Category Archives: ഖുര്‍ആനും വൈരുദ്ധ്യങ്ങളും

അല്ലാഹു കാരുണ്യത്തെ സ്വന്തത്തില്‍ ബാധ്യതയായി രേഖപ്പെടുത്തിയെന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തത്തിന് (6:12) എതിരല്ലേ അവന്‍ താന്‍ ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും നരകത്തിലിടുകയും ചെയ്യുമെന്ന് പറയുന്ന (ഉദാ 6:35,14:4) സൂക്തങ്ങള്‍ ?

കരുണാവാരിധിയാണ് അല്ലാഹു. അളവറ്റ കാരുണ്യത്തിന്റെ സ്രോതസ്സാണവന്‍. പരമാണുവിനകത്തെ ചലനങ്ങള്‍ മുതല്‍ താരാ സമൂഹങ്ങളിലെ സ്ഫോടനങ്ങള്‍ വരെ അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൃഗങ്ങളും സസ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യവും വന്യമൃഗങ്ങളില്‍ പോലും കണ്ടുവരുന്ന പരസ്പര സഹകരണവുമെല്ലാം ദിവ്യകാരുണ്യത്തിന്റെ ഫലമാണ്. എന്റെ കാരുണ്യം സകല വസ്തുക്കള്‍ക്കും വ്യാപകമായിരിക്കുന്നു (7:156) വെന്നാണ് അല്ലാഹു പറയുന്നത്. അവന്‍ കാരുണ്യത്തെ സ്വന്തം … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

തിന്മകളെല്ലാം ചെകുത്താനില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് 38:41 ലും നമ്മില്‍ നിന്നു തന്നെയാണെന്ന് 4:79ലും, അല്ലാഹുവില്‍ നിന്നാണെന്ന് 4:78 ലും പറയുന്നു. ഇതെല്ലാം ഒരേപോലെ ശരിയാ വുന്നതെങ്ങിനെ?

നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയുമായിരിക്കും. ഈ വ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നത് അല്ലാഹുവാണ്. നല്ല ഭക്ഷണങ്ങളുപയോഗിക്കുകയും സദ്വൃത്തരായി ജീവിക്കുകയും ചെയ്യുന്നവര്‍ പൊതുവെ അരോഗദൃഢഗാത്രരായിരിക്കും. മദ്യപാനവും അധാര്‍മ്മികവൃത്തികളും ജീവിതചര്യയാക്കിയവര്‍ ദു:ഖങ്ങളിലും ദുരി തങ്ങളിലും പ്രയാസപ്പെടേണ്ടിവരും. ഇത് കര്‍മ്മഫലങ്ങളെ കുറിച്ച ദൈവിക വിധിയാണ്. ഈ വിധിക്കനുസൃതമായാണ് കാര്യങ്ങള്‍ നട ന്നുകൊണ്ടിരിക്കുന്നത്. ഒരാള്‍ അരോഗദൃഢഗാത്രനാകുന്നത് ദൈവ വിധി പ്രകാരമാണ്. പക്ഷേ, … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹു സിംഹാസനസ്ഥനാണെന്ന് 57:4ലും പ്രസ്തുത സിംഹാ സനം ജലത്തിനുമുകളിലാണെന്ന് 11:7ലും പറയുന്നതിന് വിരുദ്ധമായി 50:16ല്‍ അവന്‍ നിങ്ങളുടെ ജീവനാഡിയേക്കാള്‍ അടുത്താണെന്ന് പറയുന്നുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ ?

പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു. പദാര്‍ത്ഥപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അവന്‍ പ്രപഞ്ചാതീതനാണ് പദാര്‍ഥാതീതനാണ്. പദാര്‍ത്ഥ ലോകത്തെ കുറിച്ച് മാത്രമെ മനുഷ്യന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനസ്സിലാകൂ. സ്ഥലകാലസാതത്യത്തിന് അതീതമായ യാതൊന്നിനെക്കുറിച്ചും മനസ്സിലാക്കുവാനുള്ള കഴിവ് മനുഷ്യമസ്തിഷ്കത്തിന് നല്‍കപ്പെട്ടിട്ടില്ല. ഈ പരിമിതി മനസ്സിലാക്കിക്കൊണ്ടു വേണം അല്ലാഹുവിനെയും അവന്റെ ഉണ്മയെയുമെല്ലാം കുറിച്ച് ഖുര്‍ആന്‍ പറഞ്ഞകാര്യങ്ങള്‍ നാം വിലയിരുത്താന്‍. ദൈവികോണ്മയെക്കുറിച്ച് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മനുഷ്യന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ട യില്‍ നിന്നാണെന്നും (96:2) വെള്ളത്തില്‍ നിന്നാണെന്നും (21:30, 24:45,25:54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണില്‍ നിന്നാണെന്നും(15:26) മണ്ണില്‍ നിന്നാണെന്നും (3:59,30:20,35:11) ഭൂമിയില്‍ നിന്നാണെന്നും (11:61) ശുക്ളത്തില്‍ നിന്നാണെന്നു (16:4,75:37)മെല്ലാം ഖുര്‍ആ നില്‍ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

മനുഷ്യന്റെ സൃഷ്ടിയെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവനകളില്‍ വൈവിധ്യം കാണപ്പെടുന്നുവെന്നത് ഒരു നേരാണ്.ഈ വൈവിധ്യങ്ങള്‍ പക്ഷേ വൈരുധ്യങ്ങളല്ല. മനുഷ്യ സൃഷ്ടിയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാം ശരിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഖുര്‍ആനില്‍ മനുഷ്യ സൃഷ്ടിയെ കുറിച്ച് പറയുന്ന സൂക്തങ്ങള്‍ രണ്ടു തരത്തിലുള്ളവയാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നവയാണ് ഒന്ന്. രണ്ടാമത്തെതാകട്ടെ, സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്നവയാണ്. … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ആകാശഭൂമികള്‍ ഒന്നായിരുന്നുവെന്നും പിന്നീട് അവ വേര്‍പെടു ത്തപ്പെട്ടതാണെന്നുമുള്ള 21:30 ലെ പരാമര്‍ശത്തിന് വിരുദ്ധമായി അവ രണ്ടും വേര്‍പ്പെട്ടവയായിരുന്നുവെന്നും പിന്നീട് ഒന്നിച്ച് വരികയാണ് ചെയ്തതെന്നുമാണ് 41:11 ല്‍ പറയുന്നത്. ഇതെങ്ങ നെ വിശദീകരിക്കാനാവും ?

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജൈവ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലോ? അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരുപുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു. നിങ്ങള്‍ രണ്ടും അനുസരണ പൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്? ആദ്യം ഭൂമിയാണെന്ന് 2:29ലും ആദ്യം ആകാശമാണെന്ന് 79:27 -30ലും പറയുന്നു.ഇത് വൈരുധ്യമല്ലേ?

2:29 അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടി ച്ചു തന്നത്. പുറമെ ഏഴു ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരി ലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.’’ 79:27-30 നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമു ള്ളവര്‍ അതല്ല ആകാശമാണോ? അതിനെ (ആകാശത്തെ) അവന്‍ നിര്‍മ്മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ടത് ആറു ദിവസങ്ങളിലായിട്ടാണെന്ന് പല സ്ഥലങ്ങളിലും പറയുന്ന ഖുര്‍ആനില്‍ തന്നെ അല്ലാഹു ഒരു കാര്യം സൃഷ്ടിക്കാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുമ്പോഴേക്ക് അതുണ്ടാകുമെന്നും പ്രസ്താവിക്കുന്നു. ഇത് വൈരുദ്ധ്യമല്ലേ?

വൈരുദ്ധ്യം ആരോപിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളേയും ഭൂമിയേയും ആറ് ദശകളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു.(10:3) ആകാശങ്ങളുടേയും ഭൂമിയുടേയും നിര്‍മ്മാതാവത്രെ അവന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളു. ഉടനെ അതുണ്ടാകുന്നു. (2:117) ആകാശ ഭൂമികള്‍ ആറു ഘട്ടങ്ങളിലായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്ന് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുര്‍ആനില്‍ പല തവണ പറയുന്നുണ്ട്. (ഉദാ:7:54,10:3,11:7,25:59). എന്നാല്‍ 41:9-12 സൂക്തങ്ങളിലെ സൃഷ്ടിവിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നാണ് മനസ്സിലാവുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി  സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഒരു ഉദാഹരണം 7:54: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ ആല്ലാഹുവാകുന്നു. ദിവസം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന യൌം എന്ന അറബി പദത്തിന് ഘട്ടം എന്നും അര്‍ത്ഥമുണ്ട്. ഇവിടെ ആറു ദിവസങ്ങള്‍ എന്നതുകൊണ്ട് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ യുള്ള … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്റെ ആത്മാവ് പിടിക്കുന്നത് മരണത്തിന്റെ മാലാഖയാണെന് 32:11ലും മാലാഖമാരാണെന്ന് 47:27ലും അല്ലാഹു തന്നെയാണെന്ന് 39:42 ലും പറയുന്നുണ്ടല്ലോ. ഈ സൂക്തങ്ങളില്‍ വ്യക്തമായ വൈരുധ്യമില്ലേ?

(നബിയേ) പറയുക : നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങ ളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. (32:11) അ പ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവ രുടെ സ്ഥിതി? (47:27) ആത്മാവുകളെ അവരുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവരുടെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പരലോകത്തെ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കുമെന്ന് (90:17-20,99:6-8)ലും അങ്ങനെ മറ്റ് പല സൂക്തങ്ങളിലും പറയുന്നതിന് വിരുദ്ധമായി മൂന്ന് വിഭാഗങ്ങളാക്കുമെന്ന് (56:7)ല്‍ പ്രസ്താവിക്കുന്നുണ്ടല്ലോ. എന്താണ് ഇതിനുള്ള വിശദീകരണം?

ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂക്തങ്ങള്‍ പരിശോധിക്കുക: പുറമെ വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവന്‍ ആയി തീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവരാണ് വല തുപക്ഷക്കാര്‍. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവ രത്രെ ഇടതുപക്ഷത്തിന്റെ ആള്‍ക്കാര്‍. അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. (90: 17-20). അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പരലോകത്ത് എത്ര സ്വര്‍ഗ്ഗമാണുള്ളത്? ഖുര്‍ആനിലെ ചില സൂക്തങ്ങളില്‍ ഒരു സ്വര്‍ഗ്ഗമെന്നും (ഉദാ: 39:73, 41:30, 57:21, 79:41) മറ്റു ചിലവയില്‍ ധാരാളം സ്വര്‍ഗ്ഗങ്ങളെന്നും (ഉദാ: 18:31, 22:23, 35:33, 78:32) പരാമര്‍ശിച്ചിട്ടുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ?

മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആ നില്‍ സ്വര്‍ഗ്ഗം (ജന്നത്ത്) എന്നും സ്വര്‍ഗ്ഗങ്ങള്‍ (ജന്നാത്ത്) എന്നും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രയോഗങ്ങള്‍ക്കും ഓരോ ഉദാഹരണങ്ങള്‍ കാണുക. തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട നിലയില്‍ അവര്‍ അതിനടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം നിങ്ങള്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹുവിന്റെയടുക്കല്‍ ദിവസത്തിന്റെ അളവ് ഭൂമിയിലെ ആയിരം വര്‍ഷങ്ങള്‍ക്കു തുല്യമാണെന്ന് ഖുര്‍ആന്‍ 22:47, 32:5ലും പറയുമ്പോള്‍ അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് 70:4ലും പറയുന്നുണ്ടല്ലോ, ഇത് വ്യക്തമായ വൈരുധ്യമല്ലേ?

വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധക്കുക: (നബിയെ) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതി കൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയേയില്ല.തീര്‍ച്ചയായും നിന്റെ നാഥന്റെയടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (22:47) അവന്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്നുപോകുന്നു. നിങ്ങള്‍  … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

യേശുവിന്റെ ജനനത്തെകുറിച്ച് മര്‍യത്തോട് സന്തോഷവാര്‍ത്തയറിയച്ചത് മലക്കുകള്‍ ആണെന്ന് ഖുര്‍ആനില്‍ 3:45ലും,എന്നാല്‍ ഒരു മലക്ക് മാത്രമാണെന്ന് 19:17-21ലും പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ഇവിടെ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധിക്കുക: മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയാ യും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന്‍ മസീഹ് ഈസ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമായിരിക്കും. (വി.ഖു. 3:45) എന്നിട്ട് അവര്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഇസ്ലാം വിമര്‍ശകന്‍മാര്‍ ഖുര്‍ആനില്‍ ചില വൈരുധ്യങ്ങള്‍ ആരോപിക്കാറുണ്ടല്ലോ. ഇവയുടെ നിജസ്ഥിതിയെന്താണ്?

ഖുര്‍ആന്‍ ദൈവവചനമാണ്. അതില്‍ യാതൊരുവിധ വൈരുധ്യവുമില്ല. മനുഷ്യനിര്‍മ്മിതമായ ഒരു വചനമെങ്കിലും ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഖുര്‍ആനിന്റെ മറ്റു ഭാഗങ്ങളുമായി സാരമായ വൈരുധ്യങ്ങള്‍ ഉള്ളതാകുമായിരുന്നു. എന്നാല്‍ മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് ദൈവം തമ്പുരാന്‍ തന്നെ തന്റെ അന്തിമ വേദഗ്രന്ഥത്തെ സംരക്ഷിച്ചിട്ടുണ്ട്; ഇനിയും അന്ത്യനാളുവരെ അത് സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

വൈരുധ്യങ്ങളൊന്നും ഉള്‍ക്കൊള്ളുന്നില്ലെന്നത് ഖുര്‍ആനിന്റെ അമാനുഷികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്?

ഏതെങ്കിലും ഒരു വിഷയത്തെ സംബന്ധിച്ച പ്രതിപാദ്യങ്ങളുടെ സമാഹാരമോ കുറേ സംഭവങ്ങളുടെ വിവരണങ്ങളോ അല്ല ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത്. ഖുര്‍ആനിലെ പ്രതിപാദ്യവിഷയങ്ങള്‍ വളരെ വിപുലവും ബൃഹത്തുമാണ്. ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച പ്രതിപാദനങ്ങള്‍, സൃഷ്ടിപൂജയുടെ നിരര്‍ത്ഥകത വ്യക്തമാക്കുന്ന പരാമര്‍ശങ്ങള്‍, മരണാനന്തര ജീവിതത്തെക്കുറിച്ച സമര്‍ത്ഥനങ്ങള്‍, പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍, പ്രവാചക കഥനങ്ങള്‍, ചരിത്രപാഠങ്ങള്‍, ധര്‍മികോപദേശങ്ങള്‍, കുടുംബകാര്യങ്ങള്‍, സാമൂഹികബാധ്യതകള്‍, സാമ്പത്തി ക-രാഷ്ട്രീയ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment