Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) ഉപയോഗിച്ചിരുന്ന കറി

മലയാളം ഹദീസുകള്‍


109. ആയിഷ (റ) യില്‍ നിന്ന്, റസൂല്‍ (സ) പറഞ്ഞു: സുര്ക്ക. എത്ര നല്ല കൂട്ടാനാണ്.
 
അബ്ദുല്ലഹിബ്നു അബ്ദുറഹ്മാന്‍ തന്റെ റിപ്പോര്ട്ടി ല്‍ പറയുന്നു. സുര്ക്ക് എത്ര നല്ല കൂട്ടാനാണ്.
 
110. ജാബിരുബ്നു അബ്ദില്ലയില്‍ നിന്ന്, റസൂല്‍ (സ) പറഞ്ഞു: സുറുക്ക എത്ര നല്ല കൂട്ടാന്‍.
 
111. സഹ്ടമില്‍ ജര്മിയില്‍ നിന്ന്, ഞങ്ങള്‍ ഒരിക്കല്‍ അബൂമൂസല്‍ അശ്അരിയുടെ അടുക്കലായിരിക്കെ അദ്ദേഹം നടത്തിയ സദ്യയില്‍ കോഴിയിറച്ചി വിളമ്ബുകയുണ്ടായി. കൂട്ടത്തില്‍ നിന്ന്, ഒരാള്‍ മാറിനിന്നപ്പോള്‍ അദ്ദേഹം ചോദിച്ചു: നിനകെന്തുപറ്റി? അദ്ദേഹം പറഞ്ഞു: അത് ദുര്ഗ്ന്ധമുള്ള എന്തോ കൊത്തിതിന്നുന്നത് ഞാന്‍ കണ്ടപ്പോള്‍ അതൊരിക്കലും കഴിക്കുകയില്ലെന്നു ഞന്‍ സത്യം ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു; അടുത്ത് വരൂ. റസൂല്‍ (സ) കോഴിയിറച്ചി കഴിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് തന്നെയുള്ള മറ്റൊരു റിപ്പോര്ട്ടില്‍ , ഞങ്ങള്‍ അബൂമൂസല്‍ അശ് അരിയുടെ അടുക്കല്‍ , അദ്ദേഹം തയ്യാറാക്കിയ സദ്യയില്‍ പങ്കുചേര്ന്നു. സദ്യയില്‍ കോഴിയിറച്ചിയും വിളംബുകയുണ്ടായി. കൂട്ടത്തില്‍ ബനുതൈമില്ലഹ് ഗോത്രക്കാരനായ ചെമന്ന ഒരടിമയുമുണ്ടായിരുന്നു. അദ്ദേഹം ഭക്ഷണതോടടുക്കതിരുന്നപ്പോള്‍ അബൂമൂസ അദ്ദേഹത്തോട് പറഞ്ഞു: അടുത്ത് വരൂ. റസൂല്‍ (സ) ഇത് കഴിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം: ഇത് എന്തോ കൊത്തിതിന്നു മലിനമാക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഞാനതോരിക്കലും കഴിക്കുകയില്ലെന്നു സത്യം ചെയ്തുപോയി.
 
112. അബൂഅസീടില്‍ നിന്ന്, റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ ഒലിവു കഴിക്കുകയും എണ്ണയായി ഉപയോഗിക്കുകയും ചെയ്യുക. കാരണമത് അനുഗ്രഹീത വൃക്ഷങ്ങളില്‍ പെട്ടതാണ്.
 
113. ഉമറുബ്നുല്‍ ഖത്വബു (റ) വില്‍ നിന്ന്, റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ ഒലിവു കഴിക്കുകയും എണ്ണയായി ഉപയോഗിക്കുകയും ചെയ്യുക. കാരണമത് അനുഗ്രഹീത വൃക്ഷങ്ങളില്‍ പെട്ടതാണ്.
 
114. അനസ് (റ) വില്‍ നിന്ന്, നബി(സ) ചുരങ്ങ ഏറെ ഇഷ്ട്ടപെട്ടിരുന്നു. അങ്ങനെ ഒരിക്കല്‍ ഭക്ഷണം കൊണ്ടുവരപെട്ടപ്പോള്‍ ഞാനത് തെരഞ്ഞെടുത്തു അവിടുത്തെ മുമ്പില്‍ വെച്ചുകൊടുത്തു. എനിക്കറിയാമായിരുന്നു അവിടുതെക്കത് ഏറെ ഇഷ്ട്ടമാനെന്നു. അനസ്(റ) വില്‍ നിന്ന് തന്നെയുള്ള മറ്റൊരു റിപ്പോര്ട്ട്: ഒരിക്കല്‍ ഒരു തയ്യല്‍കാരന്‍ ഭക്ഷണം തയ്യാറാക്കി റസൂല്‍ (സ) യെ ക്ഷണിക്കുകയുണ്ടായി. അങ്ങനെ ഞാനും റസൂല്‍ (സ) യുടെ കൂടെ ആ സദ്യക്ക് പുറപെട്ടു. ബാര്ലിക റൊട്ടിയും ചുരങ്ങയും ഉണക്കമാംസ കഷണങ്ങളുമുള്ള കറിയും റസൂല്‍ (സ) യുടെ മുമ്പില്‍ കൊണ്ടുവന്നുവെച്ചു. അനസ്(റ) പറയുന്നു. റസൂല്‍ (സ) പാത്രത്തില്‍ നിന്ന് ചുരങ്ങ തെരഞ്ഞെടുക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അവിടുത്തേക്ക്‌ അത് ഏറെ ഇഷ്ട്ടമായിരുന്നു. അന്നുമുതല്‍ ഞാനും ചുരങ്ങ ഇഷ്ട്ടപെടുന്നവനായി.
 
115. ഹകീമുബ്നു ജാബിര്‍ തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു. ഞാന്‍ നബി(സ) യുടെ അടുക്കല്‍ ചെല്ലുമ്പോള്‍ അവിടുത്തെയടുക്കല്‍ ചുരങ്ങ മുറിക്കുന്നത് കാണുകയുണ്ടായി. ഞാന്‍ ചോദിച്ചു: ഇതെന്താണ്? അവിടുന്ന് പറഞ്ഞു: ഇതു മുഖേന ഞങ്ങളുടെ ഭക്ഷണം ഞങ്ങലധികരിപ്പിക്കുന്നു. 116. ആയിഷ(റ) യില്‍ നിന്ന്, നബി(സ) മധുരപലഹാരങ്ങളും തേനും ഇഷ്ട്ടപെട്ടിരുന്നു.
 
117. അത്വാഅബുനുയസാര്‍ ഉമ്മുസലാമ പറഞ്ഞതായി റിപ്പോര്ട്ട് ചെയ്യുന്നു: അവര്‍ റസൂല്‍ (സ) ക്ക് പൊരിച്ച ആട്ടിറച്ചി നല്കിറ അവിടുന്ന് അതില്‍ നിന്ന് കഴിച്ച ശേഷം വുദുവെടുക്കാതെ നമസ്കരിക്കാന്‍ പുറപ്പെടുകയുണ്ടായി.49

49. വേവിച്ച ഭക്ഷണം കഴിച്ചാല്‍ വുദു നഷ്ട്ടപെടുകയില്ലെന്നര്ത്ഥം. ഒട്ടകമാംസം കഴിച്ചാല്‍ വുടുവേടുക്കണമെന്നു നബി (സ) യില്‍ നിന്ന് റിപ്പോര്ട്ട് ചെയ്യപെട്ടിട്ടുണ്ട്.
 
118. അബ്ദുല്ലഹിബ്നു ഹാരിസില്‍ നിന്ന്, ഞങ്ങള്‍ റസൂല്‍ (സ)യുടെ കൂടെ പള്ളിയില്‍ നിന്ന് ആടുമാംസം കഴിക്കുകയുണ്ടായി.
 
119. മുഗീരതുബ്നു ശുഅബയില്‍ നിന്ന്, ഞാന്‍ ഒരു രാത്രി നബിയുടെ അടുക്കല്‍ അതിഥിയായി കൂടി. പൊരിച്ച മാംസം സദ്യയായി കൊണ്ടുവര്പെട്ടപ്പോള്‍ അവുടുന്നു കത്തിയെടുത്തു അത് മുറിക്കുകയും അതില്‍ നിന്ന് എനിക്ക് മുറിച്ചു തരുകയും ചെയ്തു. മുഗീര പറയുന്നു. അപ്പോള്‍ ബിലാല്‍ നമസ്കാരത്തിന് സമയമയെന്നരിയിച്ചുകൊണ്ട് അദ്ധേഹത്തെ ക്ഷണിക്കാന്‍ വേണ്ടി വന്നു. ഉടനെ കത്തിതഴെയിട്ടുകൊണ്ട്‌ അവിടുന്ന് പറഞ്ഞു: എന്തായി പോയി? അവന്‍ ദരിദ്രനാകട്ടെ50, മുഗീര പറയുന്നു: തന്റെ മീശ വായ മൂടികളയുന്ന രൂപത്തിലെത്തിയിരുന്നു. അതുകൊണ്ട് അവിടുന്ന് തന്നോട് പറഞ്ഞു: ഞാന്‍ നിനക്ക് മിസവാക്കിന്റെ കണക്കനുസരിച്ച് വെട്ടിതരട്ടെയോ? അല്ലെങ്കില്‍ മിസ്വാക്കിന്റെ കണക്കനുസരിച്ച് നീ തന്നെ മുറിച്ചുകളയുക.51

50. “അവന്‍ ദാരിദ്രനാകട്ടെ” എന്നര്ത്ഥം കല്പ്പിച്ച പദം “തരിബത് യദഹു” എന്നണ് ഇതും ഇതുപോലെ ഖാതലഹുല്ലാഹു, ലാ ഉമ്മലഹു, ലാ അബാലാക്, തകിലതുഹൂ ഉമ്മുഹു തുടങ്ങിയവയെല്ലാം അറബികള്‍ അതിന്റെ യഥാര്ത്ഥ അര്തതിലല്ലാതെ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളാണ്. വെറുപ്പോ അദ്ഭുതമോ നീരസമോ ഒക്കെ പ്രകടിപ്പിക്കുകയാണ് ഉദ്ദേശ്യം. 51. മിസ്‌ വാക്കായി ഉപയോഗിക്കുന്നത് “അറാക്ക് ” എന്ന ഒരുതരം മരത്തിന്റെ കൊമ്പാണ്. അത് മേല്ച്ചുണ്ടില്‍ വെച്ച് അതില്‍ കവിഞ്ഞതെല്ലാം വെട്ടികലയുകയെന്നര്ത്ഥം. മീശവെട്ടിചെരുതാക്കുന്നതാണ് സുന്നത്ത്. വളര്തുന്നതോ വടിക്കുന്നതോ അല്ല.
 
120. അബൂഹുരൈരയില്‍ നിന്ന്, നബി (സ) ക്ക് മാംസം കൊണ്ടുവരപെട്ടപ്പോള്‍ അവിടുത്തേക്ക്‌ ഏറെ ഇഷ്ട്ടമായിരുന്ന കയ്യിന്റെ ഭാഗം നല്കു്കയുണ്ടായി. അതില്‍ നിന്ന് അദ്ദേഹം പല്ലുകൊണ്ട് കടിച്ചു തിന്നുകയും ചെയ്തു.
 
121. ഇബ്നു മസ്ഉദില്‍ നിന്ന്, ആടിന്റെ കയ്യിന്റെ ഭാഗം നബി(സ) ക്ക് ഏറെ ഇഷ്ട്ടമായിരുന്നു. ഇബ്നു മസ്ഉദ് പറയുന്നു: കയ്യിന്റെ ഭാഗത്താണ് അവിടുത്തേക്ക്‌ വിഷം നല്കപെട്ടത്‌. യാഹൂദികലയിരുന്നു വിഷം ചേര്ത്തത്.52 122. അബൂ ഉബൈടില്‍ നിന്ന്, ഞാന്‍ നബി (സ)ക്ക് വേണ്ടി കറിപാകം ചെയ്തു. അവിടുന്ന് കയ്യിന്റെ ഭാഗം ഏറെ ഇഷ്ട്ടപെട്ടിരുന്നത് കാരണം ഞാനവിടുതെക്ക് അത് നല്കി‍. പിന്നെയും അവിടുന്ന് കൈ കൊണ്ടുവാ എന്നാവശ്യപെട്ടപ്പോള്‍ ഞാന്‍ വീണ്ടും നല്കിി. പിന്നെയും കൈ കൊണ്ടുവരാന്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. ;രസൂലുല്ലാഹു ഒരാടിന് എത്ര കൈകലുണ്ടാവും? അപ്പോഴവിടുന്നു പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം നീ മറുപടി പറയാതെ മൌനം ദീക്ഷിചിരുന്നുവെങ്കില്‍ ഞാന്‍ ആവശ്യപെട്ടപ്പോള്‍ അതുകൊണ്ടുവരാന്‍ നിനക്ക് കഴിയുമായിരുന്നു.

52. ഖിബാര്‍ യുദ്ധാനന്തരം സൈനബ് ബിന്ത് ഹാരിസ് എന്ന ജൂതവനിത ജൂതന്മാരുടെ പ്രേരനക്ക് വിധേയയായി നബിതിരുമേനിക്ക്‌ സദ്യ നല്കി്. അതില്‍ ആടിന്റെ മുഴം കൈയില്‍ വിഷം കലര്തുകയാനുണ്ടായത്. പക്ഷെ, നബി(സ) ക്ക് വഹ് യു മുഖേന വിവരം ലഭിച്ചു. അപ്പോഴെക്കും അവിടുന്ന് അതില്‍ നിന്നും അല്പം കഴിച്ചു കഴിഞ്ഞിരുന്നു. മരണ സമയത്തുപോലും തിരുമേനിക്ക് ഈ വിഷത്തിന്റെ പ്രയാസം അനുഭവപെട്ടിരുന്നു. ഈ സൈനബ് പില്കാലത്ത് ഇസ്ലാം സ്വീകരിച്ചപ്പോള്‍ റസൂല്‍(സ) അവരോടു ചോദിച്ചു. എന്തിനായിരുന്നു അങ്ങനെ ചെയ്തത്? അവര്‍ പറഞ്ഞു: താങ്കള്‍ പ്രവാചകനാനെങ്കില്‍ വിഷം താങ്കളെ ബാധിക്കുകയില്ല. മറിച്ചാണെങ്കില്‍ താങ്കളില്‍ നിന്നും ഞങ്ങള്ക്ക് രക്ഷപെടുകയുമാകമല്ലോ എന്ന് കരുതി.
 
123. ഉമ്മു ഹാനിഅ പറയുന്നു: നബി (സ) ഒരിക്കല്‍ എന്റെ അടുക്കല്‍ കയറി വന്നുകൊണ്ട്‌ ചോദിച്ചു: നിന്റെയടുക്കല്‍ കഴിക്കാന്‍ വല്ലതുമുണ്ടോ? ഞാന്‍ പറഞ്ഞു: ഇല്ല, ഉണങ്ങിയ റൊട്ടിയും സുര്ക്കോയുമല്ലാതെ മറ്റൊന്നുമില്ല. അപ്പോഴവിടുന്നു പറഞ്ഞു: കൊണ്ടുവാ, സുര്ക്കയില്ലാത്ത ഒരു വീടും ഉണ്ടാകുകയില്ലല്ലോ.
 
124. അബൂ മൂസല്‍ അശ്അരിയില്‍ നിന്ന്, നബി (സ) പറഞ്ഞു: മറ്റു സ്ത്രീകളെക്കാള്‍ ആയിഷക്കുള്ള മേന്മ ഥരീദിന് 53ഇതര ഭക്ഷനത്തെക്കാലുള്ള മേന്മ പോലെയാണ്.

53. ഥരീദ്, നുറുക്കിയ റൊട്ടിയും നുറുക്കിയ മാംസത്തിന്റെ കറിയും ചേര്ത്തുകണ്ടാക്കുന്ന രുചികരമായ ഒരു ഭക്ഷണം.
 
125. അനസ് (റ) വില്‍ നിന്ന്, റസൂല്‍ (സ) പറഞ്ഞു: ആയിഷക്കു ഇതര സ്ത്രീകലെക്കാലുള്ള ശ്രേഷ്ട്ടത ഥരീദിനു മറ്റു ഭക്ഷണങ്ങളെകാളുള്ള ശ്രേഷ്ട്ടത പോലെയാണ്.
 
126. അബൂഹുറൈറ (റ) യില്‍ നിന്ന്, റസൂല്‍ (സ) പാല്കട്ടി കഴിച്ച ശേഷം വുദുവെടുക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പിന്നീടു, ആടിന്റെ ചുമലിന്റെ ഭാഗം കഴിച്ച ശേഷം വുദുവെടുക്കാതെ നമസ്കരിക്കുന്നതും കാണുകയുണ്ടായി.
 
127. അനസ്(റ) വില്‍ നിന്ന്, സഫിയയുമായുള്ള വിവാഹസദ്യയില്‍ റസൂല്‍ (സ) ഈത്തപഴവും ഗോതമ്പുമാവും കൊണ്ടുള്ള ഒരുതരം പലഹാരം നല്കുകയുണ്ടായി.55

55. ബുഖാരിയുടെയും മുസ്ലിമിന്റെയും നിവേദനത്തില്‍ “ഹൈസ്‌” അഥവാ ഈത്തപഴവും പാല്കട്ടിയും നെയ്യും ചേര്ത്തോ അല്ലെങ്കില്‍ പാല്കട്ടിക്കു പകരം ധാന്യമാവോ ചേര്ത്തു ണ്ടാക്കുന്ന ഒരു തരം പലഹാരം നല്കിയെന്നാനുള്ളത്.
 
128. ജാബിരുബ്നു അബ്ദില്ലയില്‍ നിന്ന്, നബി(സ) ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ അവിടുത്തേക്ക്‌ വേണ്ടി ഞങ്ങള്‍ ഒരാടിനെ അറുത്തു. അപ്പോള്‍ അവിടുന്ന് പറഞ്ഞു; നാം മാംസം ഇഷ്ട്ടപെടുന്നവരാനെന്നു അവര്‍ അറിഞ്ഞതുപോലെയുണ്ടല്ലോ? ഈ സംഭവത്തിന്റെ പിന്നില്‍ ഒരു കഥയുണ്ട്.56 129. ജാബിര്‍ (റ) വില്‍ നിന്ന്, റസൂല്‍ (സ) ഒരിക്കല്‍ പുറത്തുപോകുമ്പോള്‍ ഞാനും കൂടെയുണ്ടായിരുന്നു. അങ്ങനെ അവിടുന്ന് ഒരു അന്സാരി വനിതയുടെ വീട്ടില്‍ കയറി. ഉടനെ അവര്‍ അവിടുത്തേക്ക്‌ വേണ്ടി ഒരാടിനെ അരുത് പാകം ചെയ്തു. അവിടുന്ന് ഭക്ഷിച്ചു. അനന്തരം ഒരു വട്ടിയില്‍ പഴുത്ത ഈത്തപഴവും അവര്‍ നല്കി്. അവിടുന്ന് അതില്‍ നിന്ന് അല്പം കഴിച്ചു. പിന്നീടു വുദു ചെയ്തു ദുഹര്‍ നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അവര്‍ അവിടുത്തേക്ക്‌ ആടുസൂപ്പ് കൊണ്ടുവന്നു കൊടുത്തു. അവിടുന്നത് കഴിച്ചശേഷം വുദു ചെയ്യാതെ അസര്‍ നമസ്കരിക്കുകയും ചെയ്തു.

56. ഉഹുട് യുദ്ധത്തില്‍ പിതാവ് അബ്ദുള്ള മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ മേലുണ്ടായിരുന്ന കടബാധ്യത വീട്ടാന്‍ ജാബിര്‍ നബി (സ) യോട് സഹായം അഭ്യര്തിക്കുകയുണ്ടായി. റസൂല്‍(സ) പറഞ്ഞു. ഞാന്‍ നിങ്ങളുടെയടുക്കള്‍ വരാം. ജാബിര്‍ വീട്ടില്‍ ചെന്ന് ഭാര്യയോടു പറഞ്ഞു: നീ റസൂല്‍ (സ) യോട് സംസാരിക്കുകയോ എന്തെങ്കിലും ആവശ്യപെടുകയോ ഒന്നും ചെയ്യരുത്. അങ്ങനെ റസൂല്‍(സ) ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ അദ്ധേഹത്തിനു വേണ്ടി ഒരാടിനെ അറുത്തു. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ജാബിര്‍, മാംസതോടുള്ള നമ്മുടെ ഇഷ്ട്ടം നീ അറിഞ്ഞത് പോലെയുണ്ടല്ലോ. നബി (സ) തിരിച്ചു പോകാന്‍ നേരത്ത് ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: എന്റയും ഭര്ത്താവിന്റെയും മേല്‍ അനുഗ്രഹത്തിനായി പ്രാര്തിക്കണം. അപ്പോള്‍ അവിടുന്ന് പ്രാര്ഥിച്ചു. അല്ലാഹുവേ: അവര്ക്ക് നീ അനുഗ്രഹം ചൊരിയേണമേ. പിന്നീട് ജാബിര്‍ ഭാര്യയോടു ചോദിച്ചു. ഞാന്‍ നിന്നോട് ഇത് വിലക്കിയിട്ടില്ലയിരുന്നോ? അവര്‍ പറഞ്ഞു: റസൂല്‍ (സ) നമ്മുടെ വീട്ടില്‍ വന്നിട്ട് നമുക്ക് വേണ്ടി പ്രാര്തിക്കാതെ പോവുകയോ? (അഹ്മദ്, അബൂദാവൂദ്)
 
130. ഉമ്മുമുന്ദിര്‍ പറയുന്നു; റസൂല്‍ (സ) ഒരിക്കല്‍ എന്റെയടുക്കല്‍ പ്രവേശിച്ചു. കൂടെ അലി(റ) യുമുണ്ടായിരുന്നു. ഞങ്ങളുടെയടുക്കള്‍ പഴുപ്പാകാത്ത ഈത്തപനകുല കെട്ടിവെച്ചതുണ്ടായിരുന്നു. റസൂല്‍ (സ) അത് കഴിച്ചു തുടങ്ങിയപ്പോള്‍ അലിയും കൂടെ കഴിച്ചു. അപ്പോള്‍ നബി(സ) അലിയോടു പറഞ്ഞു: മതിയാക്കിയെക്ക് അലിയെ, നിനക്കിപ്പോള്‍ രോഗം ഭേദമായി വരുന്നേയുള്ളൂ. “അങ്ങനെ അലി ഇരുന്നു. നബി (സ) കഴിച്ചു കൊണ്ടേയിരുന്നു. പിന്നീട് ഞാനവര്ക്ക് ബീറ്റ്റൂട്ടും ബാര്‍ലിയും തയ്യാറാക്കി കൊടുത്തു. അപ്പോള്‍ നബി (സ) അലിയോടു പറഞ്ഞു: ഇത് കഴിച്ചോളൂ , ഇതാണ് നിനക്ക് ചേര്ന്നലത്‌.
 
131. ആയിഷ (റ) യില്‍ നിന്ന്, നബി (സ) എന്റെയടുക്കല്‍ വന്നുചോദിക്കും. നിന്റെയടുക്കല്‍ പ്രാതല്‍ എന്തെങ്കിലുമുണ്ടോ? അപ്പോള്‍ ഞാന്‍ പറയും: ഒന്നുമില്ല. എങ്കില്‍ ഞാന്‍ നോമ്പുകരനാനെന്നു അവിടുന്ന് പറയും. അങ്ങനെ ഒരു ദിവസം ഞാന്‍ പറഞ്ഞു; റസൂലുല്ലാഹ്, നമുക്ക് ഹദിയ കിട്ടിയിട്ടുണ്ട്. അവിടുന്ന്: അതെന്താണ്? ഞാന്‍: ഹൈസ്‌57. അവിടുന്ന് എനികിന്നു നോമ്പയിരുന്നു എന്ന് പറഞ്ഞു: അവര്‍ പറയുന്നു: അനന്തരം അവിടുന്നത് കഴിച്ചു.58

57. 55 നമ്പര്‍ അടികുറിപ്പ് നോക്കുക. 58. ഐചിക വ്രതം ഭക്ഷണം ലഭിക്കുമ്പോള്‍ മുറിക്കാം എന്നും ഈ സംഭവത്തില്‍ നിന്ന് സിദ്ധിക്കുന്നു.