ഖുര്‍ആനിലെ വാക്യങ്ങള്‍, അധ്യായങ്ങള്‍ എന്നിവയെപ്പറ്റി…?

ഖുര്‍ആനില്‍ 114 അധ്യായങ്ങളാണുള്ളത്. അധ്യായത്തിന് ‘സൂറത്ത്’ എന്ന് പേര്. ഓരോ സൂറത്തുകള്‍ക്കും വ്യത്യസ്തങ്ങളായ പേരുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ചില അധ്യായങ്ങളുടെ പ്രാരംഭശബ്ദങ്ങള്‍ അവയുടെ നാമ ങ്ങളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മറ്റു ചില സൂറത്തുകള്‍ക്ക് അവയുടെ മധ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും കാര്യങ്ങളാണ് പേരുകളായി നല്‍കപ്പെട്ടിരിക്കുന്നത്. പ്രതിപാദിക്കപ്പെട്ട പ്രധാന വിഷയങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങള്‍ നല്‍കപ്പെട്ട സൂറത്തുകളുമുണ്ട്. മറ്റു ചില സൂറത്തുകളുടെ പേരുകളാവട്ടെ അതില്‍ പ്രതിപാദിക്കപ്പെട്ട അടിസ്ഥാന വിഷയങ്ങളെ ദ്യോതിപ്പിക്കുന്നവയാണ്.
സൂറത്തുകളുടെ വലിപ്പത്തിലും വലിയ അന്തരമുണ്ട്. മൂന്നു വാചകങ്ങള്‍ മാത്രമുള്ള ചെറിയ അധ്യായങ്ങള്‍ മുതല്‍ മുന്നൂറോളം വചനങ്ങളുള്ള ദീര്‍ ഘമായ സൂറത്തുകള്‍ വരെയുണ്ട്.
സൂറത്തുകളിലെ ഓരോ വാക്യങ്ങള്‍ക്കാണ് ‘ആയത്തു’കളെന്ന് പറ യുക. ആയത്തുകളുടെ വലിപ്പത്തിലും ഗണ്യമായ അന്തരമുണ്ട്. ഏതാനും ശബ്ദങ്ങള്‍ മാത്രം ചേര്‍ന്ന ആയത്തുകള്‍ മുതല്‍ ഒരുപാട് ദീര്‍ഘമായ ആയത്തുകള്‍ വരെയുണ്ട്. പല ആയത്തുകളും സമ്പൂര്‍ണ വാക്യങ്ങളാണ്. എന്നാല്‍, ഏതാനും ആയത്തുകള്‍ ചേര്‍ന്നാല്‍ മാത്രം പൂര്‍ണവാക്യമായി ത്തീരുന്നവയുമുണ്ട്. അതുപോലെതന്നെ കുറേ പൂര്‍ണവാക്യങ്ങള്‍ ചേര്‍ന്ന ആയത്തുകളുമുണ്ട്. ആയത്തുകളുടെ ഘടനയും ദൈര്‍ഘ്യവുമെല്ലാം നിശ്ചയിച്ചിരിക്കുന്നത് അല്ലാഹുവാണ്.

This entry was posted in ഖുര്‍ആനെ കുറിച്ച്. Bookmark the permalink.