അനാഥനായി വളര്‍ന്ന മുഹമ്മദ്(സ) ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജ(റ)യെ വിവാഹം ചെയ്തതിനുശേഷം അദ്ദേ ഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ(റ)യുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ളേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജയുമായുള്ള മുഹമ്മദി(സ)ന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. പതി നഞ്ച് വര്‍ഷം സാമ്പത്തികക്ളേശം കൂടാതെ ജീവിച്ചതിനുശേഷമാണ് താന്‍ പ്രവാചകനാണെന്നും ഖുര്‍ആന്‍ ദൈവവചനമാണെന്നുമുള്ള അവകാശവാദങ്ങളുമായി മുഹമ്മദ്(സ) രംഗപ്രവേശം ചെയ്യുന്നതെന്നര്‍ഥം. ഖുര്‍ആന്‍ ദൈവികമാണെന്ന് വാദിക്കുക വഴി ഭൌതികലാഭമാണ് അദ്ദേഹം ഇച്ഛിച്ചതെങ്കില്‍ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ. എന്നാല്‍, എന്തായിരുന്നു സ്ഥിതി?
പ്രവാചകപത്നി ആഇശ(റ) പറയുന്നു: “ഞങ്ങളുടെ വീട്ടില്‍ ഒന്നും പാചകം ചെയ്യാനില്ലാത്തതിനാല്‍ അടുപ്പു പുകയാതെ ഒന്നോ രണ്ടോ മാസ ങ്ങള്‍ കഴിഞ്ഞുപോകാറുണ്ടായിരുന്നു. ഈത്തപ്പഴവും വെള്ളവുമായിരുന്നു ഞങ്ങളുടെ ഉപജീവനം. ചിലപ്പോള്‍ മദീനത്തുകാര്‍ കൊണ്ടുവന്ന ആട്ടി ന്‍പാലും ഈത്തപ്പഴത്തോടു കൂടെയുണ്ടാവും”. (ബുഖാരി, മുസ്ലിം)
ആഇശ(റ) ഒരാളോട് പഴയകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. മദീനയിലേക്കുള്ള പലായനത്തിനുശേഷം പ്രവാചകനും കുടുംബവും സ ഹിച്ച പ്രയാസങ്ങളാണ് പ്രതിപാദ്യം. ഒരു രാത്രി തപ്പിത്തടഞ്ഞുകൊണ്ട് വീട്ടുജോലികള്‍ ചെയ്തകാര്യം അവര്‍ പറഞ്ഞു. അയാള്‍ ചോദിച്ചു: “വിള ക്കില്ലായിരുന്നുവോ? അവര്‍ പ്രതിവചിച്ചു: “വിളക്കു കത്തിക്കാനുള്ള എണ്ണ ഞങ്ങളുടെ പക്കലുണ്ടായിരുന്നുവെങ്കില്‍ വിശപ്പ് മാറ്റാന്‍ അത് കുടിക്കുമാ യിരുന്നു; കത്തിക്കുന്നതിനു പകരം”. (അഹ്മദ്, ത്വബ്റാനി)
ഇത് പ്രവാചകന്റെ ആദ്യകാലത്തെ മാത്രം അവസ്ഥയല്ല. മുഹമ്മദ്(സ) ശക്തമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നപ്പോഴും അദ്ദേ ഹത്തിന്റെ അവസ്ഥ ഇതില്‍നിന്ന് ഒട്ടും മെച്ചമായിരുന്നില്ല. ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപന്റെ അന്തപുരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന ഉമര്‍()തന്നെ പറയട്ടെ:
“പ്രവാചകന്റെ മുറിയില്‍ ഊറക്കിട്ട മൂന്ന് തോല്‍കഷ്ണങ്ങളും ഒരു മൂലയില്‍ അല്‍പം ബാര്‍ലിയുമല്ലാതെ മറ്റൊന്നുംതന്നെ ഞാന്‍ കണ്ടില്ല. ഞാന്‍ കരഞ്ഞുപോയി. പ്രവാചകന്‍ ചോദിച്ചു: ‘എന്തിനാണ് താങ്കള്‍ കരയുന്നത്?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ! ഞാനെങ്ങനെ കരയാതിരിക്കും? താങ്കളുടെ ശരീരത്തില്‍ ഈത്തപ്പനയോലകളുടെ പാട് ഞാന്‍ കാണുന്നു. ഈ മുറിയില്‍ എന്തെല്ലാമുണ്ടെന്നും ഞാനറിയുന്നു. അല്ലാഹുവിന്റെ ദൂതരേ! സമൃദ്ധമായ വിഭവങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ ഥിച്ചാലും. അവിശ്വാസികളും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരുമായ പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും രാജാക്കന്മാര്‍-സീസറും കൈസറുമെല്ലാം-അരുവികള്‍ ഒഴുകുന്ന തോട്ടങ്ങളില്‍ വസിക്കുമ്പോള്‍ അല്ലാഹുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്‍ ജീവിക്കുന്നത് ദാരുണമായ പട്ടിണിയില്‍!’ എന്റെ ഈ സംസാരം കേട്ടപ്പോള്‍ തലയിണയില്‍ വിശ്രമിക്കുകയായിരുന്ന പ്രവാചകന്‍ എഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു: ‘ഉമര്‍! താങ്കള്‍ ഈ വിഷയത്തില്‍ ഇനിയും സംശയാലുവാണോ? ഭൌതിക ജീവിതത്തിലെ സുഖസൌകര്യങ്ങളേക്കാള്‍ നല്ലത് മരണാനന്തര ജീവിതത്തിലെ സുഖസൌ കര്യങ്ങളാണ്. അവിശ്വാസികള്‍ അവരുടെ നന്മയുടെ വിഹിതം ഈ ജീവിതത്തില്‍ ആസ്വദിക്കുന്നു. നമ്മുടേതാകട്ടെ, മരണാനന്തര ജീവിതത്തിലേക്കുവേണ്ടി ബാക്കിവെച്ചിരിക്കുകയാണ്’. ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു: ‘ദൈവദൂതരെ! എനിക്കുവേണ്ടി മാപ്പിനപേക്ഷിച്ചാലും. എനിക്കു തെറ്റിപ്പോയി”.
ഖുര്‍ആന്‍ ഭൌതിക ലാഭങ്ങള്‍ക്കുവേണ്ടി പടച്ചുണ്ടാക്കിയ മുഹമ്മദി(സ) ന്റെ കൃതിയാണെന്ന വാദമാണിവിടെ തകരുന്നത്. ആകെ സ്വത്തായി ബാക്കിയുണ്ടായിരുന്ന ഏഴു ദീനാര്‍ മരണത്തിനുമുമ്പ് ദാനം ചെയ്യുകയും യഹൂദന് തന്റെ പടച്ചട്ട പണയം വെച്ചുകൊണ്ട് മരണപ്പെടുകയും ചെയ്ത മനുഷ്യന്‍ ധനമോഹിയായിരുന്നുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഖുര്‍ആനിന്റെ രചനക്കുപിന്നില്‍ ധനമോഹമായിരുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ദി ന്യു കാത്തോലിക് എന്‍സൈക്ളോപീഡിയ പോലും സമ്മതിച്ചിട്ടുണ്ട്. “മുഹമ്മദി(സ)ന്റെ മതവിപ്ളവത്തിനു പിന്നില്‍ ധനമോഹമായിരുന്നുവെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമാ യി അറിയപ്പെടുന്ന വസ്തുതകള്‍ ഈ ധാരണക്കെതിരാണ്” (The New Catholic Encyclopedia Vol IX, Page 1001).
Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം