്ട്ടില്, നബി(സ്വ) കിസ്ര, ഖൈസര്, നജ്ജാശി എന്നീ ചക്രവര്തിമാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതാന്‍ ഉധേശിച്ചപ്പോള്‍ അവര്‍ മുദ്രയില്ലാത്ത കത്ത് സ്വീകരിക്കുകയില്ലെന്ന് പറയപെടുകയുണ്ടായി. അപ്പോള്‍ റസൂല്‍(സ്വ) ഒരു മോതിരമുണ്ടാക്കി. അതിന്റെ വട്ടകണ്ണി വെള്ളികൊണ്ടായിരുന്നു. അതില് "മുഹമ്മദുന്‍ രസൂലുല്ലാഹി"എന്ന് കൊത്തുകയുമുണ്ടായി. അതിന്റെ തിളക്കം അവിടുത്തെ കയ്യില് ഇപ്പോഴും ഞാന്‍ കാണുന്നത് പോലെയുണ്ട്.
 
66. ഇബ്നു ഉമര് (റ) വില്‍ നിന്ന്, റസൂല്‍‍(സ്വ) ഒരു വെള്ളിമോതിരമുണ്ടാക്കി. അതവിടുത്തെ കയ്യിലായിരുന്നു. പിന്നീടത്‌ അബൂബക്കരിന്റെയും ഉമരിന്റെയും കൈവശം വന്നു. അതില്‍ കൊത്തിയത് "മുഹമ്മദുന്‍ രസോലുല്ലാഹ്"എന്നായിരുന്നു. പിന്നീട് അരീസ് (29)കിണറ്റില്‍ വീഴുന്നത് വരെ ഉസ്മാന്(റ) ന്റെ കൈവശമുണ്ടായിരുന്നു.

29. ഖുബ പള്ളിക്കുസമീപം ഒരു തോട്ടത്തിലുള്ള കിണറാണ് അരീസ്. അരീസ് എന്ന ഒരു ജൂതന്റെ പേരിലായിരുന്നു അത് അറിയപെട്ടിരുന്നത്. 71 നമ്പര്‍ റിപ്പോര്ട്ട് നോക്കുക.