Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പള്ളി

മലയാളം ഹദീസുകള്‍


1) ഇബ്നു അബ്ബാസ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: പള്ളികള്‍ അലങ്കരിക്കുവാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല. (അബൂദാവൂദ്)
 
2) ആയിശ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) വാസസ്ഥലങ്ങളില്‍ പള്ളി പണിയുവാനും അതു വൃത്തിയാക്കിയിടുവാനും സുഗന്ധിതമാക്കുവാനും ആജ്ഞാപിച്ചു. (അബൂദാവൂദ്)
 
4) ഖുര്‍റാ(റ) നിവേദനം ചെയ്തു: അല്ലാഹിവിന്റെ ദൂതന്‍(സ) ഈ രണ്ട് ചെടികളെ, അതായതു വേവിക്കാത്ത ചുവന്നുള്ളിയും, വെളുത്തുള്ളിയും തിന്നുന്നതിനെ നിരോധിച്ചുകൊണ്ട് പറഞ്ഞു: അവ തിന്നുന്നവന്‍, നമ്മുടെ പള്ളിയെ സമീപിക്കാതിരിക്കട്ടെ. കൂടിയെ കഴിയൂ എന്നുണ്ടെങ്കില്‍ അവയുടെ അസുഖമായ വാസന നശിപ്പിക്കുക. (അബൂദാവൂദ്)
 
3) പള്ളിയില്‍ കവിതോച്ചാരണവും, അതില്‍വെച്ചു ക്രയവിക്രയവും അല്ലാഹുവിന്റെ ദൂതന്‍(സ) നിരോധിച്ചിരിക്കുന്നു. വെളളിയാഴ്ച നമസ്കാരത്തിന് മുമ്പ് ചുറ്റിയിരുന്നു സംസാരിക്കുന്നതും (നിരോധിച്ചിരിക്കുന്നു) (അബൂദാവൂദ്)