Author Archives: admin

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുര്‍ആന്‍ അവരെ കേവലം ഉല്‍പാദനയന്ത്രമായിട്ടല്ലേ കാണുന്നത്?

‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങ ള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്’ (2:223) എന്ന ഖുര്‍ആന്‍ സൂക്തമാണ് ഇവിടെ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുര്‍ആന്‍ അവളെ വെറുമൊരു ഉല്‍പാദനോപകരണം മാത്രമാക്കിയെന്നാണ് ആക്ഷേപം. ഖുര്‍ആനില്‍ ഒരുപാട് ഉപമാലങ്കാരങ്ങളുണ്ട്. സ്ത്രീയെ കൃഷിയിടത്തോടും വസ്ത്രത്തോടും ഉപമിക്കുന്നത് അവയില്‍ ചിലതുമാത്രം. ഉപമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

പുരുഷനു സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടല്ലോ. പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയാണ് ഖുര്‍ആന്‍ എന്നല്ലേ ഇവ വ്യക്തമാക്കുന്നത്?

‘പുരുഷന്മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്’ (2:228). പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു'(4:34). വിശുദ്ധ ഖുര്‍ആനില്‍ പുരുഷമേധാവിത്തമാരോപിക്കുന്നവര്‍ ഉദ്ധരിക്കാറുള്ള സൂക്തങ്ങളാണിവ. ഈ സൂക്തങ്ങള്‍ അറബികളുടെ ആണ്‍കോയ്മാവ്യവസ്ഥിതിയുടെ ഉല്‍പന്നമാണ് ഖുര്‍ആന്‍ എന്ന് വ്യക്തമാക്കുന്നതായി വാദിക്കപ്പെടുന്നു. എന്നാല്‍, വസ്തുതയെന്താണ്? ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തത്തില്‍ പുരുഷന്‍ സ്ത്രീയുടെ മേല്‍ ‘ഖവ്വാം’ ആണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഒരാളുടെയോ സ്ഥാപനത്തിന്റെ യോ കാര്യങ്ങള്‍ യഥോചിതം … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

ആധുനിക ജനാധിപത്യത്തിന് കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുര്‍ആനിക വീക്ഷണത്തേക്കാള്‍ കരണീയമായിട്ടുള്ളത്?

മനുഷ്യരക്ഷയ്ക്കുതകുന്ന ശാശ്വതമൂല്യങ്ങള്‍ നല്‍കുവാന്‍ ജനാധിപത്യം ശക്തമാണോ? ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ് പ്രായോഗിക തലത്തില്‍ ജനാധിപത്യം എന്നതാണ് വസ്തുത. ഒരു സമൂഹത്തിലെ ഭൂരിപക്ഷത്തിന് ജനജീവിതത്തില്‍ പാലിക്കപ്പെടേണ്ട നിയമങ്ങളാവിഷ്കരിക്കാ ന്‍ കഴിയുമോ? വിവാഹത്തിന് മുമ്പുതന്നെ യുവതീയുവാക്കന്മാര്‍ പരസ്പരം അടുത്തറിയുകയും അടുത്തിടപഴകുകയും അടുത്തുറങ്ങുകയും ചെയ്യുന്ന ഡേറ്റിംഗ്  സമ്പ്രദായം യൂറോപ്പിലെയും അമേരിക്കയിലെയും അധിക ജനങ്ങളും അംഗീകരിക്കുന്നു. പ്രസ്തുത അംഗീകാരത്തിന്റെ അതിരുകവിച്ചിലാണല്ലോ ആ സമൂഹത്തെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

പുരുഷനെയും സ്ത്രീയെയും അധ്വാനിക്കുന്ന വര്‍ഗത്തിലെ തുല്യതയുള്ള രണ്ട് അംഗങ്ങളായിക്കാണുന്ന മാര്‍ക്സിസത്തിന്റെ വീക്ഷണമല്ലേ ഖുര്‍ആനിക ദര്‍ശനത്തേക്കാള്‍ സ്ത്രീക്ക് അഭികാമ്യം?

സ്വകാര്യ സ്വത്താണ് സകലവിധ തിന്മകള്‍ക്കും കാരണമെന്ന അടിസ്ഥാനത്തില്‍നിന്നുകൊണ്ടാണ് മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയത്. സ്ത്രീ-പുരുഷബന്ധത്തെയും ഈ അടിസ്ഥാനത്തിലാണ് കമ്യൂണിസം വിലയിരുത്തുന്നത്. ‘മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീ-പുരുഷബന്ധം ചൂഷണാധിഷ്ഠിതമാണ്. ഏകപത്നീസമ്പ്രദായത്തിന്റെ ആരംഭംതന്നെ സ്വകാര്യ സ്വത്ത് സംരക്ഷണത്തിനുവേണ്ടിയായിരുന്നു. സ്വകാര്യ സ്വത്ത് ഉന്മൂലനം ചെയ്യപ്പെടുന്നതോടെ മനു ഷ്യര്‍ സകലവിധ തിന്മകളില്‍നിന്നും മുക്തമാവും’. ഇതാണ് കമ്യൂണിസ ത്തിന്റെ വിലയിരുത്തല്‍. സോഷ്യലിസ്റ്റ് … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

പാശ്ചാത്യ ലോകത്തെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാനം ക്രൈസ്തവ ദര്‍ശനമാണല്ലോ. ആ നിലയ്ക്ക് ക്രിസ്തുമതത്തിന്റെ വീക്ഷണമല്ലേ ഖുര്‍ആനിക ശിക്ഷണത്തേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത്?

പാശ്ചാത്യ ലോകത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന വഴിവിട്ട സ്വാത ന്ത്യ്രം ആ സമൂഹത്തെ നാശത്തിലാണ്  എത്തിച്ചിട്ടുള്ളതെന്നതാണ് വസ് തുത. ക്രൈസ്തവ ശിക്ഷണങ്ങള്‍ സൃഷ്ടിച്ച ദുസ്സഹമായ അവസ്ഥയോടുള്ള പ്രതിഷേധമാണ് അവിടെ നടമാടുന്നത്. അവരുടെ സ്വാതന്ത്യ്രത്തിനു കാരണം ക്രൈസ്തവദര്‍ശനമാണെന്ന് പറയാന്‍ തീവ്രവാദികളായ മിഷനറി പ്രവര്‍ത്തകര്‍ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്കാരത്തെ അധാര്‍ മികതയുടെ ഗര്‍ത്തത്തില്‍നിന്ന് എങ്ങനെ കരകയറ്റാനാവുമെന്നാണ് ക്രിസ്ത്യന്‍ ബുദ്ധിജീവികള്‍ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ് ദേവതകള്‍ പ്രസാദിക്കുന്നതെന്ന് പഠിപ്പിക്കുന്ന ഹൈന്ദവ ദര്‍ശനമല്ലേ ഖുര്‍ആനിനേക്കാള്‍ സ്ത്രീകള്‍ക്ക് സ്വീകാര്യമായി അനുഭവപ്പെടുന്നത്?

മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56-ാം വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വാക്യം ഇങ്ങനെയാണ്. യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം യത്രൈ താസ്തുന പൂജന്ത്യേ സര്‍വാ സ്തത്രാ ഫലാഃ ക്രിയാഃ (എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു) മനുസ്മൃതിയില്‍ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും, ഹൈന്ദവത - ചോദ്യോത്തരങ്ങള്‍ | Leave a comment

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആണ്‍കോയ്മാ വ്യവസ്ഥിതികള്‍. ഖുര്‍ആനിലും ഇതുതന്നെയല്ലേ കാണാന്‍ കഴിയുന്നത്?

അല്ല. ഖുര്‍ആന്‍ ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാധ്യത കളെയും അവകാശങ്ങളെയുംകുറിച്ച് സംസാരിക്കുന്നുണ്ട്. “സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട്്”(2:228) എന്നാണ് ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ ആണ്‍കോയ്മാ വ്യവസ് ഥിതിയുടെ സൃഷ്ടിയാണെന്ന് പറയുന്നതെങ്ങനെ? സ്ത്രീയുടെ അവകാശ ങ്ങളെക്കുറിച്ച് ഖുര്‍ആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ് വാസ്തവം. സ്ത്രീക്ക് ഇസ്ലാം അനുവദിച്ച-അല്ല, നേടിക്കൊടുത്ത-അവകാശങ്ങളുടെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീയെക്കുറിച്ച ഖുര്‍ആനിക സങ്കല്‍പമെന്താണ്?

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഏതൊരു പ്രസ്ഥാനമായിരുന്നാലും അതിന്റെ അടിസ്ഥാന സങ്കല്‍പത്തിന്റെ പ്രതിഫലനമായിരി ക്കും നിയമങ്ങളിലും നിര്‍ദേശങ്ങളിലും നമുക്ക് കാണാനാവുക. സ്ത്രീയെ സംബന്ധിച്ച ഇസ്ലാമിക നിര്‍ദേശങ്ങളുടെ വേര് സ്ഥിതി ചെയ്യുന്നത് അവള്‍ ആരാണെന്ന പ്രശ്നത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരത്തിലാണ്. പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചതമ്പുരാന്റെ സവിശേഷ സൃഷ്ടിയാണെന്നാണ് ഖുര്‍ആനികാധ്യാപനം. “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു ധാര്‍മിക വ്യവസ്ഥയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നതെന്ന ആരോപണത്തില്‍ എന്തുമാത്രം കഴമ്പുണ്ട്?

അടിസ്ഥാനരഹിതമായ ഒരു ആരോപണമാണിത്. പുരുഷന്റെയും സ്ത്രീയുടെയും സ്രഷ്ടാവിനാണല്ലോ അവരുടെ പ്രകൃതിയെക്കുറിച്ച് നന്നായറിയുക. ദൈവംതമ്പുരാന്‍ നിര്‍ദേശിക്കുന്ന ധാര്‍മിക വ്യവസ്ഥ ഒരിക്കലുംതന്നെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റേ വിഭാഗത്തിന്റെ അധഃസ്ഥിതത്വത്തിനും നിമിത്തമാവുകയില്ലെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാവും. അപ്പോള്‍ പ്രശ്നം ധാര്‍മിക വ്യവസ്ഥയുടേതല്ല. മറിച്ച്, അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റേതാണ്. പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പാരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനില്‍പിന് ആധാരമെന്നാണ് … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

മുഹമ്മദ്(സ) ഒരുപാട് പാപങ്ങള്‍ ചെയ്തിരുന്നുവെന്നാണല്ലോ ഖുര്‍ആനിലെ ചില പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്?

മനുഷ്യര്‍ മുഴുവനും പാപികളാണെന്ന ക്രൈസ്തവവാദം സമര്‍ഥിക്കുവാന്‍ പാടുപെടുന്ന മിഷനറിമാര്‍ ഉന്നയിക്കാറുള്ള ഒരു വാദമാണിത്. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന്  അടര്‍ത്തിയെടുത്തുകൊണ്ട് മുഹമ്മദ്(സ) പാപിയായിരുന്നുവെന്നും പാപം ചെയ്യാത്തവനായി യേശുക്രിസ്തു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മനുഷ്യരെ പാപത്തില്‍നിന്നു രക്ഷിക്കുവാന്‍ പാപിയല്ലാത്ത ക്രിസ്തുവിന് മാത്രമേ കഴിയുകയുള്ളൂവെ ന്നും വാദിക്കുകയാണ് അവര്‍ ചെയ്യാറുള്ളത്. യേശുക്രിസ്തുവടക്കം  മുഴുവന്‍ പ്രവാചകന്മാരും മാതൃകായോഗ്യരും പാപം ചെയ്യാത്തവരുമായിരുന്നുവെന്നാണ് ഖുര്‍ആനിന്റെ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും | Leave a comment

പ്രവാചകന്മാര്‍ക്കൊന്നും യാതൊരു അബദ്ധവും വന്നുഭവിക്കുകയില്ലെന്നാണോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്?

അല്ല. പ്രവാചകന്മാരെല്ലാം പച്ചയായ മനുഷ്യരായിരുന്നു. ആ നിലയ്ക്ക് മാനുഷികമായ എന്തെങ്കിലും അബദ്ധങ്ങള്‍ അവരില്‍നിന്ന് വന്നു ഭവിക്കാവുന്നതാണ്. എന്നാല്‍ തെറ്റു ചെയ്യുകയും അതില്‍തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുകയെന്നത് ഒരു ദൈവദൂതനും സംഭവിച്ചുകൂടാത്തതാണ്. അത്തരം തെറ്റുകളെയാണല്ലോ പാപം എന്നു പറയുന്നത്. മ്ളേഛമായ ഏതെങ്കിലുമൊരു ദുര്‍വൃത്തി ചെയ്യുന്നതിനുവേണ്ടി ആസൂത്രണം ചെയ്യുകയും അതു നടപ്പിലാക്കുകയും ചെയ്യുകയെന്നത് ഏറ്റവും വലിയ പാപമാണ്. പരിശുദ്ധ പ്രവാചകനായിരുന്ന … Continue reading

Posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും | Leave a comment

പ്രവാചകന്മാര്‍ ചെയ്തതായി ബൈബിളില്‍ പറയുന്ന പാപങ്ങളില്‍ പലതും മുസ്ലിം ഗ്രന്ഥങ്ങളും ശരിവെച്ചുകൊണ്ട് ഉദ്ധരിക്കുന്നുണ്ടല്ലോ. അവര്‍ പാപം ചെയ്തുവെന്ന് മുസ്ലിംകളും അംഗീകരിക്കുന്നുവെന്നല്ലേ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്?

ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട  പ്രമാണം വിശുദ്ധ ഖുര്‍ആനാണ്; അതിന് ശേഷം പ്രവാചകചര്യയും. മുഹമ്മദ് നബി(സ)ക്കു ശേഷം മതവിഷ യത്തില്‍ ആരു പറഞ്ഞാലും ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ മാറ്റുരച്ചുനോക്കി അവയുമായി സമരസപ്പെടുന്നുവെ ങ്കില്‍ മാത്രമേ അത് അംഗീകരിക്കേണ്ടതുള്ളൂ. പ്രവാചകന്മാരെല്ലാം മാതൃകാ പുരുഷന്മാരാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. പ്രവാചകന്മാരുടെ വിശുദ്ധിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒട്ടനവധി നബിമൊഴികളുമുണ്ട്. പില്‍ക്കാലത്ത് മുസ്ലിംകള്‍ രചിച്ച ചില … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും | Leave a comment

മറ്റു മതഗ്രന്ഥങ്ങളും മാതൃകായോഗ്യമായ സാന്മാര്‍ഗിക സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ലേ?

എല്ലാ മതഗ്രന്ഥങ്ങളും ചില ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെ ന്നത് ശരിയാണ്. പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ആദര്‍ശത്തിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന മതഗ്രന്ഥങ്ങളിലെ ധാര്‍മിക നിര്‍ദേശ ങ്ങളില്‍ ചിലത് ഖുര്‍ആനികാധ്യാപനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന തും നേരാണ്. എന്നാല്‍, ഖുര്‍ആനിലെ ധാര്‍മിക നിര്‍ദേശങ്ങള്‍ക്ക് മറ്റു മതഗ്രന്ഥങ്ങളുടേതില്‍നിന്ന് അടിസ്ഥാനപരമായ ചില അന്തരങ്ങളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: ഖുര്‍ആനില്‍ ദൈവികമായ വിധിവിലക്കുകള്‍ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഹൈന്ദവത - ചോദ്യോത്തരങ്ങള്‍ | Leave a comment

എന്ത് അര്‍ഥത്തിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സാന്മാര്‍ഗികക്രമം കിടയറ്റതാണെന്ന് പറയുന്നത്?

ഖുര്‍ആന്‍ ഒരു മതഗ്രന്ഥമാണ്. ദൈവികമതത്തിന്റെ വേദഗ്രന്ഥമാണത്. ഇസ്ലാമിന്റെ വിശ്വാസപരമായ അടിത്തറകളെക്കുറിച്ച് അത് വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം ആചാരവിധികളെ സംബന്ധിച്ച അനുശാസനകളും അതുള്‍ക്കൊള്ളുന്നു. എന്നാല്‍, കേവലം ചില പ്രാര്‍ഥനാ സങ്കീര്‍ത്തനങ്ങളും പൂജാമുറകളും മാത്രം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമല്ല അത്. ദൈ വിക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ജീവിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെ ഒരു പൂര്‍ണമനുഷ്യനാകാമെന്ന് അത് വരച്ചുകാണിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിന്തുടരേണ്ട … Continue reading

Posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക ക്രമം കിടയറ്റതാണെന്ന് ഖുര്‍ആന്‍ സ്വയം അവകാശപ്പെടുന്നുണ്ടോ?

അതെ. ഏറ്റവും ശരിയായ പാതയിലേക്ക് ജനങ്ങളെ നയിക്കുന്ന ഗ്രന്ഥ മാണ് ഖുര്‍ആനെന്ന് അത് സ്വയം അവകാശപ്പെടുന്നുണ്ട്. ‘തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു’ (17:9). മനുഷ്യര്‍ക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അവസാന മനുഷ്യന്‍ വരെയുള്ളവര്‍ക്ക് സത്യാസത്യ വിവേചനത്തിനുള്ള മാനദണ്ഡവും മാര്‍ഗദര്‍ശകഗ്രന്ഥവും ഖുര്‍ആനാണ്. ഇക്കാര്യവും ഖുര്‍ആന്‍ സ്വയം പ്രഖ്യാപിക്കുന്നുണ്ട്. “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി … Continue reading

Posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ ദൈവികമാണെന്നതിന് അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം തെളിവാകുന്നതെങ്ങനെ?

പ്രകൃതിയും സമൂഹവുമായുള്ള ബന്ധങ്ങളില്‍ സ്വതന്ത്രമായ കൈകാര്യകര്‍തൃത്വത്തിന് കഴിവ് നല്‍കപ്പെട്ട ജീവിയാണ് മനുഷ്യന്‍. അവന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഗുണകരമാവാനും വളരെ ദോഷകരമാവാനും സാധ്യതയുണ്ട്. അവന്റെ സാമൂഹികവും വൈയക്തികങ്ങളുമായ നില നില്‍പിനും പുരോഗതിക്കും മറ്റു ജീവികളില്‍നിന്നു വ്യത്യസ്തമായി -എല്ലാ ജീവികളും ജനിതക വസ്തുവില്‍ രേഖപ്പെടുത്തപ്പെട്ട നിയമങ്ങള്‍ നിര്‍ബന്ധമായും അനുസരിച്ച് അവയുടെ ജീവിത സാഫല്യം നേടുന്നു- ചില നിയമ നിര്‍ദേശങ്ങള്‍ … Continue reading

Posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ക്രിസ്താബ്ദം 325-ല്‍ ചേര്‍ന്ന നിഖിയാ കൌണ്‍സില്‍ കാനോനികമായി അംഗീകരിച്ച കൃതികള്‍ മാത്രം നിലനിര്‍ത്തി ബാക്കി എല്ലാ ക്രൈസ്തവ ഗ്രന്ഥങ്ങളും ചുട്ടുകരിക്കുവാന്‍ സഭ ആഹ്വാനം നല്‍കി. ഉസ്മാന്‍(റ) തന്റെ നിര്‍ദേശപ്ര കാരം തയാര്‍ ചെയ്യപ്പെട്ട ഖുര്‍ആന്‍ പ്രതികള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവയെല്ലാം ചുട്ടുകരിക്കാന്‍ കല്‍പിച്ചു. ഉസ്മാന്‍ ചെയ്തതും നിഖിയാ കൌണ്‍സില്‍ ചെയ്തതും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?

ഇവിടെ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളില്‍ ‘കത്തിക്കുക’യെന്ന ക്രിയ യാണ് ഇരുകൂട്ടരും ചെയ്തതെന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം തികച്ചും വ്യത്യസ്തമാണ്. രണ്ടു സംഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. 1. യേശുവിന് ശേഷം മൂന്നു നൂറ്റാണ്ടുകള്‍ക്കിടക്ക് പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെയും സന്ദേശത്തെയും സംബന്ധിച്ച നാല്‍പതില ധികം ഗ്രന്ഥങ്ങളാണ് നിഖിയാ സൂനഹദോസ് കത്തിച്ചുകളഞ്ഞത്. മുഹ മ്മദി(സ)നു ശേഷം രണ്ടു പതിറ്റാണ്ടിനിടക്ക് … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

അബൂബക്കറി(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുര്‍ആന്‍ കോപ്പി ഇന്ന് നിലനില്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തു കൊണ്ട്?

ഇല്ല. സൈദുബ്നു സാബിത്ത്(റ) ക്രോഡീകരിച്ച മുസ്ഹഫ് ഖലീഫ യായിരുന്ന അബൂബക്കറി(റ)ന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം രണ്ടാം ഖലീഫ ഉമറി(റ)ന്റെ കൈവശമാ യി. ഉമറി(റ)ന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രിയും മുഹമ്മദി(സ)ന്റെ പത്നിയുമായിരുന്ന ഹഫ്സ(റ)യുടെ കൈവശമായി മുസ്ഹഫിന്റെ സൂക്ഷിപ്പ്. ആദ്യം മുതലെ ഹഫ്സ(റ)യുടെ കൈവശമായിരുന്നു ഈ കോപ്പിയെന്നും അഭിപ്രായമുണ്ട്. പ്രസ്തുത പതിപ്പിന് ഖുര്‍ആനിന്റെ ഔദ്യോഗിക പതിപ്പിന്റെ സ്ഥാനമുണ്ടായിരുന്നുവെങ്കിലും … Continue reading

Posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

യേശുവിനു ശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി; മുഹമ്മദി(സ)നു ശേഷം അനുയായികള്‍ ഖുര്‍ആന്‍ എഴുതി; ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

വളരെ വലിയ വ്യത്യാസങ്ങളുണ്ട്. അവ ഇങ്ങനെ ക്രോഡീകരിക്കാം. 1. യേശു ‘സുവിശേഷം’ പ്രസംഗിച്ചു(മാര്‍ക്കോസ് 1:14,15,8:35, 14:9, 10:29, മത്തായി 4:23)വെന്ന് ബൈബിളില്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് ‘സുവിശേഷം’ ഏതെങ്കിലും രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നതായി യാതൊരു തെളിവുമില്ല. ഖുര്‍ആനാകട്ടെ മുഹമ്മദി(സ)ന്റെ കാലത്തുതന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നു. വ്യത്യസ്ത ഏടുകളിലായി. 2. യേശു പ്രസംഗിച്ച ‘സുവിശേഷം’ അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും പദാനുപദം മനഃപാഠമാക്കിവെച്ചിരുന്നില്ല. … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ രണ്ടു പുറംചട്ടകള്‍ക്കുള്ളില്‍, ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത് എന്നായിരുന്നു? ഏത് സാഹചര്യത്തില്‍?

ഒന്നാം ഖലീഫ അബൂബക്കറി(റ)ന്റെ കാലത്താണ് രണ്ടു പുറം ചട്ടകള്‍ക്കുള്ളില്‍ ഒരൊറ്റ ഗ്രന്ഥമായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത്. മുഹമ്മദി(സ)ന്റെ ജീവിതകാലത്തുതന്നെ തുകല്‍ചുരുളുകളിലും മറ്റുമായി ഖുര്‍ആന്‍ രേഖപ്പെടുത്തപ്പെട്ടിരുന്നുവെങ്കിലും ഖുര്‍ആന്‍ പഠനത്തിനുള്ള സമൂഹത്തിന്റെ പ്രധാനപ്പെട്ട ആശ്രയം പ്രസ്തുത ഏടുകളായിരുന്നില്ല. പ്രത്യുത, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരുടെ സേവനമായിരുന്നു. പ്രവാച ക(സ)ന്റെ വിയോഗാനന്തരം ഇസ്ലാമിക രാഷ്ട്രത്തിന്റെ നായകത്വം അബൂബക്കര്‍() ഏറ്റെടുത്തു. വ്യാജ പ്രവാചകന്‍ മുസൈലിമ അബൂബക്കറി(റ)നെതിരെ … Continue reading

Posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

മുഹമ്മദി(സ)ന്റെ കാലത്ത് ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടിരുന്നുവോ?

ഈ ചോദ്യത്തിന് ‘അതെ’യെന്നും ‘ഇല്ല’യെന്നും ഉത്തരം പറയാം. ഒരു ഗ്രന്ഥം ക്രോഡീകരിക്കുകയെന്നു പറയുമ്പോള്‍ എന്താണ് അര്‍ഥമാ ക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ ചോദ്യത്തിന്റെ ഉത്തരം. ആദ്യം മുതല്‍ അവസാനം വരെയുള്ള അധ്യായങ്ങള്‍ ഏതെല്ലാമാണെന്നും അവയിലെ വാക്യങ്ങള്‍ ഏതെല്ലാമാണെന്നും വ്യക്തമായി പറഞ്ഞുകൊടുക്കുകയും അതുപ്രകാരം തന്റെ അനുയായികളില്‍ നല്ലൊരു ശതമാനത്തെക്കൊണ്ട് മനഃപാഠമാക്കിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടുവെന്ന് പറയാമെങ്കില്‍ … Continue reading

Posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

വ്യത്യസ്ത സമയങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളെല്ലാം ഒന്നായി ക്രോഡീകരിക്കപ്പെട്ടത് എന്നായിരുന്നു?

ഖുര്‍ആന്‍ അവതരണത്തോടൊപ്പംതന്നെ ക്രോഡീകരണവും നടന്നിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച പടച്ചതമ്പുരാന്‍തന്നെ അതിന്റെ ക്രോഡീകരണം തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്നതാണ് വാസ്തവം. അല്ലാഹു പറയുന്നു: “തീര്‍ച്ചയായും അതിന്റെ (ഖുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക” (75:17,18). മുഹമ്മദി(സ)ന് ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോള്‍ അത് എത്തിച്ചുകൊടുക്കുന്ന ജിബ്രീല്‍(അ)തന്നെ … Continue reading

Posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

മനുഷ്യര്‍ക്ക് സന്മാര്‍ഗ ദര്‍ശനം നല്‍കുന്നതിനായി ദൈവംതമ്പുരാന്‍ അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആനെങ്കില്‍ അത് മുഴുവനായി ഒരു ഗ്രന്ഥ രൂപത്തില്‍ അവതരിപ്പിച്ചുകൂടാമായിരുന്നുവോ?

മുഹമ്മദി(സ)ന്റെ കാലത്തുതന്നെ അവിശ്വാസികള്‍ ചോദിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ഇത്.ഖുര്‍ആന്‍ പറയുന്നതു കാണുക: “സത്യനിഷേധി കള്‍ പറഞ്ഞു. ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക)തന്നെയാണ് വേണ്ടത്. അതുകൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താന്‍വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു”(25:32). “നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ഖുര്‍ആനെ നാം (പല ഭാഗങ്ങളായി) … Continue reading

Posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആന്‍, ദൈവത്തില്‍നിന്ന് മുഹമ്മദ് നബി(സ)ക്ക് ക്രോഡീകൃത ഗ്രന്ഥമായി ലഭിച്ചതാണോ?

അല്ല. വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും ഒറ്റപ്രാവശ്യമായിട്ടല്ല, അല്‍പാല്‍പമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയ്ക്കായി വ്യത്യസ്ത സാഹചര്യങ്ങളിലായിട്ടാണ് അതിലെ സൂക്തങ്ങളുടെ അവതരണം നടന്നത്. പ്രവാചകന് ലഭിച്ചുകൊണ്ടിരുന്ന ദിവ്യബോധനത്തിന് നിര്‍ണിതമായ ഇടവേളകളൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസംതന്നെ ഒന്നിലധികം തവണ ദിവ്യബോധനം ലഭിച്ച സന്ദര്‍ഭങ്ങളുണ്ട്. ചിലപ്പോള്‍ ചില വചനങ്ങള്‍ മാത്രമാണ് അവതരിപ്പിക്കപ്പെടുക. ഏതെങ്കിലുമൊരു അധ്യായത്തില്‍ പ്രത്യേക ഭാഗത്ത് ചേര്‍ക്കുവാന്‍ വേണ്ടി നിര്‍ദേശിക്കപ്പെട്ട … Continue reading

Posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

വിവിധ ഭാഷകളില്‍ ഉണ്ടായിട്ടുള്ള അദ്വിതീയമായ സാഹിത്യകൃതികളെപ്പോലെ ഒരു സാഹിത്യ സൃഷ്ടി മാത്രമല്ലേ ഖുര്‍ആന്‍. അത്തരം സാഹിത്യ കൃതികള്‍ക്ക് തുല്യമായ ഒരു കൃതിയുണ്ടാക്കാന്‍ നടത്തുന്ന വെല്ലുവിളിപോലെ വ്യര്‍ഥമല്ലേ ഖുര്‍ആനിലെ വെല്ലുവിളിയും?

ഇംഗ്ളീഷില്‍ ഷെയ്ക്സ്പിയറെ വെല്ലുന്ന ഒരു നാടകകൃത്തില്ല. ജര്‍മന്‍ ഭാഷയിലാണെങ്കില്‍ ഗോയ്ഥേയും ഷില്ലറും അവരുടെ നാടകരചനയില്‍ അത്യുന്നതന്മാരാണ്. പേര്‍സ്യനില്‍ ഹാഫിളും റൂമിയും അദ്വിതീയരാണ്. സംസ്കൃതത്തില്‍ ഋഗ്വേദം അതുല്യമായ രചനയാണ്. ഓരോ ഭാഷയിലും ഉന്നതമായ സാഹിത്യ സൃഷ്ടികളുണ്ടായിട്ടുണ്ട്. ഇതുപോലെ അറബിയിലും മനോഹരമായ രചനകളുണ്ടായിട്ടുണ്ട്. ഈ രചനകളില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഖുര്‍ആനിന്റെ രൂപവും ശൈലിയും ഉള്ളടക്കവുമെല്ലാം. ഷേക്സ്പിയറുടെ നാടങ്ങളും ഗോയ്ഥേയുടെയും … Continue reading

Posted in ഖുര്‍ആനും സാഹിത്യവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഒരു ഉന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഖുര്‍ആന്‍ ദൈവികമാണെന്ന് പറയാനാകുമോ?

ഉന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഒരു ഗ്രന്ഥവും ദൈവികമാണെന്ന് പറയുക സാധ്യമല്ല; വടി നിലത്തിട്ട് സര്‍പ്പമാക്കി കാണിക്കുന്നവരെയെല്ലാം ദൈവ പ്രവാചകന്മാരായി അംഗീകരിക്കാന്‍ പറ്റാത്തതുപോലെ. ദൈവിക ദൃഷ്ടാന്തവും മാനുഷിക വിദ്യകളും തമ്മില്‍ അടിസ്ഥാനപരമായ ഒരു അന്തരമുണ്ട്. ദൃഷ്ടാന്തങ്ങള്‍ മനുഷ്യരുടെ കഴിവുകളെ മുഴുവന്‍ വെല്ലുവിളിക്കുന്നതായിരിക്കുമെന്നതാണത്. അതിനു മുകളില്‍ നില്‍ക്കുവാന്‍ മാനുഷിക വിദ്യകള്‍ക്കൊന്നിനും കഴിയില്ല. അവ എത്രസാര്‍ഥമാണെന്നിരിക്കിലും. മോശെയുടെ സര്‍പ്പം മാന്ത്രികന്മാരുടെ … Continue reading

Posted in ഖുര്‍ആനും സാഹിത്യവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

സാഹിത്യം സാര്‍ഥകമാകുന്നത് ശ്രോതാവിന്റെ മനസ്സില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റ് വീശുമ്പോഴാണെന്ന് പറയാറുണ്ട്. ഈ പരിപ്രേക്ഷ്യത്തില്‍ ഖുര്‍ആന്‍ ഒരു ഉത്തമമായ സാഹിത്യകൃതിയാണെന്ന് പറയാനാകുമോ?

സാമൂഹ്യമാറ്റത്തിന് നിമിത്തമാകുന്ന രീതിയില്‍ വ്യക്തിയെ പരിവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്നതാകണം സാഹിത്യമെന്ന വീക്ഷണത്തിന്റെ അളവുകോല്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ ഖുര്‍ആന്‍ ഒരു കുറ്റമറ്റ സാഹിത്യകൃതിയാണെന്ന് പറയാന്‍ കഴിയും. ശ്രോതാവിന്റെ ബുദ്ധിക്ക് തൃപ്തിയും മനസ്സിന് സമാധാനവും നല്‍കുന്നതോടൊപ്പം അവന്റെ ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും കൂടി ചെയ്യുന്നവയാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍. മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാനും അവയില്‍ പരിവര്‍ത്തനത്തിന്റ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള ഖുര്‍ആനിന്റെ കഴിവ് അതിനെ … Continue reading

Posted in ഖുര്‍ആനും സാഹിത്യവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആനിനെ അതുല്യവും അനുകരണാതീതവുമാക്കുന്നതെന്തെല്ലാം?

ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഭാഷാശൈലിയും അതിലെ വിവരണരീതിയുമെല്ലാം മാനുഷിക രചനകളില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. ഏതാനും സവിശേഷതകള്‍ താഴെ: 1. ഖുര്‍ആനിലെ വചനങ്ങളെല്ലാം വിവരിക്കപ്പെട്ട വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വവും അമിതവികാര പ്രകടനം ഉള്‍ക്കൊള്ളാത്തവയുമാണ്. മാനുഷിക വചനങ്ങള്‍ എപ്പോഴും വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് പ്രകടമാക്കപ്പെടുന്നത്. കോപത്തിലിരിക്കുന്ന ഒരാളുടെ വാ ക്കുകളില്‍ കോപം പ്രകടമായിരിക്കും. അന്നേരം ദയയും പ്രശംസയും ആ … Continue reading

Posted in ഖുര്‍ആനും സാഹിത്യവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആനിനെ അമാനുഷിക ദൃഷ്ടാന്തമാക്കുന്നത് എന്താണ്?

ഖുര്‍ആനിലെ ആശയങ്ങളും ശൈലിയും ഭാഷയുമെല്ലാം അത്ഭുതംതന്നെയാണ്. അറബി സാഹിത്യത്തിലെ അതികായന്മാര്‍ക്കിടയിലേക്കാണ് ഖുര്‍ആനിന്റെ അവതരണം. പതിനാലു നൂറ്റാണ്ടു മുമ്പത്തെ കവിതകള്‍ അറബ് സാഹിത്യത്തിലെ മാസ്റ്റര്‍പീസുകളാണിന്നും. അവര്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന ഒരു നിരക്ഷരനിലൂടെയാണ് ഖുര്‍ആന്‍ ലോകം ശ്രവിക്കുന്നത്. അദ്ദേഹമാകട്ടെ നാല്‍പതു വയസ്സുവരെ യാതൊരുവിധ സാഹിത്യാഭിരുചിയും കാണിക്കാത്ത വ്യക്തിയും. ഖുര്‍ആനിന്റെ സാഹിത്യമേന്മയെ സംബന്ധിച്ച് അത് അവതരിപ്പിക്കപ്പെട്ട സമൂഹത്തില്‍ അഭിപ്രായവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. വിശ്വാസികളും അവിശ്വാസികളുമായ … Continue reading

Posted in ഖുര്‍ആനും സാഹിത്യവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment

ഖുര്‍ആന്‍ ഒരു അമാനുഷിക ദൃഷ്ടാന്തമാണെന്ന് പറയുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നത്?

സര്‍വശക്തനായ സ്രഷ്ടാവിനാല്‍ നിയുക്തരാവുന്ന പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തിനായി ചില ദൃഷ്ടാന്തങ്ങള്‍ ദൈവം നല്‍കിയിരുന്നതായി വേദഗ്രന്ഥങ്ങ ളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. അവര്‍ ജീവിച്ചിരുന്ന സമൂഹത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രവാചകത്വത്തെക്കുറിച്ച അവകാശവാദം ശരിതന്നെയാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രസ്തുത ദൃഷ്ടാന്തങ്ങ ളുടെ ഉദ്ദേശ്യം. മൂസാ നബി(അ)ക്ക് നല്‍കപ്പെട്ട സര്‍പ്പമായി മാറുന്ന വടി ഒരുദാഹരണം. ഇതുപോലുള്ള അത്ഭുതങ്ങള്‍ … Continue reading

Posted in ഖുര്‍ആനും സാഹിത്യവും, ഖുര്‍ആന്‍ വിമര്‍ശനം | Leave a comment