Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍(സ്വ)യുടെ നരബാധ

മലയാളം ഹദീസുകള്‍


25. ഖതാദ; പറയുന്നു; ഞാന്‍ അനസുബ്നു മാലിക്കിനോട് ചോദിച്ചു; റസൂല്‍ (സ്വ) മുടി ചായം തേക്കാ രുണ്ടായിരുന്നോ? അദ്ദേഹം അതിനുമാത്രം നര എത്തിയിട്ടില്ലായിരുന്നു. നര അവിടുത്തെ ചെന്നിയില്‍ മാത്രമേ ബാധിചിട്ടുല്ലായിരുന്നു. എന്നാല് അബൂബകര് (റ) മൈലാഞ്ചിയും "കത്മും" ഉപയോഗിച്ച് ചായം പൂശാരുണ്ടായിരുന്നു. (13)

13. മുടി ചുവപ്പുകലര്ന, കറുപ്പുനിറം പൂശാന്‍ ഉപയോഗിക്കുന്ന ഒരു തരം ചെടി
 
26. അനസ്(റ) വില്‍ നിന്ന്, റസൂല്‍(സ്വ) യുടെ ശിരസ്സിലും താടിയിലുമായി നരച്ച പതിനാലു മുടിയല്ലാതെ എനിക്ക് എണ്ണാന്‍ കഴിഞ്ഞിട്ടില്ല.(14)

14. അനസ്(റ) വില്‍ നിന്ന് തന്നെയുള്ള ഇബ്നുമാജയുടെ റിപ്പോര്ട്ടില്‍ ഏകദേശം പതിനേഴോ ഇരുപതോ എന്നും, ബുഖരിയുടെതില്‍, ഇരുപതു മുടിപോലും നരച്ചിട്ടില്ല എന്നുമാനുള്ളത്. ആശയം വ്യത്യസ്തമല്ല. ഈ സമാഹാരത്തിലെ ഒന്നാം നമ്പര്‍ നിവേദനവും നോക്കുക.
 
27. സിമാക്കുബ്നു ഹര്ബില്‍ നിന്ന്, ജാബിരുബ്നു സമുറയോട് റസൂല്‍(സ്വ)യുടെ നരബാ ധയെ കുറിച്ച് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു:അവിടുന്ന് തലയില് എണ്ണ പൂശിയാല് നര അല്പം പോലും കാണുമായിരുന്നില്ല. എണ്ണ പൂശിയില്ലെങ്കില് അല്പം കാണുമായിരുന്നു.
 
മറ്റൊരു നിവേദനത്തില്, റസൂല്‍(സ്വ) യുടെ ശിരസ്സില്‍ മുടി വകഞ്ഞുവേക്കുന്ന ചാലിന്റെ ഭാഗത്തുള്ള ഏതാനും മുടികളല്ലാതെ നര്ചിരുന്നില്ല. എണ്ണ പൂശുകയാണെങ്കില്‍ എണ്ണ അതിനെ മറച്ചുകളയുകയും ചെയ്യുമായിരുന്നു.
 
28. അബ്ദുല്ലാഹിബ്നു ഉമറില് നിന്ന്, ഏകദേശം ഇരുപതോളം മുടികള് മാത്രമായിരുന്നു റസൂല്‍(സ്വ) യുടെതായി നരചിരുന്നത്.
 
29. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന്, അബൂബകര് (റ) ചോദിച്ചു, അല്ലാഹുവിന്റെ ദൂതരെ, അങ്ങേക്ക് നരബാധിച്ചിരിക്കുന്നുവല്ലോ? അവിടുന്ന് പറഞ്ഞു; ഹൂദ്, അല്‍ വാഖിആ, അല്മുര്സലാത്, അമ്മയതസാലൂന്, ഇദസ്ശംസുകുവ്വിരത് എന്നീ ഖുര്‍ആനിക അദ്ധ്യായങ്ങളാണ് എന്നെ നരപ്പിച്ചു കളഞ്ഞത്.(15)

15. ഇതില്‍ ഹൂദ്‌ ഒഴികെയുള്ള മറ്റെല്ലാ അദ്ധ്യായങ്ങളിലും അന്ത്യനാളിലെ സംഭവങ്ങളും പരലോകത്തെ ശിക്ഷാരക്ഷകളുമാണ് മുഖ്യപരാമര്ശം. ഹൂദില്‍ പ്രവാചകരുടെ സന്ദേശം ധിക്കരിച്ച സത്യനിഷേധികളുടെ ദാരുണമായ അന്ത്യം പരാമര്ശിക്കുന്നു. ഇടയ്ക്കു റസൂല്‍‍(സ്വ) യെ വ്യക്തിപരമായി പരാമര്ശിക്കുന്ന 112 സൂക്തവും ഉള്കൊ്ള്ളുന്നു. (വിവ:)
 
30. അബൂജുഹയ്ഫില്‍ നിന്ന്, അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ; അങ്ങ് നരച്ചതായി ഞങ്ങള്‍ കാണുന്നല്ലോ? അവിടുന്ന് പറഞ്ഞു; എന്നെ നരപ്പിച്ചു കളഞ്ഞത് ഹൂദ്‌ അദ്ധ്യായവും അതിന്റെ സഹോദരികളുമാണ്.
 
31. അബൂരിമ്ത അത്തയ്മിയില് നിന്ന്, ഞാന്‍ എന്റെ ഒരു മകനെയും കൊണ്ട് നബി(സ്വ) യുടെ അടുക്കല്‍ ചെന്നു. അവിടുന്ന് എന്റെ മുമ്പില്‍ പ്രത്യക്ഷപെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു. "ഇത് അല്ലാഹുവിന്റെ പ്രവാചകനാണ്‌. അവിടുന്ന് പച്ചനിറമുള്ള രണ്ടു പുതപ്പാണ്‌ അണിഞ്ഞിരിക്കുന്നത്. അവിടുത്തെ മുടി നര ബാധിച്ചു തുടങ്ങിയിരിക്കുന്നു. നരക്ക് ചെമപ്പ് നിറമാണ്ള്ളത്.