Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ അനന്തര സ്വത്ത്

മലയാളം ഹദീസുകള്‍


285. അംറുബ്നുല്‍ ഹാരിദ്ധില്‍ നിന്ന്: റസൂല്‍(സ) തന്റെ ആയുധങ്ങളും, കോവര്ക-ഴുതയുംധര്മ്മ്മായി നിശ്ചയിച്ചിരുന്ന അല്പം ഭുമിയുമെല്ലാതെ ഒന്നും അനന്തര സ്വത്തായി വിട്ടേചിരുന്നില്ല 174.

174. ഏതാനും ആയുധങ്ങളും ‘ദുല്ദുല്‍’ എന്ന് പേരുള്ള ഒരു വെളുത്ത കോവര്കവഴുതയും ഫതക്, ഖൈബര്‍, ബനുനദീര്‍ എന്നിവിടങ്ങളില്‍ നിന്നും ഓഹരിയായി കിട്ടിയ ഭൂമിയുമായിരുന്നു ഇതു. ഏവ സ്വദഖയായി നിശ്ചയിക്കപെട്ടിരുന്നു. റസൂല്‍(സ) പറഞ്ഞത്: ”പ്രവാചകന്മാര്‍ സ്വത്ത് അനന്തരമായി നല്കായറില്ല. ഞങ്ങള്‍ വിട്ടേച്ചു പോകുന്നത് സ്വദഖയാണ്‌”.
 
286. അബൂ ഹുറൈറ(റ) ല്‍ നിന്ന്: ഫാത്തിമ(റ) അബൂബക്കര്‍(റ) ന്റെ് അടുക്കല്‍ വന്നു ചോദിച്ചു: ആരാണ് താങ്കളുടെ അനന്തരമെടുക്കുക? അബൂബക്കര്‍: എന്റെ കുടുംബവും മക്കളും. അപ്പോള്‍ അവര്‍ ചോദിച്ചു: എനിക്കെന്താണ് എന്റെ പിതാവിന്റെ അനന്തരം ലഭിക്കാത്തത്? അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: റസൂല്‍(സ) എങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ” ഞങ്ങള്‍ നബിമാര്‍ അനന്തരമെടുക്കപെടുകയില്ല”. പക്ഷെ റസൂല്‍(സ) സംരക്ഷിച്ചിരുന്ന കുടുംബത്തെ ഞാന്‍ സംരക്ഷിക്കും. റസൂല്‍(സ) ചിലവഴിചിരുന്നവര്ക്ക് ഞാനും ചിലവഴിക്കും.
 
287. അബുല്ബഹ്തരിയില്‍ നിന്ന്175: അബ്ബാസ്(റ)വും അലി(റ) വും പരസ്പരം തര്ക്കിച്ചുകൊണ്ട് ഉമര്‍(റ) ന്റെ അടുക്കല്‍ വന്നു. അവരോരോരുത്തരും പരസ്പരം പറയുന്നു: നീ ഇങ്ങനെയാണ് അങ്ങനെയാണ് എന്നെല്ലാം. അപ്പോള്‍ ത്വല്ഹ, സുബൈര്‍, അബ്ദുരഹ്മാനുബ്നുല്‍ ഔഫ്‌, സഅദ്(റ) എന്നിവരോടായി ഉമര്‍(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവില്‍ സത്യം ചെയ്യുന്നു. റസൂല്‍(സ) പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ? ”നബിയുടെ എല്ലാ സ്വത്തും സ്വതഖയാണ്”. അദ്ദേഹം ഭക്ഷിപ്പിച്ചതൊഴികെ. ഞങ്ങള്‍ അനന്തരമെടുക്കപെടുകയില്ല. (സുദീര്ഘ്മായ സംഭവത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാഗമാണിത്).

175. ഇദ്ദേഹം പ്രശസ്തനായ ഒരു താബിഅ ആണ്. ഹി: 83) വര്ഷം ജമാജിമില്‍ വെച്ച് മരിച്ചു.
 
288. ആയിഷ (റ) ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: ഞങ്ങള്‍ അനന്തരമെടുക്കപെടുകയില്ല. ഞങ്ങള്‍ വിട്ടേച്ചുപോകുന്നത് സ്വദ ഖയാണ്.
 
289. അബൂ ഹുറൈറ(റ) ല്‍ നിന്ന് നബി(സ) പറഞ്ഞു: എന്റെ അനന്തരാവകാശികള്‍ സ്വര്ണ്ണവും വെള്ളിയും വിഭജിചെടുക്കുകയില്ല. എന്റെ ഭാര്യമാരുടെ ചിലവും ഭ്രുത്യന്റെ ചിലവും കഴിച്ചു ഞാന്‍ വിട്ടേച്ചെതെല്ലാം സ്വതഖയാണ്.
 
290. മാലികുബ്നു ഔസില്‍ നിന്ന്: ഞാന്‍ ഉമറിന്റെ അടുത്തു പ്രവേശിച്ചു. അപ്പോള്‍ അബ്ദുറഹ്മാനുബ്നു ഔഫും, ത്വല്ഹയും, സഅദും (റ) അവിടെ വന്നു. പിന്നീട് അലി, അബ്ബാസ്(റ) തര്ക്കിച്ചു കൊണ്ട് അവിടെ കയറി വന്നു. അപ്പോള്‍ ഉമര്‍(റ) അവരോടു പറഞ്ഞു: ആരുടെ ഉത്തരവനുസരിച്ചാണോ ആകാശ ഭൂമികള്‍ നിലകൊള്ളുന്നത് അവനെ ഞാന്‍ ആണയിടുന്നു. റസൂല്‍ (സ) പറയുന്നതായി നിങ്ങള്‍ കേട്ടിട്ടില്ലേ? ”ഞങ്ങള്‍ അനന്തരമെടുക്കപെടുകയില്ല. ഞങ്ങള്‍ വിട്ടേച്ചു പോകുന്നത് സ്വദഖയാണ്” എന്നത്. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവാണേ, അതെ.(ഇതു സുധീര്ഘ്മായ സംഭവത്തിന്റെ ഭാഗമാണ്).
 
291. ആയിഷ(റ) യില്‍ നിന്ന്: റസൂല്‍(സ) സ്വര്ണ്ണമോ വെള്ളിയോ ആടോ ഒട്ടകമോ ഒന്നും തന്നെ ഉപേക്ഷിച്ചിട്ടില്ല. നിവെദ കന്‍ പറയുന്നു: അടിമയും ദാസിയും എന്ന് കൂടി പറഞ്ഞുവോ എന്ന് ഞാന്‍ സംശയിക്കുന്നു.