ദൈവപുത്രത്വം സത്യവും മിഥ്യയും - 1


Article By
ഈസ പെരുമ്പാവൂര്‍
Perumbavoor

ഒരിക്കല്‍ഒരു ക്രൈസ്തവസുഹൃത്ത് സംഭാഷണ മധ്യേ എന്നോട് ചോദിച്ചു: യേശു ദൈവത്തിന്റെ പുത്രനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇക്കാര്യത്തിനെ സത്യവിശ്വാ സമായി നിങ്ങള്‍ അംഗീകരിക്കുമോ?

ഞാന്‍: ഇല്ല, യേശു ദൈവപുത്രനാണെന്ന് നിങ്ങള്‍ പറയുന്നത് നൂറ് ശതമാനവും തെറ്റാണ്.

ക്രൈസ്തവസുഹൃത്ത്: യേശുക്രിസ്തു ദൈവത്തിന്റെ പുത്രനാണെന്ന് ധാരാളം പ്രാവ ശ്യം സ്വയം അവകാശപ്പെട്ടിട്ടുണ്ട്. അദ്ദേഹം അവ ഓരോന്നും എടുത്ത് ഉദ്ധരിച്ചു.

ഞാന്‍: അദ്ദേഹം സ്വയം അവകാശപ്പെട്ട അര്‍ഥത്തില്‍അദ്ദേഹം ദൈവത്തിന്റെ ശ്രേഷ്ഠനായ പുത്രന്‍ ആണെന്നത് ശരിയാണ്.

അദ്ദേഹം: എന്തേ, ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവപുത്രത്വവും യേശു പഠിപ്പിച്ച ദൈവപുത്രത്വവും ഒന്നല്ലേ?

ഞാന്‍: അല്ല. അത് തന്നെയാണ് പ്രശ്‌നവും.

അദ്ദേഹം: ഞാന്‍ അങ്ങനെ കരുതുന്നില്ല. നിങ്ങള്‍ക്ക് അങ്ങനെ വാദമുണ്ടെങ്കില്‍തെളിയിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്.

ഞാന്‍: തീര്‍ച്ചയായും.

അദ്ദേഹം: ഞങ്ങളുടെ വിശ്വാസം ഇതാണ്. പിതാവിന്റെ ഏകപുത്രനും ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, സാരാംശത്തില്‍പിതാവിനോട് തുല്യനും, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്റെയും സ്രഷ്ടാവുമായ ഏക കര്‍ത്താവായ യേശുവില്‍ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും...

ഞാന്‍: ദയവായി നിര്‍ത്തൂ. നിങ്ങള്‍ നിഖ്യവിശ്വാസപ്രമാണം മുഴുവന്‍ ചൊല്ലിക്കേള്‍പ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ ഈ പറയുന്നത് എന്തെങ്കിലും ചിന്തിച്ചിട്ടാണോ? അതോ കാണാപ്പാഠം ഉരുവിടുന്നതോ? ഈ പറഞ്ഞതില്‍പലതും ദൈവദൂഷണവും ബഹുദൈവത്വ സങ്കല്‍പവുമാണ്.

അദ്ദേഹം: ഞാന്‍ ചൊല്ലിയത് കാണാപ്പാഠമാണെങ്കിലും ഇവയ്‌ക്കെല്ലാം എനിക്ക് തെളിവുണ്ട്.

ഞാന്‍: നല്ലത്, എങ്കില്‍അവ ഓരോന്നായി പറയാമോ? യേശുവിന് ദൈവസത്തയുണ്ടെന്നും അദ്ദേഹം സത്യദൈവത്തില്‍നിന്നുള്ള സത്യദൈവമാണെന്നും സൃഷ്ടിയല്ലെന്നും സാരാംശത്തില്‍പിതാവിനോട് തുല്യനാണെന്നും സകലത്തിന്റെയും സ്രഷ്ടാവാണെന്നും നിങ്ങള്‍ പറയുകയുണ്ടായി. നിങ്ങളെ ഇപ്രകാരം വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത് യേശുവിന്റെ ഏത് വാക്കുകളാണ്?

അദ്ദേഹം: നിങ്ങളുടെ ചോദ്യത്തിനെല്ലാം മറുപടി ബൈബിളിന്റെ ഒരു ഭാഗത്തുതന്നെയുണ്ട്. നിങ്ങള്‍ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിന്റെ 118 വരെ വായിക്കുക! എല്ലാം അതിലുണ്ട്.

ഞാന്‍: ആട്ടെ, ഇത് യേശുവിന്റെ വാക്കുകളാണോ?

അദ്ദേഹം: അല്ല, പക്ഷേ ഇത് അദ്ദേഹത്തിന്റെ അപ്പോസ്തലനായ യോഹന്നാന്റെ വാക്കുകളാണ്.

ഞാന്‍: ഖണ്ഡിതമായി പറഞ്ഞതാണോ, അതോ അനുമാനമാണോ?

അദ്ദേഹം: എനിക്കറിയില്ല. എങ്കിലും ഞാന്‍ ഇത് വിശ്വസിക്കുന്നു.

ഞാന്‍: ശരി, ആര് എഴുതി എന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട. എന്നാല്‍യോഹന്നാന്‍ 1:118 വരെയുള്ള ഭാഗങ്ങളില്‍യേശുവിന്റെ ദിവ്യത്വം എവിടെയാണ് പറഞ്ഞിട്ടുള്ളത്?

സുഹൃത്ത് ബൈബിള്‍ നിവര്‍ത്തി വായിച്ച് തുടങ്ങി.

അദ്ദേഹം: ''ആദിയില്‍വചനമുണ്ടായിരുന്നു. വചനം ദൈവത്തോട് കൂടിയായിരുന്നു. വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ദൈവത്തോട് കൂടിയായിരുന്നു. സകലതും അവന്‍ മുഖാന്തരം ഉളവായി. ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.'' (യോഹ: 1:1-3)

അദ്ദേഹം മുഖമുയര്‍ത്തി എന്നെ നോക്കി. എന്റെ മുഖത്ത് അപ്പോഴും ആദ്യമുണ്ടായിരുന്ന അതേ ആത്മവിശ്വാസം നിലനില്‍ക്കുന്നു. അല്‍പം ആശ്ചര്യത്തോടുകൂടി അദ്ദേഹം ചോദിച്ചു.

എന്താപോരേ, ഇതില്‍കൂടുതല്‍എന്ത് തെളിവാണ് വേണ്ടത്?

ഞാന്‍: ഇതില്‍ഒരു തെളിവുമില്ല. പക്ഷേ നിങ്ങള്‍ വായിക്കുന്നതിന് മുകളിലൂടെ മറ്റൊരര്‍ഥം കൊടുക്കുകയാണ്. അല്ലാതെ ഇവിടെയെങ്ങും യേശുവിനെ കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല.

അദ്ദേഹം: ഇതിന്റെ താഴോട്ട് വായിച്ചാല്‍യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഞാന്‍: യേശുവിനെകുറിച്ച് മാത്രമല്ലല്ലോ, മോശയെക്കുറിച്ചും പറഞ്ഞിട്ടില്ലേ?

അദ്ദേഹം: ഉവ്വ്, അവസാനം പറയുന്നുണ്ട്. എങ്കിലും കൂടുതലായി പറയുന്നത് യേശുവിനെ കുറിച്ചാണ്.

ഞാന്‍: സമ്മതിച്ചു. അതിനെന്താണ് സുഹൃത്തേ പ്രശ്‌നം?

അദ്ദേഹം: ഇവിടെ പ്രതിപാദിക്കുന്നത് യേശുവിനെ കുറിച്ചല്ലെങ്കില്‍പിന്നെ ആരെയാണ് ഉദ്ദേശിക്കുന്നത്.

ഞാന്‍: ഇവിടെ വിവരിക്കപ്പെട്ടിട്ടുള്ളത് ദൈവത്തിന്റെ വചനത്തെക്കുറിച്ചാണ്. അങ്ങനെ മാത്രമാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നതും. ബാക്കിയെല്ലാം നിങ്ങളുടെ ഊഹങ്ങളാണ്.

അദ്ദേഹം: ഞാന്‍ പഠിച്ചിട്ടുള്ളത് അങ്ങനെയാണ്. അത് ശരിയല്ലെങ്കില്‍, നിങ്ങള്‍ ഈ ഭാഗം മനസ്സിലാക്കുന്നത് എങ്ങനെയാണ്?

ഞാന്‍: ആദ്യമായി നമുക്ക് രണ്ട് പേര്‍ക്കും അംഗീകരിക്കാവുന്ന ദൈവത്തെകുറിച്ചുള്ള പൊതുതത്ത്വം പറയാം. ശ്രദ്ധിക്കുക.

ദൈവം മാത്രമാണ് സ്രഷ്ടാവ്. അവനൊഴികെ മറ്റുള്ളതെല്ലാം സൃഷ്ടികളാണ്. അവന്‍ മാത്രമാണ് അതിനെ സംരക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. അവനറിയാതെ ഒന്നും സംഭവിക്കുന്നില്ല. മനുഷ്യര്‍ ഹൃദയത്തില്‍ഒളിപ്പിച്ചതും വായ്‌കൊണ്ട് പറയുന്നതും അവന്‍ അറിയുന്നു. കാരണം, ഹൃദയത്തെ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും അവനാണ്. വസ്തുത ഇങ്ങനെയൊക്കെ മാത്രമാകയാല്‍, സൃഷ്ടികളായ നമ്മള്‍ അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ.

ഞാന്‍ ഈ പറഞ്ഞതില്‍നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ലല്ലോ?

അദ്ദേഹം: ഇല്ല

ഞാന്‍: നന്ദി. ഇനി നമുക്ക് ദൈവം എങ്ങനെയാണ് സൃഷ്ടികര്‍മം നിര്‍വ്വഹിച്ചതെന്ന് നോക്കാം.

യഹോവയുടെ വചനത്താല്‍ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍അതിലെ സകല സൈന്യവും ഉളവായി. (സങ്കീര്‍ത്തനം 33:6)

വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. വെളിച്ചം ഉണ്ടായി. (ഉല്‍പത്തി 1:3)

ആകാശത്തിന് കീഴെയുള്ള വെള്ളങ്ങളെല്ലാം ഒരു സ്ഥലത്ത് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. അങ്ങനെ സംഭവിച്ചു''. (ഉല്‍പത്തി 1:9)

ഇപ്രകാരം ഓരോ കാര്യവും സൃഷ്ടിച്ചപ്പോള്‍ അതിനോട് 'ഉണ്ടാകട്ടെ' എന്ന് കല്‍പിച്ചുവെന്ന് കാണാം. ഇത് ദൈവത്തിന്റെ വചനമാണ്. ഒരൊറ്റ വേദഗ്രന്ഥവും പ്രവാചകന്‍മാരും ഭൂമിയിലേക്ക് വരുന്നതിനും ഭൂമി തന്നെയും സൃഷ്ടിക്കപ്പെടുന്നതിനും മുമ്പ്, ദൈവത്തോട് കൂടെ ദൈവികസത്തയിലുള്ള അവന്റെ വചനം. ദൈവം സൃഷ്ടിയല്ലാത്തത് പോലെ അവന്റെ വചനവും സൃഷ്ടിയല്ല.

''അവന്‍ അരുളി ചെയ്തു: അങ്ങനെ സംഭവിച്ചു. അവന്‍ കല്‍പിച്ചു; അങ്ങനെ സ്ഥാപിതമായി.'' (സങ്കീര്‍ത്തനം 33:9)

ഇവിടെയെല്ലാം ദൈവം അരുളിയതും കല്‍പിച്ചതും ദൈവവചനമാണ്; സുവിശേഷ രചയിതാവ് പ്രതിപാദിച്ചിട്ടുള്ളതും ദൈവത്തിന്റെ വചനത്തെയാണ്.

അദ്ദേഹം: ഇത് സംബന്ധമായ ഇസ്‌ലാമിക കാഴ്ചപ്പാട് അല്‍പം ഒന്നു വിശദീകരിക്കുമോ?

ഞാന്‍: ചോദിച്ചതില്‍സന്തോഷം. പരിശുദ്ധ ഖുര്‍ആന്‍ ദൈവത്തിന്റെ സൃഷ്ടികര്‍മത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ''ദൈവം ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ഉണ്ടാകൂ എന്നു പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു'' (3:47)

ഇവിടെയും സര്‍വസൃഷ്ടിയ്ക്കും മുമ്പ് ഉണ്ടാകൂ(കുന്‍) എന്ന് പറഞ്ഞിരിക്കുന്നതാണ് അവന്റെ വചനം. അത് ഒരിക്കലും സൃഷ്ടിയല്ല; അതിനെ ദൈവത്തിന്‍ നിന്ന് വേറിട്ട മറ്റൊന്നായി ഗണിച്ചുകൂടാ.

മാത്രവുമല്ല അവനിലൂടെ ലോകത്തിലേക്ക് നല്‍കപ്പെട്ട മോശൈക ന്യായപ്രമാണമോ, ദാവീദിന്റെ സങ്കീര്‍ത്തനങ്ങളോ, യേശുവിന് നല്‍കപ്പെട്ട വചനമോ (ഇôീല്‍) ഒന്നുംതന്നെ സൃഷ്ടിയല്ല. അവയെല്ലാം ദൈവത്തോടൊപ്പം ആദി മുതല്‍ഉണ്ടായിരുന്നതും ദൈവത്തിന്റെ വചനങ്ങളുമാണ്.

ഇതേപോലെ, അന്ത്യപ്രവാചകനായ മുഹമ്മദ് (സ്വ)യ്ക്ക് ലഭിച്ച പരിശുദ്ധ ഖുര്‍ആനും സൃഷ്ടിയല്ല. ഇവയെല്ലാം ദൈവവചനങ്ങളാണ്. പ്രവാചകന്‍ പഠിപ്പിച്ച ഒരു പ്രാര്‍ഥന ഇങ്ങനെയാണ്. ''സൃഷ്ടിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ വസ്തുക്കളുടെയും ഉപദ്രവത്തില്‍നിന്നും ദൈവത്തിന്റെ വചനങ്ങളില്‍അഭയം തേടുന്നു.'' (ബുഖാരി) താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായെങ്കില്‍, തുടര്‍ന്ന് വായിച്ചോളൂ.

അദ്ദേഹം: താങ്കള്‍ പറഞ്ഞതില്‍എതിര്‍ക്കേണ്ടതായി ഒന്നുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ബാക്കി ഭാഗം വായിക്കാം.

''അവനില്‍ജീവന്‍ ഉണ്ടായിരുന്നു. ജീവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. വെളിച്ചം ഇരുളില്‍പ്രകാശിക്കുന്നു. ഇരുളോ അതിനെ കീഴടക്കിയില്ല.'' (യോഹ: 1:4,5)

ഞാന്‍: ദൈവവചനത്തില്‍അടങ്ങിയിരിക്കുന്ന സന്‍മാര്‍ഗത്തെയാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. വചനത്തിന്റെ വെളിച്ചം മനുഷ്യനെ ഇരുളില്‍നിന്നും പ്രകാശത്തിലേയ്ക്ക് നയിക്കുന്നു. വചനത്തെ സംബന്ധിച്ച് സങ്കീര്‍ത്തനപുസ്തകത്തില്‍പറഞ്ഞത് ഇങ്ങനെയാണല്ലോ? ''ദൈവത്തിന്റെ വചനം എന്റെ പാദത്തിന് ദീപവും എന്റെ പാതയ്ക്ക് ഒരു പ്രകാശവും ആകുന്നു''. (119:105)

''ദൈവത്തിന്റെ പ്രമാണങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കുകയില്ല. അവയാലല്ലോ, അങ്ങ് എനിക്ക് ജീവന്‍ നല്‍കിയത്.'' (119:93)

ഈ ഭാഗങ്ങളില്‍മോശൈക ന്യായപ്രമാണത്തെക്കുറിച്ച് പ്രകാശമെന്നും ജീവനെന്നും സങ്കീര്‍ത്തനകര്‍ത്താവ് വിശേഷിപ്പിക്കുന്നു. ഇതുപോലെ, പരിശുദ്ധ ഖുര്‍ആനിലും വേദഗ്രന്ഥങ്ങളെ പറ്റി വെളിച്ചമെന്നും സന്‍മാര്‍ഗമെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

അദ്ദേഹം: താങ്കളുടെ വിശദീകരണം തൃപ്തികരമാണ്. തുടര്‍ന്ന് വായിക്കട്ടെ.
''ദൈവം അയച്ച ഒരു മനുഷ്യന്‍ വന്നു. അവന് യോഹന്നാന്‍ എന്ന് പേരായിരുന്നു. അവന്‍ സാക്ഷ്യത്തിനായി, താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെ കുറിച്ച് സാക്ഷ്യം പറയുവാന്‍ തന്നെ വന്നു. അവന്‍ വെളിച്ചം ആയിരുന്നില്ല. അവന്‍ വെളിച്ചത്തിനെക്കുറിച്ച് സാക്ഷ്യം വഹിക്കുവാന്‍ വന്നതത്രേ.'' (യോഹ 1:6-8)

ഞാന്‍: നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളത് പോലെ സ്‌നാപകയോഹന്നാന്റെ പ്രധാന ദൗത്യമെന്നത് മിശിഹയെക്കുറിച്ച് സാക്ഷ്യം വഹിക്കുക എന്നതായിരുന്നു. അദ്ദേഹത്തിലൂടെ വേദഗ്രന്ഥമൊന്നും നല്‍കപ്പെട്ടില്ല. എന്നാല്‍യേശുവിലൂടെ വചനം നല്‍കപ്പെട്ടു. സ്‌നാപകയോഹന്നാന്‍ തന്റെ ശിഷ്യòാരോട് യേശു തന്നെയാണ് മിശിഹയെന്ന് അറിയിച്ചു. ഇത് യോഹന്നാന്റെ സുവിശേഷം 3:22.36 വരെയുള്ള ഭാഗങ്ങളില്‍പ്രതിപാദിച്ചിട്ടുണ്ട്. ''ദൈവം അയച്ചവന്‍ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു. അവിടുന്ന് ആത്മാവിനെ അളവില്ലാതെ നല്‍കുവല്ലോ. പിതാവ് പുത്രനെ സ്‌നേഹിക്കുന്നു. സകലവും അവന്റെ കൈയില്‍ഏല്‍പ്പിച്ചിരിക്കുന്നു. പുത്രനില്‍വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല. എന്തെന്നാല്‍ദൈവകോപം അവനില്‍വസിക്കുന്നു.'' യേശുവിനെ കുറിച്ചുള്ള സ്‌നാപകയോഹന്നാന്റെ സാക്ഷ്യം ഇതാണ്.

യേശു പ്രസ്താവിക്കുന്ന ദൈവവചനം ഒരാള്‍ വിശ്വസിച്ചാല്‍അവന്‍ ദൈവപുത്രനാകും. അവന് നിത്യജീവന്‍ ലഭിക്കും.

ഇപ്രകാരം ദൈവത്തിന്റെ പുത്രന്‍മാരെ ജനിപ്പിക്കാന്‍ കഴിയുന്ന ദൈവവചനം സ്വീകരിക്കുക വഴി ശിഷ്യòാരേക്കാള്‍ മുമ്പേ ദൈവപുത്രനായത് യേശുവാണെന്നത് നിസ്തര്‍ക്കമാണല്ലോ. അതിനാല്‍യേശു എന്ന ദൈവപുത്രനെ വിശ്വസിക്കുകയും അതുവഴി ദൈവമക്കളാകുകയും ചെയ്തവര്‍ ആരും നശിച്ചു പോകയില്ലായെന്ന് വ്യക്തം.

ഇവിടെ മനസ്സിലാക്കേണ്ട പ്രധാനകാര്യം യേശുവിലൂടെ മാത്രമല്ല മോശെയുടെ വചനത്തില്‍വിശ്വസിക്കുന്നവരും ദൈവമക്കളാകും. കാരണം ദൈവത്തിന് ആത്മീയാര്‍ഥത്തിലുള്ള മക്കളെ ജനിപ്പിക്കുന്നത് മോശെയോ, യേശുവോ അല്ല മറിച്ച് അവര്‍ക്ക് നല്‍കപ്പെട്ട ദൈവവചനമാണ്. ഇത് നമുക്ക് പിറകെ മനസ്സിലാക്കാം. താങ്കള്‍ തുടര്‍ന്ന് വായിച്ചോളൂ.

അദ്ദേഹം: ''ഏത് മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്ത് വന്നുകൊണ്ടിരുന്നു. അവിടുന്ന് ലോകത്തില്‍ഉണ്ടായിരുന്നു. ലോകം ഉളവായതിന് ഹേതു അവിടുന്ന തന്നെ. എങ്കിലും ലോകം അവിടുത്തെ തിരിച്ചറിഞ്ഞില്ല. അവിടുന്ന് സ്വന്തമായതിലേക്ക് വന്നു എന്നാല്‍സ്വന്തക്കാര്‍ അവിടുത്തെ സ്വീകരിച്ചില്ല.'' (യോഹ 1:9-11)

ഞാന്‍: ദൈവത്തിന്റെ വചനം പ്രവാചകന്‍മാരിലൂടെ ലോകത്തിലേക്ക് വന്നുവെങ്കിലും, മനുഷ്യര്‍ക്ക് ലോകത്തോടുള്ള സ്‌നേഹം (ഭൗതികാസക്തി) കാരണം അവര്‍ അവനെ സ്വീകരിച്ചില്ല. ഫറോവയുടെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുകയും ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്ത ജനസമൂഹത്തിലേക്ക് ദൈവത്തിന്റെ വചനം എത്തിയപ്പോള്‍ അവര്‍ തള്ളിക്കളഞ്ഞു. അവര്‍ക്ക് ദൈവത്തിന്റെ വചനത്തെയോ പ്രവാചകന്‍മാരെയോ തിരിച്ചറിയാത്തതിനാല്‍അവരെ കൊന്നുകളയുക പോലും ചെയ്തു. ഇപ്രകാരം ഭൂരിപക്ഷം ആളുകള്‍ നിഷേധിച്ചെങ്കില്‍ചുരുക്കം ആളുകള്‍ അവന്റെ വചനത്തെ സ്വീകരിച്ചു. അവരെ കുറിച്ച് തുടര്‍ന്ന് പറയുന്നുണ്ട്. വായിച്ചോളൂ...
അദ്ദേഹം: ''തന്നെ കൈകൊണ്ട് തന്റെ നാമത്തില്‍വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കളാകുവാന്‍ അവിടുന്ന് അധികാരം കൊടുത്തു. അവര്‍ വംശപരമ്പരയാലോ, ശാരീരികേച്ഛയാലോ, മാനുഷികഹിതത്താലോ ജനിച്ചവരല്ല; പിന്നെയോ ദൈവത്തില്‍നിന്ന് ജനിച്ചവരത്രേ.'' (യോഹ 1:12-13)

അപ്പോള്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്. വചനം വിശ്വസിച്ചവര്‍ എല്ലാവരും ദൈവമക്കളാകും എന്നാണ് എഴുതിയിരിക്കുന്നത്. മാത്രമല്ല, ഈ ജനനം എന്നത് ഭൗതികമായ ശാരീരികജനനം അല്ല മറിച്ച് ദൈവവചനം സ്വീകരിക്കുന്നത് വഴിയുള്ള ആത്മീയജനനം ആണ്. യേശു തന്റെ വചനങ്ങളെ കുറിച്ചത് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ''ജീവിപ്പിക്കുന്നത് ആത്മാവാകുന്നു. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. ഞാന്‍ സംസാരിച്ചിട്ടുള്ള വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു.''

ഞാന്‍: താങ്കള്‍ ഇപ്പോള്‍ നേരായ രീതിയില്‍ചിന്തിക്കുന്നു. താങ്കള്‍ പറഞ്ഞത് യോഹന്നാന്‍ സുവിശേഷത്തിന്റെ 6:63 ആണ്. ഇനി എന്തെങ്കിലും സംശയമുണ്ടോ?

അദ്ദേഹം: ഇല്ല താങ്കള്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. പക്ഷേ മോശെയുടെ ന്യായപ്രമാണത്തെ ജീവന്റെ വചനമായും അതില്‍വിശ്വസിക്കുന്നവരെ ദൈവമക്കളായും ഏതെങ്കിലും ഭാഗത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ടോ?

ഞാന്‍: നിശ്ചയമായും പറഞ്ഞിട്ടുണ്ട്. യേശുവിന്റെ അനുയായിവൃന്ദത്തിലെ ആദ്യത്തെ രക്തസാക്ഷിയായ സ്‌തേഫാനോസിന്റെ അവസാന പ്രസംഗം ശ്രദ്ധിക്കുക. ''സീനായ് മലയില്‍തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പിതാക്കന്‍മാരോടുകൂടെ മരുഭൂമിയിലെ സഭയില്‍ഉണ്ടായിരുന്നവനും നമുക്കു നല്‍കുവാന്‍ ജീവനുള്ള വചനം ലഭിച്ചവനുമായിരുന്നു അദ്ദേഹം (മോശെ). എന്നാല്‍നമ്മുടെ പിതാക്കന്‍മാര്‍ അദ്ദേഹത്തെ അനുസരിക്കാന്‍ മനസ്സുവയ്ക്കാതെ അദ്ദേഹത്തെ ഉപേക്ഷിച്ചു.'' (അപ്പൊ: പ്രവ 7:38)

ഇവിടെ മോശൈക ന്യായപ്രമാണത്തെ ജീവനുള്ള വചനം എന്നാണ് സ്‌തേഫാനോസ് വിശേഷിപ്പിച്ചിരിക്കുന്നത്.

അദ്ദേഹം: ശരിയാണ്, അങ്ങനെയാണ് ആ ഭാഗത്ത് എഴുതിയിരിക്കുന്നത്.

ഞാന്‍: ഇനി മോശൈക ന്യായപ്രമാണത്തിലൂടെ ദൈവമക്കള്‍ ജനിക്കുമോ എന്നാണ് അറിയേണ്ടത്. സത്യത്തില്‍, യേശു തന്റെ ദൈവപുത്രത്വം എന്ന പദപ്രയോഗം ന്യായീകരിച്ചത്‌പോലും ന്യായപ്രമാണത്തിലെ ദൈവമക്കള്‍ എന്ന ഭാഗം ഉദ്ധരിച്ചാണ്.

യേശു ഈ വിഷയമായി ന്യായവാദം നടത്തിയത് ശ്രദ്ധിക്കുക: ''നിങ്ങള്‍ ദേവòാര്‍ ആകുന്നുവെന്ന് ഞാന്‍ (ദൈവം) പറഞ്ഞു''. എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിന്‍ എഴുതിയിട്ടില്ലേ? ദൈവവചനം ലഭിച്ചവരെ ദൈവം തന്നെ ദേവòാര്‍ എന്ന് വിളിച്ചുവെങ്കില്‍പിതാവ് തന്റെ സ്വന്തമായി വേര്‍തിരിച്ചു ലോകത്തിലേക്ക് അയച്ചവനെപറ്റി എന്താണു പറയേണ്ടത്? ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞത് കൊണ്ട് നിങ്ങള്‍ എന്റെ മേല്‍എന്തിന് ദൈവദൂഷണം ആരോപിക്കുന്നു?'' (ഈ ഭാഗം സങ്കീര്‍ത്തനം 82:6 ആണ്. ''നിങ്ങള്‍ ദേവòാരെന്നും അത്യുന്നതന്റെ മക്കളെന്നും ഞാന്‍ പറയും.'')

ഇവിടെ, യേശു ഉന്നയിക്കുന്ന മറുചോദ്യം ഗംഭീരമാണ്. വചനം ലഭിച്ചവര്‍ ദൈവമക്കള്‍ ആകുമെങ്കില്‍, ദൈവം തന്റെ വചനം കൊടുത്തു വിട്ട പ്രവാചകന്‍ ദൈവപുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍എന്താണ് പ്രശ്‌നം? ഞങ്ങളുടെ വചനം വിശ്വസിക്കുന്നവര്‍ ദൈവമക്കളാകുമെന്ന് മോശെയോ യേശുവോ പഠിപ്പിക്കണമെങ്കില്‍അവര്‍ ആദ്യം അത് വിശ്വസിക്കുകയും ദൈവമക്കളാകുകയും ചെയ്തിട്ടുണ്ടെന്ന് പ്രത്യേകം പറയാതെ തന്നെ മനസ്സിലാക്കാമല്ലോ.

അദ്ദേഹം: അപ്പോള്‍ വചനം കേട്ട് വിശ്വസിച്ചവര്‍ ദൈവമക്കളാണെന്ന് മാത്രമേ ഇതിനര്‍ഥമുള്ളൂ അല്ലേ..?

ഞാന്‍: അതേ, ഇത് കൂടുതല്‍മനസ്സിലാക്കുന്നതിന് യേശുവും അവിശ്വാസികളായ യഹൂദന്‍മാരും തമ്മില്‍നടന്ന ഒരു സംഭാഷണം പരിശോധിക്കുക. താങ്കള്‍ യോഹന്നാന്‍ സുവിശേഷത്തിന്റെ 8:31 -58 വരെയുള്ള ഭാഗം എടുക്കുക. ശേഷം, ഞാന്‍ പറയുന്ന വാക്യങ്ങള്‍ നോക്കുക.

അദ്ദേഹം: താങ്കള്‍ പറഞ്ഞോളൂ. ഞാന്‍ ആ ഭാഗം എടുത്തുകഴിഞ്ഞു.

ഞാന്‍: വിഷയപ്രാധാന്യമുള്ള ഭാഗം മാത്രം വായിക്കാം.

''യേശു: എന്റെ വചനത്തില്‍നിലനിന്നാല്‍നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.

യഹൂദòാര്‍: ഞങ്ങള്‍ ആരുടെയും അടിമയല്ല. പിന്നെ, നീ എന്തില്‍നിന്നാണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് പറയുന്നത്. മാത്രമല്ല, ഞങ്ങള്‍ അബ്രഹാമിന്റെ സന്തതിയാണ്.

യേശു: നിങ്ങള്‍ പാപത്തിന്റെ അടിമകളാണ്. നിങ്ങള്‍ വംശപരമ്പര കൊണ്ട് അബ്രഹാമിന്റെ സന്തതിയാണെങ്കിലും നിങ്ങളുടെ പ്രവൃത്തി വ്യക്തമാക്കുന്നത് നിങ്ങളുടെ പിതാവ് മറ്റൊരുവനാണെന്നാണ്.

യഹൂദòാര്‍: (ഗൗരവമായി) അബ്രഹാമാണ് ഞങ്ങളുടെ പിതാവ്.

യേശു: അബ്രഹാം ദൈവത്തെ അനുസരിച്ചു. നിങ്ങള്‍ അബ്രഹാമിന്റെ സന്തതിയല്ല. നിങ്ങളുടെ പിതാവ് മറ്റൊരുവനാണ്.

യഹൂദന്‍മാര്‍: ഞങ്ങള്‍ ജാരസന്തതികളല്ല. ഞങ്ങള്‍ക്കൊരു പിതാവേ ഉള്ളൂ; ദൈവം തന്നെ (അബ്രഹാം പ്രവാചകനെ പിതാവ് എന്ന് അഭിസംബോധന ചെയ്തതില്‍നിന്നും അല്‍പംകൂടി കടന്ന് ദൈവമാണ് ഞങ്ങളുടെ പിതാവെന്ന് പറയുക വഴി. ഉദ്ദേശിക്കുന്നത് ഒന്നുതന്നെയെങ്കിലും വിഷയം കൂടുതല്‍ഗൗരവമായി)

യേശു: ദൈവം നിങ്ങളുടെ പിതാവായിരുന്നുവെങ്കില്‍നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കളാണ്. അതിനാല്‍അവന്റെ സ്വഭാവമായ വ്യാജ ആരോപണവും കൊലപാതകവും നിങ്ങള്‍ എന്റെ മേല്‍നടത്താന്‍ ആഗ്രഹിക്കുന്നു.

താങ്കള്‍ ഞാന്‍ വായിച്ച ഭാഗങ്ങള്‍ എല്ലാം കണ്ടുവോ?

അദ്ദേഹം: ഉവ്വ്, താങ്കള്‍ ഉദ്ധരിച്ചതെല്ലാം ഈ ഭാഗത്ത് ഉണ്ട്.

ഞാന്‍: ഈ സംഭാഷണത്തില്‍ദൈവവചനം അനുസരിക്കുന്നവരെ ദൈവമക്കളെന്നും അബ്രഹാമിന്റെ മക്കളെന്നും വിളിക്കുന്നു. അതേപോലെ പിശാചിനെ അനുസരിക്കുന്നവരെ പിശാചിന്റെ മക്കളെന്നും പറഞ്ഞിരിക്കുന്നു. ശരിയല്ലേ?

അദ്ദേഹം: അതേ, അങ്ങനെതന്നെയാണ്. അപ്പോള്‍ ആരെ അനുസരിക്കുന്നുവോ, അവര്‍ മറ്റൊരര്‍ഥത്തില്‍അവരുടെ മക്കളാകുന്നുവെന്ന് സാരം.

ഞാന്‍: താങ്കള്‍ക്ക് ഇത്രയും മനസ്സിലായെങ്കില്‍യോഹന്നാന്‍ സുവിശേഷത്തിന്റെ ബാക്കിഭാഗം ഞാന്‍ വായിക്കാം. ''വചനം ജഡമായി തീര്‍ന്നു നമ്മുടെ ഇടയില്‍പാര്‍ത്തു. ഞങ്ങള്‍ അവിടുത്തെ തേജസ്സ്. പിതാവിന്റെ അടുക്കല്‍നിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന ഏകജാതന്റെ തേജസ്സ് തന്നെ കണ്ടിരിക്കുന്നു. യോഹന്നാന്‍ അദ്ദേഹത്തെ കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു. എന്റെ പിന്നാലെ വരുന്നവന്‍ എനിക്ക് മുമ്പേ ഉള്ളവനാകയാല്‍എന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു ഞാന്‍ പറഞ്ഞയാള്‍ ഇദ്ദേഹം തന്നെ. അവിടുത്തെ നിറവില്‍നിന്ന് നമുക്കേവര്‍ക്കും കൃപമേല്‍കൃപ ലഭിച്ചിരിക്കുന്നു. എന്തെന്നാല്‍, ന്യായപ്രമാണം മോശെ മുഖേന നല്‍കപ്പെട്ടു; കൃപയും സത്യവും യേശുക്രിസ്തു മുഖേന വന്നു.'' (യോഹ 1:14-17) ഇവിടെ താങ്കള്‍ എന്താണ് വിവക്ഷിക്കുന്നത്?

അദ്ദേഹം: യേശു എന്ന ദൈവത്തിന്റെ മനുഷ്യാവതാരവും നിത്യതയും വിവരിക്കുന്ന ഭാഗമായിട്ടാണ് ഞങ്ങള്‍ പഠിച്ചിരുന്നത്. നിങ്ങള്‍ നല്‍കുന്ന അര്‍ഥം എന്താണ്?
ഞാന്‍: വചനം ജഡമായി തീര്‍ന്നു. നമ്മുടെ ഇടയില്‍വസിച്ചു എന്നതിന് അര്‍ഥം വചനം ഭൂമിയിലേക്ക് വരികയും എല്ലാവര്‍ക്കും തൊട്ടുനോക്കുവാനും വായിക്കുവാനും കാണുവാനും പരിശോധിക്കാനും എല്ലാം ഉതകുന്ന രീതിയില്‍വേദഗ്രന്ഥമായും പ്രവാചകന്‍മാരായും അവരുടെ വാക്കുകളായും രേഖപ്പെടുത്തപ്പെട്ടുവെന്നാണ് ഇവിടെ അര്‍ഥമുള്ളൂ.

അദ്ദേഹം: അല്‍പംകൂടി വ്യക്തമാക്കാമോ?

ഞാന്‍: തീര്‍ച്ചയായും. താങ്കള്‍ക്ക് എളുപ്പം മനസ്സിലാകുന്നതിന് ഞാന്‍ ഒരു കാര്യം ചോദിക്കാം. മോശെയുടെ ന്യായപ്രമാണം ദൈവവചനമാണോ?

അദ്ദേഹം: അതെ.

ഞാന്‍: ദൈവവചനം സൃഷ്ടിയല്ലായെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടല്ലോ?

അദ്ദേഹം: അതെ.

ഞാന്‍: എന്നാല്‍നിങ്ങളുടെ കൈയിലിരിക്കുന്ന മോശെയുടെ ന്യായപ്രമാണ പുസ്തകം സൃഷ്ടിയാണോ, സൃഷ്ടിയല്ലാത്തതാണോ?

അദ്ദേഹം: ഇത് സൃഷ്ടിയാണ്. കാരണം സൃഷ്ടിയായ മനുഷ്യനാല്‍നല്‍കപ്പെടുകയും സൃഷ്ടികള്‍ എഴുതി വയ്ക്കുകയും സൃഷ്ടികളായ മനുഷ്യര്‍ സൃഷ്ടിയായ അച്ചടിയന്ത്രം കൊണ്ട് മറ്റൊരു സൃഷ്ടിയായ കടലാസില്‍പകര്‍ത്തുകയും ചെയ്തതാണ് ഇത്.
ഞാന്‍: അതെ താങ്കള്‍ പറഞ്ഞത് ശരിയാണ് എങ്കില്‍ദൈവത്തോടൊപ്പം ഉണ്ടായിരുന്ന ദിവ്യമായ അവസ്ഥയില്‍നിന്നും വചനം ഭൂമിയിലേക്ക് വന്നതിനെ സംബന്ധിച്ചാണ് ഈ ഭാഗം വിശദീകരിക്കുന്നത് എന്ന് മനസ്സിലാക്കാമല്ലോ.

അദ്ദേഹം: നിങ്ങള്‍ പറഞ്ഞത് ശരിയാണ്. അപ്പോള്‍ ഖുര്‍ആനും അങ്ങനെയാണോ?

ഞാന്‍: അതെ, ദൈവികവചനമായ ഖുര്‍ആന്‍ സൃഷ്ടിയല്ല. എന്നാല്‍ഗ്രന്ഥരൂപത്തില്‍എന്റെ കൈയിലിരിക്കുന്ന ഖുര്‍ആന്‍ ജഡാവതാരമാണെന്ന് പറയാം. ഇന്ന് മോശൈക ന്യായപ്രമാണവും ഖുര്‍ആനുമൊക്കെ പുസ്തകമായും സി.ഡി.യായും കാസറ്റായും കാണപ്പെടുന്നതെല്ലാം വചനത്തിന്റെ ജഡാവതാരങ്ങളാണ്. ഇവയെല്ലാം തന്നെ സൃഷ്ടികളുമാണ്.

ദൈവം അരുളി ചെയ്ത അതേ അവസ്ഥയില്‍ഉണ്ടാകട്ടെ എന്നു പറഞ്ഞ വചനം സൃഷ്ടിയല്ല. എന്നാല്‍ഞാന്‍ ആ സംഭവം ഉദ്ധരിച്ച് നിങ്ങളോടു പറയുന്ന ഉണ്ടാകട്ടെ എന്ന വചനം സൃഷ്ടിയാണ്.

അദ്ദേഹം: അങ്ങനെയെങ്കില്‍ഈ ഭാഗം കൊണ്ട് യോഹന്നാന്‍ ഉദ്ദേശിച്ചത് എന്താണ്?
ഞാന്‍: ദിവ്യമായ വചനം മനുഷ്യര്‍ക്ക് അനുഭവവേദ്യമായ അവസ്ഥയില്‍പ്രവാചകòാരിലൂടെയും വേദഗ്രന്ഥത്തിലൂടെയും ഭൂമിയില്‍അവതരിച്ചു. ഇതില്‍ന്യായപ്രമാണം എന്ന വചനം ഭൂമിയിലേക്ക് നല്‍കപ്പെട്ടത് മോശെയിലൂടെയാണ്. അതേപോലെ കൃപയും സത്യവും അടങ്ങുന്ന സുവിശേഷം നല്‍കപ്പെട്ടത് യേശുവിലൂടെയും. താന്‍ നേരില്‍കണ്ടതായി പറയുന്നത് സുവിശേഷകര്‍ത്താവ് യേശുവിലൂടെ ലഭിച്ച സുവിശേഷത്തെയാണ്. അദ്ദേഹത്തെക്കുറിച്ചാണ് സ്‌നാപക യോഹന്നാന്‍ സാക്ഷ്യം പറഞ്ഞത്. യേശു തന്നെക്കാള്‍ മുമ്പനാണെന്ന് സ്‌നാപക യോഹന്നാന്‍ പറയുവാനുള്ള കാരണം, യേശു കൊണ്ടുവന്നിട്ടുള്ള വചനം ആദിയില്‍ദൈവത്തോട് കൂടെ ഉണ്ടായിരുന്നതിനാലാണ്. ഇവിടെയെങ്ങും സംശയം ജനിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ ഭാഗത്ത് തുടക്കം മുതല്‍അവസാനം വരെ വിവരിക്കപ്പെട്ടിട്ടുള്ളത് ദൈവത്തിന്റെ വചനത്തെ സംബന്ധിച്ച് മാത്രമാണ്.

അദ്ദേഹം: താങ്കള്‍ പറഞ്ഞത് പോലെ, ഇവിടെ പ്രതിപാദിക്കുന്നത് വചനത്തെക്കുറിച്ചാണെന്ന് മനസ്സിലായി. പിന്നെ എന്തുകൊണ്ടാണ് ഞങ്ങള്‍ ഇതിനെ യേശുവെന്ന് മനസ്സിലാക്കിയത്?

ഞാന്‍: രണ്ട് കാരണങ്ങളാണ് പ്രധാനമായും ഞാന്‍ കാണുന്നത്.

1. ദൈവം മനുഷ്യാവതാരമെടുത്ത് ഭൂമിയില്‍വന്നതാണ് യേശുവെന്ന് തന്റെ ലേഖനങ്ങളില്‍പൗലോസ് സമര്‍ഥിച്ചിട്ടുണ്ട്. ഈ ദൈവശാസ്ത്രം നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് പ്രസ്തുത യോഹന്നാന്‍ സുവിശേഷത്തില്‍ദിവ്യവചനം ജഡാവതാരമെടുത്തു എന്ന് പറയുമ്പോള്‍ നിങ്ങളും സ്വയം പൗലോസിനെപ്പോലെ ആയിത്തീരുന്നു.

2. യേശു മാത്രമാണ് ദൈവപുത്രനെന്നും അവനിലൂടെ മാത്രമേ യഥാര്‍ഥ പുത്രത്വപദവി ലഭിക്കുകയുള്ളൂവെന്നും പൗലോസ് സമര്‍ഥിച്ചിട്ടുണ്ട്. അതിനാല്‍വചനത്തിലൂടെ ദൈവമക്കളാകും എന്ന് പറഞ്ഞിരിക്കുന്നിടത്ത് നിങ്ങള്‍ യേശുവിനെ മാത്രമേ കാണുന്നുള്ളൂ.

യഥാര്‍ഥത്തില്‍ദിവ്യവചനത്തിന്റെ സവിശേഷതകളെയും അതേപോലെ വചനത്തിന് മനുഷ്യനുമായുള്ള ബന്ധത്തെയും വിവരിക്കുന്നതാണ് ഈ ഭാഗം.

അദ്ദേഹം: നമുക്ക് അവസാന വാചകം കൂടെയൊന്നുനോക്കാം. ''ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവിനോട് ചേര്‍ന്നിരിക്കുന്ന ദൈവമായ ഏകജാതന്‍ അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു.'' (യോഹ 1:18)

ഞാന്‍: ദൈവവചനത്തിന്റെ വാഹകരായ മോശയോയോ യേശുവിനെയോ സ്വന്തം നഗ്നനേത്രങ്ങള്‍കൊണ്ട് ദര്‍ശിച്ച ധാരാളം മനുഷ്യരുണ്ട്. അവരുടെ വചനത്തിലൂടെയാണ് മനുഷ്യര്‍ക്ക് ദൈവം സ്വയം വെളിപ്പെടുത്തിയത്. എന്നാല്‍ഇവര്‍ ആരും അക്ഷരാര്‍ഥത്തില്‍ദൈവത്തെ കണ്ടിട്ടില്ല, എന്നാല്‍ആത്മീയാര്‍ഥത്തില്‍ദൈവത്തെ കണ്ടവരാണ്.

അദ്ദേഹം: അപ്പോള്‍, യേശു ഫിലിപ്പോസിനോട്: ''എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു''എന്ന് പറഞ്ഞാരിക്കുന്നതും ആത്മീയാര്‍ഥത്തിലാണ് അല്ലേ?

ഞാന്‍: അതെ.

അദ്ദേഹം: ഇവിടെ ഏകജാതന്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്?

ഞാന്‍: ബൈബിളിലെ ഒരു പൊതു പദപ്രയോഗമാണ് ഇത്. ഇപ്രകാരം യിസ്രയേല്‍എന്റെ ഏകജാതന്‍, എഫ്രയിം എന്റെ ഏകജാതന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം തിരഞ്ഞെടുത്തവന്‍ എന്ന അര്‍ഥമാണ് പ്രസ്തുത പദത്തിന് കൂടുതല്‍അനുയോജ്യമാകുന്നത്.

അദ്ദേഹം: അപ്പോള്‍ യേശു സ്വയം വചനമല്ല, മറിച്ച് വചനം നല്‍കപ്പെട്ട മനുഷ്യനാണ്.
ഞാന്‍: തീര്‍ച്ചയായും അദ്ദേഹം ദൈവത്താല്‍നിയോഗിതനായ മഹാനായ പ്രവാചകനും ദിവ്യവചനത്തിന്റെ വാഹകനുമാണ്. തന്റെ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടതായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് യേശു നടത്തിയ പ്രാര്‍ഥന ശ്രദ്ധിക്കുക: ''അവിടുന്ന് എന്നെ ഏല്‍പിച്ച വചനം ഞാന്‍ അവര്‍ക്ക് (ശിഷ്യòാര്‍ക്ക്) കൊടുത്തു.'' (യോഹ 17:18)

''അവിടുന്ന് എന്നെ അയച്ചതുപോലെ ഞാനും അവരെ (ശിഷ്യòാരെ) ലോകത്തിലേക്ക് അയക്കുന്നു'' (യോഹ 17:18)

അവര്‍ക്ക് വേണ്ടി മാത്രമല്ല അവരുടെ വചനം മുഖേന എന്നില്‍വിശ്വസിക്കുവാനിരിക്കുന്നവര്‍ക്ക് (ശിഷ്യòാരുടെ അനുയായികള്‍) വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു.'' (യോഹ 17:20)

ദൈവം യേശുവിന് വചനം നല്‍കി ലോകത്തിലേക്ക് അയച്ചതുപോലെ യേശുവും ശിഷ്യòാര്‍ക്ക് വചനം നല്‍കി ലോകത്തിലേക്ക് അയക്കുന്നു. ഇങ്ങനെ വചനം ആദ്യമായി ലഭിച്ച യേശുവും രണ്ടാമതായി ലഭിച്ച ശിഷ്യòാരും പിന്നീട് ലഭിക്കാന്‍ പോകുന്ന മുഴുവന്‍ വിശ്വാസികളും ദൈവമക്കളാണ്. മാത്രമല്ല അല്‍പംകൂടി ആത്മീയഭാഷ ഉപയോഗിച്ചാല്‍ഇങ്ങനെയും പറയാം. ''ദൈവം യേശുവിലും യേശു ദൈവത്തിലും ആയിരിക്കുന്നതുപോലെ ശിഷ്യòാരും അവരുടെ അനുയായികളും യേശുവിലും ദൈവത്തിലും ഒന്നാണ്. ''(യോഹ:18:2)

ഈ പറയപ്പെട്ട ഒരു വാക്കിലും ബഹുദൈവസങ്കല്പമോ ത്രിത്വസങ്കല്‍പമോ ഇല്ല.

അദ്ദേഹം: എങ്കില്‍ഇസ്‌ലാം വിമര്‍ശിക്കുന്ന ദൈവപുത്രത്വം ഏതാണ്?

ഞാന്‍: ആത്മീയാര്‍ഥത്തില്‍അബ്രഹാമിനെ വിശ്വാസികളുടെ പിതാവെന്നും വിശ്വാസികള്‍ പരസ്പരം സഹോദന്‍മാരെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. മുഹമ്മദ് (സ്വ)യുടെ കാലത്ത് ക്രിസ്തുമതക്കാര്‍ പറയുന്ന ദൈവപുത്രന്‍ എന്ന പദപ്രയോഗത്തിന്റെ അര്‍ഥം യേശു പഠിപ്പിച്ചതല്ല. അന്ന് ഖുര്‍ആന്‍ രൂക്ഷമായി വിമര്‍ശിച്ച 'ദൈവപുത്രത്വം' തന്നെയാണ് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

അദ്ദേഹം: എങ്ങനെയാണ് ദൈവപുത്രത്വത്തെക്കുറിച്ച് ക്രിസ്തുമതം ഇന്നത്തെ വീക്ഷണത്തിലേക്ക് എത്തിയത്? ആരൊക്കെയാണ് ഇതില്‍പ്രധാന പങ്ക് വഹിച്ചത്?

ഞാന്‍: പ്രധാനമായും രണ്ട് വ്യക്തികളാണ് ഇത്രയും വികലമായ കാഴ്ചപ്പാടിന് നിമിത്തമായത്. അതിലൊരാള്‍ ബൈബിളില്‍തന്നെയുണ്ട്. മറ്റെയാള്‍ ക്രൈസ്തവചരിത്രത്തിലും.

അദ്ദേഹം: ബൈബിളിലോ! ആരാണത്?!

ഞാന്‍: താങ്കളുടെ പിതാവായ പൗലോസ്.

ഞാന്‍ അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിച്ചു. പിതാവ് എന്ന് ഞാന്‍ പറഞ്ഞത് കേട്ട് അദ്ദേഹം ചെറുതായി ചിരിച്ചു. ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കാന്‍ അദ്ദേഹം അപ്പോഴേക്കും പ്രാപ്തനായി കഴിഞ്ഞുവെന്ന് എനിക്ക് ബോധ്യപ്പെട്ടു.
 


ദൈവപുത്രത്വം സത്യവും മിഥ്യയും - 1
http://www.snehasamvadam.com/article.asp?id=21
Shared By
Naseem Khan
Karunagappally