Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ)യുടെ വ്രതം

മലയാളം ഹദീസുകള്‍


213. അബ്ദുല്ലാഹിബ്നു ശഖീഖില്‍ നിന്ന്: റസൂല്‍(സ) യുടെ വ്രതത്തെ കുറിച്ച് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അവര്‍ പറഞ്ഞു: അവിടുന്ന് നോമ്പുകാരനായെന്നു ഞങ്ങള്‍ പറയുന്ന അവസ്ഥയോളം അവിടുന്ന് നോമ്പ് എടുക്കും. അവിടുന്ന് നോമ്പ് ഒഴിവാക്കും. അവിടുന്ന് നോമ്പ് തീരെ ഒഴിവാക്കിയെന്ന് ഞങ്ങള്‍ പറയുന്ന അവസ്ഥയോളം. അവര്‍ പറഞ്ഞു: റസൂല്‍(സ) മദീനയില്‍ വന്നനാള്‍ മുതല്‍ റമദാനില്‍ അല്ലാതെ ഒരു മാസത്തിലും അവിടുന്ന് പൂര്ണ്ണമായി നോമ്പ് എടുത്തിട്ടില്ല.
 
214. അനസുബ്നുമാലികില്നിന്ന്: നബി(സ) യുടെ വ്രതത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: അവിടുന്ന് ചിലപ്പോള്‍ നോമ്പ് എടുക്കും. അപ്പോള്‍ ഞങ്ങള്ക്ക് തോന്നും, ആ മാസം അവിടുന്ന് നോമ്പ് ഒഴിവാക്കുകയില്ലെന്ന്. അവിടുന്ന് നോമ്പ് ഒഴിവാക്കുമ്പോള്‍ ഞങ്ങള്ക്ക് തോന്നും ആ മാസം അവിടുന്ന് നോമ്പ് എടുക്കുകയില്ലെന്ന്. താങ്കള്‍ അവിടുത്തെ നമസ്കരിക്കുന്നവനായി കാണണമെന്നാഗ്രഹിച്ചാല് നമസ്കരിക്കുന്നവനായിട്ടല്ലാതെ കാണാന്‍ കഴിയുകയില്ല. ഉറങ്ങുന്നവനായി കാണണമെന്നാഗ്രഹിച്ചാല്‍ ഉറങ്ങുന്നവനായിട്ടല്ലാതെ കാണുകയില്ല.
 
215. ഇബ്നു അബ്ബാസില്‍ നിന്ന്: നബി(സ) നോമ്പ് എടുക്കും., അവിടുന്ന് നോമ്പ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഞങ്ങള്ക്ക് തോന്നുവോളം. അവിടുന്ന് നോമ്പ് ഒഴിവാക്കും. അവിടുന്ന് നോമ്പ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഞങ്ങള്ക്ക് തോന്നുവോളം. മദീനയില്‍ വന്ന ശേഷം റമദാനില്‍ അല്ലാതെ ഒരു മാസവും അവിടുന്ന് പൂര്ണ്ണനമായി നോമ്പ് എടുത്തിട്ടില്ല.
 
216. ഉമ്മു സലമയില്‍ നിന്ന്, രണ്ട് മാസം തുടര്ച്ചൂയായി നബി(സ) നോമ്പ് എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാനിലും രമദാനിലുമല്ലാതെ.
 
217. ആയിശ(റ) യില്‍ നിന്ന്, ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും റസൂല്‍(സ) അല്ലാഹുവിന് വേണ്ടി നോമ്പ് എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവിടുന്ന് ശഅബാനില്‍ അല്പം ദിവസങ്ങളില്‍ ഒഴികെ എല്ലാം നോമ്പ് എടുക്കുമായിരുന്നു. അല്ല, അവിടുന്ന് പൂര്ണ്ണയമായി തന്നെ നോമ്പ് എടുക്കാറുണ്ടായിരുന്നു.
 
218. അബ്ദുല്ലാഹിബ്നു മസ്ഊദില്‍ നിന്ന്, റസൂല്‍(സ) എല്ലാ മാസത്തിന്റെയും ആദ്യത്തെ മൂന്നു ദിവസങ്ങള്‍ നോമ്പ് എടുക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ അപൂര്‍വമായിട്ടെ അവിടുന്ന് നോമ്പ് ഒഴിവാക്കാറുള്ളൂ.
 
219. ആയിശ(റ)യില്‍ നിന്ന്, നബി(സ) തിങ്കലാഴ്ചയിലെയും വ്യാഴാഴ്ചയിലെയും വ്രതം പ്രതീക്ഷിച്ചിരിക്കുമായിരുന്നു.
 
220. അബൂ ഹുറൈറയില്‍ നിന്ന്, നബി(സ) പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും കര്മ്മങ്ങള്‍ (അല്ലാഹുവിങ്കല്‍) പ്രദര്ശികപ്പിക്കപ്പെടും. അതിനാല്‍ എന്റെ കര്മ്മങ്ങള്‍ ഞാന്‍ നോമ്പ്കാരനായിരിക്കെ പ്രദര്ശിപ്പിക്കപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.
 
221. ആയിശ(റ)യില്‍ നിന്ന്, നബി(സ) ഒരു മാസത്തില്‍ ശനിയും ഞായറും തിങ്കളും വ്രതമെടുത്താല്‍ പിറ്റെമാസം ചൊവ്വയും ബുധനും വ്യാഴവും നോമ്പ് എടുക്കുമായിരുന്നു.
 
222. ആയിശ(റ)യില്‍ നിന്ന്, ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ റസൂല്‍(സ) മറ്റൊരു മാസത്തിലും നോമ്പ് എടുക്കാറില്ലായിരുന്നു.
 
223. മുആദ പറയുന്നു: ഞാന്‍ ആയിശ(റ) യോട് ചോദിച്ചു: റസൂല്‍(സ) എല്ലാമാസവും മൂന്നുദിവസം നോമ്പ് എടുക്കാരുണ്ടായിരുന്നോ? അവര്‍ പറഞ്ഞു: അതെ. ഞാന്‍ ചോദിച്ചു: ഏതു ദിവസമായിരുന്നു അവിടുന്ന് നോമ്പ് എടുത്തിരുന്നത്? അവര്‍ പറഞ്ഞു: ഏതു ദിവസമാണ് നോമ്പ് എടുത്തത്‌ എന്ന് അവിടുന്ന് പരിഗണി ക്കാരില്ലായിരുന്നു.
 
224. ആയിശ(റ)യില്‍ നിന്ന്, ആശുറാഅ’ ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ വ്രതമെടുത്തിരുന്ന ദിവസമായിരുന്നു. റസൂല്‍(സ) യും ആ ദിവസം നോമ്പ് എടുക്കാറുണ്ടായിരുന്നു. പിന്നീട് മദീനയില്‍ വന്നപ്പോള്‍ അവിടുന്ന് നോമ്പ് എടുക്കുകയും നോമ്പ് എടുക്കാന്‍ മറ്റുള്ളവരോട് കല്പിക്കുകയും ചെയ്തു. പിന്നീട് റമദാന്‍ വ്രതം നിര്ബ്ന്ധമാക്കപ്പെട്ടപ്പോള്‍ റമദാന് വ്രതം നിര്ബ്ന്ധമായി നിശ്ചയിക്കപ്പെടുകയും ആശുറാഅ’ ഒഴിവാക്കുകയുമുണ്ടായി. അനന്തരം ഉദ്ധേശിച്ചവന്‍ അന്ന് നോമ്പ് എടുക്കുകയും അല്ലാത്തവന്‍ അതൊഴിവാക്കുകയും ചെയ്തു.127 .

127. മുഹര്റം പത്തിലെ നോമ്പ് ആണ് ആശുറാഅ കൊണ്ട് ഉദേശ്യം. ഇബ്നു അബ്ബാസില്‍ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസില്‍, നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശുറഅ’ വ്രതമെടുക്കുന്നത് കണ്ടപ്പോള്‍ അതിനെപ്പറ്റി അവിടുന്ന് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് മൂസാനബിയെ അല്ലാഹു രക്ഷിക്കുകയും ഫിര്ഔനെ മുക്കിക്കൊല്ലുകയും ചെയ്ത ദിവസമാണ്. അതിനു നന്ദിയായി നോമ്പ് എടുക്കുകയാണ്. അപ്പോള്‍ ”ഞങ്ങളാണ് മൂസയോട് നിങ്ങളെക്കാള്‍ കൂടുതല്‍ അര്ഹിതപ്പെട്ടവര്‍” എന്ന് പറഞ്ഞു അവിടുന്ന് നോമ്പ് എടുക്കുകയും മറ്റുള്ളവരോട് നോമ്പ് എടുക്കാന്‍ കല്പിക്കുകയും ചെയ്തു. ഹിജ്റ രണ്ടാം വര്ഷകമാണ്‌ റമദാന്‍ നിര്ബലന്ധമായത്.
 
225. അല്ഖേമയില്‍ നിന്ന്, ഞാന്‍ ആയിശ(റ) യോട് ചോദിച്ചു: റസൂല്‍(സ) ഏതെങ്കിലും ദിവസങ്ങളില്‍ പ്രത്യേകമായി വല്ലതും ചെയ്യാറുണ്ടോ? അവര്‍ പറഞ്ഞു: അവിടുത്തെ കര്മ്മങ്ങള്‍ പതിവായി നിരവഹിക്കപ്പെടുന്നവയായിരുന്നു. നിങ്ങളില്‍ ആര്ക്കാണ്‌ റസൂല്‍(സ)ക്ക് കഴിയുന്നത്‌ പോലെ കഴിയുക.
 
226. ആയിശ(റ)യില്‍ നിന്ന്, ഒരിക്കല്‍ റസൂല്‍(സ) എന്റെയടുക്കല്‍ കയറിവരുമ്പോള്‍ എന്റെയടുക്കല്‍ ഒരു സ്ത്രീയുണ്ടായിരുന്നു128 . അവിടുന്ന് ചോദിച്ചു: ഇതാരാണ്? ഞാന്‍ പറഞ്ഞു: ഇവര്‍ രാത്രി തീരെ ഉറങ്ങാതെ ആരാധനയില്‍ മുഴുകുന്നവളാണ്. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ”നിങ്ങള്ക്ക് കഴിയുന്ന പ്രവര്ത്തനങ്ങളെ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. അല്ലാഹുവില്‍ സത്യം, നിങ്ങള്ക്ക് മടുപ്പ് അനുഭവപ്പെടുന്നത് വരെ അല്ലാഹുവിന് മടുക്കുകയില്ല”.

128. ഖദീജ(റ) യുടെ ഗോത്രക്കാരി ഹൗലാഅ’ ബിന്ത് തുവൈത് ആയിരുന്നു ഇവര്‍.
 
227. അബൂസ്വാലിഹില്‍ നിന്ന്, ഞാന്‍ ആയിശ(റ) യോടും ഉമ്മുസലമ(റ) യോടും ചോദിച്ചു: റസൂല്‍(സ) ഏറെ ഇഷ്ടപ്പെട്ടിരുന്ന കര്മ്മമേതായിരുന്നു? അവരിരുവരും പറഞ്ഞു: കുറച്ചാണ് എങ്കിലും പതിവായി ചെയ്യുന്നത്.
 
228. ഔഫുബ്നുമാലിക് പറയുന്നു: ഞാന്‍ ഒരു രാത്രി റസൂല്‍(സ)യുടെ കൂടെയായിരുന്നു. അപ്പോള്‍ അവിടുന്ന് ദന്തശുദ്ധി വരുത്തി, വുദു ചെയ്തു നമസ്കരിക്കാന്‍ നിന്നു. ഞാനും കൂടെ നിന്നു. അവിടുന്ന് നമസ്കാരത്തില്‍ അല്‍ ബഖറ പാരായണം ചെയ്തു തുടങ്ങി. കാരുണ്യത്തിന്റെ സൂക്തങ്ങള്‍ കടന്നു പോകുമ്പോഴെല്ലാം പാരായണം നിര്ത്തി അതിനുവേണ്ടി പ്രാര്ത്ഥിക്കുകയും ശിക്ഷയുടെ സൂക്തങ്ങള്‍ കദനൂ പോകുമ്പോള്‍ പാരായണം നിര്ത്തി അവിടുന്ന് അഭയാര്തന നടത്തിക്കൊണ്ടുമിരുന്നു. പിന്നീട് റുകൂഅ’ ചെയ്തു. നിര്തത്തോളം തന്നെ റുകൂഇലും കഴിച്ചു കൂട്ടി. റുകൂഇല് അവിടുന്ന് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു:سبحان ذي الجبروت و الملكوت و الكبرياء و العظمة ”പരമാധികാരത്തിന്റെയും സര്‍വാധിപത്യതിന്റെയും അധിപനായവന്‍ പരമപരിശുദ്ധനത്രെ”. പിന്നീട് റുകൂ ഇന്റെ അത്രയും സമയം തന്നെ സുജൂദും ചെയ്തു. സുജൂദില്‍ അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു سبحان ذي الجبروت و الملكوت و الكبرياء و العظمة ”പരമാധികാരത്തിന്റെയും സര്‍വാധിപത്യതിന്റെയും അധിപനായവന് പരമപരിശുദ്ധനത്രെ”. പിന്നീട് ആലുഇംറാന്‍ അദ്ധ്യായവും തുടര്ന്ന് ഓരോ സൂറത്തുകളും ഇതുപോലെത്തന്നെ ചെയ്തുകൊണ്ട് പാരായണം ചെയ്തു.