Advanced Hadees Search
വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ)യുടെ ചിരി

മലയാളം ഹദീസുകള്‍


160.അബ്ദുല്ലാഹിബ്നു ഹാരിഥില്‍ നിന്ന്, റസൂല്‍ (സ്വ)യേക്കാള്‍ പുഞ്ചിരിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. മറ്റൊരു നിവേദനത്തില്‍ റസൂല്‍(സ്വ)യുടെ ചിരി പുഞ്ചിരി മാത്രമായിരുന്നു.
 
161.അബുദര്റില്‍ നിന്ന്, റസൂല്‍ (സ്വ)പറഞ്ഞു,സ്വര്ഗത്തില്‍ ആദ്യമായി പ്രവേഷിക്കപ്പെടുന്ന മനുഷ്യനെയും അവസാനമായി നരകത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരുന്ന മനുഷ്യനെയും നിശ്ചയം, എനിക്കറിയാം. പുനരുദ്ധാന നാളില്‍ ഒരു മനുഷ്യനെ കൊണ്ടുവരും എന്നിട്ട് ഇങ്ങനെ പറയപ്പെടും,”അവന്റെ ചെറു ദോഷങ്ങള്‍ അവന്റെ മുമ്പില്‍ പ്രദര്ശിപ്പിക്കുക വന്‍ പാപങ്ങള്‍ അവനില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്യുക” എന്നിട്ടവനോട് ചോദിക്കപ്പെടും നീ ഇന്ന ദിവസം ഇന്നിന്ന പ്രകാരമെല്ലാം പ്രവര്ത്തിചില്ലേ? അവ നിരസിക്കാതെ അവന്‍ അംഗീകരിക്കുന്നു. അവനാകട്ടെ അവന്റെ വന്‍ പാപങ്ങളെ കുറിച്ച് ഭയപ്പെടുകയുമാണ് അപ്പോള്‍ ഇങ്ങനെ പറയപ്പെടും, അവന്റെ എല്ലാ തിന്മകളുടെയും സ്ഥാനത്ത് നന്മ നല്കുക അപ്പോള്‍ അവന്‍ പറയും, എനിക്ക് വേറെയും ചില പാപങ്ങള്‍ ഉണ്ടായിരുന്നുവല്ലോ, അതൊന്നും ഞാനിവിടെ കാണുന്നില്ലല്ലോ; അബുദര്ദ് പറയുന്നു റസൂല്‍ (സ്വ)അവിടുന്ന് അണപ്പല്ലുകള്‍ വെളിവാകുമാര് ചിരിക്ക്ന്നത് ഞാന്‍ കാണുകയുണ്ടായി.
 
162. ജരീരുബ്നു അബ്ദില്ലയില്‍ നിന്ന്, ഞാന്‍ മുസ്ലിമായ നാള്‍ മുതല്‍ റസൂല്‍ (സ്വ)എനിക്ക് സന്ദര്ശനം വിലക്കിയിട്ടില്ല. ചിരിച്ചു കൊണ്ടല്ലാതെ അവിടുന്ന് എന്നെ അഭിമുഖീ കരിചിട്ടുമില്ല, മറ്റൊരു റിപ്പോര്ട്ടില്‍ പുഞ്ചിരിച്ചു കൊണ്ടല്ലാതെ”എന്നാണുള്ളത്.
 
163. അബ്ദുല്ലാഹിബ്നു മസ്ഊദില്‍ നിന്ന്, റസൂല്‍(സ്വ)പറഞ്ഞു, അന്തിമമായി നരകത്തില്‍ നിന്ന് പുറത്തു കടക്കുന്ന മനുഷ്യനെ എനിക്കറിയാം. അവന്‍ ഇഴഞ്ഞുകൊണ്ടായിരിക്കും അതില്‍ നിന്നും പുറത്തുവരിക. അവനോട് പറയപ്പെടും;മുന്നോട്ട്‌ പോയി സ്വര്ഗ്ത്തില്‍ പ്രവേശിച്ചു കൊള്ളുക ഇങ്ങനെ അവന്‍ സ്വര്ഗ്ത്തില്‍ ചെല്ലുന്നു അപ്പോള്‍ ജനങ്ങള്‍ അവരവര്ക്കുള്ള വാസസ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അത് കണ്ട് അയാള്‍ തിരിച്ച്‌ വന്നു പറയുന്നു, നാഥാ, ജനങ്ങള്‍ വീടുകളെല്ലാം എടുത്തു!അപ്പോള്‍ അവനോടു ചോദിക്കപ്പെടും നീ കഴിഞ്ഞകാലം ഓര്ക്കുഥന്നുണ്ടോ, അവന്‍ അതെ, അപ്പോള്‍ അവനോടു പറയും നീ (ഇഷ്ട്ടപ്പെടുന്നതെല്ലാം)ആഗ്രഹിക്കുക, അപ്പോള്‍ അവന്‍ ആഗ്രഹിക്കുന്നു, അതോടെ അവനോട്‌ പറയും നിനക്ക് നീ ആഗ്രഹിച്ചതും ദുനിയാവിന്റെ പത്തിരട്ടിയും നല്കു്ന്നു. ഉടനെ അവന്‍ ചോദിക്കുന്നു നീ രാജാവായിരിക്കെ എന്നെ പരിഹസിക്കുകയല്ലേ? ഇബ്നു മസ്ഊദ് പറയുന്നു, റസൂല്‍(സ്വ)അവിടുത്തെ അണപ്പല്ലുകള്‍ പ്രത്യക്ഷമാകുവോളം ചിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി.
 
164. അലിയ്യുബ്നു റബീഅയില്‍ നിന്ന്, അലി (റ)വിനു യാത്രചെയ്യാന്‍ വാഹനം കൊണ്ടുവരപ്പെട്ടു, എന്നിട്ട് അതിന്റെി ജീനി യുടെ ചവിട്ടിന്മേല്‍ അദ്ദേഹം കാല്‍ വെച്ചപ്പോള്‍ “ബിസ്മില്ലാഹ്” എന്നും അതിന്റെ മുകളിരുന്നപ്പോള്‍ “അല്ഹമ്ദുലില്ലാഹ് “എന്നും പറയുന്നത് ഞാന്‍ കേള്ക്കുകയുണ്ടായി. അനന്തരം ഇങ്ങനെ പറഞ്ഞു,سبحان الدي سخر لنا هذا وما كنا له مقرنين و إنا إلى ربنا لمنقلبون ഞങ്ങല്ക്കുവേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്ക്ക് അതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാണ്. പിന്നീട് അല്‍ ഹമ്ദുലില്ലഹ് മൂന്ന് തവണയും അല്ലാഹു അക്ബര്‍ എന്ന് മൂന്ന് തവണയുംسبحان إني ظلمت نفسي فا اغفرلي فا إنه لا يغفر ذنوبإلا أنت
നീ എത്രയോ പരിശുദ്ധന്‍ ഞാന്‍ ആത്മദ്രോഹം ചെയ്തു എന്റ പാപങ്ങള്‍ നീ പൊറുത്തു തരേണമേ; നീ അല്ലാതെ പാപം പൊറുക്കുന്നവനായി ആരും തന്നെയില്ല എന്ന് ചോല്ലുകയുണ്ടായി പിന്നീട് അദ്ദേഹം ചിരിച്ചു, അപ്പോള്‍ ഞാന്‍ ചോദിച്ചു അമീറുല്‍ മുഅമിനീന്‍ താങ്കള്‍ എന്തിനാണ് ചിരിച്ചത്? അദ്ദേഹം, ഞാന്‍ ഇപ്പോള്‍ ചെയ്തത് പോലെ റസൂല്‍ (സ്വ)ചെയ്തു ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ റസൂല്‍ (സ്വ)യോട് ചോദിച്ചു, അങ്ങ് എന്തിനാണ് ചിരിക്കുന്നത് അവിടുന്ന് പറഞ്ഞു, എനിക്ക് നീ പൊറുത്തു പൊറുത്തു തരേണമേ നാഥാ എന്ന് തന്റെ ദാസന്‍ പ്രാര്ഥിക്കുമ്പോള്‍ നിന്റെ നാഥന്‍ ഏറെ സന്തുഷ്ടനാകുന്നു അവനറിയാം അവനല്ലാതെ പാപങ്ങള്‍ പൊറുക്കുന്ന ആരുമില്ലെന്ന്.