ക്രിസ്തുമതം അഥവാ മിത്രാസ്മതം


Article By
ഈസ പെരുമ്പാവൂര്‍
Perumbavoor

യേശുവില്‍വിശ്വസിച്ചവര്‍ അപ്പൊസ്തലന്‍മാരുടെ നേതൃത്വത്തില്‍ഓരോ വീടുകളില്‍ഒരുമിച്ച് കൂടുകയും അപ്പം നുറുക്കുകയും ഉപദേശം സ്വീകരിക്കുകയും ചെയ്തുപോന്നു എന്ന് ബൈബിള്‍ വിവരിക്കുന്നു. ഈ പ്രത്യേകം കൂട്ടായ്മയെ സഭയെന്നാണ് വിളിച്ചിരുന്നത്. മോ ശൈക ന്യായപ്രമാണത്തില്‍പറയപ്പെട്ടിരിക്കുന്ന ക്രിസ്തു വായിരുന്നു യേശുവെന്ന് വിശ്വസിക്കുന്നതിലൂടെ ഇവരാ രും പുതിയ ഒരു മതം സ്വീകരിക്കുകയാ യിരുന്നില്ല; മറിച്ച്, അവരുടെ യഹൂദ മതത്തെ പരിപൂര്‍ണമായി അനുസരിക്കുകയായിരുന്നു. അതിനാല്‍തന്നെ, പൊതുവായ പ്രാര്‍ഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ആഘോഷങ്ങള്‍ക്കും പരിച്ഛേദനയ്ക്കും മറ്റ് ഇതര ആരാധന കര്‍മങ്ങള്‍ക്കും അതോടൊപ്പം മറ്റ് മതപരമായ സിവില്‍ക്രിമിനല്‍നിയമങ്ങളോടും ഒന്നും തന്നെ ക്രിസ്തു അനുയായികള്‍ക്ക് യഹൂദന്‍മാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. യേശുവിനെ അംഗീകരിക്കു ന്നവരും അല്ലാത്തവരുമായ മുഴുവന്‍ യഹൂദന്‍മാരും, യഹൂദ മതം സ്വീകരിച്ചവരു മെല്ലാം യെരുശലേം ദേവാലയമെന്ന ആരാധനാലയത്തിലെ സ്ഥിരം അംഗങ്ങളാണ്. ഇവര്‍ക്കെല്ലാം യഹൂദ മതത്തിലെ മെമ്പര്‍ഷിപ്പ് ആണുള്ളതെന്ന് ചുരുക്കം. വ്യവസ്ഥാപി തമായ യഹൂദ മതത്തില്‍നിലകൊള്ളുന്നതോടൊപ്പം, യഹൂദ മതനേതൃത്വം തള്ളിക്ക ളഞ്ഞ ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് അപ്പൊസ്തലന്‍മാര്‍ പ്രത്യേകം സഭ കൂടിയിരുന്നത്. എന്നാല്‍ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പൗലോസിന്റെ ക്രിസ്ത്യാനി സഭ.യഹൂദ മതസംസ്‌ക്കാരം അഥവാ മോശൈക ന്യായപ്രമാണമാകുന്ന സംസ്‌ക്കാരം പൂര്‍ണമായി അവഗണിച്ച ക്രിസ്ത്യാനികള്‍ക്ക്, യെരുശലേം ദേവാലയവുമായോ മറ്റ് പ്രാദേശിക സിനഗോഗു കളുമായോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍, ഇവര്‍ക്ക് ക്ലിപ്തമായ ആരാധന രീതിയോ, ആഘോഷങ്ങളോ ശബത്ത് ദിവസമോ മറ്റ് കര്‍മങ്ങളോ ഒന്നും ഇല്ല. ആരാധനപരമായ കാര്യങ്ങളില്‍പോലും ദൈവിക നിയമം ബാധകമല്ലാത്ത ഈ ലക്ഷ്യം തെറ്റിയ ചെറിയ ആള്‍ക്കൂട്ടത്തിന് മോശൈക ന്യായപ്രമാണം നിര്‍ദ്ദേശം നല്‍കിയ രാജ്യ രാജ്യാന്തര നിയമങ്ങളോ, ഐഹിക നീതി, ന്യായ വ്യവസ്ഥകളോ, ശിക്ഷാ നിയമങ്ങളോ, യുദ്ധ-യുദ്ധാനന്തര നിയമങ്ങളോ ഒന്നും തീരെയും ആവശ്യ മില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. ഓല വാങ്ങി സ്വന്തമായി ഒരു കുടില് പണിയുവാന്‍ ഗതിയില്ലാത്ത വ്യക്തി, കൊട്ടാരം പണിയുവാനുള്ള സാമഗ്രികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അനുചിതമാണല്ലോ.

ഇത്രത്തോളം ദുര്‍ബലമായ ക്രിസ്ത്യാനികള്‍ എങ്ങനെയാണ് ഇന്ന് ഭൂലോകം മുഴുവന്‍ വ്യാപിച്ചതെന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍പ്രസക്തമാവുകയാണ്. ക്രൈസ്തവ സഹോദരങ്ങള്‍ കരുതുന്നത് പോലെ ഇതൊരു ശക്തമായ ദൈവിക ഇടപെടല്‍മൂലം നടന്നതാണോ അതോ, ഇതിന് ഒരു മറുവശമുണ്ടോ? യെരുശലേമില്‍വച്ച് ഒരു തവണ പോലും തറപ്പിച്ച് പറയുവാന്‍ പൗലോസ് ധൈര്യം കാണിക്കാതിരുന്ന പു തിയ നിയമ സിദ്ധാന്തം കരയും കടലും കീഴടക്കി മുന്നേറുവാന്‍ ആശ്രയിച്ചത് വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ദൈവത്തിനെയാണോ, അതോ അദ്ദേഹ ത്തിന്റെ ശത്രുവിനെയാണോയെന്ന് നോക്കാം.

അപ്പൊസ്തലന്‍മാരും പൗലോസും സôരിച്ചത് ഒരേ ആത്മീയവഴിയിലൂടെയാ ണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഓരോ ക്രൈസ്തവ ചരിത്രകാരന്‍മാരുടെയും പ്രധാനലക്ഷ്യം. ഇങ്ങനെ ഒരിക്കലും യോജിക്കാത്ത അപ്പൊസ്തലന്‍മാരുടെ ക്രിസ്തുമാര്‍ഗത്തെയും പൗലോസിന്റെ കുരിശു മാര്‍ഗത്തെയും ഒരുമിച്ച് ഒരു സാങ്കല്‍പിക സഭയില്‍ഇവര്‍ കുടിയിരുത്തി. തുടര്‍ന്ന് ഇടക്കാലത്ത് നിലച്ച് പോയ അപ്പൊസ്തലന്‍മാരുടെ സത്യമാര്‍ഗത്തിലേക്ക് പൗലോസിന്റെ കുരിശുമാര്‍ഗത്തെ വിളക്കിച്ചേര്‍ക്കുകയും അവിടെ നിന്ന് ഒരു നേര്‍രേഖവരച്ച് ഇന്നത്തെ ക്രിസ്ത്യാനി കളിലേക്ക് എത്തിക്കുകയും ചെയ്തു. അപ്പോള്‍ ക്രിസ്തുവില്‍നിന്ന് ആരംഭിച്ച്, പന്ത്രണ്ട് അപ്പൊസ്തലന്‍മാരോടൊപ്പം പൗലോസും കൂടി ഒരുമിച്ച് പരിശ്രമിച്ച് വളര്‍ത്തിയെടുത്തതാണ് ക്രിസ്തുമതം എന്ന ഒരു വമ്പന്‍ കെട്ടുകഥ ക്രൈസ്തവ ചരിത്രകാരന്‍മാര്‍ ലോകത്തിന് സമ്മാനിച്ചു. എന്നാല്‍ഈ ചരിത്രത്തിനെ നിരൂപണവിധേയമാക്കി പുനരന്വേഷിച്ചപ്പോള്‍ ലഭിച്ച സത്യസന്ധമായ വിവരണമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് മുമ്പിലുള്ളത്.

സത്യത്തിന്റെ തളര്‍ച്ചയും വ്യാജത്തിന്റെ വളര്‍ച്ചയും


ഇന്നുള്ള അവസ്ഥയിലേക്ക് ക്രിസ്തുമതത്തെ പരിവര്‍ത്തിപ്പിച്ചതില്‍റോമന്‍ സാമ്രാജ്യത്തിന്റെ പങ്ക് വളരെ വലുതാണ്. ക്രിസ്താബ്ദം 62 വരെയുള്ള ക്രൈസ്തവചരിത്രം ബൈബിളില്‍നിന്ന് ലഭ്യമാണ്. ഇതില്‍നിന്നും നാല് വര്‍ഷം മാത്രം പിന്നിട്ടപ്പോള്‍ അവര്‍ ജീവിച്ചിരുന്ന സാമൂഹിക സാഹചര്യം പെട്ടെന്ന് മാറ്റപ്പെടുകയുണ്ടായി. ക്രിസ്താബ്ദം 66ല്‍റോമന്‍ ചക്രവര്‍ത്തിയായ നീറോയ്‌ക്കെതിരായി യഹൂദന്മാര്‍ വിപ്ലവം ആരംഭിച്ചു. ഇതിനെ അടിച്ചമര്‍ത്തുന്നതിനായി വെസ്പാസിയന്‍ എന്ന വ്യക്തിയെ നീറോ ചക്രവര്‍ത്തി സൈന്യാധിപനായി നിയോഗിച്ചു. ക്രിസ്താബ്ദം 68 ജൂണില്‍നീറോ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വെസ്പാസിയന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം തന്റെ മകനായ ടൈറ്റസിനെ യഹൂദവിപ്ലവം അമര്‍ച്ചചെയ്യുവാനായി പലസ്തീനിലേക്ക് അയച്ചു. ടൈറ്റസ് യഹൂദന്‍മാരെ പരാജയപ്പെടുത്തി. യെരുശലേം കീഴടക്കി. ക്രിസ്താബ്ദം 70 സെപ്റ്റംബര്‍ 26 ാം തീയതി യെരുശലേം ദേവാലയം നശിപ്പിച്ചു. യെരുശലേമിന്റെ രാജപാതകളിലെല്ലാം യഹൂദന്മാരുടെ ചോര ഒഴുകി. നിരവധി യഹൂദന്മാര്‍ ജയിലിലാക്കപ്പെട്ടു. ഏകദേശം ആറു ലക്ഷത്തോളം ആളുകള്‍ ഈ കലാപത്തില്‍കൊല്ലപ്പെട്ടതായിട്ടാണ് കരുതുന്നത്.

നീറോയുടെയും വെസ്പാസിയന്റെയും കാലത്ത് നടന്ന ഈ യിസ്രയേല്യ അടിച്ചമര്‍ത്തലില്‍യെരുശലേമിലെ അപ്പൊസ്തല സഭ ഏതാണ്ട് തകര്‍ന്നു പോയി. അപ്പൊസ്തല പ്രമുഖനായ പത്രോസിനെ റോമാക്കാര്‍ തലകീഴായി ക്രൂശിച്ചു കൊന്നു. മോശൈക ന്യായപ്രമാണം ഇപ്പോഴും മുറുകെ പിടിക്കുന്നുവെന്ന് കള്ളം പറഞ്ഞ പൗലോസ്, ഇക്കാരണത്താല്‍തന്നെ റോമന്‍ തടവറയില്‍വെച്ച് വധിക്കപ്പെട്ടു. യഹൂദ സംസ്‌ക്കാരം തീക്ഷ്ണമായി പിന്‍പറ്റിയിരുന്ന അപ്പൊസ്തല സഭാവിശ്വാസികളില്‍ഭൂരിപക്ഷംപേര്‍ ക്രൂരമായി വധിക്കപ്പെടുകയോ ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടാകാം. ഏതായാലും, റോമന്‍ സാമ്രാജ്യത്തിനകത്ത് അവരുടെ ഉപദേശങ്ങള്‍ പൂര്‍ണമായും നിശബ്ദമാക്കപ്പെട്ടു.

റോമന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യെരുശലേം സഭയ്ക്കുണ്ടായ ശക്തമായ പ്രതിസന്ധി അനുഗ്രഹമായി തീര്‍ന്നത് യഹൂദ സംസ്‌ക്കാരം തൊട്ടു തീണ്ടാത്ത പൗലോസിന്റെ അനുയായികള്‍ക്കാണ്. ഭരണകൂടത്തിന്റെ കണ്ണില്‍പെടാതെ പ്രവര്‍ത്തിക്കാന്‍ ഈ സംസ്‌ക്കാരമില്ലായ്മ’അവര്‍ക്ക് വലിയ ഒരു അനുഗ്രഹമായി തീര്‍ന്നു. ചിതലിന്റെ പ്രവര്‍ത്തനം പോലെ ബാഹ്യമായ യാതൊരു പ്രകടനവുമില്ലാതെ, ആശയപ്രചരണം സുഗമമായി ഇവര്‍ നടത്തി. റോമന്‍ ഐഹിക ഭരണഘടനയ്ക്ക് വിരുദ്ധമായ മോശൈക ഭരണഘടന ഇവര്‍ക്ക് ഇല്ലാത്തതിനാല്‍ഇവര്‍ രാജ്യദ്രോഹികളുമല്ല. ഒരു പ്രത്യേക ആത്മീയ സംഘങ്ങള്‍ എന്നതിലുപരി ഇവരെ ഗൗരവമായി പരിഗണിക്കേണ്ട യാതൊരു ആവശ്യവും ഭരണകര്‍ത്താക്കള്‍ക്ക് ഇല്ല. ഈ നിഷ്‌കളങ്ക പരിവേഷം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് ക്രിസ്ത്യാനികള്‍ എണ്ണത്തില്‍പെരുകി.

ഇവരുടെ വ്യാജ സുവിശേഷത്തിന് തടസ്സം സൃഷ്ടിക്കേണ്ടവരായ യെരുശലേം സഭ തീര്‍ത്തും ദുര്‍ബലമായതോടെ, യഥാര്‍ഥ ക്രിസ്തു സന്ദേശം പതുക്കെ വിസ്മൃതിയിലായി. യേശുവിന്റെ ദൗത്യം എന്തായിരുന്നുവെന്ന് പൗലോസ് പറഞ്ഞത് വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് കാലം വഴിമാറ്റപ്പെട്ടു. ആദമിലൂടെ മനുഷ്യര്‍ക്ക് ലഭിക്കുന്ന ജന്‍മപാപവും, പാപം മൂലം മനുഷ്യനെ ശപിക്കപ്പെട്ടവനാക്കി തീര്‍ക്കുന്ന മോശൈക ന്യായപ്രമാണവും ഒരേ സമയം നീക്കുന്നതിന് ദൈവം മനുഷ്യവതാര മെടുത്ത് ഭൂമിയില്‍വന്നതാണ് യേശുവെന്നും അദ്ദേഹത്തിന്റെ ക്രൂശുമരണത്തിലൂടെ മാത്രമേ സര്‍വ്വര്‍ക്കും പാപമോചനം ലഭിക്കുകയുള്ളൂവെന്ന പൗലോസിന്റെ കെട്ടുകഥ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവായി സുവിശേഷ മേഖല അടക്കി ഭരിച്ചു.

മാറി വരുന്ന റോമന്‍ ചക്രവര്‍ത്തിമാരുടെ നിലപാടനുസരിച്ച് സാഹചര്യങ്ങള്‍ക്ക് ചെറിയ മാറ്റങ്ങള്‍ ഉണ്ടായികൊണ്ടിരുന്നു. റോമന്‍ ഭരണകൂടത്തെ സംബന്ധിച്ചിട ത്തോളം യഹൂദന്മാരും ക്രിസ്ത്യാനികളും അനഭിമതരാണെങ്കിലും, രണ്ടു കൂട്ടരോടു മുള്ള സമീപനം തീര്‍ത്തും വ്യത്യസ്തമാണ്. യഹൂദന്മാര്‍ മതപരമായി ശക്തിപ്പെടുന്നത് റോമാക്കാരുടെ ഭരണകൂടത്തിനും അവരുടെ മിത്രാസ് മതത്തിനും ഒരുപോലെ ദോഷമാണെങ്കില്‍, ക്രിസ്ത്യാനികളുടെ വളര്‍ച്ചകൊണ്ട് മതപരമായ പ്രശ്‌നം മാത്രമാണുണ്ടാവുക.

യഹൂദന്മാരില്‍നിന്ന് സംഘടിത നീക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ എല്ലാ നിയമ നടപടികളും റോമന്‍ സാമ്രാജ്യം സ്വീകരിച്ചു. പെരുന്നാളുകളില്‍യെരുശലേം ദേവാലയത്തില്‍ഒരുമിച്ച് സമ്മേളിക്കുന്നതിലൂടെ ഇവര്‍ക്കുണ്ടാകുന്ന ഐക്യം ഇല്ലാതാക്കുന്നതിന്, ക്രിസ്താബ്ദം 130ല്‍റോമന്‍ ചക്രവര്‍ത്തിയായ ഹാഡ്രിയന്‍ യെരുശലേം ദേവാലയം തകര്‍ത്തുകളഞ്ഞുകൊണ്ട് പകരം ആ സ്ഥാനത്ത് ജൂപിറ്റര്‍ ദേവന്റെ ആരാധനാലയം പണിയുവാന്‍ നിര്‍ദ്ദേശിച്ചു. ഇതിനെ എതിര്‍ത്ത യഹൂദന്മാരെ അടിച്ചൊതുക്കുകയും യെരുശലേം നഗരത്തിന് പുറത്താക്കുകയും ചെയ്തു. യെരുശലേമില്‍പരിച്‌ഛേദന കര്‍മ്മം നിരോധിക്കപ്പെട്ടു. യെരുശലേം നഗരത്തെ ഒരു റോമന്‍ നഗരമാക്കി മാറ്റുകയും അനേകം റോമന്‍ ദേവന്‍മാരുടെ ആരാധനാലയങ്ങള്‍ അവിടെ പണിയുകയും ചെയ്തു. റോമാക്കാര്‍ യഹൂദന്മാരുടെ മേല്‍അവരുടെ രണ്ടു കണ്ണുകളും തുറന്നുവെച്ച് നിരീക്ഷണം നടത്തികൊണ്ടിരുന്നു. ഇവരെ നിസ്സാരമായി വിട്ടാല്‍സംഭവിക്കുന്ന ഭവിഷ്യത്തിനെ കുറിച്ച് റോമക്കാര്‍ പൂര്‍ണബോധവാന്‍മാരായിരുന്നു.

ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ക്രിസ്ത്യാനികളോടുള്ള റോമാക്കാരുടെ സമീപനം. തങ്ങളുടെ ആരാധനാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രത്രേക ആത്മീയ സംഘമായി മാത്രമാണ് ഇവര്‍ പരിഗണിക്കപ്പെട്ടിരുന്നത്. ക്രിസ്താബ്ദം 98-117ല്‍ട്രാജന്‍ റോമന്‍ ചക്രവര്‍ത്തിയായിരിക്കേ, ഏഷ്യ മൈനറിലെ ഗവര്‍ണറായിരുന്ന ജൂനിയര്‍ പ്ലിനി, ക്രിസ്ത്യാനികളുടെ കുറ്റം വ്യക്തമാക്കുന്ന അനേകം കത്തുകള്‍ ചക്രവര്‍ത്തിയ്ക്ക് അയക്കുകയുണ്ടായി. ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ ദൈവമായി ആരാധിക്കുന്നു, പാട്ടുകള്‍ പാടുന്നു. റോമന്‍ ആരാധനാലയങ്ങളെയും ബലിപീഠങ്ങളെയും ഉപേക്ഷിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് പ്രസ്തുത കത്തുകളില്‍ചൂണ്ടിക്കാണിച്ചിരുന്നത്. ചക്രവര്‍ത്തിയുടെ ഉത്തരവനുസരിച്ച് നിരവധി ക്രിസ്ത്യാനികളെ പ്ലിനി വിസ്തരിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാത്തവരെ ശിക്ഷിക്കുകയും അനേകരെ വധിക്കുകയും ചെയ്തു. വിസ്താരവേളയില്‍ക്രിസ്തുവിനെ തള്ളിപറഞ്ഞ് റോമന്‍ ദൈവങ്ങളുടേയും ചക്രവര്‍ത്തിമാരുടെയും പ്രതിമകളെ നമസ്‌കരിക്കരിച്ചവരെ വെറുതെ വിട്ടു. ധാരാളം ആളുകള്‍ പൗലോസ് പഠിപ്പിച്ച ക്രിസ്തുവിന് വേണ്ടി രക്തസാക്ഷികളായി. പീഡനങ്ങളില്‍സഹിച്ചു നില്‍ക്കേണ്ടതിന് ധാരാളം ആളുകള്‍ സന്യാസ ജീവിതം തിരഞ്ഞെടുത്തു. അവര്‍ക്ക് കിട്ടിയ വിശ്വാസത്തിന് വേണ്ടി കഠിനമായ ത്യാഗങ്ങള്‍ സഹിച്ചു. അവസാനം ഇതിനൊരു അറുതി വരുത്തികൊണ്ട് അത് അര്‍ഹിക്കുന്ന സ്ഥാനത്ത് എത്തപ്പെട്ടു.

റോം കുരിശുവിശ്വാസത്തിലേക്ക്

ക്രിസ്താബ്ദം 313 ല്‍റോമന്‍ ചക്രവര്‍ത്തിയായ കൊണ്‍സ്റ്റന്റ്റെന്‍ ക്രിസ്ത്യാനി യായി. അതിന് നിദാനമായ സംഭവം ഇതാണ്. ക്രിസ്താബ്ദം 306 ല്‍പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഉന്നത പദവിയിലേക്ക് കൊണ്‍സ്റ്റന്റ്റെന്‍ നിയുക്തനായി. ഇതിനെ മറ്റ് പ്രവിശ്യകളിലെ ഗവര്‍ണറായിരുന്ന മാക്‌സിന്റെിയൂസും, ലിചിനിയൂസും എതിര്‍ത്തു. എന്നാല്‍ഇവരെ യുദ്ധത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ആധിപത്യം ഉറപ്പിച്ചു. ക്രിസ്താബ്ദം 312 ല്‍റോമിലെ മിള്‍വിയന്‍ ബ്രിഡ്ജിന് സമീപം നടന്ന യുദ്ധത്തിലൂടെയാണ് അദ്ദേഹം മാക്‌സിന്റെയൂസിനെ പരാജയപ്പെടുത്തിയത്.

പ്രസ്തുത യുദ്ധത്തിന്റെ തലേ ദിവസം രാത്രി, നാളെ എന്ത് സംഭവിക്കും എന്ന ഉത്കണ്ഠ അദ്ദേഹത്തെ കഠിനമായി ബാധിച്ചു. ബഹുദൈവ വിശ്വാസിയായ അദ്ദേഹം തന്റെ ദേവനോട് പ്രാര്‍ഥിച്ചു. ഉടനെ ആകാശത്തില്‍ഒരു കാഴ്ച കണ്ടു. ഒരു പ്രകാശവലയം, അതിനുളളില്‍ഒരു കുരിശിന്റെ അടയാളം. കുരിശിന്റെ തൊട്ടുതാഴെ ''ഇന്‍ ഹോക്ക് സീഞ്ഞോ വീôസ്'' എന്ന് രേഖപ്പെടുത്തിയിരുന്നു. അര്‍ഥം ഈ അടയാളത്തില്‍നീ വിജയം വരിക്കും. ഈ ദര്‍ശനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹം കുരിശിന്റെ ചിഹ്നം യുദ്ധത്തില്‍ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. കവചങ്ങളിലും പതാകകളിലും അദ്ദേഹം അത് ഉപയോഗിച്ചു. മിള്‍വിയന്‍ ബ്രിഡ്ജ് യുദ്ധത്തില്‍കൊണ്‍സ്റ്റന്റ്റെന്‍ ജേതാവായി.

യുദ്ധത്തില്‍ലഭിച്ച വിജയം കൊണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയെ കുരിശില്‍രക്ഷാമാര്‍ഗം കണ്ടെത്തിയ ക്രിസ്ത്യാനികളിലേക്ക് അടുപ്പിച്ചു. ക്രിസ്താബ്ദം 313 ഫെബ്രുവരിയില്‍കൊണ്‍സ്‌റ്റെന്റ്റെന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുളള പരിവര്‍ത്തനമായിരുന്നു. ഇതോടുകൂടി ക്രിസ്ത്യാനി കള്‍ക്ക് പീഡനങ്ങള്‍ അവസാനിച്ചു. ദൈവരാജ്യം സമാഗതമായെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഒളിവില്‍കഴിഞ്ഞിരുന്ന വിശ്വാസികള്‍ എല്ലാം പകല്‍വെളിച്ചത്തിലെത്തി. ഇവരുടെ ഭീതിയും പ്രവര്‍ത്തനത്തിന്റെ രഹസ്യ സ്വഭാവവും അവസാനിച്ചു. ആദര്‍ശബോധമില്ലാത്ത ധാരാളം ബഹുദൈവാരാധകര്‍ ക്രിസ്ത്യാനികളായി. യഥാ രാജ തഥാ പ്രജ എന്നു പറയുന്നതുപോലെ, റോമന്‍ ചക്രവര്‍ത്തി അംഗമായിരിക്കുന്ന മതത്തില്‍അദ്ദേഹത്തിന്റെ പ്രജകളെല്ലാം ക്രിസ്ത്യാനികളായി. മതത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടു.

റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടതോടെ സാമ്രാജ്യത്തിന്റെ ഭരണ സമ്പ്രദായവും ക്രിസ്തുമതം അന്ധമായി അനുകരിച്ചു. അപ്പൊസ്തലന്‍മാരുടെ നിലപാടിനെ ധിക്കരിക്കുകയും ന്യായപ്രമാണത്തിന്റെ ഐഹിക ചട്ടക്കൂടില്‍നിന്ന് സ്വയം പുറത്ത് പോവുകയും ചെയ്ത പൗലോസിന്റെ അനുയായികള്‍ മൂന്നാം നൂറ്റാണ്ടോടെ തികച്ചും മനുഷ്യ നിര്‍മിതമായ ഐഹിക ചട്ടക്കൂടിനുളളില്‍അഭയം പ്രാപിച്ചു. അങ്ങനെ ക്രിസ്തുമത വിശ്വാസികള്‍ പുരോഹിതന്‍മാരും (വൈദികര്‍), പുരോഹിതന്‍മാര്‍ അല്ലാത്തവര്‍ (അല്‍മായര്‍) എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇതില്‍പുരോഹിത വര്‍ഗം ഭരണകര്‍ത്താ ക്കളായി ഒന്നാം തട്ടിലും അല്‍മായര്‍ രണ്ടാം തട്ടിലുമായി. റോമന്‍ സ്റ്റേറ്റിന്റെ റവന്യു ഡിവിഷനുകളെ അനുകരിച്ചു കൊണ്ട് ഇടവക, രൂപത എന്നിങ്ങനെ സ്ഥാപനങ്ങള്‍ നിലവില്‍വന്നു. വിശ്വാസികളുടെ പ്രാദേശിക സഭയെ ഇടവകയാക്കിയും അതിന്റെ അധികാരിയായി ഒരു വൈദീകനെ നിയോഗിക്കുകയും ചെയ്തു. നിരവധി വൈദീകരു ടെയും ഇടവകകളുടെയും അധിപനാണ് ബിഷപ്പ് (മെത്രാന്‍). ബിഷപ്പിന്റെ അധികാരത്തില്‍വരുന്നതാണ് രൂപത. മെത്രാന്‍മാര്‍ക്ക് മുകളില്‍മെത്രോപ്പോലിത്തയും പിന്നെ പാത്രീയര്‍ക്കീസുമാരും വന്നു. പാത്രീയര്‍ക്കീസ് കാതോലിക്ക, മാര്‍പാപ്പ എന്നീ സ്ഥാനങ്ങള്‍ മതത്തിന്റെ പരമാധികാരങ്ങളായി പ്രതിഷ്ഠിച്ചു. ഇപ്രകാരമുളള മതനേതൃത്വത്തെ നിയന്ത്രിച്ചിരുന്നത് റോമന്‍ ചക്രവര്‍ത്തിയായിരുന്നു.

ചക്രവര്‍ത്തിയുടെ പ്രതിനിധിയായി മാര്‍പാപ്പ നിയോഗിക്കപ്പെട്ടു. കൊണ്‍സ്റ്റന്റ്റെന് സ്ത്രീധനമായി ലഭിച്ച ലാറ്ററന്‍ കൊട്ടാരം മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയായി. രാജകീയമായ വേഷങ്ങളും ആഢംബര ജീവിതരീതിയും ചക്രവര്‍ത്തി മാര്‍പാപ്പയ്ക്ക് അനുവദിച്ചു. ഇപ്രകാരമുളള ഭൗതീക ഉന്നതി മൂലം യേശുവിനെക്കുറിച്ച് ഒന്നും അറിയാത്തവരും ബഹുദൈവാരാധകരുമായ ധാരാളം ആളുകള്‍ ക്രിസ്ത്യാനിക ളായി. പുറത്തുനിന്നുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ ക്രിസ്ത്യാനികള്‍ക്കിടയിലെ ആശയ സംവാദങ്ങള്‍ ആരംഭിച്ചു. ദൈവം ഏകനാണെന്ന് വാദിച്ച ബിഷപ്പ് അരിയൂസും ത്രിയേകനാണെന്ന് വാദിച്ച ബിഷപ്പ് അത്തനേഷ്യസും തമ്മിലുണ്ടായ സംവാദങ്ങള്‍ ഇതില്‍പ്രധാനമാണ്. ഇപ്രകാരമുള്ള ആശയകുഴപ്പങ്ങള്‍ ഒഴിവാക്കി ക്രിസ്തുമതത്തിന് ഏക സ്വഭാവമുണ്ടാകേണ്ടതിന് നിഖ്യ എന്ന സ്ഥലത്ത് ഒരു കൗണ്‍സില്‍കൊണ്‍സ്റ്റന്റ്റെന്‍ സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കു ശേഷം അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ചക്രവര്‍ത്തി ത്രിയേക സിദ്ധാന്തത്തെ ക്രിസ്തുമതത്തിന്റെ അടിസ്ഥാനവിശ്വാസമായി പ്രഖ്യാപിച്ചു.

മിത്രാസ് മതം

റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി നൂറ്റാണ്ടുകളോളം നിലനിന്ന മിത്രാസ് മതത്തെ കൊണ്‍സ്റ്റന്റ്റെന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ല. തന്റെ ഭരണത്തിന്‍ കീഴിലുള്ള ഇവരില്‍നിന്നും തന്റെ മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മിത്രാസ് മതത്തിന്റെ ആദര്‍ശവും അനുഷ്ഠാനങ്ങളും പ്രത്യേക ദിവസങ്ങളുമൊക്കെ അല്പം ഭേദഗതിവരു ത്തികൊണ്ട് ക്രിസ്തുമതത്തിലേക്ക് അദ്ദേഹം പ്രവേശിപ്പിച്ചു. ഇങ്ങനെ ഇരുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു പുതിയ മതത്തെ ക്രിസ്തുവിന്റെ പേരില്‍അദ്ദേഹം സ്ഥാപിച്ചു. ഇങ്ങനെ കുരിശിന്റെ മാര്‍ഗത്തെ കൊണ്‍സ്റ്റന്റ്റൈന്‍ വ്യവസ്ത്ഥാപി തമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പൂര്‍വ്വിക മതം എത്ര അളവില്‍ചേര്‍ത്തിട്ടുണ്ടെന്ന് കൂടി മനസ്സിലാക്കുന്നതിന് മിത്രാസ് മതം എന്തായിരുന്നുവെന്ന് അല്പം വിശദകരിക്കേ ണ്ടതുണ്ട്.

ഉത്ഭവം

നോഹ പ്രവാചകന്റെ കാലത്തെ ജലപ്രളയത്തിന് ശേഷം, അദ്ദേഹത്തിന്റെ മകനായ ഹാമിന്റെ മകന്‍ നിമ്രോദ് (നംറൂദ്) കടുത്ത ദൈവനിഷേധിയായി തീര്‍ന്നു. ലോകത്തിലെ ആദ്യത്തെ സ്വേച്ഛാതിപധിയായിത്തീര്‍ന്ന ഇദ്ദേഹം ബാബേല്‍(ബാബിലോണ്‍) എന്ന നഗരത്തെ തലസ്ഥാനമാക്കിയാണ് ഭരിച്ചിരുന്നത്. മികച്ച വില്ലാളി വീരനായിരുന്ന അദ്ദേഹത്തിന്റെ കഴിവില്‍ധാരാളം ആളുകള്‍ ആകൃഷ്ടരായി. അവര്‍ നിമ്രോദിനെ സൂര്യന്റെ അവതാരമായും, പ്രകൃതിയിലുള്ള മറ്റു ഗോളങ്ങളെയും നക്ഷത്രങ്ങളെയും ദേവന്മാരായും സങ്കല്പിച്ച് ആരാധിക്കുന്നവരായിത്തീര്‍ന്നു. ഒരിക്കല്‍കൂടി ജലപ്രളയത്താല്‍ദൈവം നശിപ്പിക്കാതിരിക്കേണ്ടതിന് അവര്‍ വലിയ ഒരു ഗോപുരം പണി കഴിപ്പിച്ചു. ഇതിനെ ബാബേല്‍ഗോപുരം എന്ന പേരില്‍അറിയപ്പെടുന്നു. ഇവരുടെ സംഘടിത ശക്തി നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ ഒരു സ്ഥലത്ത് തന്നെ കൂടി താമസിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ദൈവം ഇവരുടെ പ്രസ്തുത ഉദ്ദേശത്തെ തകര്‍ത്തു കളഞ്ഞു. ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത രൂപത്തില്‍ഇവരുടെ ഭാഷയെ ദൈവം മാറ്റി മറിച്ചു. അങ്ങനെ ആശയവിനിമയം അസാധ്യമായപ്പോള്‍ ഒരോ ഭാഷ സംസാരിക്കുന്ന ആളുകള്‍ ഓരോരോ സ്ഥലങ്ങളിലേക്ക് മാറി പോയി താമസിച്ചു. ഇങ്ങനെയാണ് സൂര്യാരാധന ലോകം മുഴുവന്‍ വ്യാപിച്ചത്.

സ്വയം ദൈവമാണെന്ന് വാദിച്ചിരുന്ന ഇവന്റെ ധിക്കാരത്തിനെതിരെ വിശ്വാസി കളുടെ പിതാവായ അബ്രഹാം നടത്തിയ ധീരമായ പോരാട്ടം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അബ്രഹാമിന്റെ യൗവനത്തില്‍നടന്ന ഈ സംഭവത്തെക്കുറിച്ച് ബൈബിള്‍ ഒന്നും പറയുന്നില്ലെങ്കിലും യഹൂദന്മാരുടെ തല്‍മൂദില്‍ഇതുവളരെ വ്യക്തമായി കാണാവുന്നതാണ്.

ആദര്‍ശം


നിമ്രോദിനെ സൂര്യദേവനായും ഭാര്യയായ സെമീറാമീസിനെ ആകാശ രാജ്ഞി യായും ജനങ്ങള്‍ വിശ്വസിച്ചിരുന്നു. നിമ്രോദിന് മരണം സംഭവിക്കുകയില്ലായെന്ന് അവര്‍ വിശ്വസിച്ചിരിക്കേ, അവന് ദാരുണമായ അന്ത്യം സംഭവിച്ചു. ഈ സമയം സെമീറാമീസ് ഗര്‍ഭിണിയായിരുന്നു. ഇവര്‍ക്ക് ജനിച്ച കുഞ്ഞ് നിമ്രോദ് തന്നെയാണെന്ന് ഇവള്‍ പ്രചരിപ്പിച്ചു. ആ കുഞ്ഞിന്റെ പേര് നീനസെന്നും തമ്മൂസെന്നും പറയപ്പെടുന്നു. അങ്ങനെ പിതാവും പുത്രനും അമ്മയും ആരാധിക്കപ്പെടുന്ന ഒരു ത്രിത്വ വിശ്വാസം മിത്രാസ് മതത്തിന്റെ അടിസ്ഥാനമായി തീര്‍ന്നു. വിവിധ രാജ്യങ്ങളില്‍വിവിധ പേരുകളാണ് ഈ ദൈവങ്ങള്‍ക്ക് ഉള്ളതെങ്കിലും, ആശയം ഏറെക്കുറെ ഒന്നുതന്നെയാണ്.

ക്രിസ്തുമതവും മിത്രാസ് മതവും-ഒരു താരതമ്യ പഠനം

മിത്രാസ് മതത്തില്‍നിന്നും കടമെടുത്ത കാര്യങ്ങള്‍ അനേകമാണെങ്കിലും പ്രധാനപ്പെട്ടവ മാത്രം സൂചിപ്പിച്ചു വിടുകയാണ്. കാരണം, ക്രൈസ്തവ ലോകത്ത് പ്രബോധനവിപ്ലവം സൃഷ്ടിച്ച പെന്തകോസ്ത് വിഭാഗങ്ങള്‍ ഇതെല്ലാം വിവരിച്ചുകൊണ്ട് ധാരാളം പുസ്തകങ്ങള്‍ തന്നെ ഇറക്കിയിട്ടുണ്ട്. ത്രിയേകത്വം, ഉണ്ണിയേശു ആരാധന, മര്‍യ ഭക്തി, ഞായറാഴ്ച പുണ്യ ദിനം, ക്രിസ്തുമസ്, മാമോദീസ (ശിശുസ്‌നാനം), വിഗ്രഹാരാധന, തിരുശേഷിപ്പ്, ദുഃഖവെള്ളി, ഈസ്റ്റര്‍, കുരിശ്, വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള നഗര പ്രദക്ഷിണം, പുണ്യ യാത്രകള്‍ തുടങ്ങി ക്രിസ്തുമതത്തിലെ എണ്ണിയാല്‍തീരാത്ത വിഷയങ്ങളെ മുഴുവന്‍ മിത്രാസ് മതത്തിന്റെ പകര്‍പ്പായി അവര്‍ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. എന്റെ മുന്‍കാല സമുദായത്തില്‍ഈ വിഷയകമായ സംഭാവനകളെ എടുത്തുദ്ധരിക്കുന്നതില്‍ഞാന്‍ വളരെയധികം സന്തുഷ്ടരാണ്.

ത്രിയേകത്വം

മിത്രാസ് മതത്തിലെ മൂന്ന് ദിവ്യ വ്യക്തികളെ അനുകരിച്ചുകൊണ്ട് പിതാവ,് മാതാവായ മര്‍യം, പുത്രനായ ക്രിസ്തു എന്നിവരടങ്ങിയ ത്രിത്വത്തെ അംഗീകരി ക്കണമെന്ന് ഈജിപ്തില്‍നിന്നും വന്ന ക്രീസ്തീയ പ്രതിനിധികള്‍ നിഖ്യ കൗണ്‍സിലില്‍ആവശ്യമുന്നയിച്ചിരുന്നു. ഇവരുടെ ആവശ്യം തളളപ്പെട്ടെങ്കെിലും, ഒട്ടും ശ്രേഷ്ഠത കുറയാത്ത ഒരു ഉന്നതപദവി യേശുവിന്റെ അമ്മയായ മര്‍യമിന് കൊണ്‍സ്റ്റന്റ്റെന്‍ വകവെച്ചു കൊടുത്തു. സര്‍പ്പത്തിന്റെ തലയെ തകര്‍ക്കുന്നവള്‍, ആകാശരാജ്ഞി, ത്രിലോക രാജ്ഞി, മദ്ധ്യസ്ഥവഹിക്കുന്ന ദേവി, ദൈവത്തിന്റെ ആലയം, സ്രഷ്ടാവിന്റെ മാതാവ്, രക്ഷിതാവിന്റെ മാതാവ്, വണക്കത്തിന് യോഗ്യയായ കന്യക, തുടങ്ങിയ ധാരാളം വിശേഷണങ്ങളാണ് മര്‍യമിന് ക്രിസ്തുമതം വകവച്ചിരിക്കുന്നത്. മറിയം മരിച്ചതിന് ശേഷം യേശുവിനെ പോലെ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നും സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെട്ടുവെന്നും ക്രിസ് തുമതം പ്രചരിപ്പിക്കുന്നു.

ഇതെല്ലാം മിത്രാസ് ദേവിയായിരുന്ന സെമീറാമീസിന്റെ പദവികളാണെന്ന് തെളി യിച്ചുകൊണ്ട് പൗരോഹിത്യ സഭകളെ മറുപക്ഷം പ്രതികൂട്ടില്‍കയറ്റി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍, അന്യമതങ്ങളില്‍നിന്നും പലകാര്യങ്ങളും ക്രിസ്തുമതത്തിലേക്ക് എടുത്തിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ഇങ്ങനെയുള്ള അന്യ മത വിശ്വാസാ ചാരങ്ങളെ ശുദ്ധീകരിച്ച് അഥവാ കഥയും പേരും മാറ്റി ക്രിസ്തുമതത്തിലേക്ക് മാറ്റുവാന്‍ സഭാപിതാക്കന്‍മാര്‍ക്ക് അധികാരമുണ്ടെന്നാണ് ഇപ്പോള്‍ നിലനില്‍പ്പിനു വേണ്ടി പറയുന്നത്. ഈ മറുപടിയില്‍തൃപ്തരല്ലാത്ത അനേകം ആളുകള്‍ പൗരോഹിത്യ സഭകളില്‍നിന്നും കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു.

ഉണ്ണിയേശു ആരാധന

ശിശുവായ തമ്മൂസിനെ മിത്രാസുകാര്‍ ആരാധിച്ചതു പോലെ ശിശുവായ യേശുവിനെയും ക്രിസ്തുമതം ആരാധിക്കുന്നു. യുവാവായ യേശുവിനെ കുറിച്ച് അറിയുന്നവര്‍ പിന്നെയും ശിശുവിനെ ആരാധിക്കാന്‍ വെമ്പല്‍കൊളളുന്നു. ഇന്‍ഫന്റ് ജീസസ് അഥവാ ഉണ്ണിയേശു റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെ ചിഹ്‌നമായി തന്നെ മാറിയിട്ടുണ്ട്.

പുണ്യദിനം

ശനിയാഴ്ച ശബത്തായിട്ട് ആചരിക്കണമെന്ന മോശൈക ന്യായപ്രമാണത്തിന്റെ കല്പനയെ ഉപേക്ഷിച്ച പൗലോസിന്റെ അനുയായികള്‍, മിത്രാസ് മതക്കാരുടെ ആരാധനാ ദിവസമായ ഞായറാഴ്ച (സണ്‍ഡേ) പുണ്യദിവസമായി സ്വീകരിച്ചു. സൂര്യദേവന്റെ ദിവസം എന്ന കഥ ഒഴിവാക്കി യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസമെന്ന് ക്രൈസ്തവവല്‍ക്കരിച്ചു.

ക്രിസ്തുമസ്സ്

യൂള്‍ ഡേ (ശിശുവിന്റെ ദിവസം) എന്ന പേരിലും ക്രിസ്തുമസ് അറിയപ്പെടുന്നു. യേശുവിന്റെ ജന്മദിനം ഡിസംബര്‍ 25 അല്ലായെന്ന് ഇപ്പോള്‍ സമ്മതിക്കുന്നുണ്ടെങ്കിലും ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ ദിവസം കൃത്യമായി എങ്ങനെ തിരഞ്ഞെടുത്തുവെന്ന് അന്വേഷിച്ചാല്‍മിത്രാസ് മതത്തിലെ ശിശുവായ തമ്മൂസ്സിന്റെ താണെന്ന് കണ്ടെത്തുവാന്‍ സാധിക്കും.

കുരിശ്

ആദ്യകാല ക്രൈസ്തവര്‍ അടയാളമായി മല്‍സ്യത്തെ ഉപയോഗിച്ചിരുന്നതായിട്ടാണ് മനസിലാകുന്നത.് കൊണ്‍സ്റ്റന്റ്റൈന്റെ ഇടപെടലോടു കൂടെയാണ് തമ്മൂസിന്റെ അടയാളമായ കുരിശ് ക്രിസ്തുമതത്തിന്റെ ചിഹ്നമായത്. ശിശുവിന്റെ പേരായ തമ്മൂസ് എന്ന പദത്തിന്റെ ആദ്യക്ഷരമായ 'തൗ' എന്നതിന്റെ ലിപി കുരിശ് ആകൃതി യിലായിരുന്നു. ഈ അടയാളം നെറ്റിമേല്‍വരയ്ക്കുകയും നെôില്‍ഒരു രക്ഷയായി കെട്ടി തൂക്കിയിടുകയും ചെയ്യുന്ന ഏര്‍പ്പാട് മിത്രാസ് മതത്തിലുണ്ടായിരുന്നു. ഇവിടെയും പുത്രനായ തമ്മൂസിന് പകരം പുത്രനായ യേശുവെന്ന് കഥ മാറ്റുക മാത്രം ചെയ്തിരിക്കുന്നു.

വിഗ്രഹാരാധന

''മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ ഉളള യാതൊന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്.''(പുറ 20:4)

ഇത്ര വ്യക്തമായ നിയമം കയ്യില്‍വച്ച് കൊണ്ട് തന്നെ, പുത്രന്റെയും മാതാവിന്റെയും കുരിശിന്റെയും പുണ്യാവാളന്‍മാരുടെ വിഗ്രഹങ്ങള്‍ ക്രിസ്തുമതം സൃഷ്ടിച്ചു. വിഗ്രഹാരാധനയുടെ തുടക്കക്കാരായ മിത്രാസ് മതക്കാരെ മനഃപരിവര്‍ത്തനമില്ലാതെ മതംമാറ്റിയപ്പോള്‍ ചെയ്ത വിട്ടുവീഴ്ചയുടെ മറ്റൊരു ഉദാഹരണ മാണിത്. വിഗ്രഹത്തിന്റെ പേര് മാറി പുതിയത് വന്നു എന്നല്ലാതെ മിത്രാസുകാരെ കൂടുതല്‍ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ക്രൈസ്തവ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു.

മേല്‍പറയപ്പെട്ട കാര്യങ്ങളെല്ലാം സമര്‍ഥിച്ചുകൊണ്ട് ക്രൈസ്തവ പണ്ഡിതനും ക്രിസ്തു മതത്തിലെ നവീകരണ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന ഇന്ത്യന്‍ പെന്തകോസ്ത് ദൈവസഭയുടെ സ്ഥാപകനുമായ പാസ്റ്റര്‍ ഡോ. കെ.ഇ. എബ്രഹാം മഹതിയാം ബാബിലോണ്‍ എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ധാരാളമായി വിറ്റഴിക്കപ്പെട്ട ഈ പുസ്തകത്തിന്റെ പത്താം പതിപ്പും ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. ഇതിന്റെ രണ്ടാം പതിപ്പിന്റെ മുഖവുരയില്‍അദ്ദേഹം അവകാശപ്പെടുന്നത് ഇങ്ങനെയാണ് റോമാസഭയുടെ ഉപദേശാചാരങ്ങള്‍ മിക്കവാറും എല്ലാംതന്നെ പുരാതന ബാബിലോന്യ (മിത്രാസ്) മതത്തില്‍പരിവര്‍ത്തനം ചെയ്യിച്ചവയെന്നു പ്രസ്പഷ്ടമാക്കുന്ന ഗ്രന്ഥം ഇറങ്ങിയിട്ടു മുപ്പതോളം വര്‍ഷങ്ങളായെങ്കിലും അവ ബാബിലോന്യ മതത്തില്‍നിന്നു വന്നിട്ടുള്ളവയല്ലെന്ന് സ്ഥാപിച്ചു ഇതിനു ഒരു ഖണ്ഡനം എഴുതുവാന്‍ റോമാമതസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. നേരെമറിച്ച്, ഇതു പ്രസിദ്ധപ്പെത്തിയ ആയിടയ്ക്കു റോമന്‍ കത്തോലിക്കാ പത്രമായ സത്യദീപം ഈ പുസ്തകത്തിലെ എന്റെ വാദങ്ങളെ സമ്മതിച്ചുള്ള ഒരു മുഖപ്രസംഗം എഴുതുകയാണുണ്ടായത്. ബാബിലോന്യ തുടങ്ങിയുള്ള ജാതികളുടെ (അന്യമതസ്ഥരുടെ) ഇടയിലെ ആചാര നടപടികളെ ശുദ്ധീകരിച്ച് സഭയിലേക്കു പകര്‍ത്തുവാന്‍ സഭയ്ക്ക് അധികാരം ഉള്ളതാകയാല്‍അപ്രകാരം ചെയ്തിട്ടുള്ളതാകുന്നു എന്നിങ്ങനെ സമ്മതിച്ചു പറക തന്നെ ചെയ്തിരിക്കയാണ്.

ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. സത്യമാര്‍ഗത്തില്‍നിന്ന് തെറ്റിപ്പിരിഞ്ഞ ക്രിസ്ത്യാനികള്‍, അവസാനം ചെന്നു പതിച്ചിരിക്കുന്നത് അബ്രഹാം പിതാവിനോട് ശത്രുത പുലര്‍ത്തിയ നിമ്രോദിന്റെ മതത്തിലാണ്. പൗലോസിന് പ്രത്യക്ഷപ്പെട്ട കര്‍ത്താവും കൊണ്‍സ്റ്റന്റ്റൈന് പ്രത്യക്ഷപ്പെട്ട കര്‍ത്താവും കുരിശിലൂടെയുളള രക്ഷയാണ് പറയുന്നത്. ഏതായാലും ശരി, ശാപത്തിന്റെ അടയാളമായി മോശൈക ന്യായപ്രമാണം വ്യക്തമാക്കിയ കുരിശിനെ രക്ഷയുടെ അടയാളമായി കണ്ടത് പൗലോസും കൊണ്‍സ്റ്റന്റ്റെന്റെനും മാത്രമാണെന്നും ഇതിന് നിമിത്തമായതാകട്ടെ ഇവര്‍ക്ക് മാത്രമുണ്ടായ വെളിപ്പാടുകളുമാണെന്നത് പച്ചപരമാര്‍ഥം. ഇതിന് വേദഗ്രന്ഥങ്ങളോ പ്രവാചകന്‍മാരോ ഉത്തരവാദികള്‍ ആണെന്ന് ആരും പറയുകയില്ല.
 


ക്രിസ്തുമതം അഥവാ മിത്രാസ്മതം
http://www.snehasamvadam.com/article.asp?id=37
Shared By