Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നബി (സ്വ) വലതുകയ്യില്‍ മോതിരമണിഞ്ഞു

മലയാളം ഹദീസുകള്‍


67. അലിയ്യുബ്നു അബീത്വാലിബില്‍ നിന്ന്, നബി(സ്വ) അവിടുത്തെ മോതിരം വലതു കയ്യിലായിരുന്നു അണിഞ്ഞിരുന്നത്.
 
68. ഹമ്മാദുബ്നു സലമ പറയുന്നു; ഇബ്നു അബീ രാഫിഹ് വലതുകയ്യില്‍ മോതിരമണിയുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ അതിനെ കുറിച്ച് ഞാന്‍ അദേഹത്തോട് ചോദിച്ചു. അപോഴദ്ധേഹം പറഞ്ഞു. അബ്ദുല്ലഹിബ്നു ജഹ്ഫര്‍ വലതു കയ്യില്‍ മോതിരമണിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ട്, അബ്ദുല്ലഹിബ്നു ജഹ്ഫര്‍ പറഞ്ഞു: റസൂല്‍(സ്വ) അവിടുത്തെ വലതുകയ്യിലായിരുന്നു മോതിരമണിഞ്ഞിരുന്നത്.
 
69. ജാബിരുബ്നു അബ്ദില്ലയില്‍ നിന്ന്, നബി (സ്വ) അവിടുത്തെ വലതുകയ്യിലായിരുന്നു മോതിരമനിഞ്ഞിരുന്നത്.
 
70. സ്വല്തുബ്നു അബ്ദില്ലയില്‍ നിന്ന്, ഇബ്നുഅബ്ബാസ് വലതുകയ്യില്‍ മോതിരമാണി യാരുണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞതായിട്ടാണ് ഞാന്‍ ധരിക്കുന്നത്. "റസൂല്‍(സ്വ) വലതുകയ്യിലായിരുന്നു മോതിരമണിഞ്ഞിരുന്നത്.
 
71. ഇബ്നു ഉമര്‍(റ) വില്‍ നിന്ന്, നബി(സ്വ) ഒരു വെള്ളിമോതിരമുണ്ടാക്കി. അതിന്റെ കല്ല്‌ കൈ വെള്ളയിലേക്ക് വരുന്ന ഭാഗത്തായിരുന്നു അതില്‍ "മുഹമ്മദുന്‍ രസൂലുല്ലഹി" എന്ന് കൊത്തിയിരുന്നു. അതുപോലെ മറ്റാരെങ്കിലും കൊത്തുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. അതാണ്‌ പിന്നീട് മുഅയ്ഖിബില്‍ നിന്ന് അരീസ് കിണറ്റില്‍ വീണത്‌.(30)

30. വളരെ നേരെത്തെ ഇസ്ലാം സ്വീകരിക്കുകയും ബദരിലും എത്യോപ്യയിലെകുള്ള പാലയനതിലും പങ്കെടുക്കുകയും ചെയ്ത സ്വ്ഹാബിയാണ് മുഅയ്ഖിബ്. നബി(സ്വ) മോതിരത്തിന്റെ ഉത്തരവാദിത്യം ഇദേഹത്തിനായിരുന്നു. പില്കാലത്ത് അബൂബകരും ഉമറും ഉസ്മാനും(റ) ഇദ്ദേഹത്തിന്റെ പൊതുഖജനവിന്റെ ഉതരവാദിത്വമെല്പ്പിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നാണ് മോതിരം കിണറ്റില്‍ വീണത്‌.
 
72. ജഹ്ഫ്രുബ്നു മുഹമ്മദ്‌ തന്റെ പിതാവില്‍ നിന്ന്, ഹസനും ഹുസയ്നും അവരുടെ ഇടതുകൈകളിലായിരുന്നു മോതിരമാനിഞ്ഞിരുന്നത്.(31)

31. നബി(സ്വ) ഇടതുകയ്യില്‍ മോതിരമണിഞ്ഞിരുന്നുവെന്നു കാണിക്കുന്ന ഒരു റിപ്പോര്ട്ട് ഇബ്നു ഉമറില്‍ നിന്ന് അബൂദാവൂദ് രേഖപെടുത്തിയിട്ടുണ്ട്‌. കൂടുതല്‍ പ്രബലമായ റിപ്പോര്തുലകള്ക്ക് ഇത് വിരുദ്ധമാകയാല്‍ ശാദ് (ഒറ്റപെട്ട നിവേദനം) ആയിട്ടാണ് ഇത് പരിഗണിക്കപെടുക. മറിച്ചാണെങ്കില്‍ രണ്ടുരൂപവും അനുവദനീയമാണെന്ന് സിദ്ധിക്കുന്നു.
 
73. അനസുബ്നു മാലികില്‍ നിന്ന്, നബി(സ്വ) വലതുകയ്യിലായിരുന്നു മോതിരമണി ഞ്ഞിരുന്നത്.
 
74. ഇബ്നു ഉമര്‍(റ) വില്‍ നിന്ന്, റസൂല്‍(സ്വ) ഒരു സ്വര്‍ണ്ണമോതിരമുണ്ടാക്കി. അവി ടുത്തെ വലതുകയ്യില്‍ അണിഞ്ഞു. അപ്പോള്‍ ജനങ്ങളും അതുപോലെ മോതിരമുണ്ടാക്കി. ഉടനെ "ഞാനത് അണിയില്ല" എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് എറിഞ്ഞുകളഞ്ഞു. ഉടനെ ജനങ്ങളും അവരുടെ മോതിരം എറിഞ്ഞു കളഞ്ഞു.(32)

32. ഇതും മറ്റുചില റിപ്പോര്ടുകളും പുരുഷന്മാര്ക്ക് സ്വര്ണമണിയില്‍ നിഷിദ്ധമാണെന്ന് കാണിക്കുന്നു.