Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തറാവീഹ്‌ നമസ്കാരം

മലയാളം ഹദീസുകള്‍


1) അബ്ദുറഹ്മാന്‍(റ) പറയുന്നു. റമളാനിലെ ഒരു രാത്രിയില്‍ ഉമര്‍(റ)ന്റെ കൂടെ പള്ളിയിലേക്ക് ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ വിവിധ ഇമാമുകളുടെ കീഴില്‍ നമസ്കരിക്കുന്നതു കണ്ടു. ഉമര്‍(റ) പറഞ്ഞു. ഇവരെല്ലാം തന്നെ ഒരു ഇമാമിന്റെ കീഴില്‍ യോജിപ്പിക്കുന്നത് ഏറ്റവും ഉത്തമമായി ഞാന്‍ കാണുന്നു. അങ്ങനെ തീരുമാനം അദ്ദേഹം എടുക്കുകയും അവരെയെല്ലാം തന്നെ ഉബയ്യബ്നു കഅ്ബിന്റെ കീഴില്‍ ഏകോപിപ്പിക്കുകയും ചെയ്തു. ശേഷം മറ്റൊരു രാത്രി ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. ജനങ്ങള്‍ എല്ലാംതന്നെ അതാ! ഒരു ഇമാമിന്റെ കീഴില്‍ നമസ്കരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ഇതു നല്ലൊരു പരിഷ്കരണം തന്നെ. എങ്കിലും ഇപ്പോള്‍ ഉറങ്ങുന്നവനാണ് ഇപ്പോള്‍ നമസ്കരിക്കുന്നവരേക്കാളും ഉത്തമന്മാര്‍. ജനങ്ങള്‍ രാത്രിയുടെ ആദ്യംനമസ്കരിക്കാറുണ്ട്. (ബുഖാരി. 3. 32. 227)
 
2) ആയിശ(റ) നിവേദനം: നബി(സ) റമളാന്‍ മാസത്തില്‍ എങ്ങിനെയാണ് നമസ്കരിച്ചതെന്ന് അബൂസലമ(റ) അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. റമളാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്അത്തില്‍ കൂടുതല്‍ പ്രവാചകന്‍ നമസ്കരിച്ചിട്ടില്ല. (ബുഖാരി. 3. 32. 230)
 
3) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റമസാനിലെ സുന്നത്ത് (തറാവീഹ്) നമസ്കാരത്തെപ്പറ്റി റസൂല്‍(സ) കൂടുതല്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. പക്ഷേ നിര്‍ബന്ധമായിട്ട് അത് കല്‍പ്പിച്ചിരുന്നില്ല. അവിടുന്ന് പറയാറുണ്ട്. റമസാനില്‍ വല്ലവനും വിശ്വാസ ദാര്‍ഢ്യത്തോടെയും പ്രതിഫലേച്ഛയോടെയും നമസ്കാരം (തറാവീഹ്) നിര്‍വ്വഹിക്കുന്നുവെങ്കില്‍ മുന്‍കഴിഞ്ഞ ചെറുപാപങ്ങള്‍ അവനു പൊറുക്കപ്പെടും. (മുസ്ലിം)