Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദുഹാനമസ്കാരം

മലയാളം ഹദീസുകള്‍


206. മുആദ പറയുന്നു: ഞാന്‍ ആയിശ(റ) യോട് ചോദിച്ചു, നബി(സ) ദുഹാ നമസ്കരിക്കാരുണ്ടായിരുന്നോ? അവര്‍ പറഞ്ഞു: അതെ, നാലു റകഅത്. ചിലപ്പോള്‍ അല്ലാഹു ഉദ്ദേശിച്ച അത്ര അവിടുന്ന് വര്ദ്ധി്പ്പിക്കുകയും ചെയ്യും123 .

123. ദുഹാ നമസ്കാരം സുന്നത്താണ്. കൂടിയത് എട്ടു റകഅതും ചുരുങ്ങിയത് രണ്ട് റകഅതും. സൂര്യന്‍ ഉദിച്ചുയര്ന്നതത്‌ മുതല്‍ മധ്യാഹ്നം വരെയാണ് സമയം. വ്യത്യസ്ത നബിവചനങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്.
 
207. അനസ്(റ)വില്‍ നിന്ന്, നബി(സ) ദുഹാ ആറുറകഅത് നമസ്കരിക്കാരുണ്ടായിരുന്നു.
 
208. അബ്ദുറഹ്മാന്ബ്നു അബീലൈലയില്‍ നിന്ന്, ഉമ്മു ഹാനിഅ’ അല്ലാതെ മറ്റാരും നബി(സ) ദുഹാ നമസ്കരിക്കുന്നത് കണ്ടതായി എന്നോട് പറഞ്ഞിട്ടില്ല. അവര്‍ പറഞ്ഞു: റസൂല്‍(സ) മക്കാവിജയദിവസം അവരുടെ വീട്ടില്‍ കയറി കുളിച്ചു. എന്നിട്ട് എട്ടുറകഅത് നമസ്കരിക്കുകയുണ്ടായി. റസൂല്‍(സ) അതിനെക്കാള്‍ ലഘുവായ ഏതെങ്കിലും നമസ്കാരം നിര്‍വഹിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. പക്ഷെ റുകൂഉം സുജൂദും സമ്പൂര്ണ്ണുമായിത്തന്നെ നിര്‍വഹിച്ചിരുന്നു.
 
209.അബ്ദുല്ലാഹിബ്നു ശഖീഖില്‍ നിന്ന്, ഞാന്‍ ആയിശ(റ) യോട് ചോദിച്ചു: നബി(സ) ദുഹാ നമസ്കരിക്കാരുണ്ടായിരുന്നോ? അവര്‍ പറഞ്ഞു: ഇല്ല, യാത്ര കഴിഞ്ഞു മടങ്ങി വരുമ്പോഴല്ലാതെ124 .

124. ഈ പ്രസ്താവം മുമ്പ് ഉദ്ധരിച്ച വചനവുമായി പ്രത്യക്ഷത്തില്‍ ഭിന്നത പുലര്ത്തു ന്നുണ്ട്. ഒന്ന് ദുഹാ നമസ്കാരം നിരുപാധികം നമസ്കരിക്കാരുണ്ടായിരുന്നുവെന്നും മറ്റൊന്ന് യാത്ര കഴിഞ്ഞു വരുമ്പോള്‍ മാത്രമേ നമസ്കാരിക്കാരുള്ളൂ എന്നുമാണ് ഉള്ളത്. ഓരോരുത്തരും അവരവര്‍ കണ്ടത് റിപ്പോര്ട്ട് ചെയ്തതാകാനാണ് സാദ്ധ്യത.
 
210. അബൂഅയ്യൂബില്‍ അന്സ്വാരിയില്‍ നിന്ന്: സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുന്ന സമയത്ത് നാല് റകഅത് നമസ്കാരം നബി(സ) പതിവായി നിര്വ്വ്ഹിക്കാരുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു: റസൂല് ല്ലാഹ്! സൂര്യന്‍ താഴോട്ടു ചായുന്ന സമയത്ത് അങ്ങ് ഈ നാലു റക്അത് പതിവായി നമസ്കരിക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ? അപ്പോള്‍ അവിടുന്ന് പറഞ്ഞു; സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുന്ന സമയം ആകാശകവാടങ്ങള്‍ തുറക്കപ്പെടും. ദുഹര്‍ നമസ്കരിക്കുന്നത് വരെ അത് അടക്കുകയില്ല. ആ സമയത്ത് എനിക്ക് എന്തെങ്കിലും നന്മ ഉപരിലോകത്തെക്ക് ഉയര്ത്ത്പ്പെടണമെന്ന് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ചോദിച്ചു: എല്ലാ റകഅതുകളിലും ഖുര്ആന്‍ പാരായണമുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ. ഞാന്‍ ചോദിച്ചു: അവയ്ക്കിടയില്‍ വേര്പിരിക്കുന്ന സലാം ഉണ്ടോ? അവിടുന്ന് പറഞ്ഞു: ഇല്ല.
 
211. അബ്ദുല്ലാഹിബ്നു സാഇബില്‍ നിന്ന്, ദുഹ്റിനു മുമ്പായി- സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റിയ ശേഷം- നബി(സ) നാലു റകഅത് നമസ്കരിക്കാരുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: ആകാശകവാടങ്ങള്‍ തുറക്കപ്പെടുന്ന സമയമാനത്അത് കൊണ്ട് ആ സമയത്ത് എനിക്കെന്തെങ്കിലും സല്ക്കര്മ്മങ്ങള്‍ ഉപരിലോകത്തെക്ക് ഉയര്ത്ത്പ്പെടണമെന്ന് ഞാന്‍ ഇച്ചിക്കുന്നു.