Total 118 Hadees Listed
 
"സത്യം" എന്ന കീവേര്‍ഡ്‌ മലയാളം ഖുറാനില്‍ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
 
"സത്യം" എന്ന കീവേര്‍ഡ്‌ റിയാളുസ്വാലിഹീൽ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
 
വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
7) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും ഉള്ളതിനേക്കാള്‍ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 13)
 
29) ആയിശ(റ) നിവേദനം: ഒരിക്കല്‍ നബി(സ) അവരുടെ മുറിയില്‍ കടന്നുചെന്നു. അപ്പോള്‍ ഒരു സ്ത്രീ അവരുടെ അടുക്കല്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞശേഷം അവര്‍ അവളുടെ നമസ്കാരത്തിന്റെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന്‍ തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വര്‍ണ്ണന നിര്‍ത്തുക, നിങ്ങള്‍ക്ക് നിത്യവും അനുഷ്ഠിക്കാന്‍ സാധിക്കുന്നത്ര നിങ്ങള്‍ അനുഷ്ഠിക്കുവിന്‍. അല്ലാഹു സത്യം, നിങ്ങള്‍ക്ക് മുഷിച്ചില്‍ തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചില്‍ തോന്നുകയില്ല. ഒരാള്‍ നിത്യേന നിര്‍വിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടപ്പെട്ടത്. (ബുഖാരി. 1. 2. 41)
 
32) ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44)
 
41) സിയാദ്ബ്നു ഇലാഖ(റ) നിവേദനം: മുഗീറത്തുബ്നു ശുഅ്ബ(റ) മരിച്ച ദിവസം ജരീര്‍ജബ്നു അബ്ദുല്ല പറയുന്നത് ഞാന്‍ കേട്ടു. അദ്ദേഹം എഴുന്നേറ്റ് നിന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തശേഷം ഇങ്ങനെ പറഞ്ഞു. ഏകനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍. അവന് പങ്കാളികളില്ല. പുതിയ അമീര്‍ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണം. അദ്ദേഹമിതാ ഇപ്പോള്‍ തന്നെ എത്തിച്ചേരുന്നതാണ്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നിര്യാതനായ അമീറിനുവേണ്ടി മാപ്പിനപേക്ഷിക്കുവീന്‍. അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ഇസ്ളാം അനുസരിച്ച് ജീവിക്കാമെന്ന് ഞാന്‍ താങ്കളോട് പ്രതിജ്ഞ ചെയ്യുന്നു. അപ്പോള്‍ എല്ലാ മുസ്ളിംകള്‍ക്കും ഗുണം കാംക്ഷിക്കണമെന്ന ഉപാധിയും കൂടി അദ്ദേഹം വെച്ചു. അപ്പോള്‍ അക്കാര്യവും ഞാന്‍ പ്രതിജ്ഞ ചെയ്തു. ഈ പള്ളിയുടെ നാഥനാണ് സത്യം. ഞാന്‍ നിങ്ങള്‍ക്ക് ഗുണം കാംക്ഷിക്കുന്നവനാണ്. ശേഷം പാപമോചനത്തില്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പ്രസംഗപീഠത്തില്‍ നിന്ന് ഇറങ്ങി. (ബുഖാരി. 1. 2. 55)
 
50) ഉമ്മു സലമ(റ) നിവേദനം: ഉമ്മു സുലൈം നബിയുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അല്ലാഹു സത്യം അന്വേഷിക്കുന്നതില്‍ ലജ്ജിക്കുകയില്ല. സ്ത്രീക്ക് സ്വപ്ന സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? നബി(സ) പറഞ്ഞു: അതെ, അവള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണം. അപ്പോള്‍ ഉമ്മു സലമ(റ) അവരുടെ മുഖം മറക്കുകയും അല്ലാഹുവിന്റെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയസ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവള്‍ക്ക് ഇന്ദ്രിയമില്ലെങ്കില്‍ അവളുടെ സന്താനം അവളുടെ ആകൃതിയില്‍ ജനിക്കുന്നതെങ്ങനെ? (ബുഖാരി. 1. 3. 132)
 
115) ഉമ്മു സലമ(റ) നിവേദനം: ഉമ്മു സുലൈം നബിയുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അല്ലാഹു സത്യം അന്വേഷിക്കുന്നതില്‍ ലജ്ജിക്കുകയില്ല. സ്ത്രീക്ക് സ്വപ്ന സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? നബി(സ) പറഞ്ഞു: അതെ, അവള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണം. അപ്പോള്‍ ഉമ്മു സലമ(റ) അവരുടെ മുഖം മറക്കുകയും അല്ലാഹുവിന്റെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയസ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവള്‍ക്ക് ഇന്ദ്രിയമില്ലെങ്കില്‍ അവളുടെ സന്താനം അവളുടെ ആകൃതിയില്‍ ജനിക്കുന്നതെങ്ങനെ? (ബുഖാരി. 1. 3. 132)
 
21) അബൂഹുറൈറ നിവേദനം: തിരുമേനി(സ) അരുളി: ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്. ചിലര്‍ ചിലരുടെ നഗ്നതയിലേക്ക് നോക്കികൊണ്ടും. എന്നാല്‍ മൂസാ (അ) (മറ്റുള്ളവരുടെ കൂട്ടത്തില്‍ ചേരാതെ) ഏകനായികൊണ്ടാണ് കുളിച്ചിരുന്നത്. അപ്പോള്‍ മൂസക്കു ആന്ത്രവീക്കം (പാനി) ഉണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും അവര്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ മൂസ കുളിക്കാന്‍ പോയി. തന്റെ വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ ആ കല്ല് വസ്ത്രവും കൊണ്ടോടി. മൂസ അതിന്റെ പിന്നാലെ കല്ലേ എന്റെ വസ്ത്രം എന്ന് പറഞ്ഞുകൊണ്ടോടി. ഇസ്രായീല്യര്‍ എല്ലാവരും അങ്ങനെ മൂസയുടെ നഗ്നത നോക്കി കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹു സത്യം മൂസക്ക് യാതൊരു കുഴപ്പവുമില്ല. മൂസ തന്റെ വസ്ത്രം എടുത്തു. എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബൂഹുറൈറ പറയുന്നു. മൂസ അടിച്ചതിന്റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്. (ബുഖാരി. 1. 5. 277)
 
22) അബൂഹുറൈറ(റ) നിവേദനം: അയ്യൂബ് നബി (അ) ഒരിക്കല്‍ നഗ്നനായികൊണ്ട് കുളിക്കുകയാ യിരുന്നു. അന്നേരം അദ്ദേഹത്തിന്റെ അടുത്ത് സ്വര്‍ണ്ണത്തിന്റെ വെട്ടുകിളികള്‍ വന്നു വീഴാന്‍ തുടങ്ങി. അയ്യൂബ്നബി (അ) ആ വെട്ടുകിളികളെയെല്ലാം പിടിച്ചു തന്റെ വസ്ത്രത്തിലിട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് വിളിച്ചുപറഞ്ഞു. ഓ! അയ്യൂബ്! ഈ സ്വര്‍ണ്ണത്തിന്റെ വെട്ടുകിളികളെ കൂടാതെത്തന്നെ സ്വയം പര്യാപ്തനായി ജീവിക്കുവാനുള്ള പരിതസ്ഥിതി നിനക്ക് ഞാന്‍ കൈവരുത്തിതന്നിട്ടല്ലേ? അയ്യൂബ് നബി (അ) പറഞ്ഞു. അതെ നിന്റെ പ്രതാപത്തെക്കൊണ്ടു സത്യം. ആ പരിതസ്ഥിതി നീ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ നിന്റെ പക്കല്‍നിന്നുള്ള ബറക്കത്തിനെ ആശ്രയിക്കാതെ എനിക്ക് ജീവിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 1. 5. 277)
 
50) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ശ്രദ്ധ ഞാന്‍ ഇങ്ങോട്ടു മാത്രം തിരിച്ചിരിക്കുകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അല്ലാഹു സത്യം. നിങ്ങളുടെ ഭയഭക്തിയും നിങ്ങളുടെ റുക്കൂഉം എനിക്ക് ഗോപ്യമാകുന്നില്ല. എന്റെ പിന്‍ഭാഗത്ത് നിന്ന് തന്നെ നിങ്ങളെ എനിക്ക് കാണാന്‍ കഴിയും. (ബുഖാരി. 1. 8. 410)
 
63) ആയിശ(റ) നിവേദനം: ഒരറബിക്കുടുംബത്തിന് ഒരു നീഗ്രോ അടിമപ്പെണ്ണുണ്ടായിരുന്നു. അവളെ ആ കുടുംബം സ്വതന്ത്രയാക്കി. എന്നിട്ടും അവള്‍ അവരുടെ കൂടെ താമസിച്ചു. അവള്‍ പറയുന്നു. ആ കുടുംബത്തിലെ ഒരു പെണ്‍കുട്ടി ഒരിക്കല്‍ വീട്ടില്‍ നിന്ന് പുറത്തുപോയി. അവളുടെ ശരീരത്തില്‍ രത്നം പതിച്ചതും തോലുകൊണ്ടുണ്ടാക്കിയതുമായ ഒരു ചുകന്ന ഏത്താപ്പുപട്ടയുണ്ടായിരുന്നു. ആ കുട്ടി ആ ഏത്താപ്പുപട്ട സ്വയം ഊരി നിലത്തിട്ടു. അല്ലെങ്കില്‍ കുട്ടിയുടെ പക്കല്‍ നിന്ന് അത് താഴെ വീണു പോയി. ഉടനെ അതിനടുത്തുകൂടി ഒരു പരുന്ത് വട്ടമിട്ട് പാറിവന്നു. മാംസമെന്ന് ധരിച്ചിട്ട് പരുന്ത് അത് റാഞ്ചിയെടുത്തുകൊണ്ടുപോയി. ആ സ്ത്രീ പറയുന്നു: എന്നിട്ടും ആ കുടുംബം ആ ഏത്താപ്പുപട്ട അന്വേഷിച്ചു. അവര്‍ക്കത് കിട്ടിയില്ല. അപ്പോള്‍ എന്നെ അവര്‍ തെറ്റിദ്ധരിച്ചു. എന്നിട്ട് അവളുടെ ശരീരം ആകമാനം പരിശോധിച്ചു. ജനനേന്ദ്രിയം പോലും അവര്‍ പരിശോധിച്ചു നോക്കാതിരുന്നില്ല. അവള്‍ പറയുന്നു: അല്ലാഹുസത്യം! ഞാന്‍ അവരോടൊപ്പം നില്‍ക്കുകയായിരുന്നു. അന്നേരം ആ പരുന്ത് അതിലെ പാറിവന്നു. ആ ഏത്താപ്പ് പട്ട പരുന്ത് താഴെയിട്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇതാ നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കാനിടവരുത്തിയ മാല. നിങ്ങള്‍ എന്റെ പേരില്‍ കുറ്റം ചുമത്തി. ഞാന്‍ ഒരപരാധവും ചെയ്തിട്ടില്ല. ഇപ്പോള്‍ ആ മാല ഇതാ. ആയിശ(റ) പറയുന്നു: പിന്നീട് അവള്‍ തിരുമേനി(സ)യുടെ മുമ്പില്‍ വന്നു ഇസ്ളാം സ്വീകരിച്ചു. അവള്‍ക്ക് പള്ളിയില്‍ ഒരു കൂടാരം അല്ലെങ്കില്‍ മറച്ചുകെട്ടിയ ചെറിയൊരു മുറിയുണ്ടായിരുന്നു. അവള്‍ എന്റെ അടുക്കല്‍ വന്നിട്ട് സാധാരണ വര്‍ത്തമാനം പറയാറുണ്ടായിരുന്നു. എപ്പോള്‍ വന്നിരുന്നാലും ഈ ഒരു വരി പാട്ട് അവള്‍ പാടാതിരിക്കുകയില്ല. ഏത്താപ്പുപട്ടയുടെ (രഹസ്യം പുലര്‍ന്ന) ദിവസം നമ്മുടെ രക്ഷിതാവിന്റെ അത്ഭുതങ്ങളിലൊന്നാണ്. നിങ്ങളോര്‍ക്കണം, സത്യനിഷേധികളുടെ നാട്ടില്‍ നിന്ന് എന്നെ മോചിപ്പിച്ചത് അവനാണ്. ആയിശ(റ) പറയുന്നു. ഒരിക്കല്‍ ഞാനവളോട് ചോദിച്ചു. എന്താണ് നിന്റെ ചരിത്രം? നീയെന്റെ കൂടെ ഇരിക്കുന്ന ഒരവസരത്തിലും ഇത് പാടാതിരുന്നിട്ടില്ലല്ലോ. ആയിശ(റ) പറയുന്നു: അന്നേരം ഈ സംഭവങ്ങളെല്ലാം അവള്‍ എനിക്ക് വിശദീകരിച്ചുതന്നു. (ബുഖാരി. 1. 8. 430)
 
51) ആയിശ:(റ) നിവേദനം: ഈ ലോകത്ത് നിന്ന് തിരുമേനി(സ)യെ കൊണ്ടുപോയ ആ നാഥനെക്കൊണ്ട് സത്യം. അല്ലാഹുവുമായി കണ്ടുമുട്ടും വരേക്കും തിരുമനി(സ) ആ രണ്ടുറക്അത്തു നമസ്കാരം ഉപേക്ഷിച്ചിട്ടേയില്ല. നമസ്കരിക്കുവാന്‍ വളരെ ഭാരവും ക്ഷീണവും അനുഭവപ്പെട്ട ശേഷമല്ലാതെ തിരുമേനി(സ) അന്ത്യഘട്ടങ്ങളില്‍ (ക്ഷീണം ബാധിച്ചതിനാല്‍) അധികസമയങ്ങളിലും ഇരുന്നിട്ടാണ് നമസ്കരിക്കാറുണ്ടായിരുന്നത്. അസറിന് ശേഷമുള്ള രണ്ട് റക്ക്അത്തിനെയാണ് ആയിശ(റ) ഉദ്ദേശിക്കുന്നത്. തിരുമേനി(സ) ആ രണ്ട് റക്ക്അത്തു നമസ്കരിക്കാറുണ്ടായിരുന്നു. പക്ഷെ പള്ളിയില്‍ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നില്ല. തന്റെ അനുയായികള്‍ക്ക് ഭാരമായിപ്പോകുമെന്ന ഭയം കാരണം. അനുയായികള്‍ക്ക് ഭാരം കുറക്കുന്ന നടപടികളാണ് തിരുമേനി(സ) ഇഷ്ടപ്പെട്ടിരുന്നത്. (ബുഖാരി. 1. 10. 564)
 
31) അബൂഹുററൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹുവിനെ കൊണ്ട് സത്യം. ഞാന്‍ ഇപ്രകാരം ഉദ്ദേശിച്ചു. ഞാന്‍ കുറച്ച് വിറകുശേഖരിക്കാന്‍ വേണ്ടി കല്‍പ്പിക്കുക. പിന്നീട് നമസ്ക്കരിക്കുവാന്‍ കല്‍പ്പിക്കുക. നമസ്കാരത്തിന് ബാങ്ക് കൊടുക്കുക. എന്നിട്ട് ഒരാളെ വിളിച്ചു ജനങ്ങള്‍ക്ക് ഇമാമായി നിന്നു നമസ്ക്കരിക്കാന്‍ കല്‍പ്പിക്കുക. അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാന്‍ പുറപ്പെടുക. എന്നിട്ട് ജമാഅത്തിനു വരാത്ത ആ ആളുകളോടുകൂടി അവരുടെ ആ വീടുകള്‍ കത്തിച്ചുകളയുക. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം. അവരില്‍ വല്ലവര്‍ക്കും മാംസത്തിന്റെ അംശങ്ങള്‍ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കില്‍ ആട്ടിന്റെ നല്ല രണ്ടു കുളമ്പോ കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചെങ്കില്‍ അവര്‍ ഇശാനമസ്ക്കാരത്തിന് ഹാജറാവുമായിരുന്നു. (ബുഖാരി. 1. 11. 617)
 
68) അബൂമസ്ഉദ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതരേ! അല്ലാഹു സത്യം! ഇന്ന ഇമാം സൂബ്ഹി നമസ്കാരം അമിതമായി നീട്ടിക്കൊണ്ട് പോകുന്നത് കാരണം ഞാന്‍ ജമാഅത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് പോകാറില്ല. ഒരൊറ്റ ഉപദേശഘട്ടത്തിലെങ്കിലും അന്നത്തേക്കാള്‍ തിരുമേനി(സ) കുപിതനായത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. അവസാനം തിരുമേനി(സ) അരുളി: നിങ്ങളില്‍ ചിലര്‍ മനുഷ്യരെ വെറുപ്പിച്ചു കളയുകയാണ്. അതുകൊണ്ട് നിങ്ങളാരെങ്കിലും മനുഷ്യര്‍ക്ക് ഇമാമായിക്കൊണ്ട് നമസ്കരിക്കുന്ന പക്ഷം അവര്‍ ആ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം നിങ്ങളുടെ പിന്നില്‍ നമസ്കരിക്കുന്നവരില്‍ ശരീരശേഷി കുറഞ്ഞവരും, വൃദ്ധന്മാരും ജോലിത്തിരക്കുള്ളവരുമായിരിക്കും. (ബുഖാരി. 1. 11. 670)
 
100) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) പള്ളിയില്‍ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യന്‍ പള്ളിയില്‍ കടന്നു നമസ്കരിക്കുവാന്‍ തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബി(സ)ക്ക് സലാം ചൊല്ലി. നബി(സ) സലാമിന് മറുപടി നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ് നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട് തിരുമേനി(സ)യുടെ അടുത്തുവന്ന് തിരുമേനി(സ)ക്ക് സലാം പറഞ്ഞു. നബി(സ) അരുളി: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത് സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ് സത്യം. ഇപ്രകാരമല്ലാതെ എനിക്ക് നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് താങ്കള്‍ എന്നെ പഠിപ്പിക്കുക. അന്നേരം തിരുമേനി(സ) അരുളി: നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട് ഖുര്‍ആനില്‍ നിനക്ക് സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട് റുകൂഇല്‍ നിന്ന് നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന് നില്‍ക്കുക. പിന്നീട് നീ സൂജുദ് ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക. ഇത് നിന്റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി. 1. 12. 724)
 
37) അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട്, അല്ലാഹുവിന്റെ ദൂതരേ ധനം നശിച്ചു കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. അന്നേരം തിരുമേനി(സ) രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത് മേഘത്തിന്റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, തിരുമേനി(സ) തന്റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി(സ)യുടെ താടിയിലൂടെ മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്റെ അടുത്ത ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടര്‍ന്നു. (അന്നു) ആ ഗ്രാമീണന്‍ അല്ലെങ്കില്‍ മറ്റൊരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു. അതുകൊണ്ട്അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. ഉടനെ തിരുമേനി(സ) തന്റെ കൈ രണ്ടും ഉയര്‍ത്തിയിട്ടു അല്ലാഹുവേ! ഞങ്ങളുടെ ചുറ്റുഭാഗവും മഴ വര്‍ഷിക്കേണമേ, ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് നിറുത്തേണമേ! എന്നു പ്രാര്‍ത്ഥിച്ചു. അങ്ങനെ തിരുമേനി(സ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും മഴയുടെ സമൃദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. (ബുഖാരി. 2. 13. 55)
 
6) അബൂസഈദുല്‍ ഖുദ്രി(റ) നിവേദനം: നബി(സ) ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മൈതാനത്തേക്ക് പുറപ്പെടും. അവിടെ എത്തിയാല്‍ ആദ്യമായി നമസ്കാരമാണ് നബി(സ) തുടങ്ങുക. നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ജനങ്ങളെ അഭിമുഖീകരിച്ച് എഴുന്നേറ്റ് നില്‍ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെയിരിക്കും. അങ്ങനെ നബി(സ) അവര്‍ക്ക് ഒരു ഉപദേശം നല്‍കും. അവരോട് പലതും കല്‍പിക്കും. ഒരു പട്ടാളവിഭാഗത്തെ രൂപവല്‍ക്കരിച്ച് വല്ലഭാഗത്തേക്കും അയക്കുവാന്‍ നബി(സ) ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ പട്ടാളസംഘത്തെ അവിടെവച്ച് രൂപവല്‍ക്കരിക്കും. വല്ല കാര്യവും കല്‍പ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് കല്പിക്കും. ശേഷം നബി(സ) അവിടെ നിന്ന് പിരിഞ്ഞു പോകും. അബുസഈദ്(റ) പറയുന്നു. മര്‍വാന്‍ വരുന്നതുവരെ ജനങ്ങള്‍ ഈ നബിചര്യ തുടര്‍ന്നുകൊണ്ടിരുന്നു. ഒരിക്കല്‍ മദീനയിലെ ഗവര്‍ണറായിരുന്ന മര്‍വ്വാന്റെ കൂടെ ഒരു ബലി പെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ ഞാന്‍ മൈതാനത്തേക്ക് പുറപ്പെട്ടു. അങ്ങനെ മൈതാനത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ അതാ ഒരു മിമ്പര്‍! കുസീറുബ്നുസ്വല്‍ത്തു എന്ന മനുഷ്യന്‍ നിര്‍മ്മിച്ചതാണിത്. മര്‍വ്വാന്‍ നമസ്കരിക്കുന്നതിന്റെ മുമ്പായി തന്നെ ആ മിമ്പറില്‍ കയറാന്‍ ഉദ്ദേശിച്ചു. അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ച് ഞാന്‍ പിന്നോട്ട് വലിച്ചു. അപ്പോള്‍ അദ്ദേഹം എന്നെയും പിടിച്ചുവലിച്ചു. ഒടുവില്‍ മിമ്പറില്‍ കയറി അയാള്‍ നമസ്കാരത്തിന്റെ മുമ്പായി ഖുത്തുബ നടത്തി. ഞാന്‍ അയാളോട് പറഞ്ഞു: അല്ലാഹുവാണ് സത്യം. നിങ്ങള്‍ നബിചര്യ മാറ്റി മറിച്ചിരിക്കുന്നു. അപ്പോള്‍ മര്‍വാന്‍ പറഞ്ഞു. അബൂസഈദ്! നിങ്ങള്‍ മനസ്സിലാക്കിയ നബിചര്യയുടെ കാലം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഞാന്‍ മര്‍വാനോട് പറഞ്ഞു. അല്ലാഹു സത്യം. ഞാന്‍ പഠിച്ചുവെച്ചതാണ് ഞാന്‍ പഠിക്കാതെ ഉപേക്ഷിച്ചതിനേക്കാള്‍ ഉത്തമം. മര്‍വാന്‍ പറഞ്ഞു. ജനങ്ങള്‍ നമസ്കാരശേഷം നമ്മുടെ പ്രസംഗം കേള്‍ക്കാനിരിക്കുന്നില്ല. അതുകൊണ്ട് ഖുത്തുബ: യെ ഞാന്‍നമസ്കാരത്തിന്റെ മുമ്പാക്കി. (ബുഖാരി. 2. 15. 76)
 
3) ആയിശ(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന് ഗ്രഹണം ബാധിച്ചു. അപ്പോള്‍ ജനങ്ങളുമായി നബി(സ) സംസാരിച്ചു. നബി(സ) വളരെ നേരം ദീര്‍ഘിച്ചതിനുശേഷം റുകൂഅ് ചെയ്യുകയും അതിനെ ദീര്‍ഘിപ്പിക്കുകയും ചെയ്ത ശേഷം റുകൂഇല്‍ നിന്ന് എഴുന്നേറ്റ് ആദ്യത്തെ നിറുത്തത്തെക്കാള്‍ അല്‍പം കുറഞ്ഞ നിലക്ക് ദീര്‍ഘിപ്പിച്ചു കൊണ്ടു നിന്നു. പിന്നീട് നബി(സ) റുകൂഅ് ചെയ്യുകയും ആദ്യത്തെ റുകൂഇനെക്കാള്‍ അല്‍പം കുറഞ്ഞ നിലക്ക് അതിനെ ദീര്‍ഘിപ്പിക്കുകയും ചെയ്തു. ശേഷം സുജൂദ് ചെയ്യുകയും സുജൂദ് ദീര്‍ഘിപ്പിക്കുകയും ചെയ്തു. അനന്തരം രണ്ടാമത്തെ റക്അത്തിലും ആദ്യത്തെ റക്അത്തില്‍ ചെയ്തപോലെ ചെയ്തു. പിന്നീട് നമസ്കാരത്തില്‍ നിന്ന് വിരമിക്കുകയും ചെയ്തു. അപ്പോള്‍ സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അനന്തരം ജനങ്ങളോട് നബി(സ) ഒരു പ്രസംഗം നടത്തി. അല്ലാഹുവിനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തശേഷം നബി(സ) പറഞ്ഞു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ട രണ്ടു ദൃഷ്ടാന്തങ്ങളാണ്. വല്ലവനും മരിക്കുകയോ ജനിക്കുകയോ ചെയ്ത കാരണം കൊണ്ട് അവ രണ്ടിനേയും ഗ്രഹണം ബാധിക്കുകയില്ല. അവക്ക് ഗ്രഹണം ബാധിച്ചത് കണ്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും അവനെ മഹത്വപ്പെടുത്തുകയും നമസ്ക്കരിക്കുകയും ദാന ധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തു കൊള്ളുവീന്‍. തുടര്‍ന്ന്കൊണ്ട് നബി(സ) പ്രസംഗിച്ചു. മുഹമ്മദിന്റെ അനുയായികളേ! അല്ലാഹു സത്യം. തന്റെ ദാസന്‍ അല്ലെങ്കില്‍ ദാസി വ്യഭിചരിക്കുന്നതില്‍ അല്ലാഹുവിന്നുള്ളതിനെക്കാള്‍ അഭിമാനരോഷം മറ്റാര്‍ക്കും ഉണ്ടായിരിക്കില്ല. മുഹമ്മദിന്റെ സമുദായമേ! ഞാന്‍ ഗ്രഹിച്ചത് നിങ്ങള്‍ ഗ്രഹിച്ചു കഴിഞ്ഞെങ്കില്‍ നിങ്ങള്‍ അല്‍പം മാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി. 2. 18. 154)
 
1) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) രാത്രിയില്‍ തഹജ്ജുദിനുവേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നിനക്ക് സര്‍വ്വസ്തുതിയും. ആകാശത്തിലെയും ഭൂമിയിലെയും അവയ്ക്ക് ഇടയിലുള്ളതിന്റെയും നിയന്താവ് നീയാണ്. നിനക്ക് സ്തുതി. ഉപരിഭാഗങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് ഇടയിലുള്ളതിന്റെയും ആധിപത്യം നിനക്കാണ്. നിനക്ക് സ്തുതി. ആകാശങ്ങളുടെയും ഭൂമിയുടെയും തേജസ്സ് നീയാണ്. നിനക്ക് സര്‍വ്വസ്തുതിയും. ആകാശങ്ങളുടെയും ഭൂമിയുടെയും രാജാവ് നീയാണ്. നിനക്ക് സ്തുതി. നീയാണ് സത്യം. നിന്റെ വാഗ്ദാനം സത്യമാണ്. നിന്നെ അഭിമുഖീകരിക്കല്‍ യാഥാര്‍ത്ഥ്യമാണ്. നിന്റെ വചനം യാഥാര്‍ത്ഥ്യമാണ്. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്. നരകം യാഥാര്‍ത്ഥ്യമാണ്. പ്രവാചകന്മാര്‍ യാഥാര്‍ത്ഥ്യമാണ്. അന്ത്യദിനം സത്യമാണ്. അല്ലാഹുവേ! മുഹമ്മദ് സത്യമാണ്. നിനക്ക് വേണ്ടി ഞാന്‍ മുസ്ളീമായിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. നിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. നിന്നിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു. നീ എനിക്ക് തെളിവുകള്‍ നല്‍കേണമേ, നിന്നിലേക്ക് ഞാന്‍ വിധി അന്വേഷിക്കുന്നു. അതിനാല്‍ നീ എനിക്ക് മാപ്പ് ചെയ്യേണമേ. ഞാന്‍ പ്രവര്‍ത്തിച്ചതിലും പ്രവര്‍ത്തിക്കാത്തതിലും ഞാന്‍ രഹസ്യമാക്കിയതിലും പരസ്യമാക്കിയതിലും. ആദ്യവും അന്ത്യവും നീയാണ്. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. (ബുഖാരി. 2. 21. 221)
 
5) ആയിശ(റ) നിവേദനം: നബി(സ) മരിച്ച വിവരം ലഭിച്ചപ്പോള്‍ അബൂബക്കര്‍(റ) തന്റെ കുതിരപ്പുറത്തുകയറി സുന്‍ഹ് എന്ന സ്ഥലത്തുണ്ടായിരുന്ന തന്റെ വാസസ്ഥലത്ത് നിന്നും പുറപ്പെട്ടു. അങ്ങനെ കുതിരപ്പുറത്ത് നിന്നും ഇറങ്ങി അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ജനങ്ങളോട് സംസാരിക്കാതെ ആയിശ(റ) യുടെ മുറിയില്‍ പ്രവേശിച്ചു. നബി(സ)യെ ഉദ്ദേശിച്ചും കൊണ്ടും പുറപ്പെട്ടു. നബി(സ)യെ ഒരു തരം യമനീ വസ്ത്രം കൊണ്ട് പുതച്ചിരുന്നു. അബൂബക്കര്‍(റ) നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കിയ ശേഷം ചുംബിച്ചും കൊണ്ട് അവിടുത്തെ ശരീരത്തില്‍ മുഖം കുത്തി വീണു. അനന്തരം കരഞ്ഞു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അല്ലാഹു താങ്കള്‍ക്ക് രണ്ട് മരണത്തെ(വേദനയെ) ഒരുമിച്ചു കൂട്ടുകയില്ല. എന്നാല്‍ താങ്കള്‍ക്ക് നിശ്ചയിക്കപ്പെട്ട മരണത്തെ താങ്കള്‍ വരിച്ചിരിക്കുന്നു. അബൂസലമ(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ) എന്നോട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നിശ്ചയം അബൂബക്കര്‍ പുറത്തുവന്നു. ഉമര്‍ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. നീ ഇരിക്കുക എന്നദ്ദേഹം പറഞ്ഞു: എന്നാല്‍ ഉമര്‍(റ) വിസമ്മതിച്ചു. അപ്പോള്‍ അബൂബക്കര്‍(റ) ശഹാദത്തു ചൊല്ലി പ്രസംഗം ആരംഭിച്ചു. ഉടനെ ജനങ്ങള്‍ ഉമര്‍(റ) നെ ഉപേക്ഷിച്ചു. അബൂബക്കറിന്റെ നേരെ ശ്രദ്ധിച്ചു. അബൂബക്കര്‍ ഇപ്രകാരം പറഞ്ഞു: എന്നാല്‍ നിങ്ങളില്‍ വല്ലവനും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. വല്ലവനും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം അല്ലാഹു ജീവിച്ചിരിപ്പുണ്ട്. അവന്‍ മരിക്കുകയില്ല. അല്ലാഹു പറയുന്നു: മുഹമ്മദ് പ്രവാചകന്‍ മാത്രമാണ്. അവന്ന് മുമ്പും പ്രവാചകന്‍മാര്‍ മരിച്ചുപോയിട്ടുണ്ട്. അതിനാല്‍ അവന്‍ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുന്നപക്ഷം നിങ്ങള്‍ പിന്തിരിഞ്ഞു പോകുകയാണോ? വല്ലവനും തന്റെ ഇരുകാലിന്മേല്‍ പിന്തിരിയുന്ന പക്ഷം അവന്‍ അല്ലാഹുവിനെ യാതൊന്നും ഉപദ്രവിക്കുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അവന്‍ അടുത്ത് തന്നെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു സത്യം! അബൂബക്കര്‍ ഇപ്രകാരം ഓതിയ സന്ദര്‍ഭത്തിലാണ് ജനങ്ങള്‍ ഇപ്രകാരം ഒരു ആയത്തുള്ളത് ഓര്‍മ്മിക്കുന്നത്. (പരിഭ്രമം അവരെ ഈ സൂക്തത്തെക്കുറിച്ച് അശ്രദ്ധയിലാക്കിയത് പോലെ)അങ്ങനെ ജനങ്ങള്‍ ഇത് പാരായണം ചെയ്യാന്‍ തുടങ്ങി. കേള്‍ക്കുന്ന മനുഷ്യരെല്ലാം ഇത് ഓതിക്കൊണ്ടിരിക്കുന്നു. (ബുഖാരി. 2. 23. 333)
 
6) ഉമ്മുല്‍അലാ(റ) എന്ന അന്‍സാരി വനിത പറയുന്നു: നബി(സ) യുമായി ഉടമ്പടി ചെയ്ത സ്ത്രീകളില്‍പ്പെട്ടവരാണവര്‍ - മുഹാജിറുകളുടെ സംരക്ഷണത്തിന് അന്‍സാരികള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ മരണരോഗം ബാധിച്ചത്. മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും തന്റെ വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യപ്പെടുകയും ചെയ്തു അപ്പോള്‍ നബി(സ) അവിടെ കടന്നു വന്നു. ഞാന്‍ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്റെ മറ്റൊരു നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി(സ) ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാന്‍ പ്രത്യുത്തരം നല്‍കി. പ്രാവാചകരേ! എന്റെ പിതാവ് താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കില്‍ ആരെയാണ് ബഹുമാനിക്കുക? നബി(സ) അരുളി: അദ്ദേഹത്തെ യഖീന്‍(മരണം) സമീപിച്ചു. അല്ലാഹു സത്യം. നിശ്ചയം ഞാന്‍ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവദൂതനായിട്ടുകൂടി എന്റെ കാര്യത്തില്‍ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. ഉമ്മുല്‍ അലാ(റ) പറയുന്നു: ഞാന്‍ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല. മറ്റൊരു നിവേദനത്തില്‍ എന്നെ എന്താണ് ചെയ്യുക എന്നാണ്. (ബുഖാരി. 2. 23. 334)
 
12) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലും ഒരു മുസ്ളിമിന് മൂന്ന് സന്താനങ്ങള്‍ മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ സത്യം അനുവദനീയമാക്കല്‍ അല്ലാതെ. (ബുഖാരി. 2. 23. 342)
 
23) സഹ്ല്(റ) നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ നെയ്ത ഒരു തുണിയുമായി നബി(സ)യുടെ അടുത്തു വന്നു. എന്നിട്ടവള്‍ പറഞ്ഞു. ഇത് ഞാനെന്റെ കൈകൊണ്ട് നെയ്തതാണ്. അങ്ങേക്ക് ധരിക്കാന്‍ വേണ്ടിയാണ് ഞാനിത് കൊണ്ടുവന്നത്. നബി(സ)ക്ക് അതിന് ആവശ്യമുള്ളത് കൊണ്ട് അത് സ്വീകരിച്ചു. പിന്നെ നബി(സ) അത് തുണിയായി ഉടുത്തുകൊണ്ട് ഞങ്ങളുടെയടുക്കല്‍ വന്നു. അപ്പോള്‍ അതൊരാള്‍ക്ക് നന്നായിത്തോന്നി. എത്ര നല്ല വസ്ത്രം! ഇതെനിക്ക് തന്നാലും. എന്നയാള്‍ പറഞ്ഞു. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു. നീ ചെയ്തത് നന്നായില്ല. നബി(സ)ക്ക് ആവശ്യമുണ്ടായത് കൊണ്ടാണല്ലോ അത് ധരിച്ചത്. എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ നബി(സ) വെറുതെ മടക്കുകയില്ലെന്ന് നിനക്കറിയുകയും ചെയ്യും. അദ്ദേഹം പറഞ്ഞു. അല്ലാഹു സത്യം!. ധരിക്കാനല്ല എന്റെ കഫന്‍ പുടവയായി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഞാനത് ചോദിച്ചത്. സഹ്ല്(റ) പറയുന്നു: അവസാനം അതായിരുന്നു അദ്ദേഹത്തിന്റെ കഫന്‍ പുടവ. (ബുഖാരി. 2. 23. 367)
 
28) ഉസാമ(റ) നിവേദനം: തന്റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍(സൈനബ) നബി(സ)യുടെ അടുക്കലേക്ക് ആളയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി(സ) വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ) പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബി(സ)യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ്(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഇതെന്താണ്(അങ്ങ് കരയുകയോ!) ഇത് അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 23. 373)
 
43) സഈദുല്‍മഖ്ബറി(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരു ജനാസയെ അനുഗമിക്കുകയായിരുന്നു. അപ്പോള്‍ അബൂഹുറൈറ(റ) മര്‍വാന്റെ കൈപിടിച്ചു. അവര്‍ രണ്ടുപേരും മയ്യിത്ത് താഴെ വെക്കുന്നതിന് മുമ്പ് തന്നെ ഇരുന്നു. അപ്പോള്‍ അബൂസഈദ്(റ) വന്നു. മാര്‍വാന്റെ കൈ പിടിച്ചു പറഞ്ഞു. എഴുന്നേല്‍ക്കൂ. അല്ലാഹു സത്യം. തിരുമേനി(സ) ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. അദ്ദേഹം പറഞ്ഞതു സത്യമാണെന്ന് അബൂഹുറൈറ(റ) പറഞ്ഞു. (ബുഖാരി. 2. 23. 396)
 
64) ഉഖ്ബത്തു(റ) പറയുന്നു: ഒരിക്കല്‍ നബി(സ) പുറപ്പെട്ടു ഉഹ്ദിലെ രക്തസാക്ഷികളുടെ പേരില്‍ സാധാരണ മയ്യിത്തു നമസ്കരിക്കുന്നതുപോലെ നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷം അവിടുന്ന് മിമ്പറില്‍ കയറി ഇങ്ങനെ അരുളി: നിങ്ങളുടെ യാത്രാസംഘത്തിന് വെള്ളവും അന്വേഷിച്ച് മുന്നില്‍ പോകുന്നയാളും നിങ്ങള്‍ക്കു സാക്ഷിയുമാണ് ഞാന്‍. അല്ലാഹു സത്യം! ഞാന്‍ എന്റെ ഹൌള് ഇതാ ഇപ്പോള്‍ത്തന്നെ നോക്കികാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിട്ടുണ്ട്. എന്റെ കാലശേഷം നിങ്ങള്‍(സഹാബിവര്യന്മാര്‍) ശിര്‍ക്കിലകപ്പെട്ടു പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഐഹിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള കിടമത്സരത്തില്‍ മുഴുകിപ്പോകുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. (ബുഖാരി. 2. 23. 428)
 
71) മുസയ്യിബ്(റ) നിവേദനം: അബൂത്വാലിബിന് മരണം ആസന്നമായപ്പോള്‍ നബി(സ) അവിടെ ചെന്നു. അബൂജഹ്ല്‍, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവരെ നബി(സ) അദ്ദേഹത്തിന്റെ അടുത്തു കണ്ടു. നബി(സ) അബൂത്വാലിബിനോട് പറഞ്ഞു: എന്റെ പ്രിയപ്പെട്ട പിതൃവ്യരെ! താങ്കള്‍ ലാഇലാഹ ഇല്ലല്ലാഹു എന്നു ചൊല്ലുവീന്‍. താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ സന്നിധിയില്‍ ഞാന്‍ സാക്ഷി നില്‍ക്കാം. അപ്പോള്‍ അബൂജഹ്ലും അബ്ദുല്ലാഹിബ്നു അബീഉമയ്യയും പറഞ്ഞു. അബൂത്വാലിബ് താങ്കള്‍ അബ്ദുല്‍ മുത്വലിബ്ന്റെ മതം ഉപേക്ഷിക്കുകയോ? നബി(സ) യാകട്ടെ അവിടുത്തെ നിര്‍ദ്ദേശം ആവര്‍ത്തിച്ചുന്നയിച്ചുകൊണ്ടിരുന്നു. മറ്റു രണ്ടു പേരും അവരുടെ ചോദ്യവും. അവസാനം അബൂത്വാലിബ് പറഞ്ഞു: ഞാന്‍ അബൂമുത്വലിബിന്റെ മതത്തില്‍ തന്നെയാണ്. അങ്ങനെ ലാഇലാഹ ഇല്ലല്ലാഹു എന്ന് ചൊല്ലുവാന്‍ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു. അല്ലാഹു സത്യം! താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്നോട് വിരോധിക്കും വരേക്കും താങ്കളുടെ പാപമോചനത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അപ്പോഴാണ് ദൈവദൂതനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കും ബഹുദൈവവിശ്വാസികള്‍ക്ക് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നു തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തം അല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 2. 23. 442)
 
73) സാബിത്(റ) നിവേദനം: ഇസ്ളാം ഒഴിച്ച് മറ്റു വല്ല മതത്തിന്റെ പേരിലും ഒരാള്‍ ബോധപൂര്‍വ്വം കള്ള സത്യം ചെയ്താല്‍ അവന്റെ സ്ഥിതി അവന്‍ പറഞ്ഞതുപോലെ തന്നെയായിത്തീരും. വല്ലവനും ഒരായുധം കൊണ്ട് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അതേ ആയുധം കൊണ്ടവനെ ശിക്ഷിക്കും എന്ന് നബി(സ) അരുളി. ജുന്‍ദൂബ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന് ഒരു മുറിവുണ്ടായിരുന്നു. അയാള്‍ അതു കാരണം ആത്മഹത്യ ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ അവന്റെ ആത്മാവിനെ പിടിക്കുന്നതില്‍ എന്നെ കവച്ചുവെച്ച് തന്നിമിത്തം ഞാനവനു സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 2. 23. 445)
 
6) അഹ്നഫ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ഖുറൈശികളില്‍ പെട്ട നേതാക്കന്മാരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുടിയും വസ്ത്രവും രൂപവും പരുക്കനായ ഒരാള്‍ കയറിവന്ന് സലാം പറഞ്ഞു: ശേഷം അയാള്‍ പറഞ്ഞു: ധനം നിക്ഷേപിച്ച് വെക്കുന്നവര്‍ക്ക് ചൂട് കഠിനമായ ശിലയെക്കുറിച്ച് സന്തോഷവാര്‍ത്ത നീ അറിയിക്കുക. നരകത്തില്‍ അതുകൊണ്ട് അവരെ ചൂട് വെക്കും. അവരില്‍പ്പെട്ട ഒരാളുടെ ഇരുമുലക്കണ്ണിന്മേല്‍ അതു വെക്കുന്നതാണ്. അവന്റെ ചുമലിന്റെ മുകളിലുള്ള സൂക്ഷ്മ അസ്ഥിയിലൂടെ അതിന്റെ ചൂട് പുറത്തു വരുന്നതാണ്. അനന്തരം ആ ശില അവന്റെ ചുമലിലുള്ള അസ്ഥിയില്‍ വെക്കും. അപ്പോള്‍ അതിന്റെ ചൂട് അവന്റെ മുലക്കണ്ണില്‍കൂടി പുറത്തുവരും. അവന്‍ പിടച്ച് കൊണ്ടിരിക്കും. ഇത്രയും പറഞ്ഞ് അദ്ദേഹം പിന്തിരിഞ്ഞുപോയി. ഒരു തൂണിന്മേല്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു. അദ്ദേഹം ആരാണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കിയിരിക്കുമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. അദ്ദേഹം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ ഒന്നും ചിന്തിക്കാത്തവരാണ്. അബൂദര്‍റ്(റ) നിവേദനം: എന്റെ ആത്മസ്നേഹിതന്‍ നബി(സ) എന്നോട് പറഞ്ഞു: അബൂദര്‍റ്! നീ ഉഹ്ദ് മല ദര്‍ശിക്കുന്നുണ്ടോ? പകലില്‍ നിന്ന് അവശേഷിച്ചത് എന്താണെന്ന് ഗ്രഹിക്കുവാന്‍ വേണ്ടി ഞാന്‍ സൂര്യനിലേക്ക് നോക്കി. കാരണം നബി(സ) എന്നെ എന്തെങ്കിലും ആവശ്യത്തിന് നിയോഗിക്കുമെന്ന് ഞാന്‍ ദര്‍ശിച്ചു. അതെ! എന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) അരുളി: എനിക്ക് ഉഹ്ദ് മലയുടെ അത്രത്തോളം സ്വര്‍ണ്ണം ലഭിച്ചു. എല്ലാം ഞാന്‍ ദാനധര്‍മ്മം ചെയ്തു അതില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം ബാക്കിയായാല്‍ പോലും എനിക്ക് സംതൃപ്തിയാവുകയില്ല. നിശ്ചയം ഈ മനുഷ്യന്മാര്‍ ചിന്തിക്കുന്നില്ല. അവര്‍ ഭൌതിക ജീവിതത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്. അല്ലാഹു സത്യം! ഞാന്‍ നിങ്ങളോട് നിങ്ങളുടെ ദുന്‍യാവ് ആവശ്യപ്പെടുന്നില്ല. മത വിഷയത്തില്‍ നിങ്ങളോട് ഞാന്‍ മതവിധി തേടുന്നില്ല. അല്ലാഹുവിനെ ഞാന്‍ കണ്ടുമുട്ടുന്നതുവരെ. (ബുഖാരി. 2. 24. 489)
 
18) മഅ്നു(റ) നിവേദനം: ഞാനും എന്റെ പിതാവും പിതാമഹനും നബി(സ) യുമായി പ്രതിജ്ഞ ചെയ്തിരുന്നു. നബി(സ) യാണ് എനിക്ക് വിവാഹലോചന നടത്തി വിവാഹം ചെയ്തുതന്നതും. ഞാന്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്ത് ആവലാതി ബോധിപ്പിച്ചു. എന്റെ പിതാവ് കുറെ സ്വര്‍ണ്ണനാണയം ദാനം ചെയ്യാനായി പള്ളിയിലുള്ള ഒരാളുടെയടുക്കല്‍ കൊടുത്തു. ഞാന്‍ അയാളോട് അതു വാങ്ങി എന്റെ പിതാവിന്റെയടുക്കല്‍ വന്നു. എന്റെ പിതാവ് പറഞ്ഞു: അല്ലാഹു സത്യം! ഞാന്‍ നിനക്ക് തരാന്‍ ഉദ്ദേശിച്ചിട്ടില്ല. അപ്പോഴാണ് ഞാന്‍ നബി(സ)യോട് ആവലാതി പറഞ്ഞത്. അവിടുന്ന് അരുളി: യസീദ്! നിനക്ക് നിന്റെ ഉപദേശമനുസരിച്ച് പ്രതിഫലം കിട്ടും. മഅ്നേ! നിനക്ക് ലഭിച്ചത് നീ എടുത്തുകൊള്ളുക. (ബുഖാരി. 2. 24. 503)
 
40) അബൂഹുറൈറ(റ) നിവേദനം: അബൂബക്കര്‍(റ) പറഞ്ഞു: അല്ലാഹു സത്യം! നബി(സ)ക്ക് അവര്‍ നല്‍കിയിരുന്ന ഒരു ആട്ടിന്‍ കുട്ടിയെങ്കിലും എനിക്ക് തരാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ അതിന്റെ പേരില്‍ അവരോട് യുദ്ധം ചെയ്യും. ഉമര്‍(റ) പറയുന്നു: അബൂബക്കറിന്റെ ഹൃദയത്തിന് അല്ലാഹു വിശാലത നല്‍കിയതാണ്. ഇപ്രകാരം പ്രഖ്യാപിക്കുവാന്‍ കാരണമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. നിശ്ചയം അത് സത്യമായിരുന്നുവെന്ന് ഞാന്‍ ഗ്രഹിച്ചു. (ബുഖാരി. 2. 24. 536)
 
49) അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കാന്‍ തന്നെ സത്യം. നിങ്ങളില്‍ ഒരാള്‍ കയറെടുത്ത്(മലയില്‍ കയറി) വിറക് വെട്ടി തന്റെ മുതുകില്‍ ചുമന്നുകൊണ്ട് വരുന്നതാണ് മറ്റൊരു പുരുഷന്റെയടുക്കല്‍ ചെന്ന് യാചിക്കുന്നതിനേക്കാള്‍ ഉത്തമം. അവന്‍ ചോദിച്ചിട്ട് മനുഷ്യര്‍ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ രണ്ടാണെങ്കിലും ശരി. (ബുഖാരി. 2. 24. 549)
 
51) ഹാക്കിം(റ) നിവേദനം: ഒരിക്കല്‍ ഞാന്‍ നബി(സ)യോട് ധനസഹായം ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) എനിക്കതു തന്നു. ശേഷം വീണ്ടും ഞാന്‍ യാചിച്ചു. നബി(സ) അപ്പോഴും എനിക്ക് നല്‍കി. വീണ്ടും ഞാന്‍ യാചിച്ചു. അപ്പോഴും നബി(സ) എനിക്ക് നല്‍കി. ശേഷം നബി(സ) അരുളി: ഹക്കീം! ഈ ധനം പച്ച പിടിച്ചതും മാധുര്യമുള്ളതുമാണ്. വല്ലവനും പരോപകാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ ധനം കരസ്ഥമാക്കിയാല്‍ അവന് അതില്‍ നന്മയുണ്ടാകുന്നതാണ്. വല്ലവനും ധനത്തെ അത്യാഗ്രഹത്തോടെ കരസ്ഥമാക്കിയാല്‍ അവന് അതില്‍ നന്മയുണ്ടാവില്ല. എത്ര തിന്നാലും വയറു നിറയാത്തവനെപ്പോലെ ആയിരിക്കും അവന്റെ അവസ്ഥ. മേലേക്കയ്യാണ് താഴെക്കയ്യിനേക്കാള്‍ ഉത്തമം. ഹക്കീം(റ) പറയുന്നു: അപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രവാചകരേ! സത്യവുമായി താങ്കളെ സമീപിച്ചാല്‍ തന്നെയാണ് സത്യം. താങ്കള്‍ക്ക് ശേഷം ഒരാളോടും ഞാന്‍ യാതൊന്നും വാങ്ങുകയില്ല. ഞാന്‍ ഇഹലോകവാസം വെടിയുന്നവരേക്കും. പിന്നീട് അബൂബക്കര്‍(റ) ഭരണാധികാരിയായപ്പോള്‍ വേതനം നല്‍കുവാന്‍ ഹക്കീമിനെ വിളിച്ചു. അപ്പോഴും ഹക്കീം അത് നിരസിച്ചു. ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും മുസ്ളീം സമുദായമേ! ഹക്കീമിന്റെ മുമ്പില്‍ അദ്ദേഹത്തിന്റെ അവകാശം ഞാന്‍ വെച്ചുകാട്ടി. അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ഈ യാഥാര്‍ത്ഥ്യത്തിന് ഞാനിതാ നിങ്ങളെ സാക്ഷി നിറുത്തുന്നു. ഹക്കീം നബി(സ)ക്ക് ശേഷം ഒരു മനുഷ്യന്റെ പക്കല്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 2. 24. 551)
 
37) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) മക്കാ വിജയവേളയില്‍ കഅ്ബത്തിനടുത്ത് ചെന്നിട്ടു ഉളളില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. അതില്‍ വിഗ്രഹങ്ങളുണ്ടായിരുന്നു. നബി(സ)യുടെ കല്‍പ്പനപ്രകാരം അവയെല്ലാം പുറത്തേക്കെടുത്തു. ആ കൂട്ടത്തില്‍ ഇബ്രാഹീം നബി(അ)യുടേയും ഇസ്മാഈല്‍ നബി(അ)യുടെയും പ്രതിമകളും പുറത്തേക്കെടുത്തു. പ്രതിമകളുടെ കൈകളില്‍ പ്രശ്നം വെക്കാനുപയോഗിക്കുന്ന അമ്പുകളുണ്ടായിരുന്നു. നബി(സ) അരുളി: അല്ലാഹു അവരെ നശിപ്പിക്കട്ടെ! അല്ലാഹു സത്യം! ആ പ്രവാചകന്മാര്‍ രണ്ടുപേരും ഒരിക്കലും അമ്പുകള്‍ കൊണ്ട് പ്രശ്നം വെച്ചിട്ടില്ലെന്ന് ബഹുദൈവവിശ്വാസികള്‍ക്കറിയാം. ശേഷം നബി(സ) കഅ്ബയുടെ ഉളളില്‍ കടന്നു. അവിടെ വെച്ച് അല്ലാഹുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചു. അതിന്നടുത്തു വെച്ചു അവിടുന്നു നമസ്കരിച്ചില്ല. (ബുഖാരി. 2. 26. 671)
 
41) ഉമര്‍ (റ) നിവേദനം: അദ്ദേഹം മൂലയെ (ഹജറുല്‍ അസ്വദ്)ക്കുറിച്ച് പറഞ്ഞു. അല്ലാഹു സത്യം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണെന്ന് എനിക്കറിയാം. നബി(സ) നിന്നെ തൊട്ടുചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തൊട്ടു ചുംബിക്കുകയില്ല. അങ്ങനെ അദ്ദേഹം അതിനെ തൊട്ടു ചുംബിച്ചു. ശേഷം പറഞ്ഞു: നാമെന്തിന് ത്വവാഫ് ഓടി നടന്നു ചെയ്യണം? അന്ന് നാം അത് മുശ്രിക്കുകളുടെ മുമ്പില്‍ നമ്മുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. ഇന്നു അല്ലാഹു അവരെ നശിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞു: ശരി, നബി(സ) ചെയ്ത ഒരു പ്രവൃത്തി, അതുകൊണ്ട് നാമതു ഉപേക്ഷിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. (ബുഖാരി. 2. 26. 675)
 
84) ഇബ്നു അബ്ബാസ്(റ) നിവേദനം: ബലിയുടെ ദിനത്തില്‍ (ദുല്‍ഹജ്ജ് 10ന്ന്) നബി(സ) ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു: ജനങ്ങളേ! ഇതു ഏത് ദിവസമാണ്? ആദരണീയമായ ദിവസം എന്ന് അനുചരന്‍മാര്‍ മറുപടി പറഞ്ഞു: ഇത് ഏത് രാജ്യമാണ്? നബി(സ) വീണ്ടും ചോദിച്ചു. ആദരണീയമായ നാട് എന്ന് അനുചരന്മാര്‍ മറുപടി പറഞ്ഞു: നബി(സ) വീണ്ടും ചോദിച്ചു. ഇത് ഏത് മാസമാണ്. അവര്‍ പറഞ്ഞു: പവിത്രമായ മാസം അപ്പോള്‍ നബി(സ) അരുളി: നിശ്ചയം നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസംപോലെ ഈ രാജ്യം പോലെ ഈ മാസം പോലെ പവിത്രമായതാണ്. ശേഷം നബി(സ) തന്റെ ശിരസ്സ് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവേ! ഞാന്‍ എന്റെ പ്രബോധനം നിര്‍വ്വഹിച്ചില്ലയോ? ഇബ്നു അബ്ബാസ്(റ) പറയുന്നു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം! ഇവിടെ ഇപ്പോള്‍ സന്നിഹിതനായവന്‍ സന്നിഹിതനാവാത്തവന് ഈ വാര്‍ത്ത എത്തിച്ചു കൊടുക്കട്ടെ. എന്ന് നബി(സ) ഈ സമുദായത്തിന് വസ്വിയ്യത്തു നല്‍കുകയുണ്ടായി. നിങ്ങള്‍ പരസ്പരം കഴുത്തുവെട്ടി എനിക്ക് ശേഷം അവിശ്വാസികളാവരുത് എന്നതും. (ബുഖാരി. 2. 26. 795)
 
86) അബ്ദുറഹ്മാന്‍(റ) പറയുന്നു: ഇബ്നുഉമര്‍(റ) മലഞ്ചെരിവിന്റെ താഴ്ഭാഗത്തു നിന്ന് കൊണ്ട് കല്ലെറിഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം ചില ജനങ്ങള്‍ അതിന്റെ മുകളില്‍ നിന്നുകൊണ്ട് എറിയുന്നുവല്ലോ? ഇബ്നു ഉമര്‍(റ) പറഞ്ഞു:അല്ലാഹു സത്യം! അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. സൂറത്തൂല്‍ ബഖറ അവതരിപ്പിക്കപ്പെട്ട ആ മഹാന്‍ (മുഹമ്മദ് നബി) കല്ലെറിഞ്ഞ സ്ഥലം ഇതാണ്. (ബുഖാരി. 2. 26. 803)
 
89) അഅ്മശ്(റ) പറയുന്നു: ഹജ്ജാജ് മിമ്പറന്മേല്‍ വെച്ച് ബഖറ: യെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, ആലു-ഇംറാനെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, സ്ത്രീകളെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു എന്നിങ്ങനെ സൂറത്തുക്കളെ പേരിലേക്ക് നേരിട്ട് ചാര്‍ത്താതെ പറയുന്നത് ഞാന്‍ കേട്ടു. ഇതു ഞാന്‍ ഇബ്രാഹിം നഖ്ഈ(റ) യോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇബ്നുമസ്ഊദ്(റ) ജംറത്തുല്‍ അഖ്ബക്ക് എറിഞ്ഞപ്പോള്‍ താഴ്വരയുടെ താഴ്ഭാഗത്തു നിന്നു. മരത്തിന്റെ നേരെ ആയപ്പോള്‍ അതിനെ വിലങ്ങാക്കി ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് എറിഞ്ഞു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീര്‍ ചൊല്ലി. അനന്തരം അദ്ദേഹം പ്രസ്താവിച്ചു. ഇവിടെ നിന്നാണ് സൂറത്തുല്‍ ബഖറ: അവതരിക്കപ്പെട്ടവന്‍ എറിഞ്ഞത്. അല്ലാഹു സത്യം. (ബുഖാരി. 2. 26. 806)
 
8) അബൂസഈദ്(റ) നിവേദനം: നബി(സ) ദജ്ജാലിനെക്കുറിച്ച് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചു. നബി(സ) ഞങ്ങളോട് പറഞ്ഞതില്‍ പെട്ടതാണ് ദജ്ജാല്‍ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവന്‍ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. ഈ സന്ദര്‍ഭം ജനങ്ങളില്‍ വെച്ച് ഉത്തമനായ ഒരാള്‍ ചെന്ന് പറയും. അല്ലാഹുവിന്റെ പ്രവാചകന്‍ ഞങ്ങളോട് വര്‍ത്തമാനം പറഞ്ഞു. അതെ, ദജ്ജാല്‍ തന്നെയാണ് നീയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ ദജ്ജാല്‍ പറയും: ഈ മനുഷ്യനെ ഞാന്‍ വധിച്ച് വീണ്ടും ജീവിപ്പിച്ചാല്‍ ഞാന്‍ പറയുന്ന കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുമോ? ഇല്ലെന്നവര്‍ മറുപടി പറയും. ദജ്ജാല്‍ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോള്‍ ആ പുനര്‍ജനിച്ച മനുഷ്യന്‍ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോള്‍ ദജ്ജാല്‍ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷെ അദ്ദേഹത്തെ കൊല്ലാന്‍ അവന് സാധിക്കുകയില്ല എന്നത്. (ബുഖാരി. 3. 30. 106)
 
1) ത്വല്‍ഹ:(റ) നിവേദനം: തലമുടി പാറിക്കളിക്കുന്ന ഒരു ഗ്രാമീണന്‍ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്കാരത്തില്‍ നിന്ന് അല്ലാഹു എന്റെ മേല്‍ അനിവാര്യമാക്കിയത് താങ്കള്‍ പറഞ്ഞു തരിക. നബി(സ) അരുളി: അഞ്ച് നേരത്തെ നമസ്കാരം. നീ സുന്നത്തു എന്തെങ്കിലും നമസ്കരിക്കുന്നത് ഒഴികെ. അദ്ദേഹം ചോദിച്ചു. നോമ്പില്‍ നിന്ന് അല്ലാഹു അവന്റെ മേല്‍ നിര്‍ബന്ധമാക്കിയത് ഏതാണ്? നബി(സ) അരുളി: റമളാനിലെ നോമ്പ്. എന്നെങ്കിലും നീ സുന്നത്ത് നമസ്കരിക്കുന്നത് ഒഴികെ. സക്കാത്തില്‍ നിന്ന് എന്റെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് എന്താണ്? നബി(സ) അദ്ദേഹത്തോട് ഇസ്ളാം ശരീഅത്തു വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യംകൊണ്ട് താങ്കളെ ആദരിച്ചവന്‍ തന്നെ സത്യം. ഞാന്‍ യാതൊരു സുന്നത്തും അനുഷ്ഠിക്കുന്നതല്ല. എന്നാല്‍ അല്ലാഹു എന്റെ മേല്‍ നിര്‍ബന്ധമാക്കിയ യാതൊന്നും ഞാന്‍ കുറവ് വരുത്തുകയുമില്ല. അപ്പോള്‍ നബി(സ) അരുളി: അവന്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യമാക്കിയാല്‍ അവന്‍ വിജയിച്ചു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. (ബുഖാരി. 3. 31. 115)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
 
15) ഉമ്മുസലമ(റ) നിവേദനം: ഒരു മാസം തന്റെ ഭാര്യമാരെ സമീപിക്കുകയില്ലെന്ന് നബി(സ) സത്യം ചെയ്തു. ഇരുപത്തൊമ്പത് ദിവസം കഴിഞ്ഞപ്പോള്‍ അവിടുന്ന് ഭാര്യമാരെ സമീപിച്ചു. അപ്പോള്‍ ചിലര്‍ പറഞ്ഞു. അങ്ങ് ഒരു മാസക്കാലം ഉപേക്ഷിക്കുമെന്നല്ലേ സത്യം ചെയ്തത്? നബി(സ) പറഞ്ഞു: നിശ്ചയം മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസവും ആവാറുണ്ട്. (ബുഖാരി. 3. 31. 134)
 
30) അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്റെ പ്രശ്നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്ട് ഞാനെന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. നബി(സ) ചോദിച്ചു. നിനക്ക് ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന് അയാള്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കുവാന്‍ സാധിക്കുമോ? നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാര്‍ക്ക് അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്ടാകുമോ? നബി(സ) തുടര്‍ന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു. നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക് നബി(സ)യുടെ അടുത്ത് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ഞാനിവിടെയുണ്ടെന്ന് അയാള്‍ മറുപടി പറഞ്ഞു. നബി(സ) നിര്‍ദ്ദേശിച്ചു. നീ ഇതെടുത്തുകൊണ്ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്കല്ലേ ഞാന്‍ ദാനം ചെയ്യേണ്ടത്? അല്ലാഹു സത്യം. മദീനയുടെ രണ്ട് കാല്‍ പ്രദേശങ്ങള്‍ക്കിടയില്‍ എന്റെ കുടുംബത്തേക്കാള്‍ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി(സ) തന്റെ അണപ്പല്ലുകള്‍ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3. 31. 157)
 
24) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കച്ചവടക്കാരന്റെ സത്യം ചെയ്യല്‍ ചരക്കിന്നു ചിലവുണ്ടാക്കും. പക്ഷെ ബര്‍ക്കത്തു(നന്മ)നശിപ്പിക്കും. (ബുഖാരി. 3. 34. 300)
 
25) അബ്ദുറഹ്മാനുബ്നു അബീ ഔഫ(റ) നിവേദനം: ഒരു മനുഷ്യന്‍ തന്റെ ചരക്ക് അങ്ങാടിയില്‍ പ്രദര്‍ശിപ്പിച്ച് താന്‍ അതിന്ന് നല്‍കാത്ത വില നല്‍കിയിട്ടുണ്ടെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തുകൊണ്ട് പറഞ്ഞു. മുസ്ളിംകളില്‍ പെട്ട ഒരു മനുഷ്യന്‍ അതു സ്വീകരിക്കുവാന്‍ വേണ്ടി. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. (നിശ്ചയം അല്ലാഹുവിന്റെ കരാറുകളും തങ്ങളുടെ സത്യങ്ങളും തുച്ഛമായ വിലക്ക് വില്‍ക്കുന്നവര്‍. ആലു-ഇംറാന്‍:77). (ബുഖാരി. 3. 34. 301)
 
30) അംറ്(റ) പറയുന്നു: നവ്വാസ് എന്നു പേരുള്ള ഒരാളുടെ അടുത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം തീരാത്ത ഒരു തരം രോഗം ബാധിച്ച ഒരൊട്ടകം ഉണ്ടായിരുന്നു. ഇബ്നുഉമര്‍(റ) ആ ഒട്ടകത്തെ അതിന്റെ ഒരു പങ്കുകാരില്‍ നിന്ന് വിലക്ക് വാങ്ങി. വില്‍പ്പന നടത്തിയവന്‍ തന്റെ പങ്കുകാരന്റെ അടുത്തുവന്നു പറഞ്ഞു. ആ ഒട്ടകത്തെ നാം വില്‍പ്പന നടത്തി. നീ ആര്‍ക്കാണ് അതിനെ വിറ്റതെന്ന് സ്നേഹിതന്‍ ചോദിച്ചു. ഇന്ന സ്വഭാവമുള്ള ഒരു കിഴവനെന്ന് അയാള്‍ മറുപടി പറഞ്ഞു. സ്നേഹിതന്‍ പറഞ്ഞു. നിനക്ക് നാശം. അല്ലാഹു സത്യം. അതു ഇബ്നുഉമര്‍(റ) ആണ്. അങ്ങനെ അദ്ദേഹം ഇബ്നു ഉമര്‍(റ)ന്റെ അടുത്തുവന്നു പറഞ്ഞു: ദാഹമുള്ള ഒട്ടകത്തെയാണ് എന്റെ പങ്കുകാരന്‍ താങ്കള്‍ക്ക് വിറ്റത്. അതിന്റെ രോഗത്തെക്കുറിച്ച് അയാള്‍ താങ്കളെ ഉണര്‍ത്തിയിട്ടില്ല. എങ്കില്‍ നീയതിനെ കൊണ്ട് പോയ്ക്കൊള്ളുകയെന്ന് ഇബ്നു ഉമര്‍(റ) പറഞ്ഞു. അയാളതിനെ തെളിച്ചുകൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു. അതിനെ നീ വിട്ടേക്കൂ. എല്ലാ രോഗങ്ങളും പകരുകയില്ലെന്ന നബി(സ)യുടെ വിധിയിന്മേല്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു. (ബുഖാരി. 3. 34. 312)
 
39) അംറ്ബ്നുല്‍ ആസ്വി(റ) മകന്‍ അബ്ദുല്ല(റ) നിവേദനം: അത്വാഅ്(റ) അദ്ദേഹത്തോട് തൌറാത്തില്‍ നബി(സ)യെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെങ്കില്‍ അത് എന്നോട് പറയുക. അദ്ദേഹം പറഞ്ഞു. അതെ! അല്ലാഹു സത്യം. നബി(സ)യെ ഖുര്‍ആനില്‍ വിശേഷിപ്പിച്ചു ഗുണങ്ങളില്‍ ചിലതു തൌറാത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അല്ലയോ പ്രവാചകരേ! സത്യദീനിന്ന് സാക്ഷിയായും സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനായും അക്ഷരജ്ഞാനമില്ലാത്ത അറബികള്‍ക്ക് ഒരു രക്ഷാ സാങ്കേതമായുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. താങ്കള്‍ എന്റെ അടിമയും ദൂതനുമാണ്. മുതവക്കില്‍ എന്നാണ് നിനക്ക് നാം നല്‍കിയ പേര്. താങ്കള്‍ ഒരു ദു: സ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിലിരുന്ന് ബഹളമുണ്ടാക്കുന്നവനുമല്ല. തിന്മയെ താങ്കള്‍ തിന്മകൊണ്ട് തടുക്കുകയില്ല. എന്നാല്‍ വീട്ടുവീഴ്ചയും മാപ്പും ചെയ്യും. വക്രമായ മതത്തെ ചൊവ്വായ നിലയിലാക്കിത്തീര്‍ക്കും വരേക്കും അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് അവര്‍ പറയുന്നതുകൊണ്ട് അതുവഴി അന്ധത ബാധിച്ച കണ്ണുകളും ബധിരത ബാധിച്ച കാതുകളും മൂടിവെച്ച മനസ്സുകളും തുറക്കും. (ബുഖാരി. 3. 34. 335)
 
3) സുഫ്യാന്‍(റ) നിവേദനം: നബി(സ) അരുളി: കൃഷിക്കോ കന്നുകാലികളുടെ ആവശ്യത്തിനോ അല്ലാതെ വല്ലവനും നായയെ വളര്‍ത്തിയാല്‍ അവന്റെ പുണ്യകര്‍മ്മങ്ങളില്‍ നിന്ന് ഓരോ ദിവസം ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. താങ്കള്‍ ഇത് നബി(സ) യില്‍ നിന്നു കേട്ടത് തന്നെയാണോ എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. അതെ! ഈ പള്ളിയുടെ രക്ഷിതാവ് തന്നെ സത്യം. (ബുഖാരി. 3. 39. 516)
 
10) അബൂഹുറൈറ(റ) നിവേദനം: ഒരു ദിവസം നബി(സ) സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. നബി(സ) അരുളി: സ്വര്‍ഗ്ഗവാസികളിലൊരാള്‍ തന്റെ രക്ഷിതാവിനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. നീ ആഗ്രഹിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ നീ ഇപ്പോഴുള്ളത്? എന്ന് അല്ലാഹു ചോദിച്ചു. അദ്ദേഹം പറഞ്ഞു. അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം. എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണ് ചിമ്മി തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും. ഇതാ മനുഷ്യ പുത്രാ! നിന്റെ മുമ്പില്‍ നീ ആഗ്രഹിച്ചത്. നീ എടുത്തോളൂ. നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല. അപ്പോള്‍ ഗ്രാമീണന്‍ പറഞ്ഞു. അല്ലാഹു സത്യം. ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും. അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍ (ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല) അപ്പോള്‍ നബി(സ) ചിരിച്ചു. (ബുഖാരി. 3. 39. 538)
 
3) അബ്ദുല്ല ബിന്‍ മസൂദ്(റ) നിവേദനം: നബി(സ) അരുളി: അന്യായമായി ഒരു മുസ്ളിമിന്റെ ധനം തട്ടിയെടുക്കാന്‍ സത്യം ചെയ്താല്‍ പരലോകത്ത് കുപിതനായ നിലയിലായിരിക്കും. അല്ലാഹുവിനെ അവന്‍ കണ്ടുമുട്ടുക. അല്ലാഹു ഇത് സംബന്ധിച്ചാണ് ഇപ്രകാരം അവതരിപ്പിച്ചത്. (അല്ലാഹുവിനോട് ചെയ്തിട്ടുളള പ്രതിജ്ഞയേയും തങ്ങളുടെ സത്യങ്ങളെയും നിസ്സാര വിലക്ക് വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് നന്മയുടെ യാതൊരംശവുമില്ല) (3:77) അപ്പോള്‍ അശ്അസ് അവിടെ വന്നിട്ട് ചോദിച്ചു: ഇബ്നുമസ് ഊദ് നിങ്ങളോട് എന്താണ് പറയുന്നത്? എന്റെ കാര്യത്തിലാണീ വാക്യം അവതരിപ്പിച്ചത്. എന്റെ പിതൃവ്യപുത്രന്റെ ഭൂമിയില്‍ എനിക്കൊരു കിണറുണ്ടായിരുന്നു. (അതിന്റെ ഉടമാവകാശത്തെപ്പറ്റി തര്‍ക്കമായി) നബി(സ) ചോദിച്ചു: നിനക്ക് സാക്ഷികളാരെങ്കിലുമുണ്ടോ? ഇല്ലെന്ന് ഞാന്‍ ഉണര്‍ത്തി. എങ്കില്‍ അവന്‍ സത്യം ചെയ്യുന്ന പക്ഷം അത് സ്വീകരിക്കണം. നബി(സ) പ്രത്യുത്തരം നല്‍കി. ഞാന്‍ പറഞ്ഞു: മറ്റവന്‍ (കളള) സത്യം ചെയ്യാന്‍ മടിക്കുകയില്ല. അപ്പോഴാണ് നബി(സ) ഇബ്നു മസ്ഈദ് ഉദ്ധരിച്ച ഹദീസ് അരുളിയത്. നബി(സ)യുടെ വാക്കിനെ ശരി വെച്ചുകൊണ്ട് അല്ലാഹു മേല്‍ പറഞ്ഞ വാക്യം അവതരിപ്പിച്ചു. (ബുഖാരി. 3. 40. 546)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍. ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍ ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും ഇല്ലെങ്കിലോ വെറുപ്പും. തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം. ഞാനീ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ഇപ്രകാരം ഓതി(നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്‍). (ബുഖാരി. 3. 40. 547)
 
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെക്കൊണ്ട് സത്യം. സ്വന്തം ജലാശയത്തില്‍ നിന്ന് അന്യരുടെ ഒട്ടകങ്ങളെ ആട്ടിയകറ്റും പോലെ ചില ആളുകളെ പരലോകത്തു എന്റെ ജലാശയത്തില്‍ നിന്ന് ഞാന്‍ ആട്ടിയകറ്റും. (ബുഖാരി. 3. 40. 555)
 
2) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു മുസ്ളിമും ഒരു ജൂതനും തമ്മില്‍ ശകാരിച്ചു. മുസ്ളിം പറഞ്ഞു: മനുഷ്യരാശിയില്‍ വെച്ച് മുഹമ്മദ്(സ) നെ ഉല്‍കൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. അപ്പോള്‍ ജൂതന്‍ പറഞ്ഞു: മനുഷ്യരാശിയില്‍ വെച്ച് മൂസയെ ഉല്‍കൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. ഉടനെ മുസ്ളിം കൈ പൊക്കി ജൂതന്റെ മുഖത്തടിച്ചു. ജൂതന്‍ നബി(സ)യുടെ അടുത്ത് ചെന്നു ആവലാതി ബോധിപ്പിക്കുകയും സംഭവം വിവരിക്കുകയും ചെയ്തു. മുസ്ളിമിനെ വിളിച്ചു വരുത്തി സംഭവം അന്വേഷിച്ചപ്പോള്‍ നടന്നതെല്ലാം അദ്ദേഹവും നബി(സ)യോട് പറഞ്ഞു. നബി(സ) അരുളി: നിങ്ങള്‍ എന്നെ മൂസയെക്കാള്‍ ഉല്‍കൃഷ്ടനാക്കരുത്. നിശ്ചയം മനുഷ്യരെല്ലാം പരലോകത്തു ബോധരഹിതരായി വീഴുമ്പോള്‍ അക്കൂട്ടത്തില്‍ ഞാനും വീഴും. ഏറ്റവുമാദ്യം ബോധം തിരിച്ചു കിട്ടുന്നതെനിക്കായിരിക്കും. ഞാന്‍ കണ്ണു തുറന്ന് നോക്കുമ്പോള്‍ മൂസാ(അ)ദൈവിക സിംഹാസനത്തിന്റെ ഒരു ഭാഗം പിടിച്ചുകൊണ്ട് അതാ നില്‍ക്കുന്നു.! ബോധം അദ്ദേഹത്തിന്ന് എനിക്ക് മുമ്പ് തിരിച്ചു കിട്ടിയതോ അതല്ല അദ്ദഹേം തീരെ ബോധം കെട്ട് വീഴാതെ അല്ലാഹു ഒഴിച്ചു നിറുത്തിയതോ എന്താണെന്ന് എനിക്കറിയുകയില്ല. (ബുഖാരി. 3. 41. 594)
 
1) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: സത്യവിശ്വാസികള്‍ നരകത്തില്‍ നിന്ന് വിമോചിതരായി കഴിഞ്ഞാല്‍ നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കുള്ള ഒരു പാലത്തിന്മേല്‍ അവരെ തടഞ്ഞുനിര്‍ത്തും. മുന്‍ജീവിതത്തില്‍ അവര്‍ക്കിടയില്‍ നടന്ന അക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യും. അങ്ങിനെ അവര്‍ തികച്ചും പരിശുദ്ധത നേടിക്കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ക്കനുവാദം നല്‍കും. മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം! സ്വര്‍ഗ്ഗത്തില്‍ ഒരുക്കി വെച്ചിരിക്കുന്ന വാസസ്ഥലം അവര്‍ തികച്ചും വേര്‍തിരിച്ചു മനസ്സിലാക്കും. ഈ ലോകത്ത് അവര്‍ താമസിച്ചിരുന്ന വീട്ടിനേക്കാളും വ്യക്തമായി അതവര്‍ മനസ്സിലാക്കും. (ബുഖാരി. 3. 43. 620)
 
16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു അയല്‍വാസി തന്റെ അയല്‍വാസിയുടെ മതിലിലൊരു മരകഷ്ണം നാട്ടുന്നത് തടയരുത്. ശേഷം അബൂഹുറൈറ(റ) പറയാറുണ്ട്. നബി(സ)യുടെ ഈ നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് നിങ്ങള്‍ അവഗണിക്കുന്നത്?! അല്ലാഹു സത്യം. ഞാന്‍ ഈ നിര്‍ദ്ദേശം നിങ്ങളുടെ ചുമലിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. (ബുഖാരി. 3. 43. 643)
 
23) ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ) മക്കയില്‍ പ്രവേശിച്ചു. കഅ്ബ:ക്ക് ചുറ്റും 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് നബി(സ) അവയെ കുത്തി. സത്യം വരികയും അസത്യം നീങ്ങുകയും ചെയ്തുവെന്ന് നബി(സ) പറയുന്നുണ്ട ്. (ബുഖാരി. 3. 43. 658)
 
3) ഇബ്നുഅബ്ബാസ്(റ) പറയുന്നു: കേസില്‍ സത്യം ചെയ്യേണ്ടിവന്നാല്‍ അതു ചെയ്യേണ്ടത് പ്രതിയാണെന്ന് നബി(സ) വിധി കല്‍പിച്ചിട്ടുണ്ട്. (ബുഖാരി. 3. 45. 691)
 
5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി. പുണ്യകര്‍മ്മം ചെയ്യുന്ന അടിമക്ക് രണ്ടു പ്രതിഫലമുണ്ട്. (അബൂഹുറൈറ(റ) പറയുന്നു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദും ഹജ്ജും എന്റെ ഉമ്മാക്കുള്ള നന്മ ചെയ്യലും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അടിമയായി മരിക്കുവാന്‍ ഇഷ്ടപ്പെടുമായിരുന്നു. (ബുഖാരി. 3. 46. 724)
 
18) അബ്ദുറഹ്മാനുബ്നു അബീബക്കര്‍(റ) നിവേദനം: ഒരിക്കല്‍ ഒരു യാത്രയില്‍ നബി(സ)യുടെ കൂടെ ഞങ്ങള്‍ 130 പേരുണ്ടായിരുന്നു. നിങ്ങളാരുടെയെങ്കിലും പക്കല്‍ വല്ല ഭക്ഷണവുമുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഒരാളുടെ കയ്യില്‍ ഏതാണ്ടൊരു സാഅ് ധാന്യമുണ്ടായിരുന്നു. അതു പൊടിച്ചു. ഒരു ഉയരമുളള ബഹുദൈവ വിശ്വാസി കുറെ ആടുകളെ തെളിച്ചു കൊണ്ടു ആ വഴിക്ക് വന്നു. വില്പനക്കോ സമ്മാനമോ എന്ന് നബി(സ) ചോദിച്ചു. വില്‍പ്പനക്കാണെന്ന് അയാള്‍ മറുപടി പറഞ്ഞു. ഒരു ആടിനെ നബി(സ) വിലക്ക് വാങ്ങി എന്നിട്ടത് അറുത്തു. കരളെടുത്തു ചുടുവാന്‍ നബി(സ) കല്‍പ്പിച്ചു. അല്ലാഹു സത്യം! ആ 130 പേര്‍ക്കും ആ കരളില്‍ നിന്നും നബി(സ) ഓരോ കഷ്ണം മുറിച്ചു കൊടുത്തു. സദസ്സിലുളളവര്‍ക്ക് കയ്യില്‍ കൊടുക്കുകയും ഇല്ലാത്തവര്‍ക്ക് പ്രത്യേകം കരുതി വെക്കുകയും ചെയ്തു. അവസാനം അതിന്റെ മാംസം രണ്ടു പാത്രങ്ങളിലാക്കി എല്ലാവരും വയറു നിറയുന്നതുവരെ തിന്നു. എന്നിട്ടും രണ്ടുപാത്രങ്ങളിലും ബാക്കി വന്നു. അതു ഞങ്ങള്‍ ഒട്ടകപ്പുറത്തു വഹിച്ചുകൊണ്ടുപോയി. അല്ലെങ്കില്‍ നിവേദകന്‍ പറഞ്ഞതുപോലെ. (ബുഖാരി. 3. 47. 787)
 
1) ആയിശ(റ) നിവേദനം: അവരെക്കുറിച്ച് കുറ്റാരോപണം പ്രചരിച്ചപ്പോള്‍ നബി(സ) അലി(റ) യെയും ഉസാമ(റ) യെയും വിളിച്ചു വരുത്തി. വഹ്യ് വരാന്‍ താമസിച്ചപ്പോള്‍ തന്റെ ഭാര്യയുമായുളള ബന്ധം വേര്‍പ്പെടുത്തുന്ന കാര്യത്തില്‍ കൂടിയാലോചിക്കാന്‍ വേണ്ടിയാണവരെ വിളിച്ചത്. അപ്പോള്‍ ഉസാമ(റ) പറഞ്ഞു: അങ്ങയുടെ ഭാര്യയാണവര്‍ അവരെക്കുറിച്ച് നല്ലതല്ലാതെ ഞങ്ങള്‍ മനസ്സിലാക്കുന്നില്ല. ബരീറ പറഞ്ഞു. ചെറുപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയെന്ന നിലക്ക് ചിലപ്പോള്‍ മാവ് കുഴച്ച് വെച്ച് ഉറക്കം തൂങ്ങുകയും ആട് വന്ന് അത് തിന്നുകയും ചെയ്യാറുണ്ട് എന്നതൊഴിച്ച് മറ്റൊരു പോരായ്മയും അവരില്‍ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: എന്റെ കുടുംബത്തിന്റെ പേരില്‍ അപരാധം ചുമത്തി എന്നെ ദ്രോഹിച്ചവനെതിരില്‍ നടപടിയെടുക്കുന്നതില്‍ എന്നെ സഹായിക്കുവാനാരുണ്ട്? അല്ലാഹു സത്യം! എന്റെ കുടുംബത്തില്‍ നന്മയല്ലാതെ ഞാന്‍ മനസ്സിലാക്കുന്നില്ല. പിന്നീടുളളത് ഒരു പുരുഷന്റെ കഥയാണ്. വാസ്തവത്തില്‍ അദ്ദേഹവും നല്ലതു പ്രവര്‍ത്തിച്ചതായിട്ടല്ലാതെ എനിക്കറിവില്ല. (ബുഖാരി. 3. 48. 805)
 
10) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ഇപ്രകാരം മൂന്ന് പ്രാവശ്യം നബി(സ) ചോദിച്ചു. അപ്പോള്‍ അതെ ദൈവദൂതരേ, ഞങ്ങള്‍ക്കതു വിവരിച്ചു തന്നാലും എന്ന് അനുചരന്മാര്‍ മറുപടി പറഞ്ഞു. നബി(സ) അരുളി: അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാതാപിതാക്കളെ ഉപദ്രവിക്കുക. നബി(സ) ഇപ്രകാരം അരുളുമ്പോള്‍ ഒരു തലയിണയില്‍ ചാരിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) നിവര്‍ന്നിരുന്നിട്ട് അരുളും: അസത്യം പറയല്‍. നബി(സ) അതു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവിടുന്ന് മൌനം പാലിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നതുവരെ. (ബുഖാരി. 3. 48. 822)
 
15) ഇബ്നുമസ്ഊദ്(റ) പറയുന്നു. നബി(സ) അരുളി: ഒരുവന്റെ സ്വത്ത് അന്യായമായി കൈവശപ്പെടുത്തുവാന്‍ വല്ലവനും സത്യം ചെയ്താല്‍ അല്ലാഹുവിനെ കോപിഷ്ഠനായിക്കൊണ്ട് അവന്‍ കണ്ടുമുട്ടുന്നു. (ബുഖാരി. 3. 48. 839)
 
16) അബൂഹുറൈറ(റ) പറയുന്നു. നബി(സ) ഒരു ജനതയോട് സത്യം ചെയ്യാനാവശ്യപ്പെട്ടു. അപ്പോള്‍ ഓരോരുത്തരും സത്യം ചെയ്യാന്‍ ധൃതി കാണിച്ചു. അന്നേരം ആരാണ് ആദ്യം ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ വേണ്ടി നറുക്കിടുവാന്‍ നബി(സ) കല്‍പ്പിച്ചു. (ബുഖാരി. 3. 48. 840)
 
17) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി: വല്ലവനും സത്യം ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യട്ടെ. അല്ലെങ്കില്‍ മൌനം ദീക്ഷിക്കട്ടെ. (ബുഖാരി. 3. 48. 844)
 
19) ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു. മുസ്ളിം സമൂഹമേ, നിങ്ങള്‍ എങ്ങിനെ വേദക്കാരോട് മതവിധി അന്വേഷിക്കും. നിങ്ങളുടെ പ്രവാചകന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് അല്ലാഹുവില്‍ നിന്നുള്ള നൂതന വര്‍ത്തമാനം ഉള്‍ക്കൊള്ളുന്നത്. മനുഷ്യന്റെ വാക്കുകള്‍ അതില്‍ കലരാത്ത നിലക്ക് നിങ്ങളത് പാരായണം ചെയ്യുന്നു. ജൂത-ക്രിസ്ത്യാനികള്‍ തങ്ങളുടെ വേദഗ്രന്ഥം മാറ്റി മറിക്കുകയും അവരുടെ ഹസ്തങ്ങള്‍കൊണ്ട് അല്ലാഹു എഴുതിയത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിങ്ങളോട് പ്രസ്താവിക്കുന്നുണ്ട്. അങ്ങനെ അവര്‍ പറഞ്ഞു. (ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അതിനെ തുച്ഛമായ വിലക്ക് അവ വാങ്ങുവാന്‍ വേണ്ടി) നിങ്ങള്‍ക്ക് ലഭിച്ച ജ്ഞാനം അവരോട് ചോദിക്കുന്നതിനെ നിങ്ങളോട് വിരോധിക്കുന്നില്ലേ? എന്നാല്‍ അവരില്‍ ഒരു മനുഷ്യരും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ചോദിച്ചു പഠിപ്പിക്കുന്നത് ഞാന്‍ കാണുന്നുമില്ല. അല്ലാഹു സത്യം. (ബുഖാരി. 3. 48. 850)
 
1) അനസ്(റ) നിവേദനം: താങ്കള്‍ അബ്ദുല്ലാഹിബ്നു ഉബയ്യത്തിന്റെ അടുക്കലേക്ക് പുറപ്പെട്ടാലും എന്ന് നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ ഒരു കഴുതപ്പുറത്ത് കയറി അവന്റെ അടുക്കലേക്ക് നബി(സ) പുറപ്പെട്ടു. മുസ്ളിംകളും നബി(സ)യുടെ കൂടെ കാല്‍നടയായി പുറപ്പെട്ടു. അതു ഒരു ചതുപ്പ് സ്ഥലമായിരുന്നു. നബി(സ) അവനെ സമീപിച്ചപ്പോള്‍ എന്നില്‍ നിന്ന് നീ അകന്നു നില്‍ക്കുക. അല്ലാഹു സത്യം! താങ്കളുടെ കഴുതയുടെ ദുര്‍ഗന്ധം എന്നെ ഉപദ്രവിക്കുന്നു. ഉടനെ അന്‍സാരികളില്‍ പെട്ട ഒരാള്‍ പറഞ്ഞു. അല്ലാഹു സത്യം! നബിയുടെ കഴുതക്കാണ് നിന്നെക്കാള്‍ നല്ല വാസനയുള്ളത്. അപ്പോള്‍ അബ്ദുല്ലക്ക് വേണ്ടി അയാളുടെ സമുദായത്തിലെ ഒരു മനുഷ്യന്‍ കോപിച്ചു. അന്‍സാരിക്ക് വേണ്ടി അദ്ദേഹത്തിന്റെ സമുദായത്തില്‍ പെട്ടവരും അങ്ങനെ ഈത്തപ്പനയുടെ മടല്‍കൊണ്ടും കൈകള്‍, ചെരിപ്പ് എന്നിവ കൊണ്ടും തല്ല് നടന്നു. താഴെ പറയുന്ന സൂക്തം ഈ സംഭവത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. (സത്യവിശ്വാസികളില്‍ നിന്ന് ഇരുവിഭാഗം തമ്മില്‍ കലഹമുണ്ടായാല്‍ നിങ്ങള്‍ അവരുടെ ഇടയില്‍ യോജിപ്പുണ്ടാക്കുക. ഹുജ്റാത്ത്: 9). (ബുഖാരി. 3. 49. 856)
 
8) അനസ്(റ) നിവേദനം: റുബയ്യഅ് എന്ന മഹതി ഒരു അടിമസ്ത്രീയുടെ പല്ല് പൊട്ടിച്ചു. അപ്പോള്‍ റുബിയ്യഅ്ന്റെ ബന്ധുക്കള്‍ പ്രായശ്ചിത്തം സ്വീകരിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിസമ്മതിച്ചു. പ്രതികാരനടപടി തന്നെ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ നബി(സ)യുടെ അടുത്തുവന്നപ്പോള്‍ നബി(സ) പ്രതികാര നടപടിക്ക് കല്‍പ്പിച്ചു. അനസ്ബ്നുഉമര്‍(റ) പറഞ്ഞു. പ്രവാചകരേ! റുബിയ്യഅ് ന്റെ പല്ല് പൊട്ടിക്കപ്പെടുകയോ? താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. നബി(സ) അരുളി: അനസ്! അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ പ്രസ്താവിച്ചതാണ് പ്രതികാരനടപടി. ഉടനെ അവര്‍ തൃപ്തിപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. അപ്പോള്‍ നബി(സ) പറഞ്ഞു. നിശ്ചയം മനുഷ്യരുടെ ഇടയില്‍ ചിലരുണ്ട്. അവര്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്തുപറഞ്ഞാല്‍ അവനത് നിര്‍വ്വഹിച്ചുകൊടുക്കും. (ബുഖാരി. 3. 49. 866)
 
9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ചില ആളുകള്‍ ഈ ആയത്തു ദുര്‍ബ്ബലമാക്കപ്പെട്ടതാണെന്ന് വാദിക്കുന്നു. അല്ലാഹു സത്യം! ഇതു ദുര്‍ബ്ബലമാക്കപ്പെട്ട ആയത്തല്ല. എന്നാല്‍ ജനങ്ങള്‍ നിസ്സാരമാക്കിത്തള്ളിയ ആയത്താണ്. രണ്ടുതരം ബന്ധുക്കള്‍ ഉണ്ട്. ഒന്ന് അനന്തരം എടുക്കുന്നവന്‍. അവരാണ് ഹാജരാകുന്നതുവരെ തീറ്റിക്കേണ്ടത്. മറ്റൊന്ന് അനന്തരവകാശം എടുക്കാത്തവര്‍. അവരാണ് ഹാജരാകുന്നവരോട് നല്ല വാക്ക് പറയേണ്ടത് നിനക്ക് യാതൊന്നുമില്ലെന്ന് അവന്‍ പറയണം. (ബുഖാരി. 4. 51. 21)
 
1) ആയിശ(റ) നിവേദനം: അല്ലാഹു വിശ്വാസികളെ! നിങ്ങളുടെ അടുക്കലേക്ക് സത്യവിശ്വാസികളായ സ്ത്രീകള്‍ സ്വദേശം ഉപേക്ഷിച്ചു കൊണ്ടുവന്നാല്‍. എന്ന് തുടങ്ങുന്ന ആയത്ത് (60:10 12) ഓതിക്കേള്‍പ്പിച്ചുകൊണ്ട് നബി(സ) അവരെ പരിശോധിക്കും. ഈ ആയത്തില്‍ പറഞ്ഞ സംഗതികള്‍ അംഗീകരിക്കുന്നവരോട് നബി(സ) പറയും: ഞാന്‍ നിനക്ക് ബൈഅത്ത് ചെയ്തിരിക്കുന്നു. അല്ലാഹു സത്യം! പ്രവാചകന്‍ ഒരിക്കലും ബൈഅത്ത് ചെയ്യുമ്പോള്‍ ഒരു സ്ത്രീയുടെയും കൈ സ്പര്‍ശിക്കാറില്ല. വാക്കുകള്‍ കൊണ്ട് മാത്രമാണ് അവിടുന്ന് സ്ത്രീകളുമായി ബൈഅത്തു ചെയ്യാറുള്ളത്. (ബുഖാരി. 3. 50. 874)
 
10) അനസ്(റ) നിവേദനം: ഒരിക്കല്‍ ബനൂസുലൈം ഗോത്രക്കാരായ എഴുപതുപേരെ നബി(സ) ബനൂആമിര്‍ ഗോത്രക്കാരുടെ അടുക്കലേക്ക് നിയോഗിച്ചു. അവര്‍ അവിടെയെത്തിയപ്പോള്‍ എന്റെ അമ്മാവന്‍ അവരോട് പറഞ്ഞു; നിങ്ങളെക്കാള്‍ മുമ്പ് ഞാന്‍ അവരുടെയടുത്തേക്ക് പോകാം. നബി(സ)യുടെ സന്ദേശം ഞാനവര്‍ക്കെത്തിക്കും വരേക്കും അവരെനിക്ക് അഭയം നല്‍കിയാല്‍ ഞാന്‍ നിങ്ങളേയും വിളിക്കാം. അല്ലാത്തപക്ഷം നിങ്ങളെന്റെ സമീപത്തായി നിന്നാല്‍ മതി. അങ്ങനെ അദ്ദേഹം മുന്നിട്ടുചെന്നു. അവരദ്ദേഹത്തിന് അഭയം നല്‍കി. അദ്ദേഹം അവരോട് നബി(സ)യെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ക്ക് സൂചന നല്‍കുകയും ഉടനെയവന്‍ അദ്ദേഹത്തിന് കുന്തംകൊണ്ട് കുത്തുകൊടുത്തു. അത് അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹം പറഞ്ഞു. അല്ലാഹു അക്ബര്‍! കഅ്ബ: യുടെ രക്ഷിതാവ് സത്യം. ഞാന്‍ വിജയിച്ചുകഴിഞ്ഞു. ശേഷം അദ്ദേഹത്തിന്റെ ശേഷിച്ച സ്നേഹിതന്മാരുടെ നേരെ തിരിഞ്ഞു. അവരുടെ കൂട്ടത്തില്‍ മുടന്തനായ ഒരാളൊഴികെ മറ്റെല്ലാവരെയും കൊന്നുകളഞ്ഞു. മുടന്തന്‍ ഒരു മലമുകളില്‍ കയറി രക്ഷപ്പെട്ടു. ഈയവസരത്തില്‍ ജീബ്രീല്‍ (അ) നബി(സ)യെ സമീപിച്ച് അവരെല്ലാം തങ്ങളുടെ നാഥനെ കണ്ടുമുട്ടിയെന്നും അവരുടെ നാഥന്‍ അവരെ സംബന്ധിച്ചും അവര്‍ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നുവെന്നും അറിയിച്ചു. ഞങ്ങള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു. "ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടിക്കഴിഞ്ഞു. എന്നിട്ട് അവന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും സംതൃപ്തനായിരുന്നു. ഇതു ഞങ്ങളുടെ ജനതയെ നിങ്ങള്‍ അറിയിക്കുവിന്‍'' ശേഷം ഈ വാക്യം ദുര്‍ബ്ബലപ്പെടുത്തി. അതിനുശേഷം നബി(സ) ദിഅ്ല്, ദക്വാന്‍, ബനൂലിഹ്യാന്‍, ബനൂഉസയ്യ് - അല്ലാഹുവിനോടും അവന്റെ ദൂതനോടും ധിക്കാരം പ്രവര്‍ത്തിച്ചവരാണവര്‍ - എന്നീ ഗോത്രങ്ങള്‍ക്കെതിരില്‍ നാല്‍പത് പ്രഭാതത്തില്‍ പ്രാര്‍ത്ഥന (ഖുനൂതൂ) നടത്തി. (ബുഖാരി. 4. 52. 57)
 
12) അബൂഹുറൈ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരാളും മുറിവേല്‍ക്കുകയില്ല - ആരാണ് അവന്റെ മാര്‍ഗ്ഗത്തില്‍ മുറിവേല്‍ക്കുന്നവനെന്ന് അല്ലാഹുവിനാണ് അറിയുക - അന്ത്യനാളില്‍ അവന്റെ മുറിവില്‍ നിന്നും രക്തമൊഴുകുന്ന നിലയിലല്ലാതെ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയില്ല. ആ മുറിവില്‍ വര്‍ണ്ണം രക്തത്തിന്റെ വര്‍ണ്ണമാണ്. എന്നാല്‍ ഗന്ധം കസ്തൂരിയുടേതുമായിരിക്കും. (ബുഖാരി. 4. 52. 59)
 
13) അനസ്(റ) പറയുന്നു: അനസ്ബ്നുന്നളീറിന്റെ സഹോദരി റുബയ്യിഅ് ഒരു സ്ത്രീയുടെ മുന്‍പല്ല് പൊട്ടിച്ചു കളഞ്ഞു. നബി(സ) ശിക്ഷാ നടപടി എടുക്കാന്‍ കല്‍പിച്ചു. അപ്പോള്‍ അനസ്ബ്നുന്നളീര്‍(റ) പറഞ്ഞു. പ്രവാചകരേ! സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. ഉടനെ നഷ്ടപരിഹാരം വാങ്ങല്‍ കൊണ്ട് അന്യായക്കാര്‍ തൃപ്തിപ്പെട്ടു. ശിക്ഷാ നടപടി അവര്‍ വേണ്ടെന്നു വെക്കുകയും ചെയ്തു. അന്നേരം നബി(സ) അരുളി: അല്ലാഹുവിന്റെ ദാസന്മാരില്‍ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ മേല്‍ സത്യം ചെയ്തു കൊണ്ട് അവര്‍ ഒരു സംഗതി ചോദിച്ചാല്‍ അല്ലാഹു അവര്‍ക്കതു നിറവേറ്റിക്കൊടുക്കും. (ബുഖാരി. 4. 52. 61)
 
1) ഉമര്‍ (റ) പറയുന്നൂ: നബി(സ) അരുളി: നമ്മുടെ ധനം ആര്‍ക്കും അനന്തരാവകാശമായിലഭിക്കുകയില്ല. നാം ഉപേക്ഷിച്ചുപോകുന്ന സ്വത്തു ദൈവമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യാനുളളതായിരിക്കും. അല്ലാഹു യുദ്ധത്തില്‍ കൈവരുത്തി കൊടുത്ത ധനത്തില്‍ നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്ക് ആവശ്യമുളള ചിലവ് സംഖ്യ നീക്കികൊടുക്കുകയാണ് നബി(സ) ചെയ്തിരുന്നത്. ബാക്കിയുളള അല്ലാഹുവിന്റെ ധനം (ബൈത്തൂല്‍മാല്‍) ചിലവുചെയ്യുന്ന രംഗങ്ങളിലേക്ക് തിരിച്ചുവിടും. തുടര്‍ന്ന് നബി(സ)യുടെ അനുചരന്മാരായ സദസ്യരോട് ഉമര്‍(റ) ചോദിച്ചു. ആകാശഭൂമികള്‍ ഏത് രക്ഷിതാവിന്റെ നിയന്ത്രണത്തിലാണോ സ്ഥിതിചെയ്യുന്നത്, ആ നാഥനാണ് സത്യം. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കറിവില്ലേ? അതേ എന്ന് സദസ്യര്‍ മറുപടി നല്‍കി. സദസ്സില്‍ അലി, അബ്ബാസ്, ഉസ്മാന്‍, അബ്ദുറഹിമാന്ബ്ബ്നു ഔഫ്, സുബൈര്‍, സഅദ്(റ) എന്നിവരെല്ലാം ഉണ്ടായിരുന്നു. (ബുഖാരി. 4. 53. 326)
 
1) ഇംറാന്‍(റ) നിവേദനം: ഞാനൊരിക്കല്‍ നബി(സ)യുടെ അടുത്തു പ്രവേശിച്ചു. എന്റെ ഒട്ടകത്തെ വാതിലില്‍ ബന്ധിപ്പിച്ചു. അപ്പോള്‍ ബനുതമീമില്‍പ്പെട്ട ഒരു വിഭാഗം അവിടെ കയറി വന്നു. (ആവര്‍ത്തനം) ശേഷം യമനില്‍പ്പെട്ട ചിലര്‍ തിരുസന്നിധിയില്‍ കയറിവന്നു. ഞങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ചോദിക്കുവാന്‍ വന്നവരാണെന്ന് പറഞ്ഞു. നബി(സ) അരുളി: ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവുമുണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്ന് വെളളത്തിനു മീതെയാണ്. അങ്ങനെ അവന്‍ ഏട്ടില്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അവന്‍ ആകാശഭൂമികളെ സൃഷ്ടിച്ചു. ഈ അവസരത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഹുസൈന്റെ മകനെ! നിന്റെ ഒട്ടകം ഓടിപ്പോയിരിക്കുന്നു. ഉടനെ ഞാന്‍ എഴുന്നേറ്റുപോയി. ആ ഒട്ടകം മരീചിക മുറിച്ചുകൊണ്ട് അതാ പോകുന്നു! അല്ലാഹു സത്യം ആ ഒട്ടകത്തെ ഉപേക്ഷിച്ച് നബി(സ)യുടെ മുമ്പിലിരുന്ന് അവിടുത്തെ ഉപദേശം കേട്ടിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്ന് എനിക്ക് ഖേദം തോന്നി. ത്വാരിഖ്(റ) പറയുന്നു: ഉമര്‍(റ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു. ഒരിക്കല്‍ തിരുമേനി(സ) ഞങ്ങളില്‍ പ്രസംഗിക്കുന്നവനായി എഴുന്നേറ്റു നിന്നു. എന്നിട്ട് പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ഞങ്ങളോട് അവിടുന്ന് വര്‍ത്തമാനം പറഞ്ഞു. അങ്ങനെ സ്വര്‍ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും നരകവാസികള്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതുവരെയുളള വിവരണം ഞങ്ങള്‍ക്ക് നല്‍കി. അതിനെ ഗ്രഹിച്ചവന്‍ ഗ്രഹിക്കുകയും വിസ്മരിച്ചവന്‍ വിസ്മരിക്കുകയും ചെയ്തു. (ബുഖാരി. 4. 54. 414)
 
23) അബൂസഈദില്‍ഖുദ്രി(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ അവര്‍ക്ക് മീതെയുളള മാളികമുകളിലെ നിവാസികളെ ആകാശത്തിന്റെ കിഴക്കോ അല്ലെങ്കില്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ജ്വലിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ ദര്‍ശിക്കും. അവരുടെ ഇടയിലുളള പദവികള്‍ തമ്മിലുളള വ്യത്യാസം കാരണം. സഹാബിമാര്‍ ചോദിച്ചു. പ്രവാചകരേ! അതു പ്രവാചകന്മാരുടെ പദവികളായിരിക്കും. അവിടെ മറ്റാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുകയില്ലല്ലോ. നബി(സ) പ്രത്യുത്തരം നല്‍കി. അതെ, എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു സത്യം. അല്ലാഹുവില്‍ വിശ്വസിക്കുകയും പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്ത പുരുഷന്മാരാണിവര്‍. (ബുഖാരി. 4. 54. 478)
 
4) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗാവസരത്തില്‍ അലി(റ) അവിടുത്തെയടുക്കല്‍ നിന്നും പുറത്തുവന്നപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: അബുല്‍ഹസ്സന്‍! നബിക്കെങ്ങനെയുണ്ട്? അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നബി(സ)ക്ക് സുഖമാണ്. അബ്ബാസ്(റ) അദ്ദേഹത്തിന്റെ കൈ പിടിച്ച് പറഞ്ഞു: അല്ലാഹു സത്യം! മൂന്നു ദിവസം കഴിഞ്ഞാല്‍ നീ വടിയുടെ അടിമയായിരിക്കും (നിസ്സഹായനായിരിക്കും) ഈ രോഗത്തില്‍ നബി(സ) മരണപ്പെടുമെന്ന് ഞാന്‍ വിചാരിക്കുന്നു. അബ്ദുല്‍മുത്തലിബ് പരമ്പരയില്‍പ്പെട്ടവരുടെ മരണവേളയിലുളള മുഖലക്ഷണം എനിക്കു നന്നായറിയാം. നമുക്കൊരുമിച്ച് നബി(സ)യുടെയടുക്കലേക്ക് പോയി നബി(സ)ക്ക് ശേഷം ഭരണകാര്യം ആരാണ് ഏറ്റെടുക്കേണ്ടതെന്ന് ചോദിയ്ക്കാം. ഭരണം ഏറ്റെടുക്കേണ്ടത് നാമാണെങ്കില്‍ അതു നാം അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ നബി(സ) നമ്മുടെ കാര്യത്തില്‍ അവരോട് വസീയത്ത് ചെയ്യുമല്ലോ. അലി പറഞ്ഞു. അല്ലാഹു സത്യം. നബി(സ)യോട് നാം അത് അന്വേഷിക്കുമ്പോള്‍ അവിടുന്ന് നമുക്ക് തരികയില്ലെന്ന് അരുളിയെന്ന് വെയ്ക്കുക. പിന്നീട് ജനങ്ങളും അതു നമുക്ക് തരികയില്ല. അല്ലാഹു സത്യം. ഞാന്‍ നബി(സ) യോടന്വേഷിക്കുകയേയില്ല. (ബുഖാരി. 5. 59. 728)
 
3) ഇബ്നുമസ്ഊദ്(റ) പറയുന്നു: അല്ലാഹു സത്യം. നബി(സ)യുടെ നാവില്‍ നിന്ന് എഴുപതില്‍ പരം അധ്യായങ്ങള്‍ ഞാന്‍ കേട്ടുപഠിച്ചിട്ടുണ്ട്. അല്ലാഹു സത്യം. നബി(സ)യുടെ അനുചരന്മാര്‍ തീര്‍ച്ചയായും ഞാനാണ് അവരില്‍ ഖുര്‍ആന്‍ എനിക്ക് ഏറ്റവും പഠിച്ചവനെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ അവരില്‍ ശ്രേഷ്ഠന്‍ അല്ലെങ്കിലും. (ബുഖാരി. 6. 61. 522)
 
5) അബ്ദുല്ല(റ) നിവേദനം: ആരാധനക്ക് അവകാശപ്പെട്ട അല്ലാഹു സത്യം. പരിശുദ്ധ ഖുര്‍ആനിലെ ഓരോ സൂറത്തും എവിടെ അവതരിപ്പിച്ചു എന്നും ഓരോസൂക്തവും ആരില്‍ അവതരിപ്പിച്ചുവെന്നും എനിക്കറിയാം. പരിശുദ്ധ ഖുര്‍ആനിനെക്കുറിച്ച് എന്നെക്കാള്‍ അറിവുളളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാനവന്റെ അടുക്കലേക്ക് വാഹനം കയറുക തന്നെ ചെയ്യും. എന്റെ ഒട്ടകത്തിന് അവിടെക്ക് എത്താന്‍ സാധിക്കുമെങ്കില്‍. (ബുഖാരി. 6. 61. 524)
 
6) അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ രാത്രി നമസ്കാരത്തില്‍ 'കുല്‍ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന്‍ കേട്ടു. അതയാള്‍ ആവര്‍ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള്‍ കേട്ട മനുഷ്യന്‍ നബിയുടെ അടുക്കല്‍ ചെന്ന് ഈ വിവരം ഉണര്‍ത്തി. അയാളുടെ ദൃഷ്ടിയില്‍ ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി. 6. 61. 533)
 
17) അബൂമൂസാ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഖുര്‍ആനുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവീന്‍. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. കയര്‍ മുറിച്ച് ചാടിപ്പോകുന്ന ഒട്ടകത്തേക്കാളും ശക്തിയോടെ ചാടിപ്പോകുന്നവന്നാണ് ഖുര്‍ആന്‍. (ബുഖാരി. 6. 61. 552)
 
1) അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
 
36) ആയിശ(റ) പറയുന്നു: നബി(സ) എന്നോട് അരുളി: നിനക്ക് എന്നെക്കുറിച്ച് സംതൃപ്തിയോ കോപമോഎന്താണുളളതെന്ന് നിന്റെ ഭാവത്തില്‍ നിന്ന് ഞാന്‍ ഗ്രഹിക്കാറുണ്ട്. അതെങ്ങിനെയാണ് ഗ്രഹിക്കുകയെന്ന് ഞാന്‍ ചോദിച്ചു. നബി(സ) അരുളി: നിനക്ക് എന്നെക്കുറിച്ച് സംതൃപ്തിയാണുളളതെങ്കില്‍ അല്ല, മുഹമ്മദിന്റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നീ പറയുക. എന്നോട് കോപിച്ചിരിക്കുകയാണെങ്കില്‍ അല്ല, ഇബ്രാഹിമിന്റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നീ പറയുക. ഞാന്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹു സത്യം. താങ്കള്‍ പറഞ്ഞതു ശരിതന്നെയാണ്. എങ്കിലും അങ്ങയുടെ നാമം മാത്രമെ ഞാനപേക്ഷിക്കാറുളളൂ. (സ്നേഹം എന്റെ മനസ്സിലുണ്ടായിരിക്കും). (ബുഖാരി. 7. 62. 155)
 
2) അബൂഹുറൈറ(റ) പറയുന്നു: ഒരിക്കല്‍ എന്നെ കഠിന വിശപ്പ് ബാധിച്ചു. ഞാന്‍ ഉമര്‍(റ) നെ കണ്ടുമുട്ടി. അദ്ദേഹത്തോട് ഖുര്‍ആനിലെ ഒരു സൂക്തം ഓതിത്തരാന്‍ ഞാനാവശ്യപ്പെട്ടു. അദ്ദേഹം വീട്ടില്‍ കയറി എനിക്ക് പ്രവേശിക്കുവാന്‍ വാതില്‍ തുറന്നു തന്നു. വിദൂരമല്ലാത്ത നിലക്ക് ഞാന്‍ നടന്നു. വിശപ്പിന്റെ കാഠിന്യം മൂലം കമിഴ്ന്നു വീണുപോയി. ഉടനെ നബി(സ) വന്നു എന്റെ തലക്കരികില്‍ നില്‍ക്കുന്നു! അവിടുന്നു വിളിച്ചു: അബുഹുറൈറ! പ്രവാചകരേ! ഞാനിതാ താങ്കള്‍ക്കുത്തരം നല്‍കുന്നുവെന്ന് ഞാന്‍ പറഞ്ഞു. നബി(സ) എന്റെ കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചു. എന്നെ ബാധിച്ച അവശത അവിടുന്ന് മനസ്സിലാക്കി. എന്നെ അവിടുത്തെ വീട്ടിലേക്ക് കൊണ്ടുപോയി. എനിക്ക് ഒരു വലിയ കോപ്പ പാല്‍ തരാന്‍ കല്‍പ്പിച്ചു. ഞാനതുകുടിച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും കുടിക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ വീണ്ടും കുടിച്ചു. മൂന്നാമതും കുടിക്കാനുപദേശിച്ചു. ഞാന്‍ കുടിച്ചു. അവസാനം ചുളിവെല്ലാം നിവര്‍ന്ന് വയറ് ഒരു കോപ്പ പോലെയായി. അനന്തരം ഞാന്‍ ഉമറിനെ കണ്ടു. അപ്പോള്‍ എന്റെ കഥ അദ്ദേഹത്തെ ഉണര്‍ത്തി. ഞാന്‍ പറഞ്ഞു: അക്കാര്യം നിറവേറ്റാന്‍ താങ്കളേക്കാള്‍ അര്‍ഹനായ ഒരാളെ അല്ലാഹു എനിക്ക് സൌകര്യപ്പെടുത്തിത്തന്നു. അല്ലാഹു സത്യം! ഒരായത്തോതാന്‍ ഞാനാവശ്യപ്പെട്ടപ്പോള്‍ ആ ആയത്തോതാന്‍ താങ്കളേക്കാള്‍ എനിക്കറിവുണ്ടായിരുന്നു. (എന്റെ വിശപ്പിന്റെ കാര്യം താങ്കളെ ഗ്രഹിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അപ്രകാരം ആവശ്യപ്പെട്ടത്) ഉമര്‍ പറഞ്ഞു: നിങ്ങളെ എന്റെ വീട്ടില്‍ വരുത്തി ആഹാരം നല്‍കുന്നത് ചുവന്ന ഒട്ടകങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയം നിറഞ്ഞതാണ്. (ബുഖാരി. 7. 65. 287)
 
10) ആയിശ(റ) പറയുന്നു: എന്നെ തലവേദന പിടികൂടിയപ്പോള്‍ ഹാ! എന്റെ തല തകര്‍ന്നല്ലോ എന്ന് ഞാന്‍ വിലപിച്ചു. നബി(സ) അരുളി: ഞാന്‍ ജീവിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് നിന്നെ മരണം ബാധിച്ചതെങ്കില്‍ ഞാന്‍ നിനക്ക് പാപമോചനത്തിനായി അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. ആയിശ(റ) പറയുന്നു: ആഹാ! സങ്കടം. അല്ലാഹു സത്യം. താങ്കള്‍ ഞാന്‍ മരിക്കാനാഗ്രഹിക്കുന്നുവെന്ന് ഞാന്‍ ഊഹിക്കുന്നു. അപ്രകാരം സംഭവിക്കുന്നപക്ഷം താങ്കള്‍ അന്ന് വൈകുന്നേരം തന്നെ താങ്കളുടെ മറ്റൊരു ഭാര്യയുമായി കൂടിക്കഴിയും! നബി(സ) അരുളി: യഥാര്‍ത്ഥത്തില്‍ എന്റെ തലക്കാണ് കേട്. ആളുകള്‍ അതുമിതും പറയാതിരിക്കുവാനും അതിമോഹികള്‍ ഭരണകാര്യത്തില്‍ കണ്ണുവെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്റെയും അദ്ദേഹത്തിന്റെ പുത്രന്റെയുമടുക്കലേക്ക് ആളെ നിയോഗിക്കുവാന്‍ വരെ ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി. അതല്ലാഹുവിന് സമ്മതമാവുകയില്ല. സത്യവിശ്വാസികള്‍ അതു നിരസിക്കുകയും ചെയ്തേക്കും. (ബുഖാരി. 7. 70. 570)
 
4) അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി(സ)യോട് പറഞ്ഞു: എന്റെ സഹോദരന്റെ വയറിന്ന് സുഖമില്ല. നബി(സ)അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക ആ മനുഷ്യന്‍ രണ്ടാമതും നബി(സ)യുടെ അടുത്തുവന്നു ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക. മൂന്നാമതും വന്നു. അപ്പോഴും നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുകയെന്ന് നബി(സ) അരുളി: വീണ്ടും അയാള്‍ വന്നുപറഞ്ഞു; ഞാനിങ്ങനെ ചെയ്തിട്ടും സുഖം കാണുന്നില്ല. നബി(സ) അരുളി: അല്ലാഹു പറഞ്ഞത് സത്യം തന്നെ. നിന്റെ സഹോദരന്റെ വയറ് കളവാക്കി നീ തേന്‍ തന്നെ കുടിപ്പിക്കുക. അദ്ദേഹത്തിന് വീണ്ടും തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു. (ബുഖാരി. 7. 71. 588)
 
15) അബൂശുറൈഹ്(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ് പ്രവാചകരേ! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍. (ബുഖാരി. 8. 73. 45)
 
30) അബ്ദുല്ല(റ) നിവേദനം: സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗ്ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്നപക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായിത്തീരും. കളളം പറയുന്നശീലം ദുര്‍വൃത്തിയിലേക്കും ദുര്‍വൃത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കളളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവുമധികം കളളം പറയുന്നവനായി അവന്റെ പേര്‍ അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും. (ബുഖാരി. 8. 73. 116)
 
16) ഇബ്നുഉമര്‍ (റ) പറയുന്നു: അല്ലാഹു സത്യം! ഒരു ഇഷ്ടികക്കു മുകളില്‍ മറ്റൊരു ഇഷ്ടിക ഞാന്‍ വെച്ചിട്ടില്ല. ഒരു ഈത്തപ്പനപോലും ഞാന്‍ കൃഷിചെയ്തിട്ടില്ല. നബി(സ) മരിച്ചതു മുതല്‍. (ബുഖാരി. 8. 74. 316)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സത്യം! തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം എഴുപതില്‍ അധികം പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടാറുണ്ട്. (ബുഖാരി. 8. 75. 319)
 
6) അബ്ദുല്ല(റ) നിവേദനം: അങ്ങിനെയല്ല. ഹൃദയങ്ങളെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം എന്ന് നബി(സ) പലപ്പോഴും പറയാറുണ്ടായിരുന്നു. (ബുഖാരി. 8. 77. 614)
 
1) അബ്ദുറഹ്മാന്‍ ബിന്‍ സമുറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ അബ്ദുറഹ്മാന്‍! നീ അധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കതു ലഭിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിനക്കായിരിക്കും. ആവശ്യപ്പെടാതെ നിനക്കാസ്ഥാനം ലഭിച്ചാല്‍ അധികാരസ്ഥാനത്തു നിനക്ക് സഹായസഹകരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും. ഇപ്രകാരം നീ ഒരു സത്യം ചെയ്തു. ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതല്‍ പ്രയോജനമെന്ന് നിനക്ക് തോന്നി. എങ്കില്‍ പ്രായശ്ചിത്തം നല്‍കി നിന്റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതല്‍ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 8. 78. 619)
 
3) അബൂദര്‍റ്(റ) നിവേദനം: ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവര്‍ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി. കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവര്‍ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി എന്ന് കഅ്ബ:യുടെ നിഴലില്‍ ഇരുന്നുകൊണ്ട് അവിടുന്ന് പറയുന്നുണ്ട്. അവിടുന്ന് എന്നില്‍ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ അവിടുത്തെ മുമ്പില്‍ ചെന്നിരുന്നു. അപ്പോഴും അവിടുന്ന് അങ്ങിനെ അരുളിക്കൊണ്ടിരുന്നു. എനിക്ക് മൌനം ദീക്ഷിക്കുവാന്‍ കഴിഞ്ഞില്ല. എന്നെവളരെയേറെ ദു:ഖം ബാധിച്ചു. ഞാന്‍ ചോദിച്ചു: പ്രവാചകരേ! എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് വേണ്ടി ബലി. ആരെക്കുറിച്ചാണ് താങ്കള്‍ അരുളിക്കൊണ്ടിരിക്കുന്നത്? നബി(സ) അരുളി: കൂടുതല്‍ ധനമുള്ളവര്‍ തന്നെ. പക്ഷെ, ആ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചെയ്തവര്‍ അതിലുള്‍പ്പെടുകയില്ല. (ബുഖാരി. 8. 78. 633)
 
4) അബ്ദുല്ല(റ) നിവേദനം: അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി മനുഷ്യരെ വധിക്കുക, കള്ളസത്യം ചെയ്യുക മുതലായവ മഹാപാപത്തില്‍ പെട്ടതാണെന്ന് നബി(സ) അരുളി. (ബുഖാരി. 8. 78. 667)
 
3) ഹമ്മാദ്(റ) പറയുന്നു: നബി(സ) അരുളി: ഞാനൊരു സംഗതിചെയ്യുകയില്ലെന്ന് സത്യം ചെയ്തു. ശേഷം അതിനേക്കാള്‍ ഉത്തമമായതു കണ്ടാല്‍ സത്യം ലംഘിച്ച് പ്രായശ്ചിത്തം നല്‍കും. (ബുഖാരി. 8. 79. 710)
 
4) ഉമര്‍ (റ) നിവേദനം: നബി(സ)യുടെ കാലത്ത് അബ്ദുല്ല എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. ജനങ്ങള്‍ അയാളെ കഴുത (ഹിമാര്‍) എന്നാണ് വിളിച്ചിരുന്നത്. അയാള്‍ നബി(സ)യെ തമാശ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മദ്യപിച്ച കാരണം നബി(സ) അയാളെ അടിച്ചു. വീണ്ടും മദ്യപിച്ചതുമൂലം അയാളെ നബിയുടെ മുന്നില്‍ കൊണ്ടു വന്നു. അപ്പോഴും നബിയുടെ കല്പനപ്രകാരം അനുചരന്മാര്‍ അയാളെ അടിച്ചു. കൂട്ടത്തിലൊരാള്‍ പറഞ്ഞു. അല്ലാഹു നിന്നെ ശപിക്കട്ടെ. എത്ര പ്രാവശ്യമായി അവനെ മദ്യപിച്ച നിലക്ക് പിടിച്ചുകൊണ്ടുവരുന്നു. നബി(സ) അരുളി: നിങ്ങളയാളെ ശപിക്കരുത്. അല്ലാഹു സത്യം! അയാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്നേഹിക്കുന്നുവെന്ന് തന്നെയാണ് എന്റെ അറിവ്. (ബുഖാരി. 8. 81. 771)
 
23) ഇബാദത്തു(റ) പറയുന്നു: ഞങ്ങള്‍ എവിടെയായിരുന്നാലും സത്യം പറയുവാനും അതിന് വേണ്ടി നിലകൊള്ളുവാനും അല്ലാഹുവിന്റെ പ്രശ്നത്തില്‍ ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഒട്ടും ഭയപ്പെടാതിരിക്കുവാനും നബി(സ) പ്രതിജ്ഞ ചെയ്യുകയുണ്ടായി. (ബുഖാരി. 9. 89. 307)
 
10) ആയിശ(റ) നിവേദനം: അവര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നോട് പറഞ്ഞു: ഞാന്‍ മരിച്ചാല്‍ എന്നെ എന്റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. നിങ്ങള്‍ നബി(സ)യുടെ കൂടെ എന്നെ ഖബറടക്കം ചെയ്യരുത്. തീര്‍ച്ചയായും സ്വയം പരിശുദ്ധപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഉര്‍വ്വ(റ) പറയുന്നു: ഉമര്‍(റ) ആയിശ(റ)യുടെ അടുക്കലേക്ക് ഇപ്രകാരം ആവശ്യപ്പെട്ടുകൊണ്ട് ആളെ അയച്ചു. എന്റെ രണ്ടു സ്നേഹിതന്മാരുടെ കൂടെ എന്നെ കബറടക്കം ചെയ്യുവാന്‍ നിങ്ങള്‍ അനുമതി നല്‍കിയാലും. അവര്‍ പറഞ്ഞു: അതെ! അല്ലാഹു സത്യം. സഹാബിമാരെക്കാള്‍ ഞാന്‍ ആരെയും മുന്‍ഗണന നല്‍കുകയില്ലെന്ന് ആയിശ(റ) പറയും. (ബുഖാരി. 9. 92. 428)
 
12) ജാബിര്‍ (റ) നിവേദനം: ഇബ്നുസ്സയ്യാദ് തന്നെയാണ് ദജ്ജാലെന്ന് അദ്ദേഹം സത്യം ചെയ്തു ഉറപ്പിച്ച് പറയാറുണ്ടായിരുന്നു. കൂടുതലായി നിങ്ങള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്തുറപ്പിച്ചുപറയുകയാണോ എന്നു ഞാന്‍ (നിവേദകന്‍) ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ) യുടെ മുമ്പില്‍ വെച്ച് ഉമര്‍(റ) ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞുകൊണ്ട് സത്യം ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) അതു നിഷേധിക്കുകയുണ്ടായില്ല. (ബുഖാരി. 9. 92. 453)
 
93) ഖത്താദ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില്‍ ധാരാളം സത്യം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അത് ചരക്കുകള്‍ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)
 
59) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) അരുള്‍ ചെയ്തു. എന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവനെക്കൊണ്ട് സത്യം! നിങ്ങളാരും പാപം ചെയ്യുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങളെ ഇവിടെ നിന്ന് തുടച്ചുമാറ്റും: പാപം ചെയ്ത് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും പൊറുക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ ഇവിടെ കൊണ്ടുവരികയും ചെയ്യും. (മുസ്ലിം)
 
25) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ മുആവിയ(റ) പള്ളിയിലെ സദസ്സില്‍ ചെന്ന് നിങ്ങള്‍ എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അവര്‍ പറഞ്ഞു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇരിക്കുന്നത്. മുആവിയ(റ) ചോദിച്ചു: അല്ലാഹുവാണ്, അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരുന്നത്? അതിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ ഇവിടെ ഇരുന്നത്. മുആവിയ(റ) പറഞ്ഞു: നിങ്ങള്‍ക്ക് തെറ്റിദ്ധാരണയുള്ളതുകൊണ്ടല്ല ഞാന്‍ സത്യം ചെയ്യുന്നത്. എന്റെ പദവിയിലുള്ള ആരും എന്നേക്കാള്‍ കുറഞ്ഞ ഹദീസ് ഉച്ചരിച്ചിട്ടില്ല. (ഞാന്‍ അത്രയും സൂക്ഷ്മതയാണ് അക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ളത്) ഒരിക്കല്‍ അസ്വ്ഹാബികളുടെ ഒരു സദസ്സില്‍ റസൂല്‍(സ) പുറപ്പെട്ടു ചെന്നു കൊണ്ട് ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്? ഇസ്ളാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുകയും അതുകൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ചെയ്തതിന്റെ പേരില്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു: അല്ലാഹുവാണെ, അതിനുവേണ്ടി മാത്രമാണോ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്? നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത് കൊണ്ടല്ല ഞാന്‍ സത്യം ചെയ്യുന്നത്. അല്ലാഹു നിങ്ങളെപ്പറ്റി മലക്കുകളോട് അഭിമാനപൂര്‍വ്വം സംസാരിക്കുന്നുണ്ടെന്ന് ജിബ്രീല്‍ (അ) എന്നോട് പറഞ്ഞു. (മുസ്ലിം)
 
32) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) യൊന്നിച്ച് ഞങ്ങള്‍ ഭക്ഷണത്തിനു പങ്കെടുക്കേണ്ടിവന്നാല്‍ അവിടുന്ന് ഭക്ഷിച്ചുതുടങ്ങുന്നതു വരെ ഞങ്ങള്‍ കൈ ഭക്ഷണത്തളികയില്‍ വെക്കാറില്ല. ഞങ്ങളൊരിക്കല്‍ തിരുദൂതരൊന്നിച്ച് ഒരു സദ്യയില്‍ പങ്കെടുത്തു. അപ്പോഴൊരു യുവതി അവളെ ആരോ പിടിച്ചുന്തിയതുപോലെ ഓടിവന്ന് ഭക്ഷണത്തില്‍ കൈവെക്കാന്‍ ശ്രമിച്ചു. റസൂല്‍(സ) അവളുടെ കൈക്കു പിടിച്ചു. (ഭക്ഷിക്കാനനുവദിച്ചില്ല) പിന്നീടൊരു ഗ്രാമീണനായ അറബി അവനെയും ആരോ പിടിച്ചുന്തിയതു പോലെ ഓടിവന്നു. റസൂല്‍(സ) അവന്റെയും കൈപിടിച്ചു. എന്നിട്ട് പറഞ്ഞു. നിശ്ചയം, അല്ലാഹുവിന്റെ നാമം (ബിസ്മി) ഉച്ചരിച്ചിട്ടില്ലെ ങ്കില്‍ ആഹാരത്തില്‍ പിശാച് പങ്കെടുക്കും. അത് തനിക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ യുവതിയെ അവന്‍ കൊണ്ടുവന്നത്. അപ്പോഴാണ് ഞാനവളുടെ കൈപിടിച്ചത്. പിന്നീട് ഈ ഗ്രാമീണനായ അറബിയെ അവന്‍ കൊണ്ടുവന്നു. അപ്പോഴും അവന്റെ കൈ ഞാന്‍ പിടിച്ചു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം! നിശ്ചയം പിശാചിന്റെ കൈ അവര്‍ രണ്ടാളുകളുടെ കയ്യോടുകൂടി എന്റെ കയ്യില്‍ അകപ്പെട്ടിരുന്നു. അതിനു ശേഷം അല്ലാഹുവിന്റെ പേര് പറഞ്ഞുകൊണ്ട് റസൂല്‍(സ) ഭക്ഷിച്ചു. (മുസ്ലിം)
 
40) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: മൂന്നു തരക്കാര്‍! അന്ത്യ ദിനത്തില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ അവരിലേക്ക് തിരിഞ്ഞുനോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ഇല്ല. വേദനാജനകമായ ശിക്ഷ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. നിവേദകര്‍ പറയുന്നു: റസൂല്‍(സ) ഇത് മൂന്ന് പ്രാവശ്യം ഓതി കേള്‍പ്പിച്ചു. അബൂദര്‍റ് പറഞ്ഞു: അവര്‍ പരാജിതരാണല്ലോ, അല്ലാഹുവിന്റെ പ്രവാചകരെ ആരാണവര്‍? റസൂല്‍(സ) പറഞ്ഞു: 1 വസ്ത്രം വലിച്ചിഴക്കുന്നവന്‍ 2 തന്റെ നന്മകള്‍ എടുത്തുപറയുന്നവന്‍ (പ്രത്യുപകാരമോ വിധേയത്വമോ പ്രതീക്ഷിക്കുകയും അതിന്റെ അഭാവത്തിലോ മറ്റോ നന്മ കിട്ടിയവരെ ബുദ്ധിമുട്ടിക്കുക) 3 കള്ളസത്യം വഴി ചരക്ക് വിറ്റഴിക്കുന്നവന്‍ (മുസ്ലിം)
 
12) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ ചോദിച്ചു:'അള്ുഹ്' എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഏഷണിയാണത്. (മുസ്ലിം) (അപവാദം, അസത്യം എന്നൊക്കെയാണ് അള്ഹിന്റെ ഭാഷാര്‍ത്ഥം)
 
87) അബ്ദുര്‍റഹ്മാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം)
 
91) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളസത്യംചെയ്തുകൊണ്ട് ഒരു മുസ്ളിമിന്റെ ധനം വല്ലവനും പങ്കിട്ടെടുത്താല്‍ അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്‍ ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത് ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും! (മുസ്ലിം)
 
92) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ഒരു കാര്യത്തില്‍ സത്യം ചെയ്യുകയും അതല്ലാത്തത് അതിനേക്കാള്‍ ഉത്തമമായി കാണുകയും ചെയ്താല്‍ അവന്‍ സത്യത്തിന് കഫ്ഫാറത്ത് കൊടുക്കുകയും നന്മയുള്ളത് പ്രവര്‍ത്തിക്കുകയും ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
 
19) ഇയാസുബ്നു സഅ്ലബത്തില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുസ്ളീമിന്റെ ധനം കള്ളസത്യം വഴി അപഹരിച്ചെടുക്കുന്നവന് അല്ലാഹു നരകം അനിവാര്യവും സ്വര്‍ഗം നിഷിദ്ധവുമായിരിക്കുന്നു. തിരെ നിസ്സാരമായ വല്ലതുമാണെങ്കിലോ പ്രവാചകരേ ! ഒരാള്‍ ചോദിച്ചു. ഉകമരത്തിന്റെ ഒരു കൊമ്പായിരുന്നാലും മതിയെന്നു പ്രവാചകന്‍ പറഞ്ഞു. (മുസ്ലിം)
 
156) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ അണികള്‍ ചേര്‍ക്കണം (വിടവുണ്ടാക്കരുത്. ഏകദേശം 3 മുഴം മാത്രം അകലെ) അവയ്ക്കിടയില്‍ ചേര്‍ന്ന് നില്‍ക്കുകയും പിരടികള്‍ സമമാക്കുകയും ചെയ്യേണ്ടതാണ്. എന്റെ ആത്മാവ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെ ക്കൊണ്ട് സത്യം! നിശ്ചയം അണികളുടെ ഇടയില്‍ കറുത്ത ആട്ടിന്‍കുട്ടികളെപ്പോലെ പിശാച് കടന്നുവരുന്നത് ഞാന്‍ കാണുന്നുണ്ട്. (അബൂദാവൂദ്)
 
88) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മതനടപടികള്‍കൊണ്ട് സത്യം ചെയ്യുന്നവന്‍ നമ്മളില്‍പ്പെട്ടവനല്ല. (അബൂദാവൂദ്)
 
89) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ഞാന്‍ ഇസ്ളാമില്‍ നിന്ന് തെറ്റിയവനാണ് എന്ന് സത്യം ചെയ്തു. അവന്‍ പറഞ്ഞതോ കള്ളമാണുതാനും, എങ്കില്‍ അവന്‍ പറഞ്ഞതുപോലെ തന്നെയായിരിക്കും. ഇനി സത്യവാനാണെങ്കില്‍ തന്നെ സുരക്ഷിതമായി ഇസ്ളാമിലേക്ക് അവന്‍ മടങ്ങി വരികയില്ല. (അബൂദാവൂദ്)
 
1) അബൂസഈദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അനീതിമാനായ ഒരു ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിര്‍മിദി)
 
20) അംറുബ്നു സഅ്ദ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് അദ്ദേഹം കേട്ടു. ഞാന്‍ നിങ്ങളോട് സത്യം ചെയ്തുപറയുന്ന മൂന്ന് കാര്യം നിങ്ങള്‍ ഹൃദിസ്ഥമാക്കിക്കൊള്ളുക. 1. ധര്‍മ്മം നിമിത്തം ധനം കുറയുകയില്ല. 2. മര്‍ദ്ദനത്തിന്റെ പേരില്‍ ക്ഷമ പാലിച്ച മര്‍ദ്ദിതന് അല്ലാഹു ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നതാണ്. 3. യാചനയുടെ കവാടം ആര്‍ തുറന്നാലും അല്ലാഹു അവന് ദാരിദ്യ്രത്തിന്റെ വാതില്‍ തുറന്ന് കൊടുക്കുന്നതാണ്. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് പ്രവാചകന്‍ പറഞ്ഞത്. അതിനും പുറമെ ഞാന്‍ നിങ്ങളോട് പറയുന്ന പ്രസ്താവനയും നിങ്ങള്‍ ഹൃദിസ്ഥമാക്കുക. നിശ്ചയം, ഇഹലോകം നാലുതരം ആളുകള്‍ക്കാണ്. 1. അല്ലാഹു സമ്പത്തും വിജ്ഞാനവും പ്രദാനം ചെയ്തു. എന്നിട്ട് തന്റെ നാഥന്റെ വിധിവിലക്കുകള്‍ കൈകൊണ്ട്, ചാര്‍ച്ചയെ ചേര്‍ത്തു: അല്ലാഹുവിനോടുള്ള ബാധ്യത അറിഞ്ഞുപ്രവര്‍ത്തിച്ചു: ഇങ്ങനെയുള്ളവന്‍ ഉത്തമ പദവിയിലാണ്. 2. അല്ലാഹു ജ്ഞാനം നല്കി. ധനം അവന് നല്‍കിയതുമില്ല. എന്നാല്‍, ഉദ്ദേശ ശുദ്ധിയുള്ളവനായിരുന്നു അവന്‍. തന്നിമിത്തം അവന്‍ പറഞ്ഞു. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെപ്പോലെ ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ സദുദ്ദേശം നിമിത്തം അവരിരുവര്‍ക്കും ലഭിക്കുന്ന പ്രതിഫലം സമമത്രെ. 3. അല്ലാഹു ധനം നല്കിയവന്‍. ജ്ഞാനം അവന് നല്‍കിയതുമില്ല. അജ്ഞതയോടെ തനിക്കു ലഭിച്ച ധനത്തില്‍ അവന്‍ കൈകാര്യം ചെയ്തു. തന്റെ നാഥനെ അവന്‍ സൂക്ഷിച്ചില്ല. കുടുംബബന്ധം സംഘടിപ്പിച്ചതുമില്ല. അല്ലാഹുവിനോടുള്ള ബാധ്യത അവന്‍ അറിഞ്ഞു പ്രവര്‍ത്തിച്ചതുമില്ല. ഇവനോ ഏറ്റവും താഴ്ന്ന പടിയിലത്രെ. 4. അല്ലാഹു ജ്ഞാനവും ധനവും നല്‍കാത്തവന്‍. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെ പ്പോലെ തെറ്റ് ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ ദുരുദ്ദേശം കാരണം അവരിരുവരുടെയും പാപം സമമത്രെ. (തിര്‍മിദി)
 
90) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള്‍ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്‍(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്രികോ ആയിപ്പോകും. (തിര്‍മിദി)
 
14) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തിരിക്കുന്നു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം. നിങ്ങള്‍ നല്ലത് കല്പിക്കുകയും ചീത്ത നിരോധിക്കുകയും വേണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മേല്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തും. നിങ്ങള്‍ പ്രാര്‍ത്ഥിക്കും. ഉത്തരം ലഭിക്കില്ല. (തിര്‍മിദി)
 
111. സഹ്ടമില്‍ ജര്മിയില്‍ നിന്ന്, ഞങ്ങള്‍ ഒരിക്കല്‍ അബൂമൂസല്‍ അശ്അരിയുടെ അടുക്കലായിരിക്കെ അദ്ദേഹം നടത്തിയ സദ്യയില്‍ കോഴിയിറച്ചി വിളമ്ബുകയുണ്ടായി. കൂട്ടത്തില്‍ നിന്ന്, ഒരാള്‍ മാറിനിന്നപ്പോള്‍ അദ്ദേഹം ചോദിച്ചു: നിനകെന്തുപറ്റി? അദ്ദേഹം പറഞ്ഞു: അത് ദുര്ഗ്ന്ധമുള്ള എന്തോ കൊത്തിതിന്നുന്നത് ഞാന്‍ കണ്ടപ്പോള്‍ അതൊരിക്കലും കഴിക്കുകയില്ലെന്നു ഞന്‍ സത്യം ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു; അടുത്ത് വരൂ. റസൂല്‍ (സ) കോഴിയിറച്ചി കഴിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് തന്നെയുള്ള മറ്റൊരു റിപ്പോര്ട്ടില്‍ , ഞങ്ങള്‍ അബൂമൂസല്‍ അശ് അരിയുടെ അടുക്കല്‍ , അദ്ദേഹം തയ്യാറാക്കിയ സദ്യയില്‍ പങ്കുചേര്ന്നു. സദ്യയില്‍ കോഴിയിറച്ചിയും വിളംബുകയുണ്ടായി. കൂട്ടത്തില്‍ ബനുതൈമില്ലഹ് ഗോത്രക്കാരനായ ചെമന്ന ഒരടിമയുമുണ്ടായിരുന്നു. അദ്ദേഹം ഭക്ഷണതോടടുക്കതിരുന്നപ്പോള്‍ അബൂമൂസ അദ്ദേഹത്തോട് പറഞ്ഞു: അടുത്ത് വരൂ. റസൂല്‍ (സ) ഇത് കഴിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം: ഇത് എന്തോ കൊത്തിതിന്നു മലിനമാക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഞാനതോരിക്കലും കഴിക്കുകയില്ലെന്നു സത്യം ചെയ്തുപോയി.
 
121. ഇബ്നു മസ്ഉദില്‍ നിന്ന്, ആടിന്റെ കയ്യിന്റെ ഭാഗം നബി(സ) ക്ക് ഏറെ ഇഷ്ട്ടമായിരുന്നു. ഇബ്നു മസ്ഉദ് പറയുന്നു: കയ്യിന്റെ ഭാഗത്താണ് അവിടുത്തേക്ക്‌ വിഷം നല്കപെട്ടത്‌. യാഹൂദികലയിരുന്നു വിഷം ചേര്ത്തത്.52 122. അബൂ ഉബൈടില്‍ നിന്ന്, ഞാന്‍ നബി (സ)ക്ക് വേണ്ടി കറിപാകം ചെയ്തു. അവിടുന്ന് കയ്യിന്റെ ഭാഗം ഏറെ ഇഷ്ട്ടപെട്ടിരുന്നത് കാരണം ഞാനവിടുതെക്ക് അത് നല്കി‍. പിന്നെയും അവിടുന്ന് കൈ കൊണ്ടുവാ എന്നാവശ്യപെട്ടപ്പോള്‍ ഞാന്‍ വീണ്ടും നല്കിി. പിന്നെയും കൈ കൊണ്ടുവരാന്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. ;രസൂലുല്ലാഹു ഒരാടിന് എത്ര കൈകലുണ്ടാവും? അപ്പോഴവിടുന്നു പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം നീ മറുപടി പറയാതെ മൌനം ദീക്ഷിചിരുന്നുവെങ്കില്‍ ഞാന്‍ ആവശ്യപെട്ടപ്പോള്‍ അതുകൊണ്ടുവരാന്‍ നിനക്ക് കഴിയുമായിരുന്നു.
 
52. ഖിബാര്‍ യുദ്ധാനന്തരം സൈനബ് ബിന്ത് ഹാരിസ് എന്ന ജൂതവനിത ജൂതന്മാരുടെ പ്രേരനക്ക് വിധേയയായി നബിതിരുമേനിക്ക്‌ സദ്യ നല്കി്. അതില്‍ ആടിന്റെ മുഴം കൈയില്‍ വിഷം കലര്തുകയാനുണ്ടായത്. പക്ഷെ, നബി(സ) ക്ക് വഹ് യു മുഖേന വിവരം ലഭിച്ചു. അപ്പോഴെക്കും അവിടുന്ന് അതില്‍ നിന്നും അല്പം കഴിച്ചു കഴിഞ്ഞിരുന്നു. മരണ സമയത്തുപോലും തിരുമേനിക്ക് ഈ വിഷത്തിന്റെ പ്രയാസം അനുഭവപെട്ടിരുന്നു. ഈ സൈനബ് പില്കാലത്ത് ഇസ്ലാം സ്വീകരിച്ചപ്പോള്‍ റസൂല്‍(സ) അവരോടു ചോദിച്ചു. എന്തിനായിരുന്നു അങ്ങനെ ചെയ്തത്? അവര്‍ പറഞ്ഞു: താങ്കള്‍ പ്രവാചകനാനെങ്കില്‍ വിഷം താങ്കളെ ബാധിക്കുകയില്ല. മറിച്ചാണെങ്കില്‍ താങ്കളില്‍ നിന്നും ഞങ്ങള്ക്ക് രക്ഷപെടുകയുമാകമല്ലോ എന്ന് കരുതി.
 
226. ആയിശ(റ)യില്‍ നിന്ന്, ഒരിക്കല്‍ റസൂല്‍(സ) എന്റെയടുക്കല്‍ കയറിവരുമ്പോള്‍ എന്റെയടുക്കല്‍ ഒരു സ്ത്രീയുണ്ടായിരുന്നു128 . അവിടുന്ന് ചോദിച്ചു: ഇതാരാണ്? ഞാന്‍ പറഞ്ഞു: ഇവര്‍ രാത്രി തീരെ ഉറങ്ങാതെ ആരാധനയില്‍ മുഴുകുന്നവളാണ്. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ”നിങ്ങള്ക്ക് കഴിയുന്ന പ്രവര്ത്തനങ്ങളെ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. അല്ലാഹുവില്‍ സത്യം, നിങ്ങള്ക്ക് മടുപ്പ് അനുഭവപ്പെടുന്നത് വരെ അല്ലാഹുവിന് മടുക്കുകയില്ല”.
 
128. ഖദീജ(റ) യുടെ ഗോത്രക്കാരി ഹൗലാഅ’ ബിന്ത് തുവൈത് ആയിരുന്നു ഇവര്‍.
 
287. അബുല്ബഹ്തരിയില്‍ നിന്ന്175: അബ്ബാസ്(റ)വും അലി(റ) വും പരസ്പരം തര്ക്കിച്ചുകൊണ്ട് ഉമര്‍(റ) ന്റെ അടുക്കല്‍ വന്നു. അവരോരോരുത്തരും പരസ്പരം പറയുന്നു: നീ ഇങ്ങനെയാണ് അങ്ങനെയാണ് എന്നെല്ലാം. അപ്പോള്‍ ത്വല്ഹ, സുബൈര്‍, അബ്ദുരഹ്മാനുബ്നുല്‍ ഔഫ്‌, സഅദ്(റ) എന്നിവരോടായി ഉമര്‍(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവില്‍ സത്യം ചെയ്യുന്നു. റസൂല്‍(സ) പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ? ”നബിയുടെ എല്ലാ സ്വത്തും സ്വതഖയാണ്”. അദ്ദേഹം ഭക്ഷിപ്പിച്ചതൊഴികെ. ഞങ്ങള്‍ അനന്തരമെടുക്കപെടുകയില്ല. (സുദീര്ഘ്മായ സംഭവത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാഗമാണിത്).
 
175. ഇദ്ദേഹം പ്രശസ്തനായ ഒരു താബിഅ ആണ്. ഹി: 83) വര്ഷം ജമാജിമില്‍ വെച്ച് മരിച്ചു.